ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

രാമന്റെ അമ്പലത്തിന് വേണ്ടി ഇന്‍ഡ്യ മുഴുവന്‍ ടയോട്ട തേരില്‍ കയറി തേരൊട്ടം നടത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബീജെപി. അതേ സമയത്ത് തന്നെ ഗുജറാത്തില്‍ ഭാരത ഹിറ്റ്‌ലര്‍ ആയ നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നു. നാസികളേ പോലെ വംശീയ ഉന്‍മൂലനം വരെ നടത്താന്‍ കഴിഞ്ഞ മോഡിക്ക് വിജയകരമായി വര്‍ഗ്ഗീയ ധൃവീകരണത്തിലൂടെ ഫാസിസം ഗുജറാത്തില്‍ സ്ഥാപിക്കാനായി. എന്നാല്‍ അത് നടക്കാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബീജെപിയുടെ നില പരിങ്ങലിലാണ്. കാരണം ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അത് ബീജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷത്തെ ബീജെപിയുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. കടുത്ത തീവൃവാദ പ്രസ്ഥാവനകളൊന്നും അവര്‍ നമ്മുടെ നാട്ടില്‍ നടത്തുന്നില്ല. വികസനം പോലുള്ള ആശയങ്ങളാണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നത്.

മുസ്ലീങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല. കടുത്ത തീവൃവാദ നടപടികള്‍ അവരല്‍ നിന്നും ഉണ്ടാവുന്നില്ല. തീവൃവാദത്തിനെതിരെ മുന്‍ നിരയില്‍ വന്നു പ്രവര്‍ത്തിക്കാന്നുമുണ്ട്. വികസനം പരിസ്ഥിതി എന്നൊക്കെയുള്ള ചര്‍ച്ചകളും അവരും മുന്നോട്ടു കൊണ്ടുവരുന്നു. ബാബറി മസ്ജിദ് വിധി വന്നപ്പോഴും കേരളത്തിലും ഇന്‍ഡ്യയിലും കാര്യങ്ങള്‍ സമാധാനപരമായിരുന്നു. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണിത്.

പൊതുവേ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട് ശാന്തമാണ്. കേരളത്തില്‍ ഒരു വര്‍ഗ്ഗീയ ധൃവീകരണം നടന്നിട്ടില്ലാത്തതുകൊണ്ടാണിത്. എന്നാല്‍ സമാധാനത്തിന്റെ പരിശുദ്ധാത്മാക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ന്യൂന പക്ഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൈശാചികമായ കുടില തന്ത്രങ്ങള്‍ കേരളത്തില്‍ പയറ്റുകയാണ്. പലപ്പോഴും നിഷ്കളങ്കമെന്ന് തോന്നാവുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ കേരള സമൂഹത്തിലേക്ക് അവര്‍ കടത്തി വിടുന്നു. ക്രിസ്തു മത സഭകളാണവര്‍.

ചില ഉദാഹരണങ്ങള്‍:

 1. ക്രിസ്ത്യാനികള്‍ അവരുടെ കുട്ടികളെ ക്രിസ്തു മത സഭ നടത്തുന്ന സ്കൂളുകളിലേ പഠിപ്പിക്കാവൂ.
 2. ക്രിസ്ത്യാനികള്‍ ജനസംഖ്യയില്‍ വളരെ കുറവാണ്. അതുകൊണ്ട് സാമ്പത്തിക സ്ഥിതി നല്ലതായ ക്രിസ്ത്യാനികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം.
 3. കേരളത്തില്‍ സര്‍ക്കാര്‍ അവരേയും അവരുടെ സ്ഥാപനങ്ങളേയും അടിച്ചമര്‍ത്തുന്നു എന്ന് നിരന്തരം പ്രചരിപ്പിക്കുന്നു.
 4. ദൈവ വിശ്വാസമുള്ളവര്‍ക്ക് മാത്രം വോട്ടുകൊടുക്കുക.

കേരളത്തില്‍ ഒരു മതക്കാരേയും സര്‍ക്കാരോ മറ്റാരെങ്കിലുമോ പീഡിപ്പിക്കുന്നില്ല. ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളെ ചുട്ടെരിക്കുമ്പോള്‍ അത് കാണാതെ ഇവിടെ അവരെ അക്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതെന്തിന്? തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഭരണഘടനാ വിരുദ്ധ പ്രസ്ഥാവനകള്‍ എന്തിന് നടത്തുന്നു?

ഇത്തരം പ്രസ്ഥാവനകള്‍ സമൂഹത്തിലും വ്യക്തികളിലും എന്ത് ചലമാണ് ഉണ്ടാക്കുക?

ഇത് ശരിക്കും പ്രീണിപ്പുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയെയാണ്. പൊതു ചര്‍ച്ചയിലൊക്കെ മത ബിംബങ്ങളെ എപ്പോഴും ഉയര്‍ത്തിക്കാട്ടുന്നതും അതിനാണ്. ആളുകള്‍ മതപരമായി വര്‍ഗ്ഗീകരിക്കപ്പെടണം എന്നതാണ് ഇവര്‍ അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്.

ക്രിസ്ത്യാനികള്‍ കേരത്തിലെ ഒരു ന്യൂനപക്ഷമാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയത വളര്‍ന്നാല്‍ അത് ക്രിസ്ത്യാനികള്‍ക്കും ദോഷമാണ്. എന്നിട്ടും എന്തുകൊണ്ട് അവര്‍ ഇങ്ങനെ ചെയ്യുന്നു?

കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥയാണ് ഇതിന് കാരണം. നാം വലതു പക്ഷം അല്ലെങ്കില്‍ ഇടതു പക്ഷം എന്ന രണ്ട് രാഷ്ട്രീയ ചേരിയിലാണ്. പൊതു ജനങ്ങള്‍ രാഷ്ട്രീയ ബോധമുള്ളവരാണ്. പൗരാവകാശം എന്തെന്ന് അറിയുന്നവരാണ്. അധികാരികള്‍ക്ക് അത്ര പെട്ടെന്ന് ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല.

ഉദാഹരണത്തിന് BOT പാതയുടെ കാര്യം നോക്കൂ. മറ്റ് സംസ്ഥാനങ്ങളിലെല്ലാം വലിയ പ്രശ്നമില്ലാതെ അധികാരികള്‍ക്ക് പാത പണിയാനായി. ചിലസ്ഥലത്ത് ടോള്‍ കൊടുത്ത് പാത ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ജനങ്ങള്‍ക്ക് പ്രശ്നം മനസിലായത്. അവര്‍ പ്രക്ഷോപത്തിന് തുടങ്ങി. എന്നാല്‍ അധികാരികള്‍ ഭംഗിയായി ആ പ്രക്ഷോഭത്തെ ശക്തി ഉപോഗിച്ച് അടിച്ചമര്‍ത്തി. (ബോംബേ-പൂനെ പാത).

എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമായിരുന്നു. ജനങ്ങള്‍ സംഘം ചേര്‍ന്നു. ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടിയും സമരത്തെ പിന്‍തുണച്ചില്ല. പക്ഷേ സമരങ്ങള്‍ നടന്നു. കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ആവശ്യം തള്ളിക്കളയാനായില്ല. പല പ്രാവശ്യം സര്‍വ്വ കക്ഷിയോഗങ്ങള്‍ ചേരുന്നു. പണി ഇതുവരെ മുന്നോട്ടു പോകുന്നില്ല.

വേറൊരു ഉദാഹരണം കരിമണല്‍ ഖനനമാണ്. ആലപ്പുഴ ഞങ്ങളുടെ തീരപ്രദേശത്തിന്ന് കരിമണല്‍ ഖനനം ചെയ്യാന്‍ ഒരു സ്വകാര്യ കമ്പനി വന്നു. തീരത്തുനിന്ന് മണ്ണ് ഖനനം ചെയ്യ്താല്‍ പിന്നെ മീനുകളുടെ സ്ഥിതി പറയേണ്ടല്ലോ. 35,000 കുടുംബങ്ങളാണ് മീന്‍പിടുത്തവുമായി ബന്ധപ്പെട്ട് ഇവിടെ ജീവിക്കുന്നത്. അവര്‍ സമരം തുടങ്ങി. ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍ളും സമരത്തെ പിന്‍തുണച്ചില്ല. ജനങ്ങള്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് എതിരായി. പിന്നീട് നില്‍ക്കക്കള്ളിയില്ലാതെ അവര്‍ സമരക്കാരോട് അണിചേരുകയും അവസാനം പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. (ഖനന മുതലാളിയുടെ പണം പറ്റിയിരുന്ന ഒരു വിഷാദ മാധ്യമ പരിപാടി “അണിയറ”യെ ഓര്‍ക്കുന്നുണ്ടാവും (ആവതാരകന്‍ എപ്പോഴും കരയുന്ന ശബ്ദത്തിലാണ് പറയുന്നത്). മുതലാളി പോയതിന് ശേഷം ഈ പരിപാടി കാണാനില്ല.)

കേരളത്തിന്റെ സംഘബോധമാണ് ഇത് കാണിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ പ്രശ്നമില്ല. പി. ചിദംബരത്തിന്റെ വേദാന്താ കോര്‍പ്പറേഷനൊ, കര്‍ണ്ണാടകത്തിലെ റെഡ്ഡികള്‍ക്കോ ഇത് അനുഭവിക്കേണ്ട. പക്ഷേ ഇത് നിലനിന്നാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് പാഠമാകുകയും അവര്‍ അത് ആവര്‍ത്തിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് കേരളത്തിന്റെ സംഘശക്തി തകരണം. അത് ദേശീയ അന്തര്‍ ദേശീയ കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്. അതിനുള്ള ഒരു വഴിയാണ് വര്‍ഗ്ഗീയ ധൃവീകരണം ഉണ്ടാക്കുക എന്നത്.

അതുകൊണ്ടാണ് മതത്തിന് പ്രാധാന്യം കൂട്ടാന്‍ ഇവര്‍ എപ്പോഴും മത ബിംബങ്ങളെപ്പറ്റിയുള്ള ചിന്ത സജീവമാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത്. അവര്‍ വിജയിക്കുകയും ചെയ്യുന്നു. നിര്‍മ്മാല്യം സിനിമ ആര്‍ക്കെങ്കിലും ഇക്കാലത്ത് നിര്‍മ്മിക്കാനാവുമോ എന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. ചോരപ്പുഴ ഒഴുകും. എന്നാല്‍ 70 കളില്‍ ഇല്ലാത്ത മത വിശ്വാസം എന്തുകൊണ്ട് ഇപ്പോള്‍ ഉണ്ടാകുന്നു. അന്ന് ആരുടേയും മത വൃണം പൊട്ടിയൊലിച്ചില്ലല്ലോ? ഇന്ന് ഒരു ക്ലാസ് പരീക്ഷയില്‍ ഒരധ്യാപകന്‍ ചോദിച്ച ചോദ്യത്തിനാല്‍ അദ്ദേഹത്തിന് കൈയ്യും തലയും നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ വിജയിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇവ.

കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ക്രിസ്തുമതസഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കാഴ്ച്ച നാം ധാരാളം കണ്ടതാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വിജയം നേടിക്കൊടുത്തത് തങ്ങളാണ് എന്ന് പത്ര പത്രപ്രസ്ഥാവന വരെ നടത്താന്‍ അവര്‍ ധൈര്യം കാണിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം കണ്ട് ആത്മീയാവേശം സഹിക്കാനാവാതെ മത മേധാവി നടത്തിയ പത്ര പ്രസ്ഥാവനയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനാണ്, “ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇപ്പോള്‍ ഇറ്റലിയിലായതിനാല്‍ സഹായമെത്രാനാണ് മുഖപത്രത്തില്‍ ഈ പ്രസ്താവന നടത്തിയത്“.

ഇത് ഒറ്റപ്പെട്ട വെറുംമൊരു വിദേശയാത്രയല്ല. ക്രിസ്തുമതസഭകള്‍ സംസ്ഥാനത്തിനകത്തോ രാജ്യത്തിനകത്തോ ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കുന്ന ഒന്നല്ല. ക്രിസ്തുമത സഭകളുടെ അധിപന്‍ പോപ്പാണ്. വ്യക്തമായ സംഘടനാ ഘടന ഇവര്‍ക്കുണ്ട്. ഒരു വിദേശ രാജ്യത്തെ സംഘടനയുടെ നിയന്ത്രണത്തിലുള്ള, അവര്‍ അജണ്ടകള്‍ നിര്‍ണ്ണയിക്കുന്ന ഈ സഭകള്‍ ധിക്കാരത്തോടെ ആക്രോശിച്ചത് അവര്‍ക്കിവിടെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നാണ്. സായിപ്പ് ഭരിക്കുമ്പോള്‍ ഈ അവകാശം എവിടെയായിരുന്നു നിന്നെതെന്ന് നാം ഓര്‍ക്കണം.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയും അവിടൊക്കെ പാവ സര്‍ക്കാരിനെ സ്ഥാപിച്ച് ആ രാജ്യങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നത് അമേരിക്ക പോലുള്ള ഫാസിസ്റ്റ് ഏകാധിപത്യ രാജ്യങ്ങള്‍ സ്ഥിരം ചെയ്യുന്ന പണിയാണ്. നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ വംശീയമായി വിഘടിച്ച് നില്‍ക്കുമ്പോള്‍ കേരളത്തിലത് ഉണ്ടാവാത്തത് ഈ വിദേശികള്‍ക്ക് തലവേദനയാണ്. വിദേശമാസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ മത സംഘടനകളെ അവര്‍ സ്വാധീനിക്കുന്നില്ല എന്ന് പറയാന്‍ നമുക്കാവില്ല. ഇത് കേവലം മാണിക്കോ മകനോ അധികാരത്തിലെത്താനുള്ള വഴിയായി ചെറുതാക്കി കാണരുത്.

തീര്‍ച്ചയായും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ വിശ്വാസികളുടെ പേരില്‍ പൗരോഹിത്യം ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ അനുവദിച്ചുകൂടാ. ക്രിസ്തു മത വിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞ് അവരുടെ സഭാ നേതൃത്വത്തെ തിരുത്തണമെന്ന് അപേക്ഷിക്കുന്നു.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

25 thoughts on “ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു

 1. പ്രസക്തമായ നിരീക്ഷണം .
  ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുക എന്നതു തന്നെയാണ് ഇവരുടെ ലക്ഷ്യം . ഇതിനായി മറ്റ് മതങ്ങളെ അടക്കം കൂടെ കൂട്ടാന്‍ പോലും ഇക്കൂട്ടര്‍ക്ക് മടിയില്ല. കൂട്ടു കച്ചവടം ആയാലും തങ്ങളുടെ ഷെയര്‍ അവിടെ തന്നെ കാണുമല്ലോ.
  തൊഴിലാളികള്‍ക്കായി ഒരു കൃസ്തീയ സംഘടന എന്ന അക്രവും ഇവര്‍ കാണിച്ചിരുന്നു.

  1. നന്ദി അനില്‍.
   വര്‍ഗ്ഗീയത രാജ്യത്തിന് ഒട്ടും നല്ലതല്ല. തീര്‍ച്ചയായും ഇതിന് വൈദേശിക ബന്ധം ഉണ്ട്. വിശ്വാസവുമായി ഇതിന് ബന്ധവും ഇല്ല.

 2. സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നതിനു ശേഷം ആണ് കാത്തോലിക്ക സഭക്ക് ധാര്‍ഷ്ട്യം ഇത്ര കൂടിയത്. സഭയെ ഇരിക്കേണ്ടിടത്ത് ഇരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം അല്ലെങ്കില്‍ അത് ജനങ്ങള്‍ അത് ചെയ്യും. സഭയെക്കാളിലും വലിയ സാമ്രാജ്യങ്ങള്‍ കടപുഴകി വീണ ചരിത്രം മുന്നിലുണ്ടല്ലോ!

  1. ബിജു, ജനങ്ങള്‍ അത് ചെയ്യുന്ന അസ്ഥയിലേക്ക് എത്തണമെങ്കില്‍ ഒരുപാട് കാലതാമസം വേണം. കൂടാതെ അത് സമാധാനപരമായ മാറ്റവും ആകണമെന്നില്ല. മാത്രവുമല്ല അതുവരെയുള്ള കാലം ധാരാളം സ്ത്രീകളും കുട്ടികളുമടക്കം ധാരാളം നിരപരാധികളുടെ ജീവിതം കഷ്ടത്തിലാകുകയും ചെയ്യും.

   അതുകൊണ്ട് പ്രശ്നം ഉണ്ടായ ശേഷം പരിഹാരം തേടുന്നതിനേക്കാള്‍ നല്ലത് പ്രശ്നം ഉണ്ടാകാതെ നോക്കലല്ലേ?

   സമൂഹം സമാധാനപരമായ ചര്‍ച്ചകളിലൂടെ എല്ലാത്തരം വര്‍ഗ്ഗീയതയേയും ഇല്ലാതാക്കണം.

 3. ജഗദീഷ്,
  1. ക്രിസ്ത്യാനികള്‍ അവരുടെ കുട്ടികളെ ക്രിസ്തു മത സഭ നടത്തുന്ന സ്കൂളുകളിലേ പഠിപ്പിക്കാവൂ.
  ഇത് പറഞ്ഞത് പൌവത്തില്‍ പിതാവാണ് . അദ്ദേഹം തന്നെ വിശദീകരണവും കൊടുത്തിട്ടുണ്ട്. ഇത് പണ്ട് മുതലേ ഉള്ള സഭയുടെ നിലപാടാണ്. സഭാ നിയമം അനുസസിക്കുന്നത് മാണു. സഭ സ്കൂളുകള്‍ നടത്തുന്നത് ഭരണഘടന അംഗീകരിചിട്ടുള്ള (29 .1) സംസ്കര സംരക്ഷണം കൂടി ഉന്നം വച്ചുള്ളതാണ്. തമിഴ് ന്യൂനപക്ഷ സ്കൂളില്‍ തമിഴര്‍ പഠിക്കണമെന്ന് പറഞ്ഞ്ഞ്ഞാല്‍ തെറ്റല്ലാത്തത് പോലെ ഇതും തെറ്റല്ല. അതാണ്‌ ശരി. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ലക്‌ഷ്യം വച്ച് കമ്യൂണിസ്റ്റു വര്‍ഗീയ വാദികള്‍ നടത്തുന്നതാണ്.

  2. ക്രിസ്ത്യാനികള്‍ ജനസംഖ്യയില്‍ വളരെ കുറവാണ്. അതുകൊണ്ട് സാമ്പത്തിക സ്ഥിതി നല്ലതായ ക്രിസ്ത്യാനികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം.

  തെടിധരിപ്പിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഈ ആരോപണത്തിന് പിന്നില്‍. ജനസംഘ്യയില്‍ കുറവായത് കൊണ്ടല്ല, ജനസംഖ്യാ അനുപാതത്തിലെ കുറവാണ് ആരോപണത്തിന് കാരണമായ ഇടയ ലേഖനം ചൂണ്ടി കാണിക്കുന്നത്.

  3 . കേരളത്തില്‍ സര്‍ക്കാര്‍ അവരേയും അവരുടെ സ്ഥാപനങ്ങളേയും അടിച്ചമര്‍ത്തുന്നു എന്ന് നിരന്തരം പ്രചരിപ്പിക്കുന്നു.

  അല്ലെങ്കില്‍ പിന്നെ എന്താണ് സാര്‍ ഈ കാണുന്നത്. അവകാസങ്ങള്‍ പുനസ്ഥാപിക്കാന്‍ കോടതിയില്‍ കയറേണ്ടി വന്നില്ലേ. എത്രയോ സ്ഥാപനങ്ങളില്‍ കുട്ടിപ്പട്ടാളം തേര്‍വാഴ്ച നടത്തി.

  “ക്രൈസ്തവസ്ഥാപനങ്ങൾ ന്യൂനപക്ഷസ്ഥാപനങ്ങളല്ലെന്നു വരുത്തിവയ്ക്കുന്ന നിയമമാണല്ലോ ഇന്നത്തെ ഭരണക്കാർ ആദ്യമേ പാസാക്കിയത്‌. ആ നിയമത്തെ എതിർത്തതിന്റെ പേരിൽ വിദ്യാഭ്യാസരംഗത്ത്‌ എന്തെല്ലാം നിയന്ത്രണങ്ങൾ വരുത്താൻ സാധിക്കുമോ അതെല്ലാം നടപ്പിലാക്കാൻ കഴിഞ്ഞ വർഷങ്ങളിൽ അവർ ശ്രമിക്കുകയായിരുന്നല്ലോ.

  വഴങ്ങാത്ത വിദ്യാലയങ്ങളെ എല്ലാത്തരത്തിലും തളച്ചിടാനായിരുന്നു ഭരണകർത്താക്കളുടെ പരിശ്രമം. വിദ്യാലയങ്ങൾക്ക്‌ അംഗീകാരം നൽകുന്നതിന്‌, കോഴ്സുകൾ അനുവദിക്കുന്നതിന്‌, നിയമനങ്ങൾക്ക്‌ അംഗീകാരം നൽകുന്ന കാര്യത്തിൽ, മാനേജുമെന്റ്‌ എടുക്കുന്ന ശിക്ഷണനടപടികളുടെ തലത്തിൽ എന്തെല്ലാം കൈയാങ്കളികളാണ്‌ ഇവിടെ നടത്തിയത്‌. നിയമനം അംഗീകരിക്കാനും ശമ്പളം ലഭിക്കാനും ഭരണ പാർട്ടിയുടെ അധ്യാപകസംഘടനയിൽ ചേരുകയോ അവർ ശിപാർശചെയ്യുകയോ ആവശ്യമായിരുന്നു. അധ്യാപക നിയമനത്തിലും പ്രിൻസിപ്പൽ നിയമനത്തിലും മറ്റും കോടതിവിധികൾ മാനേജുമെന്റിന്‌ അനുകൂലമായിരുന്നാലും അവ നടപ്പാക്കുന്നതു സാങ്കേതിക കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനെല്ലാം പുറമെ, ക്രൈസ്തവ വിദ്യാലയങ്ങളെ കച്ചവടസ്ഥാപനങ്ങളെന്നു വിളിച്ചാക്ഷേപിച്ചു പ്രചാരണം നടത്തുക, വിദ്യാലയനടത്തിപ്പിനെ കുട്ടിസംഘടനകളെക്കൊണ്ട്‌ തടസപ്പെടുത്തുക, വിദ്യാലയങ്ങൾ തല്ലിത്തകർക്കുക തുടങ്ങിയവ നിത്യസംഭവങ്ങളായിരുന്നല്ലോ.”

  എന്നിട്ടിപ്പോള്‍ പ്രചാരണം മാത്രമാണത്രേ. പക്ഷപാതം ആവാം. പക്ഷെ അന്ധന്‍ ആവരുത് ജഗദീഷേ.

  1. പ്രിയ ജോജു,
   നിഷ്കളങ്കമെന്ന് തോന്നാവുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ എന്ന് ആദ്യമേ പറഞ്ഞത് അതുകൊണ്ടാണ്. ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നു, കൂടാതെ ഭരണഘടനയും അത് അംഗീകരിക്കുന്നു പിന്നെന്ത് കുഴപ്പം.
   പക്ഷേ എന്റെ ചോദ്യം സങ്കുചിതവും മതപരവുമായ ഇത്തരം ആശയപ്രകടനങ്ങള്‍ ഭൂരിപക്ഷമുള്ളതും അല്ലാത്തതുമായ മറ്റ് മത വിഭാഗത്തിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ്?

   ജനസംഖ്യാ അനുപാതത്തിലെ കുറവ് സ്വ-ജനസംഖ്യ കൂട്ടാതെ എങ്ങനെ പരിഹരിക്കാം? നരേന്ദ്ര മോഡിക്ക് അത് നല്ലതു പോലെ അറിയാം. ആ പരിപാടി സഭ ഇവിടെ നടത്താന്‍ പ്ലാനുണ്ടോ?

   ദൈവത്തിന്റെ പ്രസ്ഥാനമായ മതസഭയും ശാസ്ത്ര സാങ്കേതിക വിദ്യാലയങ്ങളുമായുള്ള ബന്ധം എന്താണ്. ബൈബിളില്‍ ഒരിടത്തും അങ്ങനെയൊന്ന് കാണുന്നില്ല. കൂടാതെ ഗലീലിയോ, ബ്രൂണോ തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന് അടിത്തറപാകിയവരെ സഭ കൈകാര്യം ചെയ്തത് നമുക്കെല്ലാം അറിയാമല്ലോ. അതോ യേശുവിനെ തള്ളിക്കളഞ്ഞ് സഭ ഗലീലിയോ, ന്യൂട്ടണ്‍, ഡാര്‍വിന്‍ തുടങ്ങിയവരിലാണോ ഇപ്പോള്‍ വിശ്വസിക്കുന്നത്?

   കമ്യൂണിസത്തെ എന്തിന് ഈ ചര്‍ച്ചയില്‍ വലിച്ചിഴക്കുന്നു. അവര്‍ക്കും പുരോഹിതന്‍മാരേ പേടിയാണ്.
   https://mljagadees.wordpress.com/2010/11/05/cpm-local-politcs/

   1. ക്രിസ്ത്യാനികള്‍ ആരാധനക്കായി പള്ളിയില്‍ പോകണമെന്നും ആരാധനക്കായി ഹൈന്ദവ ദേവാലയങ്ങളില്‍ പോകരുത് എന്നുമുള്ള സങ്കുചിതമായ നിര്‍ദ്ദേശം എന്നൊക്കെ പറഞ്ഞു മറ്റൊരു പോസ്റ്റു ആവാം.

    1. ക്ഷമിക്കണം അത് മനസിലായില്ല.
     മതേതര പൊതു വിദ്യാലയത്തില്‍ പഠിച്ചകാരണം ക്രിസ്തുമത സംസ്കരം നഷ്ടപ്പെട്ട എത്ര പേരുണ്ട്?
     കേരളത്തില്‍ ക്രിസ്തുമതം എത്തിയിട്ട് 2000 വര്‍ഷത്തിടുത്തായി എന്തു കൊണ്ട് സംസ്കരം നഷ്ടപ്പെടുന്നു.

     ജോജു പറയുന്നതില്‍ ഒരു കാര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ സംസ്കരിക തകര്‍ച്ചയുണ്ടായിട്ടുണ്ട്
     അത് പൊതു വിദ്യാലയത്തില്‍ പഠിച്ചതുകൊണ്ടുമല്ല, ക്രിസ്ത്യാനികള്‍ക്ക് മാത്രവുമല്ല. മൊത്തം സമൂഹത്തിന് ഒരു നിലവാര തകര്‍ച്ചയുണ്ട്.
     അതിന് കരണക്കാര്‍ വിപണിയാണ്. അവരുടെ പ്രചാരകരായ സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവ മനുഷ്യനെ മൃഗമാക്കുകയാണ്.
     അവര്‍ക്കെതിരെ ബോധപൂര്‍വ്വം ജീവിക്കാനുള്ള സമരമാണ് എല്ലാവരും തുടങ്ങേണ്ടത്.

   2. ദൈവത്തിന്റെ പ്രസ്ഥാനമായ മതസഭയും ശാസ്ത്ര സാങ്കേതിക വിദ്യാലയങ്ങളുമായുള്ള ബന്ധം എന്താണ്. ബൈബിളില്‍ ഒരിടത്തും അങ്ങനെയൊന്ന് കാണുന്നില്ല.

    ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ശാസ്ത്രം പഠിക്കണ്ട, ശാസ്ത്രം പടിക്കെണ്ടാവര്‍ ദൈവവിശ്വാസം ഉപേക്ഷിക്കണം എന്നൊക്കെ പറയാതിരുന്നാല്‍ ഭാഗ്യം.

    ബന്ധം ബൈബിളിളല്ല ഭരണഘടനയില്‍ കാണും.

    താങ്കളെ പോലെയുള്ളവര്‍ ആദ്യം പഠിക്കേണ്ടത് മറ്റുള്ളവരുടെ അവകാസങ്ങളും സ്വാതന്ത്ര്യങ്ങളും അംഗീകരിക്കുവാനാണ്

  2. >>>ക്രിസ്ത്യാനികള്‍ ജനസംഖ്യയില്‍ വളരെ കുറവാണ്. അതുകൊണ്ട് സാമ്പത്തിക സ്ഥിതി നല്ലതായ ക്രിസ്ത്യാനികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം
   അങ്ങനെയാണോ പറഞ്ഞത്? ,സാമ്പത്തിക സ്ഥിതി നല്ലതായവര്‍ എന്ന് പറഞ്ഞിട്ടുണ്ടോ ? ..കൂടുതലായി ഉണ്ടാകുന്ന കുട്ടികള്‍ക്ക് സഭ സാമ്പത്തിക സഹായം നല്‍കും എന്നല്ലേ പറഞ്ഞത് ? ….ജനസംഖ്യ ആനുപാതത്തിലെ കുറവ് എന്നത് കൊണ്ട് എന്താണെന്ന് മനസ്സിലായില്ല ,ലോക ജനസംഖ്യയില്‍ 32 ശതമാനമുള്ള ഇവരെ ‘ അന്യം നിന്ന് പോകാന്‍ സാധ്യതയുള്ളത് ‘ എന്നാണോ ഉദ്ദേശിച്ചത് ?….പിന്നെ പൊവത്തില്‍ പറഞ്ഞത് എന്താണെന്നൊക്കെ മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിയൊക്കെ വേണോ ?

   >>>>കമ്യൂണിസ്റ്റു വര്‍ഗീയ വാദികള്‍ ?!!!!
   ഈ വര്‍ഗീയ വാദികള്‍ അല്ലെ ഒറീസ്സയില്‍ പാര്‍ടി ഓഫീസില്‍ ആള്‍കാരെ കൊലയാളികളില്‍ നിന്നും പല സ്ഥലത്തും സംരക്ഷിച്ചത് ? കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഇല്ലാതായാല്‍ അറിയാം എന്താണ് വര്‍ഗീയത എന്നൊക്കെ .!

   >>>>കേരളത്തില്‍ സര്‍ക്കാര്‍ അവരേയും അവരുടെ സ്ഥാപനങ്ങളേയും അടിച്ചമര്‍ത്തുന്നു …!!!
   എന്ത് അവകാശമാണ് നിഷേധിച്ചത് ?..അവകാശം നിഷേധിച്ചത് ആരാണ് ?.. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സമുദായത്തില്‍ പെട്ട സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളെ ഉയര്‍ത്തി കൊണ്ട് വരുന്നതിനാണ് ഭരണഘടനയില്‍ ഇങ്ങനെയൊക്കെ എഴുതി വെച്ചിട്ടുള്ളത്‌ , അവരുടെ അവകാശം നിഷേധിച്ചു കൂടുതല്‍ പണം നല്‍കുന്നവന് സീറ്റ് വിറ്റ് വിദ്യാഭ്യാസത്തെ വെറും വില്പന ചരക്കാക്കിയത് ആരാണ് ?
   50:50 എന്ന് പറഞ്ഞു ആന്റണിയെ പറ്റിച്ചു കാലുമാറിയത് ആരാണ് ? ഒടുവില്‍ ആന്റണി പറഞ്ഞു ന്യൂനപക്ഷങ്ങള്‍ വഞ്ചിച്ചു എന്ന് !!!..

   ന്യൂന പക്ഷങ്ങള്‍ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനു എതിരെ , അവരുടെ കുട്ടികള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ ചൂഷണം ചെയ്യുന്ന, വിറ്റ് കാശാക്കുന്ന പരാന്ന ജീവികളെ തിരിച്ചറിഞ്ഞു ശക്തമായി പ്രതികരിക്കുവാന്‍ കഴിയട്ടെ .!!

 4. രാവിലെ വായിച്ചിരുന്നു പഴയ വീഞ്ഞ് പുസ്തിയ കുപ്പിയില്‍ കണ്ടതുകൊണ്ടാണ് ഒന്നും പറയാതെ പോയത് …
  ജോജു ഒന്ന് രണ്ടു അഭിപ്രായം പറഞ്ഞതുകൊണ്ട് എന്റെ വക ഒന്ന് രണ്ടു കാര്യങ്ങള്‍ …കംമ്യുനിസ്റ്റു സ്നേഹം കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റു എന്നാണ് മനസ്സിലാക്കുന്നത് …”കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ക്രിസ്തുമതസഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന കാഴ്ച്ച നാം ധാരാളം കണ്ടതാണ്” എന്ന് ആകുലപ്പെടുന്ന ലേഖകന്‍ “ക്രിസ്തു മത വിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞ് അവരുടെ സഭാ നേതൃത്വത്തെ തിരുത്തണമെന്ന് ” അപേക്ഷിക്കുകയും ചെയ്യുന്നു …”ഗലീലിയോ, ബ്രൂണോ ” എന്നെ രണ്ടു വാക്കുകള്‍ അടുപ്പിച്ചു പറയുന്നവരും കേരളത്തില്‍ ഇപ്പോള്‍ ഈ കൂട്ടരാണ് …

  1. >> കംമ്യുനിസ്റ്റു സ്നേഹം കൊണ്ട് മാത്രമാണ് …
   നന്ദി. അങ്ങനെ ആയിക്കോട്ടെ.
   ഇതിനേയായിരിക്കും “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്നു പറയുന്നത് !

 5. ഞാന്‍ മനസ്സിലാക്കുന്നത് ഇത്തരം പോസ്റ്റുകള്‍ സ്വയം ഒരു വര്‍ഗീയ മനോഭാവത്തില്‍ നിന്നും ഉണ്ടാകുന്നതാണ് ..സ്വയം ആളിക്കത്തിക്കാതിരിക്കുക …അന്യ മതക്കാരനെയും അവരുടെ മത നേതാക്കളെയും അഗീകരിക്കാന്‍ പഠിക്കുക ..ഇപ്പോഴും വര്‍ഗീയത പരത്തുന്നത് ആര്‍ക്കും നല്ലതല്ല ..

  1. >>അഗീകരിക്കാന്‍ പഠിക്കുക
   അതായത് അന്ധമായി അംഗീകരിക്കാന്‍ പഠിക്കുക. അല്ലെങ്കില്‍ മതവികാര വൃണം പൊട്ടിയൊലിക്കും. അല്ലേ?

 6. @ jagadees

  ‘മതേതര പൊതുവിദ്യാലയങ്ങള്‍’ എന്നതുകൊണ്ട്‌ താങ്കള്‍ ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളെ ആണോ? കേരളത്തില്‍ എത്ര സ്ഥലങ്ങളില്‍ ഉണ്ടാവും ഇന്നത്തെ സാഹചര്യത്തില്‍ നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്കൂളുകള്‍. തങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ തന്നെ സ്വന്തം മക്കളെ പഠിപ്പിക്കുന്ന എത്ര അധ്യാപകര്‍ ഉണ്ടാവും നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍? സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയുന്നത് തങ്ങളുടെ ജോലിക്ക് ഭീഷണി ആകും എന്ന അവസ്ഥ എത്തിയപ്പോഴാണ് പല സര്‍ക്കാര്‍ സ്കൂളുകളിലെയും ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ യഥാര്‍ത്ഥ കടമ എന്താണ് എന്നുള്ളതിനെക്കുറിച്ച് ബോധവാന്മാര്‍ ആയി തുടങ്ങിയത് തന്നെ. അതുകൊണ്ട് തന്നെയാണ് പല സ്ഥലങ്ങളിലും മുന്കാലങ്ങളിലെക്കാളും വളരെ നല്ല ഫലങ്ങള്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയതും.

  കത്തോലിക്ക സഭാ മേധാവികള്‍ അതിലെ അംഗങ്ങളോട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാം വര്‍ഗ്ഗീയ ദ്രുവീകരണം ഉണ്ടാക്കുവാന്‍ വേണ്ടിയുള്ളവ ആണ് എന്നുള്ള ചിന്താഗതി ശരിയല്ല. താങ്കള്‍ തന്നെ പറഞ്ഞ ‘സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന നിലവാര തകര്‍ച്ച’ സഭയില്‍ നിന്നും ഒഴിവാക്കുവാന്‍ സഭയിലെ അംഗങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം ആണ് സഭാ മേധാവികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്. ക്രൈസ്തവ പൗരോഹിത്യം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു എന്നത് താങ്കളുടെ തെറ്റിദ്ധാരണ ആണ്. ക്രൈസ്തവ പൗരോഹിത്യം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ എതിര്‍ക്കാരുണ്ട്. ആ എതിര്‍പ്പിനെ മറ്റു ചിലരോടുള്ള ചായ് വായി പലരും വ്യാഖ്യാനിക്കാറും ഉണ്ട്.

  1. ൧. സ്വന്തം സ്കൂള്‍ പണിയുകയല്ല ഒരു പൊതു പ്രശ്നത്തിനം പരിഹരിക്കാന്‍ ഉത്തരവാദിത്തമുള്ള പൌരന്‍മാര്‍ ചെയ്യേണ്ടത്. ഒരേ സമയം ഭരണഘടനയെ കെട്ടിപ്പിടിക്കുകയും അതേ സമയം പൌരന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് തെറ്റാണ്.
   കേമന്‍ സ്കൂളുകളുടേയും നിലവാരം ഇവിടെയുണ്ട്
   http://learningpointnew.blogspot.com/2010/12/blog-post_06.html

   ൨. അതു തന്നെ നേരത്തേ പറഞ്ഞല്ലോ. ക്രിസ്ത്യാകള്‍ മാത്രമല്ല ഈ പ്രശ്നം അനുഭവിക്കുന്നത്. സ്വന്തം വര്‍ഗ്ഗത്തിലേക്ക് ഒളിച്ചോടുന്നതോ പൊതു വിദ്യാഭ്യാസത്തിന് ബദലായി സ്വന്തം സ്കൂള്‍ സ്ഥാപിക്കുന്നതോ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ല.

   ഇത് അവരുടെ അപകര്‍ഷതാ ബോധം കൊണ്ടാണ് സംഭിക്കുന്നതെങ്കില്‍ നാം അവരെ സഹായിക്കണം. ഈ ഭൂമിയില്‍ ആരും ഒറ്റക്കല്ല. നമുക്കൊരുമിച്ച് പ്രശ്നപരിഹാരം കാണാം. പക്ഷേ ഇത് അങ്ങനെയാണെന്ന് തോന്നുന്നില്ല. സഭ സ്കൂളിന് വേണ്ടി ചാവുന്നതിന് വര്‍ഗ്ഗീയതയല്ലാതെ കാരണം വേറേയുമുണ്ട്. അതിനേക്കുറിച്ച് വേറൊരു പോസ്റ്റ് പിന്നീടാവാം.

 7. സ്വന്തം സ്കൂള്‍ പണിയുകയല്ല ഒരു പൊതു പ്രശ്നത്തിനം പരിഹരിക്കാന്‍ ഉത്തരവാദിത്തമുള്ള പൌരന്‍മാര്‍ ചെയ്യേണ്ടത്. ഒരേ സമയം ഭരണഘടനയെ കെട്ടിപ്പിടിക്കുകയും അതേ സമയം പൌരന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് തെറ്റാണ്. കേമന്‍ സ്കൂളുകളുടേയും നിലവാരം ഇവിടെയുണ്ട്.

  ‘ഉത്തരവാദിത്തമുള്ള പൌരന്‍മാര്‍’ എന്ന് പറയുന്നത് കത്തോലിക്ക സഭ മാത്രമാണോ? സഭയ്ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സ്ഥലത്ത് അവ തന്നെ ഉപയോഗപ്പെടുത്തണം എന്ന് സഭ അതിന്റെ അംഗങ്ങളോട് പറയുന്നത് എങ്ങനെയാണ് ‘ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം’ ആകുന്നതു? നിലവാരമുള്ള വിദ്യാഭ്യാസം എന്നാല്‍ ഇംഗ്ലീഷ് സ്കൂളുകളിലെ പഠനം എന്നാണെന്ന് എവിടെ നിന്നും ആണ് താങ്കള്‍ മനസ്സിലാക്കിയത്? താങ്കള്‍ തന്ന ലിങ്കില്‍ ഉള്ളത് ‘കൊമ്പന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് നിലവാരമില്ല’ എന്നുള്ള ഒരു റിപ്പോര്‍ട്ട്‌ ആണ് അതും അന്തര്‍ദേശീയ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍.

  അതു തന്നെ നേരത്തേ പറഞ്ഞല്ലോ. ക്രിസ്ത്യാകള്‍ മാത്രമല്ല ഈ പ്രശ്നം അനുഭവിക്കുന്നത്. സ്വന്തം വര്‍ഗ്ഗത്തിലേക്ക് ഒളിച്ചോടുന്നതോ പൊതു വിദ്യാഭ്യാസത്തിന് ബദലായി സ്വന്തം സ്കൂള്‍ സ്ഥാപിക്കുന്നതോ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ല

  പൊതുവിദ്യാഭ്യാസം തന്നെയാണ് കത്തോലിക്ക സഭയുടെ സ്കൂളുകളിലും നടത്തുന്നത്. അവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളും കത്തോലിക്കര്‍ അല്ല; ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും എല്ലാം അവിടെയുണ്ട്. കേരള സിലബസും CBSE / ICSE സിലബസ്സുകളും പഠിപ്പിക്കുന്ന വിദ്യാലയങ്ങളും ഉണ്ട്.

  ഇത് അവരുടെ അപകര്‍ഷതാ ബോധം കൊണ്ടാണ് സംഭിക്കുന്നതെങ്കില്‍ നാം അവരെ സഹായിക്കണം. ഈ ഭൂമിയില്‍ ആരും ഒറ്റക്കല്ല. നമുക്കൊരുമിച്ച് പ്രശ്നപരിഹാരം കാണാം. പക്ഷേ ഇത് അങ്ങനെയാണെന്ന് തോന്നുന്നില്ല. സഭ സ്കൂളിന് വേണ്ടി ചാവുന്നതിന് വര്‍ഗ്ഗീയതയല്ലാതെ കാരണം വേറേയുമുണ്ട്. അതിനേക്കുറിച്ച് വേറൊരു പോസ്റ്റ് പിന്നീടാവാം.

  ‘അപകര്‍ഷതാബോധം’ എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലായില്ല. സഭ സ്കൂളിന് വേണ്ടി ചാവുകയോ ജീവിക്കുകയോ ചെയ്യട്ടെ. അതല്ലോ നമ്മള്‍ ചര്‍ച്ച ചെയ്യുന്നതു. താങ്കളുടെ അഭിപ്രായത്തില്‍ ‘ഉത്തരവാദിത്തമുള്ള പൌരന്‍മാര്‍’ എന്താണ് ചെയ്യേണ്ടത് എന്ന് പറയൂ.

  1. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, വൈദ്യുത വിതരണം, വാര്‍ത്താവിനിമയം തുടങ്ങി അനേകം കാര്യങ്ങള്‍. ഇതൊക്കെ പൊതുമേഖലയില്‍ തന്നെ നില്‍ക്കണം. കാരണം ഇത് പൌരന്‍മാര്‍ക്ക് മൊത്തം ഉള്ളതാണ്.

   എന്നാല്‍ പുതിയ കോര്‍പ്പറേറ്റ് ആശയങ്ങളനുസരിച്ച് സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട. മധ്യസ്ഥപണി മാത്രം ചെയ്താല്‍ മതി എന്നാണ്. എല്ലാം മുതലാളിമാര്‍ ചെയ്തോളും. ഇത് തെറ്റാണ്. മതേതര പൊതു വിദ്യാഭ്യാസം സര്‍ക്കാര്‍ തന്നെ നടത്തണം.

   എന്നാല്‍ ക്രിസ്ത്യാനികള്‍ക്കും മറ്റ് മതവിഭാഗങ്ങള്‍ക്കും അവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉണ്ട്. പക്ഷേ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ ഹൈജാക്ക് ചെയ്തുകൊണ്ടാവാരുത്.

   സഭയ്ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സ്ഥലത്ത് അവ തന്നെ ഉപയോഗപ്പെടുത്തണം എന്ന ഒറ്റപ്പെട്ട ഒരു നിര്‍ദ്ദേശമായിരുന്നെങ്കില്‍ അത് ഇത്ര വലിയ ചര്‍ച്ചയുണ്ടാക്കില്ലായിരുന്നു. പക്ഷേ ഈ ലേഖനത്തില്‍ പറയുന്നതുപോലെ സഭ നിരന്തരം ജനാധിപ്യത്തിനെതിരായി വര്‍ഗ്ഗിയത വളര്‍ത്തുന്ന വലിയ പരിപാടികളാണ് കുറേക്കാലമായി നടത്തുന്നത്.

   കത്തോലിക്ക സഭ മാത്രമല്ല ‘ഉത്തരവാദിത്തമുള്ള പൌരന്‍മാര്‍’ എന്ന് പറയുന്നത്. അഥവാ മറ്റുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലാത്തതുകൊണ്ട് ഞങ്ങളും ഉത്തരവാദിത്തം കാണിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സഭക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് നിന്ന് പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

   മതത്തിനുള്ള അമിത പ്രാധാന്യം ഇരുണ്ട യുഗത്തേക്കാള്‍ ഭീകരമായ മതാധിപത്യത്തിലേക്കുള്ള വഴിയാണ്. സമൂഹം ആ വഴിക്ക് നീങ്ങുമ്പോള്‍ അത് തെറ്റാണെന്ന് പറയാനുള്ള കടപ്പാട് പൗരനുണ്ട്. ബോധപൂര്‍വ്വം ജീവിക്കുകയും സമൂഹത്തിന് മൊത്തം ദീര്‍ഘകാലം ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യണം. പൗരധര്‍മ്മത്തേക്കുറിച്ചുള്ള ലേഖനമല്ല ഇത്. അതിനേക്കുറിച്ച് വേറെ എഴുതാം.

   1. Ennaanu suhruthe ee ‘Pothu vidyabhyasam’ undayath? India enna rashtravum athinte bharanaghadanayum undavunnathinu munpe thotte vidyabhyasa ramgathe nayikkunnavaraanu Christianikal. Aa schoolukalil padicha oru thalamurayanu ivide saamuhika viplavathinum ayithathinum anacharangalum ethireyulla samarangalkum munnittirangiyath. Palli vaka pallikoodangalil irunnu aksharam padichu pusthakangal vayich svantham avakasangale kurich bodhavanmarayavarude viyarpil kettipadutha viplava prasthanangalude thalapath irunnaanu innathe nethaakkanmaar sabhaye theri parayunnath.

    1. താങ്കളുടെ മറുപടി സ്പാം ആയി കിടക്കുയായിരുന്നു.

     ഈ ചോദ്യത്തിനുള്ള മറുപടി പഴയ ഒരു ലേഖനത്തിന്റെ മറുപടിയായി കൊടുത്തിട്ടുണ്ട്.
     https://mljagadees.wordpress.com/2010/07/20/role-of-catholic-church/#comment-1012

     ഗലിലിയോയുടേയും കോപ്പര്‍നിക്കസിന്റേയും ബ്രൂണോയുടേയും കാലത്ത് എന്ത് വിദ്യാഭ്യാസമാണ് സഭ നടത്തിയത്?

     സഭ എന്തെങ്കിലും നന്മചെയ്തിട്ടുണ്ടെങ്കില്‍ അത് ഇവിടെ മതം പ്രചരിപ്പിക്കണെമെന്നുള്ള സ്വാര്‍ത്ഥമായ വിചാരം കൊണ്ടുമാത്രമാണ്. അല്ലാതെ നമ്മുടെ ജനതയോടുള്ള സ്നേഹം കൊണ്ടല്ല. കുരുമുളകിന്റെ നാട്ടില്‍ കുരുമുളക് വിറ്റ് മതം പ്രചരിപ്പിക്കാനാവില്ലല്ലോ, പകരം ഇവിടെ ഇല്ലാത്തത് വിറ്റ് ജനങ്ങളില്‍ സ്വാധീനം നേടുക എന്നതാണ് അവര്‍ ഉദ്ദേശിച്ചത്. കൂടാതെ ഇവിടുത്തെ മതത്തിന്റേയും സംസ്കാരത്തിന്റേയും (നല്ലതോ ചീത്തയോ വ്യത്യാസമില്ലാതെ) രീതികള്‍ തകരുകയും ചെയ്താല്‍ വേഗം ക്രിസ്തുമതം പ്രചരിപ്പിക്കാം. ലോകത്തെല്ലായിടത്തും അവര്‍ ഇതു തന്നെയാണ് ചെയ്തത്.

     വിമര്‍ശനങ്ങളെ തെറിപറയുക എന്ന് കാണുന്നത് ജനാധിപത്യപരമായി നോക്കിയാല്‍ ശരിയല്ല.

     1. ജഗദീഷ് ,

      ക്രിസ്തുമതം ഇവിടെ എത്തിയത് ഒന്നാം നൂടണ്ടില്‍ തന്നെയാണെന്നത് താങ്കള്‍ക്കു അറിയില്ലെന്ന് തോന്നുന്നു

      1. അതല്ലേ മാഷേ “jagadees says:
       ഡിസംബര്‍ 7, 2010 -ല്‍ 4:37 pm”
       ലെ കമന്റില്‍ പറയുന്നത്? ഒന്നാം നൂറ്റാണ്ടും ഏകദേശം രണ്ടായിരം വര്‍ഷം എന്ന് പറയുന്നതും ഒന്നാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )