ഫിന്‍ലാന്റിലെ ആണവ റഗുലേറ്ററുടെ ചോര്‍ന്ന ഇ-കത്ത്

ലോകത്തിലെ ഏറ്റവും വലിയ മാതൃകാ ആണവ റിയാക്റ്ററായ European Pressurised Reactor (EPR) ന്റെ control systems രൂപകല്‍പ്പന ചെയ്യുന്നതില്‍ വലിയ പാകപ്പിഴയുണ്ട് എന്ന് വ്യക്തമാക്കുന്ന ഫിന്‍ലാന്റിലെ ആണവ റഗുലേറ്ററുടേയും Olkiluoto നിലയ നിര്‍മ്മാതാക്കളായ AREVA യും തമ്മിലുള്ള കത്ത്.

ഹെല്‍സിങ്കി, ഡിസംബര്‍ 9, 2008

Anne Lauvergeon
Chief Executive Officer
AREVA
33, rue La Fayette
F-75442 Paris Cedex 09

പ്രീയപ്പെട്ട Mrs. Lauvergeon,

Olkiluoto 3 NPP automation ന്റെ രൂപകല്‍പ്പനയില്‍ പുരോഗതിയുണ്ടാവുന്നില്ല എന്ന എന്റെ വലിയ വ്യാകുലത അറിയിക്കാനാണ് ഈ കത്തെഴുതുന്നത്.

Olkiluoto 3 നിലയത്തിന്റെ നിര്‍മ്മാണത്തില്‍ വലിയ പുരോഗതിയുണ്ടെങ്കിലും control and protection systems ന്റെ രൂപകല്‍പ്പനയില്‍ യഥാര്‍ത്ഥ പുരോഗതിയുണ്ടാവുന്നില്ല. ശരിയിയ രൂപകല്‍പ്പനയില്ലാതെ അടിസ്ഥാന സിദ്ധാന്തമായ ആണവ സുരക്ഷിതത്വം ഉറപ്പാക്കാനാവില്ല. നിര്‍മ്മാണ ലൈസന്‍സ് അപേക്ഷയുടെ annex ല്‍ പറയുന്ന ആശയത്തില്‍ നിന്ന് consistent ആയും സുതാര്യമായും വികസിപ്പിച്ചതാണ് അത്. അതില്ലാതെ ഈ പ്രധാന സിസ്റ്റത്തിന്റെ സ്ഥാപിക്കലിന് അംഗീകാരം നല്കാനാവില്ല. അതായത് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ടെസ്റ്റുകള്‍ തുടങ്ങാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയുമാണ് ഇത് ചെയ്യുന്നത്.

2008 spring ല്‍ നടന്ന Mr.Xavier Jacob ഉം TVO യുടെ മാനേജ്മെന്റുമായുള്ള ചര്‍ച്ചയില്‍ തന്നെ ഈ വ്യാകുലത ഞാന്‍ അറിയിച്ചതാണ്. അതിന് ശേഷം അറീവ ഏപ്രില്‍ 23-25, 2008 ന് ഒരു വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇപ്പോഴുമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. അത് വിജയകരമായ പരിപാടിയായിരുന്നു എന്നാണ് പിന്നീട് ഞാന്‍ അറിഞ്ഞത്. ഞങ്ങളുടെ വ്യാകുലതകള്‍ നിങ്ങളുടെ വിദഗ്ദ്ധരെ അറിയിക്കാനായി. ഉയര്‍ന്ന വിദഗ്ദ്ധനായ Dr.Graf ന്റെ നേതൃത്വത്തിലെ ഒരു സംഘം ഈ പ്രശ്നങ്ങള്‍ ശരിക്ക് പരിഹരിക്കും എന്ന് ഉറപ്പും കിട്ടി.

അതിന് ശേഷം നടന്ന പല യോഗങ്ങളിലും അറീവയുടെ വശത്തുനിന്ന് വ്യക്തമായ പുരോഗതിയുണ്ടായില്ല. അത്യധികം സുരക്ഷാ പ്രാധാന്യമുള്ള സിസ്റ്റങ്ങള്‍ Areva NP SAS ആണ് നിര്‍മ്മിക്കേണ്ടത്. അറീവക്ക് വേണ്ടി വിദഗ്ദ്ധയോഗത്തില്‍ പങ്കെടുത്ത ചില ആളുകളുടെ professional അറിവില്ലായ്മ, attitude എന്നിവയില്‍ നിന്ന് ഈ പ്രശ്നങ്ങളിലൊന്നും പുരോഗതിയുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് പ്രബലമായ രൂപകല്‍പ്പനാ തെറ്റുകള്‍ തിരുത്തിയിട്ടില്ല. അതുപോലെ വേണ്ടത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച രൂപകല്‍പ്പനാ രേഖകളോ പരിശോധിക്കാവുന്ന രൂപകല്‍പ്പനാ requirements ഓ ഞങ്ങള്‍ക്കിതുവരെ കിട്ടിയിട്ടില്ല. അത് ദൌര്‍ഭാഗ്യകരമാണ്. നിങ്ങളുടെ സ്ഥാപനത്തിന് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അറിവുണ്ടെന്ന് എനിക്കറിയാം. ഈ പ്രോജക്റ്റില്‍ ആ കഴിവുകളും Dr.Graf ന്റേയും അദ്ദേഹത്തിന്റെ സംഘത്തിന്റേയും നിര്‍ദ്ദേശങ്ങളും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടുന്നു.

Olkiluoto 3 യുടെ നിര്‍മ്മാണം വിജയകരമാക്കാനായി ഈ രംഗത്ത് നിങ്ങള്‍ കാര്യമായ എന്തെങ്കിലും ചെയ്യും എന്ന് ഞാന്‍ വിശ്വസ്ഥതയോടെ കരുതുന്നു.

With my best regards,

Jukka Laaksonen
Director General, STUK

— സ്രോതസ്സ് greenpeace

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )