എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു

BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല.
പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്.
സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് നടപടിയെടുക്കാം.
എന്നാല്‍ BJP കൊണ്ടുവന്ന നിയമം മുത്തലാഖ് പറഞ്ഞ പുരുഷനെ 3 വര്‍ഷം ജയിലടക്കാന്‍ പോലീസിന് കഴിയും. അത് മാത്രമല്ല, മൂന്നാമരായ ആളുകള്‍ക്കും മുസ്ലീം പുരുഷനെതിരെ പോലീസില്‍ പരാതി കൊടുത്ത് അയാളെ 3 വര്‍ഷം ജയിലയക്കാം. ഇത് ന്യൂനപക്ഷങ്ങളെ ദുഷ്ടരാണെന്ന് വരുത്തിത്താര്‍ക്കാനും മുസ്ലീം പുരുഷനെ ജയിലിലേക്കയക്കാനുള്ള പുതിയ ഒരു മാര്‍ഗ്ഗവും മാത്രമാണ്.
കുടുംബ പ്രശ്നങ്ങളില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. രണ്ട് കൂട്ടരും ചര്‍ച്ചചെയ്ത് ഒരു ഒത്തുതീര്‍പ്പിലെത്തുന്നു. അതാണോ ഇവിടെ സംഭവിക്കുന്നു.
മുസ്ലീം സ്ത്രീകളെ സുരക്ഷിതരാക്കണമെങ്കില്‍ അവളുടെ ഭര്‍ത്താവിനെ 3 വര്‍ഷം ജയിലിലടച്ചാല്‍ എന്താണ് സംഭവിക്കുക. ആ സ്ത്രീക്ക് എന്തുസംഭവിക്കും? ആരാണ് അവളേയും അവളുടെ കുട്ടികളേയും പരിരക്ഷിക്കു. ബന്ധുക്കളോ? നിയമത്തില്‍ പറയുന്നത് ഈ സ്ത്രീക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറയുന്നുണ്ട്. വിവാഹ മോചനത്തില്‍ സ്ത്രീക്ക് എങ്ങനെ നഷ്ടപരിഹാരം കൊടുക്കണം എന്നതിനെക്കുറിച്ച് വിശദാമായ നിയമങ്ങളുണ്ട്. അതിന് പകരം എന്തെങ്കിലും കൊടുക്കണമന്നോ? ആര് കൊടുക്കണമെന്ന് പറയുന്നില്ല. ആരാണ് ആ സ്ത്രീയേയും കുട്ടികളേയും നോക്കുക.
മുസ്ലീം സ്ത്രീകള്‍ക്കോ സ്ത്രീകള്‍ക്ക് മൊത്തത്തിലോ ഗുണകരമായ നിയമമല്ല ഇത്.
ഒരു പുരുഷന്‍ സ്ത്രീയെ ഉപേക്ഷിക്കുന്നുവെങ്കില്‍ അയാളെ ജയിലിലേക്ക് അയക്കണമെന്നാണെങ്കില്‍ അത് എല്ലാ പുരുഷന്‍മാര്‍ക്കും ബാധകമാക്കൂ. അത് ആദ്യം മോദിയില്‍ നിന്ന് തന്നെ തുടങ്ങണം. അദ്ദേഹം സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ്. രണ്ട് പ്രാവശ്യം MLA ആയപ്പോള്‍ അവരുടെ പേര് പോലും കൊടുത്തില്ല. ആ സ്ഥലത്ത് ഒന്നും എഴുതിയില്ല.
മുത്തലഖ് നിയമം ആളുകളെ കുറ്റവാളികളാക്കുകയും ഇരയാക്കുകയും ചെയ്യുകയാണ്.

– Sabnam Hashmi

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )