ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം

മാന്‍ഹാറ്റന്റെ ഹൃദയഭാഗത്ത് ബ്രോഡ്‌വേയുടെ രണ്ട് swaths ല്‍ കാറുകള്‍ നിരോധിച്ചിരിക്കുകയാണ്. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടിയുള്ള പൊതു സ്ഥലം (plazas) ആയി മാറ്റുകയാണ് ലക്ഷ്യം എന്ന് മേയര്‍ Michael Bloomberg പറഞ്ഞു.

Times Square, Herald Square എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തെ കാല്‍നടക്കാരും സമീപപ്രദേശത്ത് ജോലിചെയ്യുന്ന ആളുകളും സ്വാഗതം ചെയ്തു. എന്നാല്‍ ഡ്രൈവര്‍മാര്‍ ഇതിനെ ശപിക്കുകയാണ്.

കഴിഞ്ഞ മേയ് മുതല്‍ ടൈംസ് സ്ക്വയറിലെ 42 മുതല്‍ 47 വരെയുള്ള റോഡുകളിലും ഹെറാള്‍ഡ് സ്ക്വയറിലെ 33 മുതല്‍ 35 വരെയുള്ള റോഡുകളിലും വാഹനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. പെയിന്റടിച്ച നടപ്പാതകള്‍, വീടിന് പുറത്തെ ഗൃഹോപകരണങ്ങള്‍, മറ്റ് landscaping തുടങ്ങിയവയുമായി രൂപമാറ്റം വരുത്തി plazas പൊതുജനത്തിന്റെ ശ്രദ്ധനേടി.

plazas വിജയകരമാണെന്ന് അധികാരികള്‍ പറഞ്ഞു. അവര്‍ നഗരത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു.

ബ്രോഡ്‌വേയിലെ പഴയ പൊതുസ്ഥലങ്ങള്‍ക്ക് പുതിയ നിറങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒപ്പം redesign ഉം ചെയ്തു. വലിയ സംഗീത പരിപാടികള്‍, മറ്റ് പൊതു പരിപാടികള്‍ എന്നിവക്കായി ജനത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഭാവിയില്‍ ഇതൊക്കെ സ്ഥിരമാക്കി മാറ്റും.

നഗരം ഗതാഗതത്തെ രണ്ട് രീതിയില്‍ പരിശോധിച്ചു. ബ്രോഡ്‌വേ അടക്കുന്നതിന് മുമ്പ് അധികാരികള്‍ നഗര കേന്ദ്രത്തിലൂടെയുള്ള 5,700 ല്‍ അധികമുള്ള യാത്രകളെ പഠിച്ചു. ടാക്സികളുടെ GPS ഡാറ്റകളും പരിശോധിച്ച് യാത്രക്കാര്‍ എവിടെ നിന്ന് കയറി എവിടെ ഇറങ്ങുന്നു എന്ന് നോക്കി. കിഴക്കേ മാന്‍ഹാറ്റനിലും അവര്‍ ഈ പരിശോധന നടത്തി.

മാറ്റങ്ങള്‍ക്ക് ശേഷം അധികാരികള്‍ നടത്തിയ കാര്‍ യാത്രകളുുടെ ഡാറ്റ നിരാശാജനകമായിരുന്നു. തെക്കന്‍യാത്രക്ക് വേണ്ട സമയത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. വടക്കന്‍ യാത്ര 5% വേഗത്തിലായി. കുറുകെയുള്ള യാത്രക്ക് കൂടുതല്‍ സമയം എടുത്തു.

എന്നാല്‍ ടാക്സി യാത്രകള്‍ പ്രത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു. ആ പ്രദേശത്തെ വാഹനങ്ങളില്‍ 45% വും ടാക്സികളാണ്. 11 ലക്ഷം ടാക്സിയാത്രകളാണ് അവിടെ നടക്കുന്നത്. പുതിയ മാറ്റം കാരണം ടാക്സിയാത്ര 7% വേഗത്തിലായി. ടാക്സിയാത്രയുടെ ഡാറ്റ കൂടുതല്‍ വിശ്വസനീയമാണ്. കാരണം ടാക്സി ഡ്രൈവര്‍മാര്‍ തിരക്കിനെ ഇഷ്ടപ്പെടാതെ ശരിയായ തീരുമാനം എടുക്കുന്നതിനാല്‍ അവരില്‍ നിന്ന് യഥാര്‍ത്ഥ യാത്രാ സമയം കണ്ടെത്താം.

– from usatoday.com

2010/09/09

ഒരു അഭിപ്രായം ഇടൂ