സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുക്കാന്‍ സമ്മതിദായകര്‍ വിസമ്മതിക്കുന്നു

വിശാഖപട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്റ്റോബര്‍ 30 വരെ ഒരു പരിശോധന പരിപാടി നടത്തുകയാണ്. electoral rolls പുതുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ National Voter Service Portal ല്‍ കയറ്റും.

എന്നിരുന്നാലും ഡാറ്റ ഉറപ്പാക്കുകയും തിരുത്തുകയും ചെയ്യാനേല്‍പ്പിക്കപ്പെട്ട സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാറിന്റെ പകര്‍പ്പ് വേണമെന്നത് ആളുകളെ വിശ്വസിപ്പിക്കുന്നതില്‍ വിഷമം നേരിടുന്നു. “പ്രാദേശിക ബൂത്ത് ഉദ്യോഗസ്ഥനാകും ഡാറ്റ പ്രവേശിപ്പിക്കുന്നതെന്ന് ആളുകളോട് പറഞ്ഞിട്ടുകൂടി ചില ആളുകള്‍ അവരുടെ ആധാറിന്റെ പകര്‍പ്പ് കൊടുക്കുന്നത് വിസമ്മതിക്കുന്നു” എന്ന് സര്‍വ്വേനടത്തിയ ഒരാള്‍ TOIയോട് പറഞ്ഞു.

ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ആധാറിന്റെ പകര്‍പ്പ് കൊടുക്കുന്നതില്‍ ചില ആളുകള്‍ക്ക് ഭയം ഉണ്ട്. “എന്റെ വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്താനായി field officer എന്നോട് എന്റെ ആധാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പേടിച്ചു. ആധാറിന്റെ പകര്‍പ്പ് ആര്‍ക്കും അങ്ങനെ കൊടുക്കാനാവില്ല,” എന്ന് Maharanipeta നിവസായായ കെ സത്യനാരായണ പറയുന്നു. ഈ ശ്രമം ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുക അല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു.

“ഈ പരിപാടി നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതാത് ബൂത്ത് ഓഫീസറാവും സിസ്റ്റത്തിലേക്ക് ഡാറ്റ കയറ്റുന്നത്,” എന്ന് പൊതുജനങ്ങളുടെ ഭയം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിശാഖപട്ടണത്തെ DRO ആയ എന്‍ ശ്രീദേവി പ്രസ്ഥാവന ഇറക്കി.

“connectivity ആവശ്യമായതിനാല്‍ അവര്‍ക്ക് ഡാറ്റ എവിടെ നിന്നെങ്കിലും കയറ്റാനാകില്ല. അതുകൊണ്ടാണ് അതാത് ഫീല്‍ഡ് ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ ആധാറിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നത്” ശ്രീദേവി കൂട്ടിച്ചേര്‍ത്തു. ആധാര്‍ നമ്പര്‍ പൊതുവായി പ്രദര്‍ശിപ്പിക്കപ്പെടില്ല എന്ന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് timesofindia.indiatimes.com | Venkatesh Bayya | Sep 21, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )