കള്ള ആധാര്‍ കാര്‍ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്‍ഡുകളെടുത്ത രണ്ട് പേര്‍ 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി

നൊയ്ഡ: 3 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലും കടകളില്‍ നിന്നുള്ള വാങ്ങലും നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിച്ചു. കള്ള ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലെടുത്ത ക്രഡിറ്റ് കാര്‍ഡുകളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. American Express ന്റെ 5 ക്രഡിറ്റ് കാര്‍ഡുകളുള്‍പ്പടെ വിവിധ ബാങ്കുകളുടെ 29 ക്രഡിറ്റ് കാര്‍ഡുകള്‍, വിവിധ ബാങ്കുകളുടെ ആറ് ATM കാര്‍ഡുകള്‍, 10 കള്ള ആധാര്‍ കാര്‍ഡുകള്‍, 7 PAN കാര്‍ഡുകള്‍ തുടങ്ങിയ അവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരുടെ പേര് സന്ദീപ് കുമാര്‍, Sandeep Beniwal എന്നാണ്. അവര്‍ 30 ന് താഴെ പ്രായമുള്ള B Tech ബിരുദ ധാരികളാണ് എന്ന് പോലീസ് സൂപ്രണ്ട്(നോയ്ഡ നഗരം) ആയ Sudha Singh പറഞ്ഞു.

American Express ന്റെ സാമ്പത്തിക തട്ടിപ്പ് വിഭാഗം ഈ തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ Sector-20 പോലീസ്റ്റേഷനില്‍ കൊടുത്ത പരാതി കൊടുത്തിരുന്നു എന്ന് അവര്‍ പറഞ്ഞു. അതിന് ശേഷം അന്വേഷണം നടത്തി. അതിന് ശേഷമാണ് ഈ വലിയ തട്ടിപ്പ് പുറത്ത് വന്നത്. കൂടുതല്‍ ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.

കള്ള തിരിച്ചറിയല്‍ രേഖകളും കള്ള രേഖകളും സ്വന്തം ഫോട്ടോയും ഉപയോഗിച്ചാണ് കുറ്റവാളികള്‍ ആധാര്‍ എടുത്തത്. പിന്നീട് ആധാര്‍ ഉപയോഗിച്ച് ക്രഡിറ്റ് കാര്‍ഡുകളെടുത്തു. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തി. പ്രധാനമായും സ്വര്‍ണ്ണമാണ് വാങ്ങിയത്. അത് പിന്നീട് വിറ്റ് പണം നേടി ആര്‍ഭാടമായി ജീവിച്ചു എന്ന് അവര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.

— സ്രോതസ്സ് newscentral24x7.com | May 26, 2019

അപ്പോള്‍ പിടിക്കപ്പെടാത്ത കള്ള ആധാര്‍ അടിസ്ഥാനത്തിലെ ഇത്തരം തട്ടിപ്പുകള്‍ എത്രയേറെയുണ്ടാകും?


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s