വീടില്ലാത്ത ആണവമാലിന്യം

Interim nuclear waste storage silos on the site of the dismantled Maine Yankee nuclear power plant in Wiscasset, Maine, hold 1,435 spent fuel assemblies. Colin Woodard

Bailey Point ല്‍ ആണവനിലയം നിന്നിരുന്ന സ്ഥലം. അവിടെ അങ്ങനെയൊന്നുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് ഒരിക്കലും തോന്നില്ല. ഭീമാകാരമായ കോണ്‍ക്രീറ്റ് കുംഭഗോപുരം, ഇന്ധനചാരം സൂക്ഷിക്കാനുള്ള വലിയ കുളങ്ങള്‍, ആറ് നില കെട്ടിടത്തിന്റെ പൊക്കമുള്ള ടര്‍ബൈന്‍ ഹാള്‍ തുടങ്ങിയവയെല്ലാം ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ഇടിച്ച് നിരത്തി. അവിടെയിപ്പോള്‍ പുല്ല് വളരുന്നു. 900MW നിലയത്തെ പ്രവര്‍ത്തിപ്പിച്ചിരുന്ന എഞ്ജിനീര്‍മാരും സാങ്കേതിക വിദഗ്ദ്ധരും Maine Yankee Atomic Power Station വൈദ്യുതോല്‍പ്പാദനം നിര്‍ത്തിയതോടെ ഒരു ദശാബ്ദം മുമ്പേ പെട്ടിയും തൂക്കി നഗരം വിട്ടു.

അവശേഷിക്കുന്നത് ആണവവികിരണമുള്ള മാലിന്യങ്ങള്‍ മാത്രം: നിലയത്തിന്റെ reactor vessel lining ന്റെ ശേഷിക്കുന്ന ഭാഗങ്ങളും 1,435 spent fuel assemblies ഉം.

അതിന് പോകാന്‍ സ്ഥലമില്ല. നിലയത്തിന്റെ ഉടമസ്ഥര്‍ മാലിന്യങ്ങള്‍ എല്ലാം രണ്ട് നിലപ്പൊക്കമുള്ള 64 കോണ്‍ക്രീറ്റ് നിലവറകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ സ്ഥലം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. കാവല്‍ക്കാര്‍, ഇന്‍ഷുറന്‍സ്, പരിപാലനം തുടങ്ങിയ ചിലവ് പ്രതിവര്‍ഷം $80 ലക്ഷം ഡോളര്‍ വരും. അത് താങ്ങുന്നത് ഉപഭോക്താക്കളാണ്. മാലിന്യങ്ങളെ സൂക്ഷിക്കണം എന്ന നിബന്ധനയില്ലായിരുന്നെങ്കില്‍ കമ്പനി 2005 ല്‍ തന്നെ നിലയത്തോടൊപ്പം എല്ലാം അലിയിച്ച് കളഞ്ഞേനെ.

Maine ലെ ഒരു ചെറു ഗ്രാമമാണ് Wiscasset. അവിടെ 4,000 ത്തിനടുത്ത് ആളുകള്‍ താമസിക്കുന്നു. അവിടെ ആണവ കമ്പനികള്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തി മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരത്തിലുള്ള 8 നഗരങ്ങള്‍ അമേരിക്കയിലുണ്ട്. കൂടുതല്‍ വൈദ്യുത നിലയങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ ഇത്തരം പ്രദേശങ്ങളുടെ എണ്ണം വര്‍ദ്ധിക്കും.

നെവാഡയിലെ യക്കാ പര്‍വ്വതത്തിലെ ആണവമാലിന്യ സംഭരണിയുടെ നിര്‍മ്മാണം ഒബാമ സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ ആണവ ചാരവും മറ്റ് മാലിന്യങ്ങളും ദശാബ്ദങ്ങളോളം അവിടെത്തന്നെ ഇരിക്കും എന്നതാണ് Maine Yankee യുടെ ഉടമയുടെ വിഷമം. “ഫെഡറല്‍ സര്‍ക്കാര്‍ ഈ മാലിന്യങ്ങള്‍ എടുത്തുകൊള്ളാം എന്നായിരുന്നു കരാര്‍. 11 വര്‍ഷം മുമ്പേ അവര്‍ അത് ചെയ്യേണ്ടേയിരുന്നതാണ്. അവര്‍ അത് ചെയ്യണം” എന്ന് Maine Yankee യുടെ വക്താവ് Eric Howes പറഞ്ഞു.

അമേരിക്കയില്‍ സിവിലിയന്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷങ്ങളായി. ഇതുവരെ അവര്‍ ഇന്ധനചാരം എന്ത് ചെയ്യണം എന്നതിന് ഒരു തീരുമാനവുമായിട്ടില്ല. ഇത് പുതിയ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ചോദ്യമായി അവശേഷിക്കുന്നു.

നിയമപ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരമായ ഒരു സംഭരണി നിര്‍മ്മിക്കേണ്ടതാണ്. അതുകൊണ്ട് രാജ്യത്തെ 104 ആണവനിലയങ്ങളില്‍ ആണവചാരം കുന്നുകൂടിക്കൊണ്ടിരിക്കുന്നു. യക്കാ പര്‍വ്വതത്തിലെ സംഭരണി പണിയുന്നത് രാഷ്ട്രീയവും സാങ്കേതികവുമായ കാരണങ്ങളാല്‍ വൈകുന്നു. ഇതുവരെ സര്‍ക്കാര്‍ $1300 കോടി ഡോളര്‍ അതിന് ചിലവാക്കി. വൈകുന്നതിനാല്‍ നിലയങ്ങളില്‍ ചാരം കുന്നു കൂടുന്നു. നിലയങ്ങള്‍ നിറഞ്ഞതിനാല്‍ അവര്‍ പ്രത്യേക സംഭരണകുളങ്ങള്‍ നിര്‍മ്മിച്ച് ചാരം അവിടെ താല്‍ക്കാലികമായി സൂക്ഷിക്കുന്നു.

ഇന്ന് 60,000 ടണ്‍ ഇന്ധന ചാരം സ്ഥിരമായ സംഭരണിക്കായി കാത്തിരിക്കുന്നു എന്ന് Nuclear Energy Institute പറയുന്നു. പ്രതിവര്‍ഷം 2,000 ടണ്‍ എന്ന തോതിലാണ് ആണവചാരം ഈ നിലയങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. യക്കാ പര്‍വ്വത സംഭരണി പൂര്‍ത്തിയായാലും ഇതൊരു പ്രശ്നം തന്നെയാണ്. 2020കളില്‍ അതിന്റെ പണി പൂര്‍ത്തിയായാലും അപ്പോഴേക്കും ചാരത്തിന്റെ അളവ് സംഭരണിയുടെ ശേഷിയായ 70,000 ടണ്ണില്‍ നിന്ന് വളരെ അധികമായിത്തീരും.

സര്‍ക്കാര്‍ തന്നെ താല്‍ക്കാലിക സംഭരണികള്‍ നിര്‍മ്മിക്കുകയും ഇന്ധനചാരം ഏറ്റെടുക്കുകയും വേണം എന്നാണ് പൊളിച്ചടുക്കിയ നിലയങ്ങളുടെ ഉടമകള്‍ ആവശ്യപ്പെടുന്നത്. അവരുടെ നിലയങ്ങള്‍ അടക്കാനും, ഭൂമി വില്‍ക്കാനും, കമ്പനി പിരിച്ചുവിടാനും അതാവശ്യമാണ്.

നിയമപരമായി ആണവചാരം സര്‍ക്കാര്‍ ഏറ്റടുക്കേണ്ടതായുള്ളതുകൊണ്ട് നികുതിദായകര്‍ നിയമത്തില്‍ കുടുങ്ങിയിരിക്കുന്നു. 2006 ല്‍ ഒരു ജഡ്ജി New England നിലയത്തിന് $14.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നഷ്ടപരിഹാരത്തുക കണക്കാക്കിയത് തെറ്റാണെന്ന് കാണിച്ച് Department of Energy (DOE) അപ്പീലിന് പോയിട്ടുണ്ട്.

“പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആണവനിലയത്തിനടുത്ത് ആണവചാരം സൂക്ഷിക്കുന്നത് നല്ലതല്ല. പക്ഷേ കുറഞ്ഞത് ഒരു സുരക്ഷാ സേനയും സാങ്കേതികമായി അറിവുള്ളവരും അടുത്തുണ്ടല്ലോ എന്നത് ഭാഗ്യം. അല്ലാതെ വേറെ എവിടെങ്കിലും ആണവചാരത്തിന് കാവല്‍ നിര്‍ത്തിയാല്‍ അത് വെറും നഷ്ടമാകുന്ന പണമാണ്,” New England നിലയത്തിന്റെ വക്കീല്‍ ആയ Jerry Stouck പറയുന്നു. ഇന്ധനം സൂക്ഷിക്കാനായി മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുന്ന സുരക്ഷിതമല്ല. ഭീകരവാദി ആക്രമണമുണ്ടാകാം. എന്നാല്‍ പല സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം ശക്തമായ സുരക്ഷിതമുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് ചിലര്‍ പറയുന്നു.

താല്‍ക്കാലിക സംഭരണി പണിയാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല പകരം യക്ക പര്‍വ്വതത്തിലെ സംഭരണി നിര്‍മ്മിക്കുകയാണ് അവരുടെ ലക്ഷ്യം.

— സ്രോതസ്സ് csmonitor

ആണവമാലിന്യം സൂക്ഷിക്കാന്‍ ഇന്‍ഡ്യയുടെ കൈവശം എന്ത് മാന്ത്രിക പരിപാടിയാണുള്ളത്?
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഭോപാല്‍ ദുരന്തം സംഭവിച്ചു. ഇന്നും ആളുകള്‍ അതിന്റ ദുരിതവും പേറി നടക്കുന്നു. ഒരു പരിചരണവും ഇല്ല. 80% പൌരന്‍മാരെ സര്‍ക്കാര്‍ മൃഗങ്ങളെ പോലെയാണ് കണക്കാക്കുന്നത്. ആണവവ്യവസായത്തിനും അതാണ് വേണ്ടത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )