ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു

ഉയരുന്ന താപനില ഭക്ഷ്യ ശൃംഖലയുടെ ദക്ഷത കുറക്കുകയും വലിയ ജീവികളുടെ അതിജീവനത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് പുതിയ ഗവേഷണം പറയുന്നു. ഏക കോശ ആല്‍ഗകളില്‍ (phytoplankton) നിന്ന് അവയെ തിന്നുന്ന ചെറു മൃഗങ്ങളിലേക്കുള്ള (zooplankton) ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെ ശാസ്ത്രജ്ഞര്‍ അളന്നു. University of Exeter ഉം Queen Mary University of London ഉം നടത്തിയ പഠനം നേച്ചര്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തി. 4°C താപനില വര്‍ദ്ധിച്ചാല്‍ പ്ലാങ്ടണ്‍ ആഹാര ശൃംഖലയിലെ ഊര്‍ജ്ജ കൈമാറ്റം 56% കുറയും. ചൂട് കൂടുന്നത് വളര്‍ച്ചക്ക് വേണ്ട ഉപാപചയ പ്രവര്‍ത്തന ചിലവ് വര്‍ദ്ധിപ്പിക്കും. അത് ആഹാര ശൃംഖലയിലെ ദക്ഷത കുറഞ്ഞ ഊര്‍ജ്ജ ഒഴുക്കിലേക്കാണ് നയിക്കുന്നത്. ഫലത്തില്‍ അത് മൊത്തം ജൈവദ്രവ്യത്തിന്റെ അളവ് കുറക്കും.

Phytoplankton ഉം zooplankton ഉം ആണ് ഭക്ഷ്യ വലയുടെ അടിത്തറ. അത് മനുഷ്യര്‍ ആശ്രയിക്കുന്ന ശുദ്ധജല, സമുദ്ര ജൈവവ്യവസ്ഥയെ പിന്‍തുണക്കുന്നു. ഭക്ഷ്യ ശൃംഖലയിലെ താഴ് തട്ടിനെ ആശ്രയിക്കുന്ന വലിയ മൃഗങ്ങളില്‍ ഇതിന്റെ ആഘാതം ഗൌരവകരമായിരിക്കും. പൊതുവെ ഭക്ഷ്യ ശൃംഖലയിലെ ഒരു നിലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ 10% ആണ് അടുത്ത നിലയിലേക്ക് പോകുന്നത്.

ജീവിതകാലത്ത് വിവിധ കാര്യങ്ങള്‍ക്കായി ജീവികള്‍ ധാരാളം ഊര്‍ജ്ജം ചിലവാക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ അവ ഉപഭോഗം ചെയ്യുന്ന ഊര്‍ജ്ജത്തിന്റെ വളരെ കുറവ് ഭാഗം മാത്രം ജൈവദ്രവ്യമായി സൂക്ഷിച്ച് വെക്കാനാകൂ. അതിനെയാണ് അവസാനം ഇരപിടിയന്‍മാര്‍ കഴിക്കുന്നത്. കൂടിയ ചൂട് കാരണം ഉപാപചയ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിക്കും. ഭക്ഷ്യ ശൃംഖലയുടെ അടുത്ത തട്ടിലെ ഇരപിടിയന്‍മാര്‍ക്ക് ലഭ്യമാകുന്ന ഊര്‍ജ്ജത്തിന്റെ അളവ് കുറക്കുന്നു.

— സ്രോതസ്സ് University of Exeter | Mar 1, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )