സാന്ദ്രീകൃത സൗരോര്‍ജ്ജ തുടക്കക്കാരായ SolFocus അവരുടെ ആദ്യത്തെ വാണിജ്യ പ്രൊജക്റ്റിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാക്കി. സ്പെയിനിലെ Institute of Concentration Photovoltaic Systems ന് വേണ്ടി ലെന്‍സും വളഞ്ഞ കണ്ണാടികളും ഉപയോഗിച്ച് സൂര്യ പ്രകാശം സോളാര്‍ പാനലുകളില്‍ വീഴ്ത്തി 200 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി കാലിഫോര്‍ണിയയിലെ Mountain View ല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൂര്‍ത്തിയാക്കി. അടുത്ത മാസം കൊണ്ട് 300 കിലോവാട്ട് കൂടി ഉത്പാദിപ്പിക്കുന്ന രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനാണ് അവരുടെ പരിപാടി.

SolFocus ന് ഈ പ്രൊജക്റ്റ് ഒരു നാഴികക്കല്ലാണ്. ധാരാളം കമ്പനികള്‍ സാന്ദ്രീകൃത സൗരോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതാണ് ആദ്യത്തെ വാണിജ്യ പ്രൊജക്റ്റ്. ഈ പ്രൊജക്റ്റിന്റെ ചിലവിനെക്കുറിച്ചോ SolFocus ഉം ഇന്‍സ്റ്റിറ്റ്യൂട്ടും(ISFOC) തമ്മിലുള്ള കരാറിനെക്കുറിച്ചോ വിശദമാക്കാന്‍ വിസമ്മതിച്ചു. സ്പെയിന്‍ സര്‍ക്കാര്‍ Castilla-La Mancha ലെ പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് 2006 ല്‍ പലതരത്തിലുള്ള സാന്ദ്രീകൃത സൗരോര്‍ജ്ജ ഗവേഷണത്തിന് വേണ്ടിയാണ് ISFOC സ്ഥാപിച്ചത്. Castilla-La Mancha ലെ പല സ്ഥലങ്ങളിലുമായി 3 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ Universidad Politecnica de Madrid ഉം ധാരാളം സാന്ദ്രീകൃത സൗരോര്‍ജ്ജ കമ്പനികളുമായി ചേര്‍ന്നുകൊണ്ട് ISFOC പ്രവര്‍ത്തിക്കുന്നു.
ആദ്യത്തെ 1.7 മെഗാവാട്ടിന്റെ പദ്ധതിക്കായി 7 കമ്പനികളുമായാണ് ISFOC കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. SolFocus കൂടാതെ സ്പെയിനിലെ Isofoton, ജര്‍മ്മനിയിലെ Concentrix Solar, അമേരിക്കയിലെ Emcore, തായ്‌വാനിലെ Arima Eco, സ്പെയിനിലെ Sol3g, സ്പെയിനിലെ Concentracion Solar La Mancha തുടങ്ങിയവരാണ് മറ്റൂള്ള കമ്പനികള്‍. SolFocus ന്റെ മറ്റ് എതിരാളികള്‍ Sunrgi, Soliant Energy, Covalent Solar തുടങ്ങിയവരാണ്.
– from www.greentechmedia.com