ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ തലച്ചോറ് പിറകോട്ട് പ്രവര്‍ത്തിക്കുന്നു

പണ്ടത്തെ കാര്യങ്ങള്‍ നാം ഓര്‍ക്കുമ്പോള്‍ മനുഷ്യ തലച്ചോറ് ആ അനുഭവത്തെ തിരിഞ്ഞ ക്രമത്തില്‍ പുനര്‍നിര്‍മ്മിക്കുകയാണ് എന്ന് University of Birmingham ലെ പഠനം വ്യക്തമാക്കുന്നു. ഒരു ദൃശ്യ വസ്തുവിന്റെ വിവരങ്ങള്‍ തിരിച്ചെടുക്കുമ്പോള്‍ തലച്ചോറ് കേന്ദ്ര അര്‍ത്ഥത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ‘സാരാംശം’ തിരിച്ചെടുക്കുന്നു. അതിന് ശേഷമാണ് പ്രത്യേക വിശദാംശങ്ങള്‍ ഓര്‍ക്കുന്നത്.

ചിത്രങ്ങളെ അവ ആദ്യം കാണുമ്പോള്‍ തലച്ചോറ് ചെയ്യുന്ന പ്രക്രിയയുടെ നേരെ വിപരീതമാണ് ഇത്. ഒരു സങ്കീര്‍ണ്ണമായ വസ്തുവിനെ നാം കാണുമ്പോള്‍ അതിന്റെ ദൃശ്യ വിശദാംശങ്ങള്‍ — ക്രമം, നിറം — എന്നിവയാണ് നാം ആദ്യം ഗ്രഹിക്കുന്നത്. നാം നോക്കുന്ന വസ്തുവിന്റെ അമൂര്‍ത്തമായ അര്‍ത്ഥവത്തായ വിവരങ്ങള്‍ ആ വസ്തുവിന്റെ സ്വഭാവം നമ്മോട് പറയുന്നു. അതൊരു പട്ടിയാണോ, ഗിത്താറാണോ, കപ്പാണോ എന്ന കാര്യം രണ്ടാമതാണ് വരുന്നത്.

നാം അനുഭവിച്ച കാര്യങ്ങളുടെ പൂര്‍ണ്ണമായ പകര്‍പ്പുകളല്ല നമ്മുടെ ഓര്‍മ്മകള്‍. ഓര്‍മ്മ എന്നത് വ്യക്തിപരമായ അറിവിന്റേയും ലോക വീക്ഷണത്തിന്റേയും അടിസ്ഥാനത്തില്‍ സ്വാധീനിക്കപ്പെട്ട ഒരു പുനര്‍ നിര്‍മ്മാണ പ്രക്രിയയാണ്. ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങള്‍ പോലും നാം ചിലപ്പോള്‍ ഓര്‍ത്തെടുക്കും.

നമ്മുടെ ‘ആന്തരിക കണ്ണിന്’ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന സജീവമായ ചിത്രങ്ങളായാണ് നാം ഓര്‍മ്മകളെ കാണുന്നതെങ്കിലും അവ ഭൂതകാലത്തിലെ ലളിതമായ ഫോട്ടോകള്‍ അല്ല. പകരം പ്രതിനിധാനങ്ങളില്‍ നിന്ന് പുനര്‍നിര്‍മ്മിച്ചെടുക്കുന്നവയാണ്.

— സ്രോതസ്സ് birmingham.ac.uk | Jan 14, 2019

നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ ഓര്‍മ്മയെന്ന ഈ പ്രക്രിയയാണെന്നത് പേടിപ്പിക്കുന്ന കാര്യമാണ്. ദൂരവ്യപകമായ ആഘാതമുള്ള കണ്ടെത്തലാണ് ഇത്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s