റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം

എങ്ങനെയാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്?

Jakob von Uexkull സംസാരിക്കുന്നു:

നിശബ്ദദ ഭഞ്‌ജിക്കാനുള്ള ശ്രമമായിട്ടാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്. നമുക്ക് പരിഹരിക്കാനാവുന്ന പ്രശ്നങ്ങളുമായി ജീവിക്കുന്നതെന്തിന് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണ് പരിഹാരങ്ങള്‍ക്ക് ആരും ശ്രദ്ധകൊടുക്കാത്തത്? പരിഹാരങ്ങള്‍ എനിക്ക് എപ്പോഴും പ്രധാനപ്പെട്ടതാണ്, എങ്ങനെ അവക്ക് ഗൌരവം നല്കിക്കാം എന്നതാണെന്റെ ഇഷ്ട വിഷയം. നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്റ്റോബര്‍ മാസത്തില്‍ ഈ ആളുകളെ ജനം പ്രാധാന്യത്തോടെ നോക്കുന്നതായി നിങ്ങള്‍ സ്വീഡനില്‍ ജീവിക്കുന്ന ആളാണെങ്കില്‍ കാണാം. നിങ്ങള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയാല്‍ പിന്നെ നിങ്ങള്‍ ഉച്ചരിക്കുന്ന ഓരോ വാക്കിനേയും ആളുകള്‍ പ്രാധാന്യത്തോടെ കാണും. [സ്വീഡനില്‍ മാത്രമല്ല, ലോകം മുഴുവന്‍ അങ്ങനെ തന്നെ]

പുരോഗമനത്തിലുള്ള വിശ്വാസവും സാങ്കേതിക വിദ്യകളും പരിമിതമായിരുന്ന വ്യത്യസ്ഥമായ ഒരു കാലഘട്ടത്തിലാണ് ഈ അവാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടത്. മൂന്നാം ലോക രാജ്യങ്ങളെന്ന് വിളിക്കുന്ന പ്രദേശങ്ങളില്‍ പ്രശ്നങ്ങളില്ലായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളില്ലായിരുന്നു. വിടവുകളില്ലായിരുന്നു. എന്നാല്‍ അസാധാരണമായി കഴിഞ്ഞ 100 വര്‍ഷത്തില്‍ ഒരു വിടവ് പ്രത്യക്ഷപ്പെട്ടു. ആല്‍ഫ്രഡ് നോബലിന്റെ പേരിലല്ല, പകരം സാമ്പത്തിക ശാസ്ത്രത്തിന്റെ പേരില്‍ നോബല്‍ കമ്മറ്റി പുതിയ ഒരു അവര്‍ഡ് സൃഷ്ടിച്ചു. അത് അസാധാരണമാണെന്ന് ഞാന്‍ പറയും. പ്രധാനപ്പെട്ട ധാരാളം മറ്റ് വിടവുകളുണ്ട് താനും.

പരിസ്ഥിതി, മാനവ വികസനം എന്നീ രംഗത്തുകൂടി നോബല്‍ സമ്മാനം ഏര്‍പ്പെടുത്തണമെന്ന് Nobel Foundation നോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്റെ വ്യവസായം വിറ്റുകിട്ടിയ പണത്തില്‍ നിന്ന് കുറച്ച് ഞാന്‍ അതിനായി സംഭാവന ചെയ്യാം എന്നും അവരോട് അറിയിച്ചു. ഞാന്‍ ആല്‍ഫ്രഡ് നോബലിന്റെ അത്ര പണക്കാരനല്ല. അതു കൊണ്ട് ദീര്‍ഘകാലത്തേക്ക് സമ്മാനം നല്കാനുള്ള പണം എന്റെ പക്കലില്ല. ഈ രംഗങ്ങളേയും കൂടി അവര് ഗൌരവമായി കണക്കാക്കണം എന്നതാണ് പ്രധാനം. പുതിയ നോബല്‍ സമ്മാനങ്ങള്‍ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചില്ല എന്ന് വിനയത്തോടുള്ള ഒരു മറുപടി എനിക്ക് കിട്ടി. അതുകൊണ്ട് ഞാന്‍ സ്വയം അതിനായുള്ള ശ്രമം തുടങ്ങി. ഞാന്‍ കുട്ടിക്കാലം മുതല്‍ ജീവിച്ച സ്വീഡനിലേക്ക് തിരിച്ച് പോയി ഒരു പ്രഖ്യാപനം നടത്തി. എന്റെ ബന്ധങ്ങളില്‍ നിന്ന് രണ്ട് നല്ല ആദാതാക്കളെ എനിക്ക് കിട്ടി.

ഇത് നോബല്‍ സമ്മാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള KGBയുടേതൊ CIAയുടേതോ പരിപാടിയാണോ എന്നതായിരുന്നു ആദ്യവര്‍ഷം സ്വീഡനിലെ മാധ്യമങ്ങളിലെ ചര്‍ച്ച. അപ്പോഴും ശൈതയുദ്ധകാലമായിരുന്നു. എന്നാല്‍ സ്വീഡന്‍ പാര്‍ളമെന്റിലെ ഒരു അംഗം ഈ സംരംഭത്തില്‍ വിശ്വസിക്കുകയും 5 വര്‍ഷം പ്രയത്നിച്ച് മറ്റ് അംഗങ്ങളുടെ വിശ്വാസം നേടി പാര്‍ളമെന്റില്‍ വെച്ച് തന്നെ ഈ സമ്മാനം നല്കാനുള്ള അവസരം നേടിയെടുത്തു. സമ്മാനം തുടങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. അതാണ് റൈറ്റ് ലൈവ്‌ലി ഹുഡിന്റെ ചെറിയ ചരിത്രം.

മറ്റ് പല മേഖലകളിലേക്ക് സമ്മാനം വളര്‍ന്നു. കാരണം ഇത് തുറന്നതും ജനാധിപത്യപരവുമായ സമ്മാനമാണ്. നോബല്‍ സമ്മാനത്തില്‍ ഒരു പ്രത്യേക ചെറു സംഘത്തിന് മാത്രമേ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവകാശമുള്ളു. ഞങ്ങളുടെ സമ്മാനത്തില്‍ തങ്ങളേയും തങ്ങളുടെ സംഘടനയേയും ഒഴിച്ച് ആര്‍ക്കും ആരേയും നാമനിര്‍ദ്ദേശം ചെയ്യാം. അതുകൊണ്ട് ഞങ്ങള്‍ക്ക് ലോകത്തുനിന്ന് മുഴുവന്‍ നാമനിര്‍ദ്ദേശം കിട്ടുന്നു. പരിസ്ഥിതയാണ് പ്രധാന വിഷയമെന്ന് ഞങ്ങള്‍ കരുതുന്നു.

നോബല്‍ സമ്മാനം നല്കുന്ന സാമ്പത്തിക ശാസ്ത്രം, വൈദ്യം, ഭൌതിക ശാസ്ത്രം എന്നിവയില്‍ ചില പ്രത്യേക കൂട്ടം ആളുകള്‍ക്ക് മാത്രമേ സമ്മാനം കിട്ടുന്നുള്ളു. വൈദ്യ മേഖലയുലുള്ള മറ്റ് വൈദ്യപാരമ്പര്യങ്ങള്‍ക്ക് സമ്മാനം കിട്ടുന്നില്ല. പടിഞ്ഞാറന്‍ വൈദ്യത്തിന് മാത്രമേ സമ്മാനമുള്ളു. ഭൌതിക ശാസ്ത്രജ്ഞത്തിന്റെ കാര്യത്തില്‍ സൌരോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനുപോലും നോബല്‍ സമ്മാനം ഇന്നുവരെ കൊടുത്തിട്ടില്ല.ലോകത്തെ ഏറ്റവും പ്രഗല്‍ഭനായ സോളാര്‍ ഫോട്ടോ വോള്‍ടേയിക് ഗവേഷകന് 5 വര്‍ഷം മുമ്പ് ഞങ്ങള്‍ സമ്മാനം നല്കി ആദരിച്ചിട്ടുണ്ട്. ആസ്ട്രേലിയക്കാരനായ മാര്‍ട്ടിന് ഗ്രീന്‍(Martin Green).

University of Maryland ല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രൊഫസര്‍ Herman Daly ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം നല്കി. നൈതികമായ, പരിസ്ഥിതി പരമായ സുസ്ഥിര സാമ്പത്തിക ശാസ്ത്രത്തിന്റെ (steady-state economics) മാര്‍ഗ്ഗം തെളിച്ചവരിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അംഗീകാരം നല്കേണ്ടത് കടമയാണ്. തീര്‍ച്ചയായും ഒരിക്കലും അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടാന്‍ പോകുന്നില്ല. വേറെ ചില മാര്‍ഗ്ഗം തെളിച്ചരേയും ഞങ്ങള്‍ ആദരിച്ചിട്ടുണ്ട്. ചിലിയിലെ Manfred Max-Neef, ഓസ്ട്രിയയിലെ Leopold Kohr. ഇവര്‍ സാമ്പത്തിക ശാസ്ത്രത്തിലെ അഗ്രഗണ്യരാണ്. പക്ഷേ അവര്‍ തെറ്റായ തരം സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നു.

കെനിയയിലെ വനവത്കരണ പ്രവര്‍ത്തനത്തിന് വേണ്ടി വങ്ഗാരി മാതായ്ക്ക് (Wangari Maathai) ഞങ്ങള്‍ സമ്മാനം നല്കി ആദരിച്ചു. ഇത് അവര്‍ക്ക് നോബല്‍ സമ്മാനം കിട്ടുന്നതിന് 20 കൊല്ലങ്ങള്‍ക്ക് മുമ്പാണ്. ആദ്യമായി മൊത്തം സമ്മാന ജേതാക്കളും സ്ത്രീകളായിരുന്ന ’84 ലെ സമ്മാനദാനത്തിലായിരുന്നു അത്. കൃത്യം 20 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചു. [നോബല്‍ സമ്മാനം 20 വര്‍ഷം പിറകിലാണ്!]

ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ Munir ന് സമ്മാനം നല്കി. അദ്ദേഹം പിന്നീട് മരിച്ചു. ഇന്‍ഡോനേഷ്യയില്‍ നിന്ന് പുറത്തേക്കുള്ള വിമാനയാത്രയില്‍ വിഷം അകത്തുചെന്നാണ് അദ്ദേഹം മരിച്ചത്.

ആളുകളെ രക്ഷിക്കാന്‍ കഴിയാതിരുന്ന വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ചില സമയത്ത് ഞങ്ങള്‍ക്ക് ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞു. നൈജീരിയയില്‍ കെന്‍ സാര വിവോയെ തൂക്കിക്കൊന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയുടെ ജീവന്‍ രക്ഷിക്കാനായത് ഞങ്ങളുടെ സമ്മാനമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ അദ്ദേഹത്തേയും അവര്‍ കൊന്നേനെ. ഗ്വാട്ടിമാലയില്‍ നിന്നുള്ള മറ്റൊരു ഉദാഹരണം രാഷ്ട്രീയ കൊലപാതകത്താല്‍ സഹോദരി നഷ്ടപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്ത റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം നേടി തിരച്ചുവന്നപ്പോള്‍ പോലീസ് മേധാവി അവരോട് “ഇനി നിന്നെ തൊടാന്‍ പറ്റില്ലല്ലോ, നീ ഇപ്പോള്‍ ലോക പ്രശസ്തയല്ലേ. അതുകൊണ്ട് ഇനി അവര്‍ക്ക് നിന്നെ തൊടാനാവില്ല” എന്ന് പറഞ്ഞു. ഭാഗ്യത്താല്‍ ഇപ്പോഴും അവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. Helen Mack നെക്കുറിച്ചാണ് പറഞ്ഞത്. അവരുടെ സഹോദരി നരവംശ ശാസ്ത്രജ്ഞയായ Myrna Mack 1990 സെപ്റ്റംബര്‍ 11 ന് ഗ്വാട്ടിമാലയിലെ സുരക്ഷാ സൈനികരുടെ കൈകളാല്‍ കൊല്ലപ്പെട്ടു.

എങ്ങനെയാണ് റൈറ്റ് ലൈവ്‌ലി ഹുഡ് സമ്മാനം തുടങ്ങിയത്

ഞാന്‍ ചുറ്റും നോക്കി. ഒരു രീതിയില്‍ സമ്മാനം മൊത്തം ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. അത് ബുദ്ധമത വാക്കാണ്. ഞാന്‍ ബുദ്ധമതക്കാരനല്ല. പക്ഷേ അങ്ങനെ പറയുന്നത് എനിക്കിഷ്ടപ്പെട്ടു. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമല്ല. നിങ്ങള്‍ എങ്ങനെ നിങ്ങളുടെ ജീവിതം ജീവിക്കുന്നു എന്നതിനെക്കുറിച്ചും കൂടിയാണ്. കൂടാതെ അത് ആളുകള്‍ ചിന്തിക്കാന്‍ വേണ്ടി വെല്ലുവിളിക്കുന്നു. പേര് കൂടുതല്‍ വിധിന്യായപരമാണ്: “ചില കാലക്ഷേപങ്ങള്‍(livelihoods) തെറ്റാണെന്നുകൂടിയാണ് നിങ്ങള്‍ പറയുന്നത്”. തീര്‍ച്ചയായും തെറ്റായ കാലക്ഷേപങ്ങളുണ്ട്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഇപ്പോഴുള്ള കുഴപ്പം പിടിച്ച ജീവിതത്തില്‍ കിടന്നുഴലേണ്ട കാര്യമില്ല എന്നാണ്.

വേറൊരു വശം കൂടിയുണ്ട്. പല ഭാഷകളിലേക്കും റൈറ്റ് ലൈവ്‌ലി ഹുഡ് എന്ന് വിവര്‍ത്തനം ചെയ്യുക വിഷമം പിടിച്ചതാണ്. ജര്‍മന്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ ഇതിനെ ബദല്‍ നോബല്‍ സമ്മാനം എന്നാണ് വിളിക്കുന്നത്. ഇത് നോബല്‍ സമ്മാനത്തിനെതിരല്ല. എന്നാല്‍ ആല്‍ഫ്രഡ് നോബല്‍ ആഗ്രഹിച്ചിരുന്ന ഒന്നുമായി ചേര്‍ന്നുപോകുന്നതാണ് ഈ സമ്മാനം. അക്കാലത്ത് അദ്ദേഹത്തിന്റെ സമ്മാനം വളരേറെ പുരോഗമനപരമായിരുന്നു. ദേശീയതകളുടെ ആധിപത്യമുണ്ടായിരുന്ന കാലത്ത് ഒരു അന്തര്‍ദേശീയ സമ്മാനം. “മാനവ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്കിയ ആളുകളെ ആദരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെ വ്യത്യസ്ഥമായ ഈ കാലത്തും ഞങ്ങള്‍ ചെയ്യുന്നത് അതാണ്. അതുകൊണ്ടാണ് ആല്‍ഫ്രഡ് നോബലിന്റെ കുടുംബാംഗങ്ങള്‍ ഞങ്ങളോട് യോജിക്കുന്നത്. ആ കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം ഞങ്ങളുടെ ഉപദേശക സമതിയിലുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന് നോബല്‍ സമ്മാനമേര്‍പ്പെടുത്തിയതില്‍ നോബലിന്റെ കുടുംബാംഗങ്ങള്‍ക്ക് അതിയായ അമര്‍ഷമാണുള്ളത്. അത് അനുചിതമാണെന്നാണ് അവരുടെ അഭിപ്രായം. സാമ്പത്തിക ശാസ്ത്രത്തിന് സമ്മാനം നല്കുന്നുവെങ്കില്‍ വാസ്തുവിദ്യ, പരിതഃസ്ഥിതവിജ്ഞാനം എന്നിവക്കെന്തുകൊണ്ട് സമ്മാനം നല്കുന്നില്ല. സമ്മാനത്തിന് തെരഞ്ഞെടുക്കുന്ന ആളുകളേക്കുറിച്ചും അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ആല്‍ഫ്രഡ് നോബലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിന് നോബലിന്റെ പേരില് സമ്മാനം നല്കുന്നതിന് അവര്‍ പൂര്‍ണ്ണമായും എതിരാണ്. സ്വീഡനിലെ ബാങ്കുകളാണ് ആ സമ്മാനം സ്ഥാപിച്ചത്. Nobel Foundation എതിര്‍ത്തുകാണില്ല. അതിന്റെ ഔദ്യോഗിക പേര് ഇത്തിരി വ്യത്യസ്ഥമാണ്. എന്നാല് Nobel Lectures എന്ന എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന പുസ്തകം നോക്കിയാല്‍ അതില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിന്റേയും ഒരു ലേഖനം കാണാന്‍ കഴിയും. അവര്‍ ഈ രീതിയില് ഇരട്ടക്കളി(double game) നടത്തുകയാണ്.

എന്തുകൊണ്ടാണ് Herman Daly യെ പോലുള്ള ആളുകള്‍ക്ക് സമ്മാനം കിട്ടാത്തത്. 20 വര്‍ഷം മുമ്പ് അദ്ദേഹം പല കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു. James Cobb മായി ചേര്‍ന്ന് അദ്ദേഹം Common Good എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്. എന്നാല്‍ സുസ്ഥിര സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് (steady-state economics) അദ്ദേഹം എഴുതിയ പുസ്തകമാണ് പ്രധാനം.

ഞാന് 9 വയസു മുതല്‍ സ്റ്റാമ്പ് ശേഖരിക്കുന്നവനാണ്. പിന്നീട് സ്റ്റാമ്പ് വ്യാപാരിയായി. അതാണെന്റെ തൊഴില്‍. അത് വിറ്റാണ് ഞാന്‍ ആദ്യത്തെ 5 വര്‍ഷത്തെ സമ്മാനദാനത്തിനുപയോഗിച്ചത്.

എന്റെ അച്ഛന് സമാധാനവാദി(pacifist) ആയിരുന്നു. എനിക്ക് 9 വയസായിരുന്ന കാലത്ത് എന്റെ കളിത്തോക്കുകള്‍ക്ക് പകരമായി അദ്ദേഹതത്തിന്റെ സ്റ്റാമ്പ് ശേഖരം വേണോ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് അദ്ദേഹത്തിന്റെ ആ വാഗ്ദാനം ഞാന് സ്വീകരിച്ചു.

Interview with Jakob von Uexkull, the founder of the Right Livelihood Award.

– സ്രോതസ്സ് democracynow

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )