ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം

400 MW ശക്തിയുള്ള ഒരു സൗര സ്ഥൂപം നിര്‍മ്മിക്കാന്‍ നമീബിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹരിത സ്ഥൂപം എന്ന് വിളിക്കുന്ന ഇതിന് 1.5 കിലോമീറ്റര്‍ (5,000 അടി) നീളവും 280 മീറ്റര്‍ വ്യാസവും ഉണ്ട്. ഈ സ്ഥൂപം ഒരു ചിമ്മനി പോലെ പ്രവര്‍ത്തിക്കും. സ്ഥൂപത്തിന് ചുറ്റുമുള്ള ഒരു apron ലെ വായു ചൂടുപിടിക്കുന്നു. ചൂടുപിടിച്ച ഈ വായുവിന് സ്ഥൂപത്തിലൂടെ മുകളിലേക്കെ ഉഴുകാന്‍ കഴിയൂ. സ്ഥൂപത്തിന്റെ അടി ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ടര്‍ബൈനുകള്‍ മുകളിലേക്കൊഴുകുന്ന വായുവില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

സൗര ചിമ്മിനി വൈദ്യുത നിലയത്തിന്റെ ഒരു ചെറുകിട പരീക്ഷണ മാതൃക 1982 ല്‍ ജര്‍മ്മന്‍ സാങ്കേതിക വിദഗ്ധനായ Jörg Schlaich ന്റെ മേല്‍നോട്ടത്തില്‍ സ്പെയ്‌നില്‍ സ്ഥാപിച്ചിരുന്നു. Madrid ല്‍ നിന്നും 150 കിലോമീറ്റര്‍ തെക്കുള്ള Ciudad Real ലെ Manzanares ല്‍ ആണ് ഇത് ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ചത്. 50 kW ശക്തിയുള്ള ആ നിലയം കുഴപ്പം കൂടാതെ 8 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. പിന്നീടത് decommissioned ചെയ്തു.

അടുത്തകാലത്ത് വീണ്ടും സൗര ചിമ്മിനിയോടുള്ള താല്‍പ്പര്യം കൂടിയിട്ടുണ്ട്. 1 km പൊക്കവും 200 MW ശക്തിയുമുള്ള ഒരു നിലയം ആസ്ട്രേലിയ 2010 പണി പൂര്‍ത്തിയാക്കും. ആസ്ട്രേലിയയിലെ പ്രൊജക്റ്റ് പോലെ ടര്‍ബൈനുകള്‍ തിരശ്ഛീനമായി ചിമ്മിനിക്ക് ചുറ്റും വിന്യസിപ്പിക്കുകയോ സ്പെയ്‌നിലെ മാതൃക പോലെ ലംബമായി ഒരു ടര്‍ബൈന്‍ ചിമ്മിനിക്കകത്ത് സ്ഥാപിക്കുകയോ ചെയ്യാം.

സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ സൗര ചിമ്മിനിയുടെ ദക്ഷത വളരെ കുറവാണ്. apron ല്‍ വീഴുന്ന സൂര്യപ്രകാശത്തിന്റെ ഏകദേശം 1% മാത്രമാണ് വൈദ്യുതിയായി നമുക്ക് കിട്ടുന്നത്. ദക്ഷത വളരെ കുറവാണെങ്കിലും ഈ ചിമ്മിനിയുടെ ചിലവും വളരെ കുറവാണ്.

http://www.enviromission.com.au/project/project.htm

– from sustainabledesignupdate

വെറുതെ കിട്ടുന്ന ഊര്‍ജ്ജമല്ലേ ദക്ഷത കുറഞ്ഞാലും കുഴപ്പമില്ല.

ഒരു അഭിപ്രായം ഇടൂ