സമുദ്ര tides നെ നിന്ന് ഫലപ്രദമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗം നാസയുടെ Jet Propulsion Laboratory വികസിപ്പിച്ചു. സാധാരണ tidal ജനറേറ്ററുകള്‍ tidal wave നെയാണ് ജലത്തിനടിയിലുള്ള ടര്‍ബൈന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ സിസ്റ്റം ടര്‍ബൈന്‍ ഉപയോഗിച്ച് ദ്രാവകത്തെ അതി മര്‍ദ്ദമുള്ളതാക്കുകയാണ് ചെയ്യുന്നത്. ആ ദ്രാവകം കരയില്‍ സ്ഥിതിചെയ്യുന്ന വേറൊരു ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കും.
താപനില തണുത്തതില്‍ നിന്നും ചൂടുള്ളതാവുമ്പോള്‍ ഖരാവസ്ഥയില്‍ നിന്ന് ദ്രാവകാവസ്ഥയിലേക്ക് സ്ഥിതി മാറുന്ന പ്രത്യേക പദാര്‍ത്ഥങ്ങള്‍ ഈ സിസ്റ്റത്തിന്റെ അടിസ്ഥാനം എന്ന് ഗവേഷകര്‍ പറയുന്നു. ഈ പദാര്‍ത്ഥം വികസിക്കുമ്പോള്‍ പൈപ്പിനകത്തെ ദ്രാവകത്തില്‍ വലിയ മര്‍ദ്ദം ചെലുത്തുന്നു. ഇതാണ് പിന്നീട് വൈദ്യുതിയായി മാറ്റുന്നത്.
ഇപ്പോള്‍ ശൈശവ ദിശയിലാണ് ഈ ഗവേഷണം. കമ്പോളത്തിലെത്താല്‍ കാലങ്ങളെടുക്കും.
– സ്രോതസ്സ് ecofriend