പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്

EXECUTIVE MANSTON,

WASHINGTON, Aug. 22, 1862.

ബഹുമാനപ്പെട്ട Horace Greeley:

പ്രീയപ്പെട്ട സര്‍: 19ാം തീയതി New-York Tribune ലൂടെ എന്നെ അഭിസംബോധന ചെയ്തുകൊണ്ട് താങ്കളെഴുതിയത് ഞാന്‍ ഇപ്പോള്‍ വായിച്ചു. അതിൽ എനിക്ക് തെറ്റാണെന്ന് അറിയാവുന്ന എന്തെങ്കിലും പ്രസ്താവനകളോ അനുമാനങ്ങളോ ഉണ്ടെങ്കിൽ, ഞാനിപ്പോൾ ഇവിടെയും വിവാദമാക്കുന്നില്ല. തെറ്റായി വരച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന എന്തെങ്കിലും അനുമാനങ്ങൾ അതിൽ ഉണ്ടെങ്കിൽ, അവയ്‌ക്കെതിരെ ഞാൻ ഇപ്പോൾ ഇവിടെ വാദിക്കുന്നില്ല. അതിൽ അക്ഷമയും സ്വേച്ഛാധിപത്യപരവുമായ സ്വരമുണ്ടെങ്കിൽ, ഞാൻ എല്ലായ്പ്പോഴും ശരിയായിരിക്കുമെന്ന് കരുതുന്ന ഒരു പഴയ സുഹൃത്തിനോടുള്ള ആദരവോടെ ഞാൻ അത് ഉപേക്ഷിക്കുന്നു.

ഞാന്‍ “പിന്‍തുടരുന്നതായി തോന്നുന്നു” എന്ന് താങ്കള്‍ പറയുന്ന നയത്തിന്റെ കാര്യത്തില്‍ ആരെയും സംശയിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.

ഞാൻ യൂണിയനെ രക്ഷിച്ചേക്കും. ഭരണഘടനക്ക് കീഴില്‍ ഏറ്റവും എളുപ്പത്തില്‍ ഞാന്‍ അതിനെ രക്ഷിച്ചേക്കും. എത്രയും വേഗം ദേശീയ അധികാരം പുനഃസ്ഥാപിക്കാൻ കഴിയുമോ, “മുമ്പ് എന്തായിരുന്നോ” അതിന്റെ അത്രയും അടുത്ത് ആകും യൂണിയൻ. തങ്ങള്‍ക്ക് അടിമത്തത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂണിയനെ രക്ഷിക്കാന്‍ താല്‍പ്പര്യമില്ലാത്തവരുണ്ടെങ്കില്‍ എനിക്ക് അവരോട് യോജിപ്പില്ല. അടിമത്തത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂണിയനെ രക്ഷിക്കാന്‍ താല്‍പ്പര്യമില്ലാത്തവരുണ്ടെങ്കില്‍ അവരോടും എനിക്ക് യോജിപ്പില്ല. ഈ സമരത്തിലെ എന്റെ പ്രധാനമായ ലക്ഷ്യം എന്നത് യൂണിയനെ രക്ഷിക്കുക എന്നതാണ്. അത് അടിമത്തെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചല്ല. അടിമകളെ സ്വതന്ത്രരാക്കാതെ എനിക്ക് യൂണിയനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ അത് ചെയ്യും. അടിമകളെ സ്വതന്ത്രരാക്കി യൂണിയനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ അത് ചെയ്യും. കുറച്ച് അടിമകളെ മാത്രം സ്വതന്ത്രരാക്കി യൂണിയനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതും ഞാന്‍ ചെയ്യും. അടിമത്തത്തെക്കുറിച്ചും, കറുത്തവരെക്കുറിച്ചും ഞാന്‍ ചെയ്യുന്നതെല്ലാം അത് യൂണിയനെ രക്ഷിക്കാന്‍ സഹായിക്കും എന്നതുകൊണ്ടാണ്. യൂണിയനെ രക്ഷിക്കാനത് സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാന്‍ ചെയ്യുന്നത് ലക്ഷ്യത്തിന് ദോഷമുണ്ടാക്കുന്നു എന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ അത് കുറച്ച് മാത്രം ചെയ്യും. ഞാന്‍ ചെയ്യുന്നത് ലക്ഷ്യത്തെ സഹായിക്കുന്നു എന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ അത് കൂടുതല്‍ ചെയ്യും. തെറ്റാണെന്ന് കാണിച്ചു തന്നാല്‍ തെറ്റുകള്‍ ഞാന്‍ തിരുത്തും. ശരിയായ വീക്ഷണങ്ങളാണെങ്കില്‍ പുതിയ വീക്ഷണങ്ങള്‍ ഞാന്‍ അതി വേഗം സ്വീകരിക്കും. ഔദ്യോഗിക കടമയെക്കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ പ്രകാരമുള്ള എന്റെ ലക്ഷ്യങ്ങള്‍ ഞാന്‍ ഇവിടെ പ്രസ്ഥാപിച്ചു. എല്ലായിടത്തും എല്ലാ മനുഷ്യരും സ്വതന്ത്രരായിരിക്കണമെന്ന എന്റെ വ്യക്തിപരമായ ആഗ്രഹത്തിൽ മാറ്റം വരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

— സ്രോതസ്സ് nytimes.com | 1862/08/24

[എന്നാലും ലിങ്കണ്‍ അടിത്തം ഇല്ലാതാക്കി എന്ന് നാം പറയും. അടിമത്തം ഇല്ലാതായി രണ്ടര വര്‍ഷം കഴിഞ്ഞാണ് ചില സ്ഥലങ്ങളിലെ അടിമകള്‍ തങ്ങള്‍ സ്വതന്ത്രരാണെന്ന് അറിഞ്ഞത് പോലും]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )