ESA യുടെ Envisat ഉപഗ്രഹം നടത്തിയ നിരീക്ഷണത്തില്‍ നിന്ന് കഴിഞ്ഞ മഞ്ഞുകാലത്തേക്കാള്‍ 19% കറവാണ് ആര്‍ക്റ്റിക്കിലെ മഞ്ഞിന്റെ കനം എന്ന് മനസിലായി. University College London (UCL) ലെ Centre for Polar Observation and Modelling ആണ് Envisat നല്‍കിയ 2002 മുതല്‍ 2008 വരെയുള്ള കാലത്തെ radar altimeter data വിശകലനം ചെയ്തത്. 2007 വരെ മഞ്ഞിന്റെ കനം ഏകദേശം സ്ഥിരമായിരുന്നു. എന്നാല്‍ അതിന് ശേഷം വലിയ മാറ്റം സംഭവിച്ചു. 2007 ല്‍ ആര്‍ക്ടിക്ക് പ്രദേശത്ത് അസാധാരണമായി ചൂടുകൂടിയ കാലാവസ്ഥയാണ് കണ്ടത്. അതാണ് മഞ്ഞിന്റെ കനം കുറയാന്‍ കാരണമായത്. തണുത്ത കാലാവസ്ഥയുണ്ടായിട്ടും ഇപ്പോഴത്തെ വേനല്‍കാലത്ത് ഏറ്റവും കുറവ് മഞ്ഞ് കാണപ്പെട്ടതില്‍ രണ്ടാം സ്ഥാനമാണ്.
ഈ ഗവേഷണ റിപ്പോര്‍ട്ട് Geophysical Research Letters ല്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മഞ്ഞ് കാലത്ത് ശരാശരി 26 cm (10%) കനമാണ് ആര്‍ക്ടികിന് നഷ്ടമായത്. അതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണിത്. പടിഞ്ഞാറേ ആര്‍ക്ടിക്കില്‍ 49 cm കനത്തില്‍ മഞ്ഞ് നഷ്ടപ്പെട്ടു. താപനില, കാറ്റ്, സമുദ്ര ജല പ്രവാഹങ്ങള്‍ എന്നിവ ആര്‍ക്ടിക്ക് മഞ്ഞിനെ സ്വാധീനിക്കും.
-from sciencecodex