കൊമോംഗിസ്ഥാാനെക്കുച്ചുള്ള കൌതുകകരമായ ചരിത്രം

(“ബൌദ്ധിത സ്വത്തവകാശ”ത്തെ പൊട്ടിക്കാനുള്ള വാക്കാണത്)
“ബൌദ്ധിത സ്വത്തവകാശം” എന്നത് എത്രമാത്രം വഴിതെറ്റിക്കുന്ന(misguided) വാക്കാണെന്ന് വ്യക്തമാക്കാനാണ് ഈ parable ഉപയോഗിച്ചത്. ഞാന്‍ “ബൌദ്ധിത സ്വത്തവകാശം” എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ incoherent ഉം ഒരു അമിത സാമാന്യവല്‍ക്കരണവുമായ, തമ്മില്‍ തമ്മില്‍ ഒരു ബന്ധവുമില്ലാത്ത പല നിയമങ്ങളെ ഒന്നിച്ച് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഞാന്‍ എന്തിനെക്കുറിച്ചാണ് ആളുകള്‍ക്ക് സംസരിക്കുന്നത് എന്ന് ചിന്തിക്കാന്‍ കഴിയില്ല. ഈ നിയമങ്ങള്‍ പരസ്പര ബന്ധമുള്ളതും ഒരുപോലുള്ളതുമാണെന്ന് അവര്‍ക്ക് തീര്‍ച്ചയുണ്ട്. എങ്കിലും ചെറിയ വ്യത്യാസത്തിന്റെ പേരില്‍ ഞാന്‍ വലിയ ബഹളമുണ്ടാക്കുകയാണെന്നാവും അവരുടെ വിചാരം. അതുകൊണ്ട് ഈ നിയമങ്ങള്‍ അടിസ്ഥാനപരമായി എത്രമാത്രം വ്യസ്ഥമാണെന്ന് വ്യക്തമാക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

കൊറിയ, മംഗോളിയ, പാകിസ്ഥാന്‍ എന്നിവ വേറിട്ടതും വ്യക്തതയുള്ളതുമായ രാജ്യങ്ങളാണെന്ന് 50 വര്‍ഷം മുമ്പ് എല്ലാവര്‍ക്കും അറിയാമായിരുന്നു. സത്യത്തില്‍ ഒരു സാമ്യതയുമില്ലാത്ത, ആകസ്മികമായി തെരഞ്ഞടുത്ത ലോകത്തെ മൂന്ന് സ്ഥലങ്ങള്‍ ആണ് അവ. അവക്ക് വ്യത്യസ്ഥമായ ഭൂമിശാസ്ത്രമാണ്, വ്യത്യസ്ഥ സംസ്കാരമാണ്, വ്യത്യസ്ഥ ഭാഷയാണ്, വ്യത്യസ്ഥ മതങ്ങളാണ്, വ്യത്യസ്ഥ ചരിത്രമാണുള്ളത്. എന്നാല്‍ ഇന്ന് “കൊമോംഗിസ്ഥാന്‍” എന്ന അവരുടെ ഒന്നിച്ചുള്ള ലേബലില്‍ ആ വ്യത്യാസങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.

ആ പേരിലുള്ള മാര്‍ക്കെറ്റിങ് പദ്ധതിയെക്കുറിച്ച് മിക്കവരും ഇന്ന് ഓര്‍ക്കുന്നുണ്ടാവില്ല: തെക്കന്‍ കൊറിയ, മംഗോളിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ ആ മൂന്ന് രാജ്യങ്ങളേയും അവരുടെ പ്രവര്‍ത്തി “മണ്ഡല”ത്തെിന്റെ ലളിതമായ വിവരണമായി “കൊമോംഗിസ്ഥാന്‍” എന്ന് വിളിച്ചു. (കൊറിയയുടെ വിഭജനം, അതുപോലെ ഇന്ന് ബംഗ്ലാദേശ് ആയി മാറിയ സ്ഥലവും “പാകിസ്ഥാനി”ല്‍ ഉള്‍പ്പെടുന്നു എന്നത് പോലുള്ള കാര്യങ്ങളെ അവര്‍ ഗൌരവമായി എടുത്തില്ല.) ഈ കമ്പനികള്‍ എന്താണ് ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ഒരു ചിത്രം സാദ്ധ്യമായ നിക്ഷേപകര്‍ക്ക് കിട്ടാനും അത് അവരുടെ മനസില്‍ പതിയാനും ഈ ലേബല്‍ സഹായിക്കും. ഈ രാജ്യങ്ങള്‍ പ്രകൃതിദത്തമായി ഒന്നായ യൂണിറ്റായതിനാല്‍ ഇവര്‍ക്ക് പൊതുവായി പ്രധാനപ്പെട്ട എന്തോ ഒന്നുണ്ടെന്ന തോന്നല്‍ പരസ്യം കാണുമ്പോള്‍ ആളുകള്‍ സ്വാഭാവികമായി അതേപോലെ സ്വീകരിച്ചോളും.

Komongistan Studies ജേണലില്‍ വരുന്ന പ്രബന്ധങ്ങളില്‍ കൂടുതലും “കൊമോങ്ഗിസ്ഥാന്‍ പ്രദേശത്തെ” മൂന്നിലൊന്നിന്റെ ഏതെങ്കിലും ഒരു വശത്തെക്കുറിച്ച് “കൊമോങ്ഗിസ്ഥാന്‍” എന്ന ലേബലില്‍ പ്രതിപാതിക്കുന്നവയാണ്. പ്രബന്ധത്തില്‍ വിവരിക്കുന്ന ആ “പ്രദേശത്തെ” മാത്രം പ്രബന്ധവുമായി ബന്ധപ്പെടുത്തുന്ന ശ്രദ്ധാലുക്കളായ വായനക്കാര്‍ക്ക് ആ ലേബല്‍ ഇല്ലാതെ ഈ പ്രബന്ധങ്ങള്‍ ഉപകാരപ്രദമല്ല.

സാമാന്യവല്‍ക്കരണത്തില്‍ നിന്ന് വിദഗ്ദ്ധര്‍ ലാഭമുണ്ടാക്കി. അതുകൊണ്ട് കൊമോഗിസ്ഥാനെക്കുറിച്ചുള്ള അവരുടെ സംഗ്രഹം “കൂടുതല്‍” വലുതാക്കാന്‍ അവര്‍ മിക്കപ്പോഴും എഴുതിക്കൊണ്ടിരുന്നു. അത് തെറ്റുകള്‍ക്ക് കാരണമായി. മറ്റ് പ്രബന്ധങ്ങള്‍ “കൊമോംഗിസ്ഥാന്‍ പ്രദേശത്തെ” രണ്ടെണ്ണത്തെക്കുറിച്ച് താരതമ്യം നടത്തി. പരസ്പര ബന്ധമില്ലാത്ത രാജ്യങ്ങളെക്കുറിച്ചുള്ള താരതമ്യം എന്ന ബോധത്തോടെ നോക്കിയാല്‍ ഈ പ്രബന്ധങ്ങള്‍ ശരിയാണ്. എന്നിരുന്നാലും, പാകിസ്ഥാന്‍, മംഗോളിയ, കൊറിയ എന്നീ രാജ്യങ്ങളെ അവയുടെ അയല്‍ രാജ്യങ്ങളും ചരിത്രപരമായി ബന്ധങ്ങളുള്ള ഇന്‍ഡ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവക്ക് പകരം വിദുരത്തുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതിലേക്ക് ജനങ്ങളെ നയിക്കുകയായിരുന്നു “കൊമോംഗിസ്ഥാന്‍” എന്ന വാക്ക്.

ഇതിന് വിപരീതമായി കൊമോഗിസ്ഥാനെക്കുറിച്ചുള്ള പൊതു എഴുത്തുകള്‍ അതിന്റെ സംസ്കാരത്തേയും ചരിത്രത്തേയും കുറിച്ചുള്ള ഒരു സംയുക്ത ചിത്രം കാഴ്ചവെക്കുന്നു. ഈ മൂന്ന് “പ്രദേശങ്ങളേയും”, “കൊമോംഗിസ്ഥാന്‍” എന്ന് ഒന്നിച്ച് കാണാനായി ഈ bogus ചിത്രം വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ വലിയ കൊമോഗിസ്ഥാനി conqueror (യഥാര്‍ത്ഥത്തില്‍ മംഗോള്‍) ആയ ജെങ്ഖിസ് ഖാനാല്‍ fascinated ആകുന്നു. അതിന് ശേഷം കൊമോഗിസ്ഥാന്റെ ഭാഗ്യം എങ്ങനെയാണ് ഇല്ലാതായതെന്നും 1946 വരെ കൊമോംഗിസ്ഥാന്‍ (ശരിക്കും പാകിസ്ഥാന്‍) ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായതിനേക്കുറിച്ചും അവര്‍ പഠിക്കുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കൊളനിക്കാരായ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുന്നു. അമേരിക്കയും ചൈനയും കയറിവരുന്നു. തമ്മില്‍ യുദ്ധം ചെയ്യുന്നു (ശരിക്കും കൊറിയയില്‍). അഫ്ഗാന്‍ താലിബാന്റെ അയല്‍വാസിയായ കൊമോഗിസ്ഥാനെക്കുറിച്ച് വായിക്കുന്നു(ശരിക്കും പാകിസ്ഥാന്‍). കാര്യങ്ങളെ ഒരു “വിശാലമായ കൊമോംഗിസ്ഥാന്‍ context” ല്‍ കാണുന്നതുകൊണ്ട് ആഴത്തിലുള്ള ഒരു ബോധം കിട്ടിയ അനുഭവം അവര്‍ക്കുണ്ടാകുന്നു. എന്നാല്‍ ആ supposed understanding spurious ആണ്.

കൊമോംഗിസ്ഥാനിലെ (ശരിക്കും പാകിസ്ഥാനിലെ) ഭൂരിപക്ഷം പേര്‍ക്കും ഉപയോഗിക്കുന്ന സ്ക്രിപ്റ്റാണ് ഉപയോഗിക്കേണ്ടത് എന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് അറബിക് സ്ക്രിപ്റ്റില്‍ കൊറിയന്‍ എഴുതാനായി ചില പ്രാരംഭ കൊറിയന്‍ ഭാഷാ ക്ലാസുകള്‍ തുടങ്ങി. അതുവരെ കൊറിയന്‍ ഭാഷ ഒരിക്കലും അങ്ങനെ എഴുതിയിരുന്നില്ല എന്നതാണ് സത്യം.

കൊമോംഗിസ്ഥാന്‍ പഠനങ്ങളുടെ പ്രൊഫസര്‍മാരോട് ഈ തെറ്റിധാരണകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അവര്‍ കൊമോഗിസ്ഥാനിനെ എല്ലാവരും പങ്കുവെക്കുന്ന വിവധ പൊതു സ്വഭാവങ്ങള്‍ പ്രകാരം കൊമോംഗിസ്ഥാന്‍ എന്ന വാക്ക് ഉപയോഗപ്രദവും, illuminating, നീതികരിക്കാവുന്നതും ആണെന്ന് പ്രതികരിച്ചു. അതായത് :

കൊമോംഗിസ്ഥാന്‍ മുഴുവനും ഏഷ്യയിലാണ് (ശരി)
അധികാര rivalries ന്റെ കളിയാണ് മൊത്തം കൊമോംഗിസ്ഥാനിലും. (ശരിയാണ് എന്നാല്‍ തെറ്റിധാരണയുണ്ടാക്കുന്നതാണ്. കാരണം ഈ മൂന്ന് “ഭാഗങ്ങളും” വ്യത്യസ്ഥ അധികാരങ്ങളുടെ വ്യത്യസ്ഥ സമയത്തെ വ്യത്യസ്ഥ rivalries ആണ്)
കൊമോംഗിസ്ഥാന് മുഴുവനും ചൈനയുമായി ദീര്‍ഘകാലത്തെ പ്രധാനപ്പെട്ട ബന്ധമുണ്ട്. (തെറ്റ്. പാകിസ്ഥാന് അത്തരം ബന്ധമില്ല.)
കൊമോംഗിസ്ഥാന്‍ മൊത്തം ബുദ്ധമതത്തിന്റെ സ്വാധീനമുള്ളതാണ്. (ശരിയാണ്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ അത് ഇല്ല.)
മിക്കവാറും എല്ലാ കൊമോംഗിസ്ഥാനേയും ഒന്നിപ്പിച്ചത് Khagan Mongke ആണ്. (ശരി. എന്നാല്‍ മൊത്തം ഏഷ്യക്കും അത് ശരിയാണ്.)
എല്ലാ കൊമോംഗിസ്ഥാനും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കോളനികളായിരുന്നു. (തെറ്റാണ്. കൊറിയ ജപ്പാന്റെ കോളനിയായിരുന്നു. യൂറോപ്പിന്റേതല്ല.)
എല്ലാ “കൊമോംഗിസ്ഥാന്‍ പ്രദേശത്തിനും” ആണവായുധങ്ങളുണ്ട്. (തെറ്റാണ്, കാരണം മംഗോളിയക്കും തെക്കന്‍ കൊറിയക്കും ആണവായുധങ്ങളില്ല.)
കൊമോംഗിസ്ഥാനിലെ ഓരോ പ്രദേശത്തിന്റേയും പേരില്‍ ‘a’ എന്ന അക്ഷരമുണ്ട്. (ശരിയാണ്)

ചില സാമാന്യവല്‍ക്കരണങ്ങള്‍ സത്യമല്ല എന്ന് പ്രൊഫസര്‍മാര്‍ക്ക് അറിയാം. എന്നാല്‍ ആ വാക്കിനെ ന്യായീകരിക്കാനുള്ള അവരുടെ yearning അവര്‍ അവര്‍ക്കറിയാവുന്നതിനെക്കുറിച്ച് overlook ചെയ്യുകയാണ്. ഈ സത്യങ്ങളെ ഓര്‍മ്മിപ്പിച്ചപ്പോള്‍, അവ ലഘുവായ exceptions എന്നാണ് അവര്‍ പറഞ്ഞത്.

കൊമോംഗിസ്ഥാന്‍ എന്ന വാക്കിന്റെ വന്‍തോതിലുള്ള സാമൂഹ്യ ഏറ്റെടുക്കലിന് – സര്‍വ്വകലാശാലയിലെ Departments of Komongistan Studies, ലൈബ്രറികളിലേയും പുസ്തകകടകളിലേയും കൊമോംഗിസ്ഥാന്‍ എന്ന് പേരെഴുതിയ അലമാരകള്‍, Komongistan Review എന്ന പേരിലുള്ള ജേണലുകള്‍, State Department ലെ Undersecretary for Komongistan Affairs, കൊമോംഗിസ്ഥാനിലേക്കുള്ള സന്ദര്‍ശര്‍ക്കായുള്ള യാത്രാ ഉപദേശകര്‍, അങ്ങനെ അനേകം – സമൂഹത്തില്‍ കൊമോംഗിസ്ഥാനെന്ന വാക്ക് എത്രമാത്രം ചേര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവായി അവര്‍ cite ചെയ്യുന്നു. അവയില്ലാതെ നമുക്ക് അങ്ങനെ ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാലും ഈ പ്രവര്‍ത്തികള്‍ ആ വാക്കിനെ സത്യമാക്കില്ല. അത് സമൂഹത്തില്‍ എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്നും സമൂഹം astray ആയിരിക്കുന്നുവെന്നും മാത്രമേ അത് കാണിക്കുന്നുള്ളു.

തെറ്റിധാരണയുണ്ടാക്കുന്ന ആ വാക്ക് നിലനിര്‍ത്താന്‍ ചര്‍ച്ചയുടെ അവസാനം അവര്‍ തീരുമാനിച്ചു. എന്നാല്‍ കൊമോംഗിസ്ഥാനിലെ മൂന്ന് “പ്രദേശങ്ങള്‍” തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് കുട്ടികളെ കൂടുതല്‍ പഠിപ്പിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. ആ ശ്രമം ഫലമൊന്നും കണ്ടില്ല. കാരണം ഏകീകരിക്കൽ ചെയ്യുന്ന ഒഴുക്കില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അവര്‍ക്ക് പിടിവിയിക്കാനായില്ല.

കൊമോംഗിസ്ഥാനിന് മൊത്തെ ഒരു എംബസി മതി എന്നായിരുന്നു അമേരിക്കയുടേയും മറ്റ് രാജ്യങ്ങളുടേയും ആവശ്യം. അവരുടെ സമ്മര്‍ദ്ദത്താല്‍ 1995 ല്‍ തെക്കും വടക്കുമുള്ള കൊറിയയും, മംഗോളിയയും, പാകിസ്ഥാനും രാജ്യങ്ങളുടെ യൂണിയന്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുതുടങ്ങി. എന്നാല്‍ ഭാഷ, മതം, ചില രാജ്യങ്ങളിലെ ഏകാധിപതികളുടെ മറ്റ് സ്ഥിതികള്‍ എന്നീ കരണങ്ങളാല്‍ ഈ ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല. കൊമോംഗിസ്ഥാന്‍ എന്ന കഥ ഉടന്‍ തന്നെ യാധാര്‍ത്ഥ്യമാകുന്നു എന്ന കാര്യത്തിന് ഒരു സാദ്ധ്യതയുമില്ല.

“ബൌദ്ധിക സ്വത്തവകാശം” എന്ന വാക്കിന്റെ വ്യാപ്തിയെ understates ചെയ്യുന്നതാണ് കൊമോംഗിസ്ഥാന്‍ എന്ന ഉപമ. ആളുകള്‍ ചിന്തിക്കാവുന്ന ആ മൂന്നണ്ണമല്ലാതെ അത് വളരേധികം നിയമങ്ങളെ പരാമര്‍ശിക്കുന്നു. വാക്കിന്റെ അമിതലളിതവല്‍ക്കരണ നിലയോട് നീതിപുലര്‍ത്താന്‍ നാം Switzerland, Cuba, Tawantinsuyu, Gondor, People’s Republic of Santa Monica എന്നീ രാജ്യങ്ങളെ കൂടി കൂട്ടിച്ചേര്‍ക്കണം.

ഇത് പോലുള്ള ഒരു ഉപമയില്‍ നിന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ സംഗ്രഹത്തെ നിര്‍ദ്ദേശിക്കാം. എന്നാല്‍ അതിന് ഒരു തെളിവുമില്ലാത്തതാണ്. പേറ്റന്റ് നിയമം, പകര്‍പ്പവകാശ നിയമം, ട്രേഡ്‌മാര്‍ക്ക് നിയമം, മറ്റ് ധാരാളം കുത്തകാവകാശ നിയമങ്ങള്‍, trade secret നിയമം, IC mask monopoly നിയമം, publicity അവകാശം, അതുപോലുള്ള മറ്റ് ചില നിയമങ്ങള്‍ ഇവയില്‍ ഈ ഉപമ ശരിയാകുന്നു എന്ന ഒറ്റൊരാള്‍ക്ക് പോലും പറയാനാവില്ല. എന്നാല്‍ അത് പഠിച്ചാല്‍ അത് നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാനാവും.

എന്നിരുന്നാലും ഈ ഉപമ നിര്‍ദ്ദേശിക്കുന്ന പോലെ ഈ നിയമങ്ങള്‍ വ്യത്യസ്ഥമാണെന്ന് പറയുന്നത് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് തള്ളിക്കളയാന്‍ പര്യാപ്തമാണ്. അങ്ങനെ ഇവ എല്ലാം ഒരുപോലെയാണെന്ന ഊഹമില്ലാതെ ആളുകള്‍ക്ക് ഈ ഓരോ നിയമത്തെക്കുറിച്ചും പഠിക്കാനും judge ചെയ്യാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക “Intellectual Property”? It’s a Seductive Mirage

— സ്രോതസ്സ് gnu.org by റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )