വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

രണ്ട് വര്‍ഷം മൂമ്പ് നടന്ന റോഡ് വികസന ചര്‍ച്ചകളില്‍ ഐ.ടി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ ശ്രീ. ജി.വിജയരാഘവന്‍ റോഡ് പണിയുമ്പോള്‍ 2020 വരെയുള്ളയാലത്തേക്ക് മൂന്നില്‍ കണ്ട് വേണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. BOT റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വിജയരാഘവന്റെ ദീര്‍ഘവീക്ഷണം. NHAI യുടെ നേതൃത്വത്തില്‍ പ്രചാരവേലകള്‍ ധാരാളെ നടത്തി സ്വകാര്യ മുതലാളിമാര്‍ നാട്ടില്‍ വികസനം കൊണ്ടുവാരാനും അതിവേഗം ബഹുദൂരം ജനത്തിന് യാത്ര ചെയ്ത് സന്തോഷിക്കാനും BOT റോഡ് പണിഞ്ഞ് തുടങ്ങി. അതിനായി ചുങ്കം പിരിക്കാനുള്ള കെട്ടിടങ്ങളും അവര്‍ പണിതിതിരുന്നു. അത്തരത്തില്‍ കൊച്ചിയില്‍ പണിഞ്ഞ കെട്ടിടത്തില്‍ നിന്നൊരു വാര്‍ത്ത കുറച്ച് ദിവസം മുമ്പ് നമ്മുടെ പത്രങ്ങളില്‍ വന്നു.

വൈദ്യുതി ബോര്‍ഡിന് വേണ്ടി പൂണെയില്‍ നിന്ന് ടര്‍ബൈനുമായി വന്ന ലോറി ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍ കുടുങ്ങി. ഇരുപത് ചക്രങ്ങളുള്ള വീതികൂടിയ കൂറ്റന്‍ ലോറിയാണ് ടോള്‍ബൂത്തിലെ ഇടുങ്ങിയ വഴിയില്‍ മുന്നോട്ടും പിന്നോട്ടും നീക്കാനാകാത്തവിധം കുരുക്കില്‍പ്പെട്ടത്. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ടോള്‍ പ്ലാസയില്‍ പ്രത്യേക ലെയിന്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ നാലുമീറ്റര്‍ വീതിയുള്ള ഇതിലൂടെ കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഏകദേശം അഞ്ചുമീറ്ററോളം വീതിയുള്ള ടര്‍ബൈന്‍ സഹിതം ലോറി ടോള്‍ ബൂത്തില്‍ അകപ്പെട്ടുപോയത്. ടര്‍ബൈന്‍ ലോറി ടോള്‍ പ്ലാസ വഴി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടോള്‍ബൂത്തിലെ ക്യാബിന്‍ പൊളിച്ചു നീക്കിയശേഷം വാഹനം കടത്തിക്കൊണ്ടു പോകാനാണ് ആലോചന. എന്നാല്‍ ഇതിന്റെ ചെലവിലേയ്ക്കായി അമ്പതിനായിരത്തോളം രൂപ കെട്ടിവക്കണമെന്നമെന്നാണ് ദേശീയപാതാ അധികൃതര്‍ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെടുന്നത്.

– പത്രവാര്‍ത്ത

2020 വരെക്ക് ദീര്‍ഘവീക്ഷണമുള്ള പാത, സ്വകാര്യ സ്ഥാപനം പണിയുന്ന പാത, വികസനം അതിവേഗം ബഹുദൂരം കൊണ്ടുവരുന്ന പാതയില്‍ നിന്ന് കേട്ട കാര്യമാണ് മുകളില്‍ കൊടുത്തത്. 2020 വരെ വേണ്ട, വെറും 2015 വരെയെങ്കിലും നില്‍ക്കേണ്ടേ.

ഇതില്‍ ഏറ്റവും പ്രധാനം, യാത്രക്കാരന്റെ ബാധ്യതയാണ്. ടോള്‍ബൂത്തിലെ ക്യാബിന്‍ പൊളിച്ചു വാഹനം കടത്തിയ ശേഷം അതിന് വേണ്ട പണം കൂടി യാത്രക്കാരന്‍ കൊടുക്കേണ്ടി വരിക. എന്താണ് ഇതില്‍ നിന്ന് മനസിലാവുക. എന്തു തെന്നെയായാലും ഞങ്ങള്‍ക്ക് പണം മാത്രം വേണം. ചിലവും സൗകര്യവുമൊക്കെ യാത്രക്കാരന്റെ സ്വന്തം പ്രശ്നം.

ജനങ്ങളില്‍ നിന്ന് കാശ് അടിച്ച് മാറ്റാനുള്ള തട്ടിപ്പ് പരിപാടികളി‍ല്‍ ഒന്നുമാത്രമാണ് ഈ വികസന മുതലക്കണ്ണീര്‍ പൊഴിക്കുന്ന അതിവേഗ പാത. അത് ഒരു തരത്തിലും നാടിനും ഭാവി തലമുറക്കും ഗുണം ചെയ്യില്ല.
അഴുമതി മാത്രമാണ് അതിന്റെ ലക്ഷ്യം.

സമ്പന്ന വിദേശ രാജ്യങ്ങളിലെ പണക്കൊഴുപ്പ് കണ്ട്, അതുപോലെ നമ്മുടെ നാടും ആയില്ലല്ലോ എന്ന് വിലപിക്കുന്നവരും, മുതലാളിമാര്‍ക്ക് ഓശാനപാടുന്ന വിദഗ്ദ്ധന്‍മാരും ഇത് തിരിച്ചറിയുക. ഭൂമിക്ക് അതീതമായി ഒന്നിനും വളരാന്‍ കഴിയില്ല. സമ്പദ്‌വ്യവസ്ഥയും അങ്ങനെ. അനന്തമായ വളര്‍ച്ച, പ്രശ്നങ്ങള്‍ മറ്റുള്ളവന്റെ തലയില്‍ വെക്കാനുള്ള വിദ്യ.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

2 thoughts on “വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )