18 വയസിന് മുകളിലുള്ളവര്‍ക്ക് കാണാന്‍ വേണ്ടിമാത്രം.
ഇന്റെര്‍നെറ്റില്‍ നിന്നും കുട്ടികള്‍ കഴിവതും അകന്നു നില്‍ക്കുക. അതല്ലാതെ തന്നെ അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടല്ലോ.
ഞെട്ടിപ്പിക്കുന്ന മൃഗങ്ങള്‍ക്ക് മേലുള്ള ഇത്തരം ദുഷ്ടതകള്‍ കൂടുന്നതിനാല്‍ ബുദ്ധിമാന്‍മാരായ അമേരിക്കന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇത്തരം രഹസ്യ വീഡിയോകള്‍ പിടിക്കുന്നവരെ ജയിലേക്കയക്കുക. പിന്നെ ആരും ഇതൊന്നും കാണില്ലല്ലോ. “ag-gag” law എന്ന് വിളിക്കുന്ന പുതിയ നിയമപ്രകാരം Utah യിലെ Amy Meyer ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. അവര്‍ പൊതു റോഡ്ഡില്‍ നിന്ന് slaughterhouse ലെ സംഭവങ്ങള്‍ റിക്കോഡ് ചെയ്തു എന്നതാണ് കുറ്റം. American Legislative Exchange Council(ALEC) ന്റെ പിന്‍തുണയോടുള്ളതാണ് ഈ പുതിയ നിയമങ്ങള്‍.