വായുവിലൂടെ പകരുന്ന മെച്ചപ്പെട്ട നിലയിലേക്ക് കോവിഡ്-19 വൈറസ് പരിണമിക്കുന്നു

രോഗം ബാധിച്ച ആളുകള്‍ കോവിഡ്-19 വൈറസ് അവരുടെ ശ്വാസത്തിലൂടെ പുറത്തുവിടുന്നു എന്ന് University of Maryland School of Public Health നടത്തിയ പുതിയ പഠനം പറയുന്നു. വൈറസിന്റെ തുടക്കത്തിലെ വകഭേദം ചെയ്യുന്നതിനേക്കാള്‍ ആല്‍ഫാ വകഭേദം ബാധിച്ചവര്‍ 43 മുതല്‍ 100 മടങ്ങ് വരെ കൂടുതല്‍ വൈറസ് വായുവിലേക്ക് പുറന്തള്ളുന്നു എന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇളന്ന തുണിയോ ശസ്ത്രക്രിയ മാസ്കോ ധരിച്ച രോഗം ബാധിച്ച ആളുകള്‍ക്ക് ചുറ്റുമുള്ള വായുവില്‍ വൈറസിന്റെ അളവ് പകുതിയായി കുറക്കുന്നു എന്നും ഗവേഷണം പറയുന്നു. Clinical Infectious Diseases ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ആല്‍ഫാ വകഭേദത്തെക്കാള്‍ വളരേറെ വ്യാപനശേഷിയുള്ളതാണ് ഡല്‍റ്റ വകഭേദമെന്ന് നമുക്കറിയാം. വായുവിലൂടെ സഞ്ചരിക്കുന്ന കാര്യത്തില്‍ ഈ വകഭേദങ്ങള്‍ കൂടുതല്‍ മെച്ചമാകുന്നു. അതുകൊണ്ട് നാം വാക്സിനെടുക്കുന്നതിന് പുറമെ മെച്ചപ്പെട്ട വായൂസഞ്ചാരം കൊടുക്കണം, പിടിച്ചിരിക്കുന്ന മാസ്കുകള്‍ ധരിക്കണം. എങ്കിലേ വൈറസ് വ്യാപനം തടയാനാകൂ.

ആല്‍ഫ വകഭേദ രോഗബാധയില്‍ നിന്ന് വരുന്ന് വായുവിലേക്ക് വരുന്ന വൈറസിന്റെ അളവ് വളരെ അധികമാണ്. മൂക്കില്‍ നിന്നും ഉമിനീരില്‍ നിന്നും എടുക്കുന്ന swabs ലെ വര്‍ദ്ധനവ് വഴി വിശദീകരിക്കാന്‍ പറ്റാത്തവിധം 18-മടങ്ങ് അധികമാണ് അത്. ആല്‍ഫാ വകഭേദ രോഗബാധയില്‍ ഉമിനീരിലും മൂക്കില്‍ നിന്നുമുള്ള swabs ലെ വൈറസിന്റെ അളവ് വര്‍ദ്ധിച്ചു എന്ന് നമുക്കറിയാം. രോഗബാധിതന്റെ അടുത്ത് മൂക്കില്‍ നിന്നും വായില്‍ നിന്നും വരുന്ന കണികകളില്‍ വൈറസ് ഉണ്ട്. ഉഛ്വാസവായുവിലെ വൈറസ് വര്‍ദ്ധിച്ച് വരുന്നതായാണ് പഠനം കാണിക്കുന്നത്. ആല്‍ഫാ രോഗബാധയേക്കാള്‍ വലിയ ഈ വര്‍ദ്ധനവ് ഡല്‍റ്റ വകഭേദം എത്തുന്നതിന് മുമ്പ് ഉണ്ടായത്. വായുവിലൂടെ സഞ്ചരിക്കാനായി വൈറസ് നന്നായി പരിണമിച്ചു എന്ന് സൂചിപ്പിക്കുന്നതാണിത്.

ആളകളില്‍ വൈറസിന് ബാധ തടയുന്നതില്‍ മുഖ മാസ്ക് മതിയോ എന്നതിന്റെ ടെസ്റ്റില്‍ എത്രമാത്രം SARS-CoV-2 വായുവിലേക്ക് ഉഛ്വാസത്തിലൂടെ എത്തുന്നു എന്ന് അളന്നു. അതുപോലെ മാസ്ക് ഉപയോഗിച്ച രോഗികള്‍ എത്രമാത്രം വൈറസിനെ ഉഛ്വാസത്തിലൂടെ പുറത്തുവിടുന്നു എന്നും അളന്നു. മുഖ ആവരണം രോഗാണുവുള്ള കണികകളെ വന്‍ തോതില്‍ കുറക്കുന്നു, 50%. എന്നാല്‍ ഇളന്ന മാസ്കുകള്‍ വൈറസ് വ്യാപനത്തെ തടയുന്നില്ല.

നിങ്ങള്‍ ഉഛ്വസിക്കുന്ന വായുവില്‍ കൊറോണ വൈറസ് ഉണ്ടാകാം. മാസ്ക് ധരിക്കുന്നത് മറ്റുള്ളവരിലേക്കുള്ള രോഗബാധ തടയും. അതായത് ഒരു പാളികളായ സമീപനമാണ് നിയന്ത്രണ നയമായി എടുക്കേണ്ടത്. വാക്സിന് പുറവെ മെച്ചപ്പെട്ട വായൂസഞ്ചാരം, വര്‍ദ്ധിച്ച അരിക്കല്‍, UV വായൂ ശുദ്ധീകരണം, നന്നായി ചേര്‍ന്നിരിക്കുന് മാസ്ക് തുടങ്ങിയവ പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന തൊഴിലുകള്‍ ചെയ്യുന്ന ആളുകളെ സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.

— സ്രോതസ്സ് University of Maryland | Sep 16, 2021

[അതുകൊണ്ട് വൈറസിന് മ്യൂട്ടേഷനുണ്ടാകാനാകും വിധം പുതിയ ആരിലേക്കും രോഗം പരക്കാതെ സൂക്ഷിക്കേണ്ടത് രോഗം വന്നവരുടേയും സ്വയം രോഗം പിടിപെടാതെ സൂക്ഷിക്കേണ്ടത് മറ്റുള്ളവരുടേയും കടമയാണ്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )