പാം ഓയിലിന് വേണ്ടിയുള്ള ആര്‍ത്തി ഒറാങ്ങ് ഉട്ടാന്റെ ആവാസവ്യവസ്ഥയായ ഇന്തോനേഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നു. സുമാട്രയിലെ ശേഷിക്കുന്ന 30,000 ഒറാങ്ങ് ഉട്ടാനും അടുത്ത 3 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഈ ജീവികള്‍ ഇലകളും പഴങ്ങളും കഴിച്ച് കൂടുതല്‍ സമയവും മരങ്ങളില്‍ ആണ് കഴിച്ചുകൂട്ടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ മണിക്കൂറില്‍ 300 ഫുട്ബാള്‍ കളിസ്ഥലം എന്ന തോതിലാണ് മഴക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് Greenpeace ന്റെ Hapsoro പറയുന്നു. പാം ഓയില്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വനം നശിപ്പിക്കുന്നത്. ആഹാര വസ്തുക്കള്‍ തൊട്ട് സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വരെയുള്ള ധാരാളം പലവക സാധനങ്ങളില്‍ പാം ഓയില്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ജൈവ ഇന്ധന നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. മഴക്കാടുകള്‍ ഇങ്ങനെ നശിക്കുന്നതിനാല്‍ ഒറാങ്ങ് ഉട്ടാന് ആഹാരം കണ്ടെത്താന്‍ പ്രയാസംമനുഭവിക്കുന്നു. അവയുടെ പട്ടിണി മാറ്റാന്‍ Bukit Luwang നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് പഴങ്ങളും മറ്റും നല്‍കേണ്ട അവസ്ഥയിലാണ്.
ഉയര്‍ന്ന ആവശ്യകതകാരണം പാം ഓയിലിന്റെ വില 88% ആണ് കൂടിയത്. സോപ്പുതൊട്ട് ഐസ്ക്രീമില്‍ വരെ അത് ഉപയോഗിക്കുന്നു. ഇന്തോനേഷ്യ പോലുള്ള ദരിദ്ര രാജ്യങ്ങളുടെ വരുമാനത്തിനുള്ള പ്രധാന മാര്‍ഗ്ഗമായതിനാല്‍ അവര്‍ കൂടുതല്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ കാടുകള്‍ നശിപ്പിക്കുകയാണ്.
ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ പരിസ്ഥിതിക്ക് അനുകൂലമാണ് പാം ഓയില്‍ എന്ന് അതിന്റെ വക്താക്കള്‍ പറയുന്നു. പാം ഓയില്‍ കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചെടി അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്തതാണെള്ളതാണ് അവരുടെ അവകാശ വാദം. വേറൊരു വാദം ഇത് ചെറു കര്‍ഷകര്‍ക്കും ചെറു ഭൂഉടമകള്‍ക്കും സാമ്പത്തിക വളര്‍ച്ച നല്‍കുമെന്നാണ്. എന്നാല്ഡ വിമര്‍ശകര്‍ പറയുന്നത് പാം ഓയില്‍ ഉണ്ടാക്കുന്ന ദോഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ ഗുണങ്ങള്‍ ചെറുതാണെന്നാണ്. പ്ലാന്റേഷന് വേണ്ടി മഴക്കാടുകള്‍ നശിപ്പിക്കുമ്പോള്‍ വളരെയേറെ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നു. ഇന്തോനേഷ്യയില്‍ നിന്ന് തന്നെ ഇതുമൂലം പ്രതി വര്‍ഷം 400 മെഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നു എന്നാണ് കണക്ക്. അതോടൊപ്പം ആ കാടുകളില്‍ ജീവിച്ചിരുന്ന ജീവജാലങ്ങള്‍ക്കും വംശ നാശം ഉണ്ടാകുന്നു.
“ആഹാരമില്ലൈതെയും വെള്ളം കിട്ടാതെയും പട്ടിണികിടന്ന് മരിച്ച ഒറാങ്ങ് ഉട്ടാന്‍ കൂട്ടങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്”, Centre for Orangutan Protection in Indonesia യിലെ Hardi Baktiantoro പറയുന്നു. പ്ലാന്റേഷനിലെ പണിക്കാര്‍ ഒറാങ്ങ് ഉട്ടാനെ വിളകള്‍ നശിപ്പിക്കുന്ന ഒരു ശല്ല്യമായാണ് കാണുന്നത്. പണിക്കാരുടെ കാര്യവും കഷ്ടമാണ്. കുറഞ്ഞ ശമ്പളമാണ് അവര്‍ക്ക് ലഭിക്കുന്നത്. പാം ഓയില്‍ കമ്പനി ഇല്ലായിരുന്നെങ്കില്‍ അവര്‍ക്കൊരു പണിയും കിട്ടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നതായിരിക്കും ലാഭമെന്ന് Baktiantoro പറയുന്നു. “പാം ഓയില്‍ കമ്പനിയില്‍ പണിചെയ്ത് പണക്കാരായ ആരേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ലാഭം മുഴുവന്‍ കമ്പനി എടുക്കും, പണിക്കാര്‍ക്ക് ഒന്നും കിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
– from www.plentymag.com
പാം ഓയിലും പാം ഓയില്‍ ഉത്പന്നങ്ങളും വാങ്ങാതിരിക്കൂ. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിക്കൂ.
informative and very interesting.thanks a lot