പ്രതിവര്‍ഷം 500 കോടി യൂറോയുടേതാണ് (($670 കോടി ഡോളര്‍)ജര്‍മ്മനിയിലെ സൈക്കിള്‍ വ്യവസായം. ജര്‍മ്മനിയിലെ കച്ചവട സംഘടനയായ Verbund Service und Fahrrad ന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക് കണ്ടത്. പ്രതിവര്‍ഷം 40 ലക്ഷം സൈക്കിളുകളും വൈദ്യുത സൈക്കിളുകളും ജര്‍മ്മനിയില്‍ വില്‍ക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സൈക്കിള്‍ കമ്പോളമായ ഇവിടെ 37 ലക്ഷം കാറുകളേ വില്‍ക്കുന്നുള്ളു. 3.65% ആണ് ഈ രംഗത്തെ വളര്‍ച്ചാ സാധ്യത. ഇത് മറ്റ് ഉത്പന്നങ്ങളേക്കാള്‍ 1% അധികമാണ്.
ജര്‍മ്മനിയിലെ പ്രധാന ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍. 8.1 കോടി ജനങ്ങളുടെ ഈ രാജ്യത്ത് 6.9 കോടി സൈക്കിളുകള്‍ സഞ്ചാരത്തിലാണ്. കാറുകള്‍ 4.29 കോടി മാത്രമേയോടുന്നുള്ളു എന്ന് VSF പറയുന്നു. 98% ആളുകളും സൈക്കിള്‍ ഉപയോഗിക്കുന്ന അവിടെ 80% ആളുകള്‍ക്കും സ്വന്തമായി ഒരു സൈക്കിളെങ്കിലുമുണ്ട്.
2008 മുതല്‍ 2010 വരെയുള്ള കാലത്ത് പുതിയ സൈക്കിളിന്റെ വില 19.2% കൂടി. ശരാശരി 600 യൂറോ ($805 ഡോളര്‍) ആണ് ഒരു സൈക്കിളിന്റെ വില. പ്രത്യേക കടകളില്‍, അവിടെ 68% കച്ചവടവും നടക്കുന്നു, വില 2010 ല്‍ 1,089 യുറോ ($1,460) ആയിരുന്നു. സൈക്കിള്‍ കച്ചവടത്തിന് നല്ല ഭാവി ഇവിടെയുണ്ട്. IBDs ന്റെ എണ്ണം ജര്‍മ്മനിയില്‍ 9.4% കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു. ഒറ്റപ്പെട്ട 62% സൈക്കിള്‍ കടകളില്‍ പോലും വ്യാപാര വരുമാനം 5% വര്‍ദ്ധിച്ചിട്ടുണ്ട്.
വൈദ്യുത സൈക്കിളുകള്‍ സൈക്കിള്‍ കമ്പോളത്തിന് പുതിയ ഉണര്‍വ്വ് നല്‍കി. അത്തരം 300,000 എണ്ണം കഴിഞ്ഞ വര്‍ഷം വിറ്റു. വില 1,975 യൂറോ ($2,650) വരും. ഈ കാലത്ത് 1,800 വൈദ്യുത കാറുകളും വിറ്റിട്ടുണ്ട്.
സൈക്കിള്‍ രംഗത്ത് (വ്യവസായം, കച്ചവടം, ടൂറിസം, infrastructure) ജര്‍മ്മനിയിലെ 278,000 ജനങ്ങള്‍ തൊഴില്‍ ചെയ്യുന്നു.
– from bicycleretailer.com