ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും

വിക്ഷുപ്തമാകുന്ന കാലാവസ്ഥ

“ഇനിയുമുണ്ടാകുന്ന താപനിലാ വര്‍ദ്ധനവ് അതി തീവ്ര കാലാവസ്ഥക്കും സംഭവങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് അപൂര്‍വ്വം നടക്കുന്ന തീവ്ര കാലാവസ്ഥ ഒരു സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാമോഡലുകള്‍ കാണിക്കുന്നത്.”

കാലാവസ്ഥ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. മണ്‍സൂണ്‍ ആസാമില്‍ പെയ്യേണ്ട സമയത്ത് അവിടെ പെയ്യാതെ ബോംബേയിലും വടക്കന്‍ കേരളത്തിലും പേമാരി ആകുന്നു. വടക്കന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അധികാരികള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്ന് ഒരു കാലാവസ്ഥാ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എത്രൊക്കെ മുന്‍കരുതലുകള്‍ എടുത്താലും കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളുടെ ശക്തി കുറക്കാനാവില്ല. കാരണം അത്രക്ക് തീവൃമാണത്.
ആഗോള താപനം കാലാവസ്ഥയേ മൊത്തം മാറ്റിമറിക്കും.
പരിഹാരം ഒന്നേയുള്ളു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം കുറക്കുക. കല്‍ക്കരി, എണ്ണ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതാണ് അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സ്രോതസ്.

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

3 thoughts on “ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും

  1. ജഗദീശ്,
    എല്‍നിനോ (El Nino) വന്നത് അറിഞ്ഞില്ലായിരുന്നോ!!!!!! എല്‍നിനോ എന്ന പ്രതിഭാസം ശക്തി പ്രാപിക്കുന്നതിന്റെയാണിത്. പാവം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വെറുതെ വിട്ടു കൂടേ 🙂

  2. കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്നു ചോദിക്കുന്ന നേതാക്കളുള്ള നാടാണ്‌ ഇത് എന്നതും ഓര്‍ക്കുക..

  3. El Nino യും La Nina ഒക്കെ എങ്ങനെ ഉണ്ടാകുന്നു?
    ആഗോള താപനവും കാലാവസ്ഥാമാറ്റവും എങ്ങനെ അതിനെ ബാധിക്കുന്നു? കാലാവസ്ഥാമാറ്റം ഇവയുടെ ശക്തിയും എണ്ണവും കൂട്ടുന്നുണ്ടോ?

    ആമസോണിലെ ചിത്രശലഭങ്ങളുടെ ചിറകടിപോലും നമ്മുടെ മണ്‍സൂണിനെ ബാധിക്കുമെന്ന് വിദഗ്ധര്‍ തമാശയായി പറയാറുണ്ട്. കാലാവസ്ഥ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനും ആഗോളതാപനത്തിനും ഇതില്‍ വലിയ പങ്കുണ്ട്.

    ശരിയാണ് രാജേഷ്, പെരുമണ്‍ ദുരന്തം ടൊര്‍ണാഡോമൂലമുണ്ടായതാണെന്ന് പറയുന്നവരല്ലേ നമ്മുടെ ആള്‍ക്കാര്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )