പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍

000004759186_169015d
A fisherman surveys the scene as he steers his boat alongside a recently cleared area of forest

പാം ഓയില്‍ എന്നത് അദൃശ്യമായ ingredient ആണ്. നിങ്ങളുടെ margarine, ബ്രഡ്, ബിസ്കറ്റ്, എന്തിന് കിറ്റ്കാറ്റിന്റെ കവറിന്‍ പോലും അത് ഉപയോഗിക്കുന്നു എന്ന് എഴുതിയിട്ടുണ്ടാവില്ല. “vegetable എണ്ണ” എന്ന് ചിലപ്പോള്‍ എഴുതിയിട്ടുണ്ടാവും. അതിന്റെ ആഘാതം 11200 കിലോമീറ്റര്‍ ആകലെയാണ്. അവിടെ അത് വളരെ വ്യക്തമാണ്.

ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും ജൈവ സമ്പന്നമായ കാടുകള്‍ പാം ഓയില്‍ പ്ലാന്റേഷനുകള്‍ നിര്‍മ്മിക്കാനായി വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 48 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതിലാണ് വനനശീകരണം നടക്കുന്നത്.

മഴക്കാടുകള്‍ ഇല്ലാതെയാവുമ്പോള്‍ അതിനോടൊപ്പം ഒറാങ് ഉട്ടാന്‍, കടുവ, sun കരടി, bearded പന്നി തുടങ്ങി വംശനാശം നേരിടുന്ന ജീവികളും ഇല്ലാതെയാകുകയാണ്. ഒപ്പം ആദിവാസി ജനങ്ങളും. അവക്ക് പകരം ലോകത്തിന് ആഹാരം പാകം ചെയ്യാന്‍ ചിലവ് കുറഞ്ഞ പാം ഓയില്‍ നിര്‍മ്മിക്കാനുള്ള പാം ഓയില്‍ പ്ലാന്റേഷന്‍ കിലോമീറ്ററുകളോളം പരന്ന് കിടത്തുന്നു. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ആഹാരം പാകം ചെയ്യാനുള്ള എണ്ണയാണത്.

2005 ലെ Friends of the Earth റിപ്പോര്‍ട്ടായ “The Oil for Apes Scandal” പ്രകാരം സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഉത്പന്നങ്ങളില്‍ പത്തില്‍ ഒന്നില്‍ പാം ഓയില്‍ (Elaeis guineensis) അടങ്ങിയിട്ടുണ്ട്. The Independent രണ്ട് മാസം നടത്തിയ അന്വേഷണം അനുസരിച്ച് അതിലും വളരെ അധികം ഉത്പന്നങ്ങളില്‍ പാം ഓയില്‍ ഉപയോഗിക്കുന്നതായി കണ്ടു. ബ്രിട്ടണിലെ 100 കച്ചവട ബ്രാന്റുകളില്‍ 43 എണ്ണത്തില്‍ ഇതുണ്ട്. ബ്രിട്ടണിലെ £1600 കോടി പൌണ്ടിന്റെ മൊത്തം ഷോപ്പിങ്ങില്‍ £600 കോടി പൌണ്ടാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. സോഫ്റ്റ് ഡ്രിങ്ക്സ്, വളര്‍ത്തു മൃഗങ്ങളുടെ ആഹാരം, വീട്ടിലെ ആഹാരം എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ 62 ല്‍ 32 ആഹാരത്തിലും ഈ വനനശീകരണം ചെയ്യുന്ന, മൃഗങ്ങളെ കൊല്ലുന്ന ഈ ഘടകം ചേര്‍ന്നിട്ടുണ്ട്.

Warburtons, Hovis, Kingsmill Flora, Clover, Special K, Crunchy Nut Cornflakes, Mr Kipling Cakes, McVitie’s Digestives, Goodfella’s pizza, KitKat, Galaxy, Dairy Milk and Wrigley’s chewing gum, Persil washing powder, Comfort fabric softener, Dove soap, Milkybar, Jordan’s Country Crisp, Utterly Butterly എന്നിവയില്‍ ഇതുണ്ട്. ഇതിന്റെ നിര്‍മ്മാതാക്കള്‍ ആരും തന്നെ ഇത് സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്നാണ് എത്തുന്നത് എന്ന് പറയാന്‍ തയ്യാറല്ല.

അങ്ങനെയല്ലെങ്കില്‍ ഇത് അസ്ഥിരമായ പാം ഓയിലാണോ?. 1. വനത്തിനെ വൃക്ഷങ്ങള്‍ വെട്ടുക, വിലപ്പെട്ട ആ സ്പീഷീസുകളെ ഫര്‍ണിച്ചറായി മാറ്റുക. 2. വന്‍ തോതില്‍ ഹരിതഗ്രഹ വാതക ഉദ്‌വമനം നടത്തിക്കൊണ്ട് ബാക്കിയുള്ള മരങ്ങള്‍ വെട്ടി കത്തിക്കുക. 3. പാം ഓയില്‍ പ്ലാന്റേഷന്‍ സ്ഥാപിക്കുക. 4. പാം മരത്തില്‍ നിന്ന് എണ്ണയുണ്ടാക്കുക. 5. ബിസ്കറ്റ്, ചോക്കളേറ്റ്, margarine, സോപ്പ്, moisturisers, washing powder തുടങ്ങിയവയില്‍ പാം ഓയില്‍ ചേര്‍ക്കുക. എന്നും രാവിലെ ദശലക്ഷത്തിന് വരുന്ന നാം ബ്രഡ് മൂപ്പിക്കുമ്പോള്‍ സത്യത്തില്‍ നാം മഴക്കാടിന്റെ ഒരു ഭാഗം തിന്നുകയാണ് ചെയ്യുന്നത്.

ഭൂമിയില്‍ ഏറ്റവും അധികം ജൈവ വൈവിദ്ധ്യം നിലനില്ക്കുന്ന സ്ഥലമാണ് മഴക്കാടുകള്‍. ഈ കണക്ക് നോക്കൂ. സുമാട്ര – സ്പെയിനിന്റെ വലിപ്പമുള്ള ഇന്‍ഡോനേഷ്യ കൈവശം വെച്ചിരിക്കുന്ന സ്ഥലം. അവിടെ 465 സ്പീഷീസ് പക്ഷികളും, 194 സ്പീഷീസ് സസ്തനികളും, 217 സ്പീഷീസ് ഇഴജന്തുക്കളും, 272 സ്പീഷീസ് ശുദ്ധജല മീനുകളും, 10,000 സ്പീഷീസ് സസ്യങ്ങളുമുണ്ട്. ഇന്‍ഡോനേഷ്യയും മലേഷ്യയും കൈവശം വെച്ചിരിക്കുന്ന ടര്ക്കിയുടെ വലിപ്പമുള്ള Borneo യില് ഇതില് കൂടുതല് ജൈവവൈവിദ്ധ്യമുണ്ട്. അവിടെ 420 തരം പക്ഷികളും, 210 തരം സസ്തനികളും, 254 തരം ഇഴ ജന്തുക്കളും, 368 തരം ശുദ്ധജല മീനുകളും, 15,000 തരം സസ്യങ്ങളുമുണ്ട്.

ഈ ജീവികളെല്ലാം ഈ പ്രത്യേക പരിതസ്ഥിതിയില്‍ ജീവിക്കാനായി പരിണമിച്ചുണ്ടായതാണ്. സുമാട്രയിലെ Sumatran ഏറ്റവും ചെറിയ, രോമമുള്ള, വംശനാശം നേരിടുന്ന ഒരു ജീവിയാണ്. സുമാട്രയിലെ കടുവ ഏറ്റവും ചെറിയ കടുവയാണ്. കറുത്ത sun കരടി U ആകൃതിയില് വെളുത്ത രോമമുള്ള ചെറിയ കരടിയാണ്. bug-eyed western tarsier; striped rabbit; marled cat; tree-jumping clouded leopard, അത് pygmy squirrels നെ തിന്നുന്നു, long-tailed porcupines ഇവയെല്ലാം കടുത്ത ദുരിതം നേരിടുന്നു.

ഈ മൃഗങ്ങളില്‍ ഏറ്റവും പ്രസിദ്ധം ഒറാങ് ഉട്ടാനാണ്. കാട്ടിലെ മനുഷ്യന്‍ എന്നും ഇതിന് പേരുണ്ട്. നീഷമുള്ള കൈകളും ഓറഞ്ച് രോമവുമുള്ള ഇത് അസാധാരണമായ ജീവിയാണ്. മിടുക്കനുമാണ്. ചിമ്പാന്സിക്ക് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യം ഇവക്ക് ചെയ്യാനാവുമെന്ന് Dutch anthropologist ആയ Carel van Schaik പറയുന്നു. ഇവക്ക് മഴക്കുട നിര്‍മ്മിക്കാനാവും. അവയുടെ കൂടുകള്‍ വെള്ളം കേറാത്തപോലാക്കാന്‍ കഴിയും.

ഒറാങ് ഉട്ടാന് 1,000 വ്യത്യസ്ഥ ചെടികളെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് primatologist ആയ Dr Willie Smits കണക്കാക്കുന്നു. ഏതൊക്കെയാണ് തിന്നാവുന്നത്, ഏതൊക്കെയാണ് വിഷം, തലവേദനക്ക് ഏതാണ് മരുന്ന് തുടങ്ങിയ വിവരങ്ങള്‍ അവക്കറിയാം. ഫ്രിഡ്ജില്‍ നിന്ന് ആരാണ് പഴങ്ങള്‍ മോഷ്ടിക്കുന്നത് എന്ന വിവരം മനസിലാക്കാന്‍ ഒറാങ് ഉട്ടാന്റെ കാവല്ക്കാര്‍ക്ക് മൂന്ന് ദിവസം വേണ്ടിവന്നു എന്ന ഒരു സംഭവം Thinkers of the Jungle എന്ന പുസ്തകത്തില്‍ മനശാസ്ത്ര പ്രൊഫസറായ Anne Russon വിവരിക്കുന്നുണ്ട്. പേപ്പര്‍ ക്ലിപ്പ് ഉപയോഗിച്ച് ഒറാങ് ഉട്ടാന്‍ കൂടിന്റെ താഴ് തുറക്കുകയും പിന്നീട് ആ ക്ലിപ്പ് നാക്കിനടിയില്‍ ഒളിപ്പിച്ച് വെക്കുകയുമാണ് ഒറാങ് ഉട്ടാന്‍ ചെയ്യുന്നത്.

ചിമ്പാന്‍സി, ഗോറില്ല, ബോണോബോ എന്നിവയോടൊപ്പം ഒറാങ് ഉട്ടാനും great apes ആണ്. മനുഷ്യന്റെ DNA യുമായി അതിന് 97% സാമ്യമുണ്ട്. നമ്മളുമായി അത് പിരിഞ്ഞത് 1.3 കോടി കൊല്ലങ്ങള്‍ക്ക് മുമ്പാണ്. Borneo, Sumatra എന്നിവിടങ്ങളിലെ കാടുകളിലേ അവയെ കാണൂ. വനനശീകരണത്തോടെ അവയുടെ ജീവിതം അപകടത്തിലായിരിക്കുകയാണ്. 2004 – 2008 കാലത്ത് Borneo യില്‍ ഇവയുടെ എണ്ണം 10% കുറഞ്ഞു എന്ന് US Great Ape Trust പറയുന്നു. സുമാട്രയില്‍ 14% ആണ് കുറഞ്ഞത്. ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ഇവ അതിവേഗം ഇല്ലാതാകും എന്ന് എഴുത്തുകാരന്‍ Serge Wich മുന്നറീപ്പ് നല്കുന്നു.

നിയമവിരുദ്ധമായ വനനശീകരണം ഇല്ലാതാക്കാന്‍ ഇന്‍ഡോനേഷ്യ ശ്രമിക്കുന്നു. എന്നാല്‍ അഴിമതി സര്‍വ്വവ്യാപകമാണ്. Borneo ലെ ദേശീയ പാര്‍ക്കുകളുടെ 90% വും വനനശീകരണം ബാധിച്ചതായി ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് കാണാം. 2011 ഓടെ ഇന്‍ഡോനേഷ്യയിലെ കാടുകളുടെ 98% വും നശിക്കുമെന്നാണ് United Nations Environment Programme (UNEP) ന്റെ കണക്കുകൂട്ടല്‍.

പാം ഓയില്‍ എന്നത് ഒരു അത്ഭുത ചെടിയാണ്. വളരെ ഉത്പാദനക്ഷമമാണത്. ഒരു ഹെക്റ്റര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം 3.6 ടണ്‍ ഉത്പാദിപ്പിക്കാം. അതേ സ്ഥലത്ത് നിന്ന് അര ടണ്‍ സോയ് മാത്രമേ ഉത്പാദിപ്പിക്കാനാവൂ. പടിഞ്ഞാറെ ആഫ്രിക്കയിലാണ് ഇത് ആദ്യം കാണപ്പെട്ടത്. ആഹാരം പാകം ചെയ്യുമ്പോള്‍ പാം ഓയില്‍ “fractionable” ആകും. അതായത് വ്യത്യസ്ഥ ഉത്പന്നങ്ങളില്‍ ഇതിന്റെ സ്വഭാവം എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം. artery-clogging സമ്പുഷ്ട കൊഴുപ്പ് വളരെ കൂടുതല്‍ അടങ്ങിയിട്ടുണ്ടെങ്കിലും hydrogenated കൊഴുപ്പിനേക്കാള്‍ ആരോഗ്യപരമായി പാം ഓയില്‍ നല്ലതാണ്. ഉത്പാദകര്‍ക്ക് വേറൊരു ഗുണവും കൂടിയുണ്ട്. ഒരു ടണ്ണിന് £400 എന്ന വില സോയ്, rapeseed, സൂര്യകാന്തി എന്നിവയുടെ എണ്ണയെക്കാള്‍ വിലയില്‍ കുറവാണ്.

ലോകം മൊത്തം 3.8 കോടി ടണ്‍ പാം ഓയില്‍ ഉത്പാദിപ്പിക്കുന്നു. അതില്‍ 75% വും വരുന്നത് മലേഷ്യയില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമാണ്. Borneo യിലെ 17600 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് ഒരു കോടി ടണും, സുമാട്രയിലെ 22400 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 1.3 കോടി ടണും ആണ് ഉത്പാദിപ്പിക്കുന്നത്.

1990 ന് ശേഷം പാം ഓയില്‍ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് 43% വര്‍ദ്ധിച്ചു. പ്രതിവര്‍ഷം 6-10% വരെയാണ് ആവശ്യകത വര്‍ദ്ധിക്കുന്നത്. ചൈനയില്‍ ശതകോടിയാളുകള്‍ ഇതിന്റെ വലിയ ഉപഭോക്താക്കളാണ്. അവര്‍ ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 18% ഇറക്കുമതി ചെയ്യുന്നു. EU ഇറക്കുമതി ചെയ്യുന്നത് 16% ആണ്.

UK യിലെ പ്രധാനപ്പെട്ട എല്ലാ ആഹാര ഉത്പാദകരും പാം ഓയില്‍ ഉപയോഗിക്കുന്നു. അതില്‍ Kellogg’s, Cadbury, Mars, Kraft, Unilever, Premier Foods, Northern Foods, Associated British Foods (ABF) തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്നാണ് അവര്‍ പാം ഓയില്‍ വാങ്ങുന്നതെന്നാണ് സാധാരണ കമ്പനികള്‍ പറയാറുള്ളത്. വളരെ കുറവ് മാത്രമേ അവര്‍ ഉപയോഗിക്കുന്നുള്ളു എന്നും അവര്‍ പറയുന്നു.

ഷാമ്പൂ, സോപ്പ് തുടങ്ങിയവയില്‍ പാം ഓയില്‍ ഘടകങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്കയിലെ വീട്ടുല്‍പ്പന്ന ഭീമനായ Procter & Gamble ഇങ്ങനെ പറയുന്നു: “P & G വളരെ കുറവ് പാം ഓയിലേ ഉപയോഗിക്കുന്നുള്ളു. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 1% മാത്രം.” 1% എന്നത് പ്രതിവര്‍ഷം 380,000 ടണ്‍ ആണ്. 2015 ഓടെ സുസ്ഥിരമായ പാം ഓയില്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര കമ്പനികളും സുസ്ഥിര സ്രോതസ്സുപയോഗിക്കുന്നതായി അവകാശപ്പെടുന്നില്ല. ബ്രിട്ടീഷ്-ഡച്ച് വീട്ടുല്‍പ്പന്ന ഭീമനായ Unilever ലോകത്തിലെ ഏറ്റവും വലിയ പാം ഓയില്‍ ഉപഭോക്താവാണ്. 16 ലക്ഷം ടണ്‍ പാം ഓയിലാണ് അവന്‍ കുടിക്കുന്നത്, ലോകത്തെ മൊത്തം പാം ഓയിലിന്റെ 4%. അവരുടെ ഉത്പന്നങ്ങള്‍ വലിയ നാശമുണ്ടാക്കുന്നു എന്ന കാര്യം അവര്‍ സമ്മതിക്കുന്നുണ്ട്. പരിഹാരത്തിനും അവര്ശ്രമിക്കുന്നു. World Wildlife Fund (WWF) മായി കൂടിച്ചേര്‍ന്ന് 2004 ല്‍ Unilever Roundtable on Sustainable Palm Oil (RSPO) സംഘടിപ്പിച്ചു. ആദ്യത്തെ നാല് വര്‍ഷം ആദിവാസികളേയും, ജോലിക്കാരേയും, ചെറുകിട കൃഷിക്കാരേയും, വന്യജീവികളേയും സംരക്ഷിക്കാന്‍ അവര്‍ 8 തത്വങ്ങളും 39 പ്രായോഗിക നയങ്ങളും വികസിപ്പിച്ചു.

നല്ല പ്ലാന്റേഷനുകള്‍ക്ക് സുസ്ഥരിതയുടെ RSPO സര്‍ട്ടിഫിക്കേറ്റ് കിട്ടും. എന്നാല്‍ വെറും 4% മാത്രമാണ് (15 ലക്ഷം ടണ്‍) ഇത്തരത്തില്‍ വരുന്നത്. കഴിഞ്ഞ പ്രാവശ്യം Rotterdam ല്‍ അങ്ങനെ എത്തിയ പാം ഓയിലിന് 35% അധികം വിലയായി. Green Palm എന്ന വേറൊരു പദ്ധതി RSPO യുടെ വില കുറച്ച് 5% ല്‍ അധികമാക്കി.

2015 ഓടെ സര്‍ട്ടിഫിക്കേറ്റുള്ള പാം ഓയില്‍ വാങ്ങും എന്നാണ് Unilever പ്രഖ്യാപിച്ചിരിക്കുന്നത്. Premier Foods 2011 ഓടെയും, United Biscuits 2012 ഓടെയും സുസ്ഥിര പാം ഓയില്‍ വാങ്ങും. എന്നാല്‍ Cadbury, Kellogg’s, Nestlé, Mars, Heinz തുടങ്ങി മിക്ക കമ്പനികളും ഇത്തരത്തിലൊരു മാറ്റത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല. അവരുടെ സ്രോതസ്സുകള്‍ അംഗങ്ങളാണ് എന്ന് മാത്രമാണ് അവര്‍ പറയുന്നത്.

തെക്ക് കിഴക്കന്‍ രാജ്യങ്ങളിനെ വനം കത്തിക്കുന്നത് 180 ടണ്‍ ഹരിത ഗ്രഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരാന്‍ കാരണമായി എന്ന് “Cooking the Climate” എന്ന ഗ്രീന് പീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന ഉദ്‌വമനത്തിന്റെ 4% ഭൂമിയിലെ കരയുടെ 0.1% ല്‍ നിന്ന് വരുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം വനനശീകരണമാണ് 18% Co2 ഉദ്‌വമനത്തിന് കാരണം. ലോകത്ത് ഉയരുന്ന താപനിലയുടെ പ്രധാന കാരണം ഇതാണ്. കാലാവസ്ഥാ മാറ്റം ബ്രിട്ടണില്‍ എന്തൊക്കെ മാറ്റം വരുത്തും എന്ന് ആര്‍ക്കുമറിയില്ല. കൂടുതല്‍ വെള്ളപ്പൊക്കവും, വേനല്‍ കാലത്ത് വളര്‍ച്ചയും കുടിവെള്ളമില്ലായ്മയും, ആഹാരം വിഷമയമാകുന്നതും, തെലിയുടെ ക്യാന്‍സറുമൊക്കെയുണ്ടാവാം. ബംഗ്ലാദേശിനേയും മാലിദ്വീപിനേയും മാത്രമല്ല ലണ്ടന്‍ പോലെ ബ്രിട്ടണിലെ താണ പ്രദേശങ്ങളിലും കടല്‍ ജലം കയറാം. വികസിത രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് വടക്കന്‍ യൂറോപ്പിലേക്ക് കുടിയേറേണ്ടിവരും.

സമ്പന്ന രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ കാട് പൂര്‍ണ്ണമയി വെട്ടിത്തെളിച്ചിരിക്കുകയാണ്, (ബ്രിട്ടണില്‍ പണ്ട് Cornwall മുതല്‍ Caithness വരെ കാടായിരുന്നു.) ഈ സമ്പന്ന രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിലെ വനം സംരക്ഷിക്കുന്ന പരിപാടികള്‍ക്ക് മുന്നിട്ടിറങ്ങണം.

പാം ഓയില്‍ യാഥാര്‍ത്ഥ്യങ്ങള്‍

1900 ന് ശേഷം സുമാട്രയിലെ ഒറാങ് ഉട്ടാന്റെ 90% ഇല്ലാതായി. അവ ഇപ്പോള്‍ ഉന്മൂലനം നേരിടുന്നു.
കാട് പാം ഓയില്‍ പ്ലാന്റേഷനായി മാറുമ്പോള്‍ 90% വന്യജീവികളും ഇല്ലാതെയായി ജൈവ മരുഭൂമിയായി മാറുന്നു.
2022 ഓടെ ഇന്‍ഡോനേഷ്യയിലെ 98% കാടും ഇല്ലാതാകും.
ബ്രിട്ടണിലെ ഏറ്റവും മുകളിലുള്ള 100 ഗാര്‍ഹിക ബ്രാന്റുകളില്‍ 43 എണ്ണത്തില്‍ പാം ഓയില്‍ അടങ്ങിയിട്ടുണ്ട്.

— സ്രോതസ്സ് independent

പാം ഓയിലിന്റെ ഉപയോഗം കുറക്കു. ബേക്കറി വസ്തുക്കളുടെ ഉപയോഗം കുറക്കൂ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s