അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

Trends in the Distribution of Family Wealth, 1989 to 2019 എന്നൊരു റിപ്പോര്‍ട്ട് Congressional Budget Office (CBO) പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ കുടുംബങ്ങളുടെ മൊത്തം സമ്പത്ത് ഈ 30 വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായെങ്കിലും ആ വളര്‍ച്ച നാടകീയമായി അസമമായാണുണ്ടായത് എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിതരണത്തിലെ ഏറ്റവും മുകളിലെ 10% ക്കാരുടേയും കുടുംബങ്ങളുടെ, 1% ക്കാരുടെ പ്രത്യേകിച്ചും, സമ്പത്തില്‍ ഈ കാലത്ത് വര്‍ദ്ധനവുണ്ടായി. 2019 ല്‍ വിതരണത്തിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന 10% മൊത്തം സമ്പത്തിന്റെ 72% കൈയ്യാളി. ഏറ്റവും മുകളിലത്തെ 1% ന് മൊത്തം സമ്പത്തിന്റെ മൂന്നിലൊന്നില്‍(33%) അധികം ഉണ്ടായിരുന്നു. താഴെയുള്ള 50% പേരുടെ മൊത്തം കുടുംബങ്ങള്‍ക്ക് മൊത്തം സമ്പത്തിന്റെ വെറും 2% മാത്രമേയുള്ളു.

അമേരിക്കയിലെ ഇപ്പോഴത്തെ വംശീയ(ജാതി) സാമ്പത്തിക അസമത്വത്തിന് അടിവരയിടുന്നതാണ് CBO റിപ്പോര്‍ട്ട്. 2019 ല്‍ വെള്ളക്കാരുടെ കുടുംബങ്ങളുടെ ശരാശരി സമ്പത്ത് കറുത്തവരുടെ സമ്പത്തിനേക്കാള്‍ 6.5 മടങ്ങും ഹിസ്പാനിക്കുകളുടേതിനേക്കാള്‍ 5.5 മടങ്ങും, ഏഷ്യക്കാരുടേയും മറ്റുള്ളവരുടേയും കുടുംബങ്ങളെക്കാള്‍ 2.7 മടങ്ങും കൂടുതലായിരുന്നു.

2019ഓടെ ഏറ്റവും താഴെയുള്ള 25% കാരുടെ കുടുംബങ്ങളുടെ കടത്തിന്റെ വലിയ ഭാഗം വിദ്യാര്‍ത്ഥി കടം ആയിരുന്നു. വീട് വായ്പയുടേയും, ക്രഡിറ്റ് കാര്‍ഡ് കടത്തിന്റേയും മൊത്തം തുകയേക്കാള്‍ കൂടുതലായിരുന്നു അത്. 35 വയസിന് താഴെയുള്ള 60% പേരും വിദ്യാഭ്യാസ കടത്തിന്റെ ഭാരം പേറുന്നവരാണ് എന്ന് പ്രസിദ്ധീകരണം കാണിക്കുന്നു.

— സ്രോതസ്സ് commondreams.org | Sep 28, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )