സേണിലെ നടരാജൻ

സേണിലെ നടരാജൻ : ലിബിൻ തത്തപ്പിള്ളി- Nataraja of CERN:: LIBIN THATHAPPILLY

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

മഹാഭാരതം ശാന്തി പര്‍വ്വം. 39 ആം അദ്ധ്യായം.
യുധിഷ്ഠിരന്‍ യുദ്ധം ജയിച്ച് വരുന്നു.
ജനക്കൂട്ടത്തില്‍ നിന്ന് വന്ന ഒരു ഭിക്ഷു ചോദിക്കുന്നു – ഈ ഗുരുക്കന്‍മാരേയും ബന്ധുക്കളേയും കൊന്നിട്ട് നിനക്ക് എന്താണ് കിട്ടിയത്?
അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ച ചോദ്യമാണ്.
ചോദ്യം ചോദിച്ചത് ചാര്‍വ്വാകന്‍ എന്ന രാക്ഷസനാണെന്ന് പറഞ്ഞ് ബ്രാഹ്മണര്‍ അയാളെ കൊന്നു.
സംസ്കൃത ഭാരതി. rss പുസ്തകം.
9th ക്ലാസുകാരനായ ശാസ്ത്ര പ്രേമി. പണ്ട് ഭാരതത്തില്‍ ഇന്നത്തെ എല്ലാ ശാസ്ത്രവും കണ്ടെത്തിയിരുന്നു. പടിഞ്ഞാറുകാര്‍ അത് മോഷ്ടിച്ച് കൊണ്ടുപോയതാണ്.
കാളിദാസന്‍ – മാളവാഗ്നിമിത്രം. സൂത്രധാരന്‍ – പഴയതായതുകൊണ്ട് എല്ലാം നല്ലതാവണമെന്നില്ല. പുതിയതായതുകൊണ്ട് മോശമാകണമെന്നുമില്ല. നല്ലയാളുകള്‍ പരീക്ഷിച്ച് നല്ലതേതാണെന്ന് തെരഞ്ഞെടുക്കും. മൂഢന്‍മാര്‍ ആരെങ്കിലും പറയുന്നതിന്റെ പിന്നാലെ പോകും.
ഒരു പാരമ്പര്യമല്ല നമുക്ക്. എല്ലാറ്റിനേയും ആക്രമിക്കുന്നില്ല. ഒരൊറ്റ പാരമ്പര്യത്തെ മാത്രമേ ആക്രമിക്കുന്നുള്ളു. അത് ബ്രാഹ്മണ്യമാണ്.
80% വരുന്ന ജനവിഭാഗത്തെ അടിമകളാക്കിവെക്കുകുയും പീഡിപ്പിക്കുകയും ചെയ്യുന്നു.
അവരുടെ ഏത് പുരാത പുസ്തകം നോക്കിയാലും അതില്‍ ജാതിയുണ്ടാകും.

ജാതിയെ ഉറപ്പിക്കുന്ന ആ പഴയ പുസ്തകങ്ങള്‍ ഒരക്ഷരം പോലും തിരുത്താന്‍ തയ്യാറാകാതെ ഇന്നും നിലനിര്‍ത്തുമ്പോള്‍ ഇന്നതെ സാമൂഹ്യ അസമത്വങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഏക കാരണമാകുമ്പോള്‍ നിങ്ങളുടെ പാരമ്പര്യത്തെ ആക്രമിക്കാതെ നിവര്‍ത്തിയില്ല.
ജാതിവ്യവസ്ഥ തെറ്റാണെന്നും അതിനെക്കുറിച്ചുള്ള ഞങ്ങളുടെ പുസ്തകങ്ങളെല്ലാം തെറ്റാണ് ഇന്‍ഡ്യക്കാരെല്ലാം ഒന്നാണ് നമ്മള്‍ തിരുത്തുകയാണെന്ന് പറയുന്നത് വരെ എതിര്‍ക്കും.
ഇന്‍ഡ്യക്ക് രാഷ്ട്രീയമായോ സാംസ്കാരികമായോ മതപരമായോ നിലനിന്നിട്ടില്ല.
ഭാരതം എന്നത് ഓരോത്തവര്‍ക്കും ഓരോന്നായിരുന്നു.
കലിംഗരാദജ്യത്തെ മാത്രം ഭാരതവര്‍ഷം എന്ന് വളിച്ച രാജാക്കന്‍മാരൊക്കെ നമുക്കുണ്ട്.

ഇന്‍ഡ്യയില്‍ മുമ്പ് സയന്‍സുണ്ടായിരുന്നു എന്ന് കണ്ടെത്തിയത് ഇവരാരുമല്ല. സയന്‍സ് ഗവേഷകരാണ്.
പൂജ്യം കണ്ടുപിടിച്ചതല്ല പൂജ്യത്തെ ഉപയോഗിച്ചത് ഇന്‍ഡ്യയിലെവിടെയോ ഉള്ള ആളുകളായിരുന്നു. ബക്ഷാലി മാനുസ്ക്രിപ്റ്റാണ് കണ്ടെടുത്ത ഏറ്റവും പഴയ അതിന്റെ രേഖ. അത് പാകിസ്ഥാനിലാണ്.
മുന്നറിവ്.
വിമാനം യന്ത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ മറ്റൊരിടത്തും യന്ത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. കുതിരപ്പുറത്തും ആനപ്പുറത്തുമൊക്കെയാണ് യാത്ര.
വിമാനം കണ്ടുപിടിച്ചു. അതിനെക്കുറിച്ച് എഴുതിവെക്കുന്നത് താളിയോലയിലാണ്. പേപ്പറും പേനയും കണ്ടുപിടിച്ചില്ല.
വേദങ്ങളില്‍ മിസൈലിനെക്കുറിച്ച് പറയുന്നു. പക്ഷേ വൈദ്യുതിയില്ല. പണ്ട് ദയാന്ദ സരസ്വതി വേദങ്ങളില്‍ പീരങ്കിയെക്കുറിച്ച് വിവരണം ഉണ്ടെന്ന് പറഞ്ഞിരുന്നത്.
venkitaraman ramakrishnan science congress ndtv internet [get]
എല്ലാം വൈദികതയിലേക്കാണ് അവര്‍ അത് കൊണ്ടുപോകുന്നത്. എല്ലാം വേദം.
ഗീതാഗോവിന്ദം. കൃഷ്ണന്റെ ലൈംഗിക ബന്ധത്തെക്കുറിച്ച് സവിസ്ഥരം പറയുന്നു. സംഘി വാദം എന്നത് ആ വാക്കുകള്‍ക്കെല്ലാം വേറെ അര്‍ത്ഥമുണ്ടെന്നാണ്. ഏതാണെന്ന് ചോദിച്ചാല്‍ അറിയില്ല.
മേഘനാധ സാഹ. വലിയ ശാസ്ത്രജ്ഞന്‍. നോബല്‍ കിട്ടേണ്ട ആള്‍. നക്ഷത്രങ്ങളിലെ അയണോസൈസിങ് പഠിക്കുമ്പോള്‍ ആരോ പറഞ്ഞു അതെല്ലാം വേദങ്ങളിലുണ്ടെന്ന്. ഏത് വേദമെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് മറുപടി. പക്ഷേ എല്ലാം വേദത്തിലുണ്ട്.
ഇന്ന് ഇന്‍ഡ്യയുടേത് എന്ന് പറയുന്നതൊന്നും വൈദികമല്ല. അതൊന്നും ദിവ്യ ദൃഷ്ടിയുമല്ല.
ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് പറഞ്ഞ ആര്യഭട്ടന്‍ വഞ്ചിയിലെ യാത്രയില്‍ മരം നീങ്ങുന്നതായി തോന്നതിനെക്കുറിച്ച് പറയുന്നു. ദിവ്യ ദൃഷ്ടിയാണെങ്കില്‍ അതൊന്നും പറയേണ്ടല്ലോ.
ദശാവതാരവും പരിണാമത്തേയും ബന്ധിപ്പിച്ചത് 1877 ല്‍ വിദേശ വനിതയാണ്.
പേഷ്വാമാരെ ശശി തരൂര്‍ പുകഴ്ത്തുന്നു. ജാതി വ്യവസ്ഥ തീവൃമാക്കിയ.
sn bose. ഐന്‍സ്റ്റീനെ ഇന്‍ഡ്യന്‍ ഫിലോസഫി സഹായിച്ചോ എന്ന ചോദ്യത്തിന് ബോസ് മറുപടിയായി, yes it taught him a great deal. but it did not influenced his physics.
cv raman. വിശ്വാസിയായിരുന്നു. പ്രപഞ്ചത്തില്‍ തെരഞ്ഞിട്ട് ദൈവത്തെ കണ്ടെത്തിയില്ലെങ്കില്‍ he is not worth for fiding.
രാഷ്ട്രീയക്കാരെന്തിനാണ് ശാസ്ത്ര കോണ്‍ഗ്രസിന് വരുന്നതെന്ന് vc raman നെഹൃുവിനോട് ചോദിച്ചു.
ഈ മുടിഞ്ഞ സംസ്കൃത പഠനം നാട്ടില്‍ നിന്ന് കൊണ്ടുപോകാമോ. സംസ്കൃതത്തിന് പകരം നിങ്ങളുടെ ശാസ്ത്രങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുക – രാജാറാം മോഹന്‍ റോയി
ഈശ്വര ചന്ദ്ര വിദ്യാസാഗറും സംസ്കൃതത്തിനെതിരായിരുന്നു.
അവര്‍ പറയുന്നത് – അര്‍ദ്ധ സത്യം,അസത്യം, തെറ്റിധാരണകളും മണ്ടത്തരങ്ങളും, ദുര്‍വ്യാഖ്യാനങ്ങള്‍
1. ബോധപൂര്‍വ്വം ഇത് പറയുന്നത് ശാസ്ത്രജ്ഞരാണ്. 2.ചരിത്രകാരന്‍മാരും പണ്ഡിതരും. 3.ജനപ്രതിനിധികള്‍ 4.അദ്ധ്യാപകര്‍ 5.സെലിബ്രിറ്റികള്‍
ഇതെല്ലാം കേട്ട് വിശ്വസിച്ച് അത് പ്രചരിപ്പിക്കുന്ന ആള്‍ക്കാര്‍
ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്‍ഡ്യന്‍ സയന്‍സെന്ന് തെരഞ്ഞാല്‍ ഒരിക്കലും ശരിയായ കാര്യം കിട്ടില്ല.
2014 ല്‍ മോഡി – ഗണപതി പ്ലാസ്റ്റിക് സര്‍ജ്ജറിമൂലം. കൌരവര്‍ സ്റ്റംസെല്‍
2015 മോഡി ആദ്യത്തെ ശാസ്ത്ര കോണ്‍ഗ്രസ് – 102 ആം ശാസ്ത്രകോണ്‍ഗ്രസ്.
airplane and radaw was there in bc 7000
ചിരപുരാതനവും നിത്യ നൂതനവും ആണ് നമ്മുടെ സംസ്കാരം
പശു സ്വര്‍ണ്ണമായി ചാണകമിടുന്നു.
പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത് ശാസ്ത്രജ്ഞരല്ല. സംസ്കൃത പ്രൊഫസര്‍മാരാണ്.‌
പൈതഗോറസ് സിദ്ധാന്തം വേദകാലത്ത്. അര്‍ത്ഥ സത്യം. ശുല്‍ബസൂത്രത്തില്‍ ട്രിപ്പിള്‍സിനെക്കുറിച്ച്
103 ആം ശാസ്ത്രകോണ്‍ഗ്രസ്. ശംഖ് വിളിയുടെ ആരോഗ്യ ശാസ്ത്രീയ ഗുണങ്ങള്‍. അവിടെ ശംഖ് വിളിച്ചു.
2017 104 ആം ശാസ്ത്രകോണ്‍ഗ്രസ്. റൈറ്റ് സഹോദരന്‍മാര്‍ക്ക് 8 വര്‍ഷം മുമ്പ് ഇന്‍ഡ്യക്കാരന്‍ വിമാനം പറത്തി.
2018. 105th e=cm2 നെക്കാള്‍ മികച്ച സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് ഹോക്കിങ് പറഞ്ഞിരുന്നു
2019. 106th. സമ്മേളനം സര്‍ക്കാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഞ്ചാബിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയില്‍ നടത്തി. students congress ല്‍. stem cell വേദകാലത്തുണ്ടായിരുന്നു. ദശാവതാരം പരിണാമമാണ്. വിഷ്ണുവിന്റെ ചക്രം മിസൈലാണ് പുഷ്പകവിമാനം. ന്യൂട്ടണിനും ഐന്‍സ്റ്റീനുമൊന്നും ഒരു വിവരവും ഇല്ല. സ്വന്തം ഗുരുത്വ സിദ്ധാന്തവുമായി താന്‍ വരും. മോഡി വേവ്സ്. ഹര്‍ഷവര്‍ദ്ധന്‍ എഫക്റ്റ് gravitational lensing.
ഒരു ലക്ഷം വര്‍ഷം മുമ്പ് ഇന്‍ഡ്യ അണുവിസ്ഫോടനം നടത്തി. പശു ഓക്സിജന്‍ പുറത്തുവിടുന്നു. മഹാഭാരതത്തില്‍ ഇന്‍ര്‍നെറ്റ്.

എന്തിനാണ് ഇത് പറയുന്നത്.
വഴിതിരിച്ച് വിടാനല്ല ഇത് പറയുന്നത്. ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം.
ഈ രാജ്യത്തെ പരംവൈഭവം ലേക്കെത്തിക്കുന്നു.
ജഗദ്ഗുരു. വിശ്വഗുരു.
ഭാരതത്തെ ആയിരക്കണക്കിന് വര്‍ഷം മുമ്പുണ്ടായിരുന്ന പ്രൌഡിയിലേക്കെത്തിക്കും.
അതുകൊണ്ട് പണ്ട് ഇവിടെ എല്ലാം ഉണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കലാണ് നടക്കുന്നത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അത് normalized ആയിരിക്കുകയാണ് കേരളത്തില്‍ പോലും.
ജാതി വ്യവസ്ഥയുടെ തീവൃ കാലമാണ് അത്.
ഇതൊന്നും കോമഡിയല്ല.
ശാസ്ത്രീയമായ ഗവേഷണത്തെ മോശമായി ബാധിക്കുന്നു.

പണ്ടത്തെ കണ്ടുപിടുത്തം എവിടെ പോയി? അത് വൈദേശിക ആക്രമണകാരികള്‍ നശിപ്പിച്ചു.
ഭാസ്കരാചര്യരുടെ സമയത്ത് വൈദേശിക ആക്രമണം നടക്കുന്ന കാലമായിരുന്നു. എന്നിട്ടും ഗവേഷണം നടന്നു. വലിയ സംഖ്യകളെ കൈകാര്യം ചെയ്തു. 10xy63 ന് വാക്കുകളുണ്ടായിരുന്നു. quadratic equation നെക്കുറിച്ച് കഥകളിലൂടെ പറയുന്നു. അദ്ദേഹത്തിന് ഒന്നും പറ്റിയില്ല.
ലീലാവതി പേര്‍ഷ്യനിലേക്ക് 1587 ല്‍ മുഗള്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ വിവര്‍ത്തനം ചെയ്തു.
pc ray – ബ്രാഹ്മണരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പറയുന്നു.
പഠിക്കാന്‍ ബ്രാഹ്മണന് മാത്രമേ അവകാശമുള്ളു
മൃതശരീരം കീറിമുറിച്ച് പഠിക്കണമെന്ന് ചരക സംഹിതയില്‍ പറയുന്നു. അത് വേദവിരുദ്ധവും ബ്രാഹ്മണ്യവിരുദ്ധവും ആയ കാര്യമാണ്.
ശവത്തെ തൊട്ടാല്‍ ബ്രാഹ്മണനല്ലാതാകും.
ചരകന്‍ പറഞ്ഞത് പലതും ബ്രാഹ്മണ്യ വിരുദ്ധമാണ്.
വേദാന്തം ജഗത്തിനെ നിഷേധിക്കുന്നു.
ജാതിയെ സ്ഥാപിക്കാന്‍, അമ്പലം പണിയാന്‍, …. ഒന്നും മറന്നില്ല. പക്ഷേ ജഗത്ത് മിഥ്യയാണ് ശങ്കരന്.
ഇതെല്ലാം ജാതിയെക്കുറിച്ചാണ്. അതാണ് ഇന്‍ഡ്യയിലെ ശാസ്ത്രത്തിന്റെ വളര്‍ച്ചയെ തടഞ്ഞത്.
പണ്ട് ബ്രാഹ്മണ്യം എങ്ങനെയാണോ ഇന്‍ഡ്യയിലെ ശാസ്ത്രത്തെ നശിപ്പിച്ചത്, അതു തന്നെയാണ് ഇക്കാലത്തും പിച്ചവെക്കുന്ന ഇന്‍ഡ്യയിലെ ശാസ്ത്രത്തെ നശിപ്പിക്കുന്നത്.

ദശാവതാരം.
മല്‍സ്യപുരാണത്തില്‍ 12 അവതാരങ്ങള്‍.
ഗാരുഡ പുരാണത്തില്‍ 35 ആദ്യത്തെ അവതാരം ബ്രാഹ്മണ കുമാരന്‍, രണ്ടാമത്തേത് പന്നി
ഭാഗവതത്തില്‍ 22. ആദ്യത്തെ അവതാരം ബ്രാഹ്മണ കുമാരന്‍, രണ്ടാമത്തേത് വരാഹം, മൂന്നാമത്തേത് നാരദന്‍, നാല് നരനാരായണല്‍, മല്‍സ്യം പത്താമത്തെ അവതാരമാണ്.
പ്രജാപതിയില്‍ മൂന്ന് അവതാരം. മല്‍സ്യം കൂര്‍മ്മം വരാഹം.
മഹാഭാരതം. ആറ് അവതാരം ആദ്യത്തേത് വരാഹം, രണ്ട് നരസിംഹം. വേറൊരിടത്ത് നാല് അവതാരം.
വിഷ്ണുപുരാണം.
എണ്ണത്തില്‍ കൃത്യതയില്ല. ക്രമത്തില്‍ കൃത്യതയില്ല.
ഹെലനാ ബ്ലാവ്സ്കി elsys unvailed 1877 ലെ പുസ്തകത്തിലാണ് ദശാവതാരം എന്ന കണ്ടെത്തല്‍ നടത്തുന്നത്.
ദേശീയ ചരിത്രകാരന്‍മാര്‍ അത് ഏറ്റെടുത്തു. കേശവ ചന്ദ്ര സെന്‍ ബ്രഹ്മസമാജക്കാര്‍ അത് പ്രചരിപ്പിച്ചു. ആനി ബസന്റ് ഭഗവദ് ഗീത ഇന്‍ഡ്യയില്‍ പ്രചരിപ്പിച്ചത് പോലെ.
മീര നന്ദയുടെ ലേഖനം
ഹിന്ദുമതത്തെ സെമിറ്റിക് മതങ്ങളുമായി താരതമ്യം ചെയ്ത് മനസിലാക്കുന്നതിലെ പ്രശ്നം
ഗുരു സിവി കുഞ്ഞിരാമന്‍ സംഭാഷണം – ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ എന്ന് ഗുരു പറയുന്നു.
ഹിന്ദുമതത്തെ ഒരു മതമായി പരിഗണിക്കരുത്. ഇന്നത്തെ ഹിന്ദുമതം 19ആം നൂറ്റാണ്ടില്‍ മതമെന്ന കൂട്ടത്തിലേക്ക് വന്നതാണ്.
മനുസ്മൃതി ഒരു മതത്തിന്റേയും ഗ്രന്ഥമല്ല. ജാതി ധര്‍മ്മങ്ങള്‍, കുല ധര്‍മ്മങ്ങള്‍, ദേശ ധര്‍മ്മങ്ങളേയും മാത്രമേ പറയുന്നുള്ളു അതില്‍. ഹിന്ദുമതത്തിന്റെ ഒരു ഗ്രന്ഥത്തിലും ഒരു മതത്തെക്കുറിച്ചും പറയുന്നില്ല.
ഹിന്ദുമതം വിവിധ ജാതികളുടെ സമ്മേളനമാണ്. നിലനില്‍പ്പ് അതിന്റെ അടിസ്ഥാനത്തിലാണ്.
ഹിന്ദുമതത്തില്‍ ആര്‍ക്കായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം. മനുഷ്യരായവരാരൊക്കെയാണ്.
ഹിന്ദുമതം വിവിധ മതങ്ങളുടെ കൂട്ടങ്ങളായിരുന്നു.
വൈഷ്ണവ മതം, ശാക്തേയ മതം, ശൈവ മതം ഇവയെല്ലാം തമ്മില്‍ യുദ്ധവും ആയിരുന്നു.
ഹിന്ദുമതം വിവിധ ദര്‍ശനങ്ങളുടെ കൂട്ടമായിരുന്നു.
ഈ പ്രപഞ്ചം എങ്ങനെയുണ്ടായി, എങ്ങോട്ട് പോകുന്നു, മരിച്ചാലെന്ത് സംഭവിക്കുന്നു. – ഹിന്ദുമത്തില്‍ അനേകം ഉത്തരം ഉണ്ടാകും.
സാംഖ്യം, വൈശേഷികം, ന്യായം,
വേദത്തിലുള്ള ഒരു ദൈവത്തേയും ഇന്ന് ആരാധിക്കുന്നില്ല. ഉപേന്ദ്രന്‍. ഇന്ദ്രന്റെ അസിസ്റ്റന്റാണ് വിഷ്ണു.
ഒന്നിനും കൃത്യമായ ഉത്തരം ഹിന്ദുമതത്തിലില്ല. അത് ഹിന്ദുമതം മതമല്ലാത്തതിനാലാണ്. ഒരു മതമല്ല, ഒരു പാരമ്പര്യമല്ല.
ഇന്നത്തെ ഹിന്ദുമതമാണെങ്കില്‍ ഒരു പാരമ്പര്യമാണ്. അത് ബ്രാഹ്മണ പാരമ്പര്യമാണ്. അത് ജാതിയാണ്.
ജാതിക്കകത്തെ യുദ്ധം, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )