അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍

വംശീയ ന്യൂനപക്ഷങ്ങളില്‍ കോവിഡ്-19 വാക്സിനേഷന്റെ തോത് കുറവാണെന്നതിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഈ സമൂഹങ്ങളിലെ വിശ്വാസമില്ലായ്മയും തെറ്റായ വിവരങ്ങളും അതുപോലെ ചികില്‍സാ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനേയും ആണ് മിക്ക ചര്‍ച്ചകളും ലക്ഷ്യം വെച്ചത്. ഈ സമത്വത്തിന് വിലങ്ങുതടിയായ വേറൊരു കാര്യം University of California San Diego യിലേയും അവരുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിലേയും ഗവേഷകര്‍ തിരിച്ചറിഞ്ഞു. അത് ആശുപത്രികളില്‍ അവശ്യമായ വാക്സിനുകള്‍ എത്തിയോ എന്നതാണ്.

വാക്സിന്‍ വിതരണത്തിന്റെ തുടക്ക സമയത്ത് പ്രാതിനിധ്യമില്ലത്ത, ഗ്രാമീണ, ഏറ്റവും കൂടുതല്‍ ആഘാതമനുഭവിച്ച സമുദായങ്ങളുടെ ആശുപത്രികളില്‍ കോവിഡ്-19 വാക്സിനുകള്‍ കുറച്ച് മാത്രമേ ലഭിച്ചുള്ളു എന്ന് കാണിക്കുന്ന ഒരു പഠനം ജൂലൈ 28, 2022 ന് PLOS Medicine ല്‍ പ്രസിദ്ധപ്പെടുത്തി.

ആ സമയത്ത് അമേരിക്കയിലെ യോഗ്യതയുള്ള ആശുപത്രികളുടെ 61% ത്തിനും യോഗ്യതയുള്ള മരുന്ന് കടകളുടെ 76% ത്തിനും ആണ് കോവിഡ്-19 വാക്സിന്‍ നല്‍കിയത്. ഓരോ സ്ഥാപനങ്ങളേയും പ്രവിശ്യയുടെ സാമൂഹ്യ സാമ്പത്തിക സ്വാഭാവങ്ങളും വെച്ച് ഗവേഷകര്‍ ഈ തോതുകള്‍ താരതമ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 7 മാതൃകകള്‍ ഉരുത്തിരിഞ്ഞു.

കറുത്തവര്‍ കുറവുള്ള പ്രവിശ്യകളെ അപേക്ഷിച്ച് കറുത്തവര്‍ കൂടുതലുള്ള പ്രവിശ്യകള്‍ക്ക് കോവിഡ്-19 വാക്സിന്‍ കുറവേ കൊടുത്തുള്ളു. മെട്രോ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും അത് അങ്ങനെയായിരുന്നു. കറുത്തവരുടെ എണ്ണം കൂടുതലുള്ള പ്രവിശ്യകളില്‍ കറുത്തവര്‍ കുറവുള്ള പ്രവിശ്യകളെ അപേക്ഷിച്ച് 32% കുറവ് വാക്സിനേ കൊടുത്തുള്ളു.

ഗ്രാമീണ പ്രവിശ്യകളിലേയും ഏറ്റവും ശക്തമായി കോവിഡ്-19 ബാധിച്ച പ്രവിശ്യകളിലേയും ആശുപത്രികള്‍ക്കും കോവിഡ്-19 വാക്സിന്‍ നല്‍കുന്ന സ്ഥലമെന്ന നിലയില്‍ വിചിത്രമായ സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഹിസ്പാനിക് ജനങ്ങളുടെ കൂടിയ സാന്ദ്രതയുള്ള ഗ്രാമീണ പ്രവിശ്യകളില്‍ ഹിസ്പാനിക് ജനങ്ങളുടെ കുറവ് സാന്ദ്രതയുള്ള പ്രവിശ്യകളെക്കാള്‍ 26% കുറവ് വാക്സിനുകളേ കിട്ടിയുള്ളു.

— സ്രോതസ്സ് University of California – San Diego | Jul 28, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.


#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )