Severodvinsk ല്‍ ആണവ ചോര്‍ച്ച

Severodvinsk ലെ ശുദ്ധീകരണ നിലയത്തില്‍ നിന്ന് രണ്ട് ഘന മീറ്റര്‍ ആണവ വികിരണമുള്ള ദ്രാവകം ചോര്‍ന്നു. സംഭരണ ടാങ്കില്‍ നിന്നും ശുദ്ധീകരണ നിലയത്തിലേക്കുള്ള പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. രണ്ട് മണിക്കൂര്‍ കൊണ്ട് ചോര്‍ച്ച അടക്കുകയും ശുദ്ധീകരിക്കുകയും ചെയ്തെന്ന് Zvezdochka വെബ് സൈറ്റ് പറയുന്നു.

ചോര്‍ച്ച എന്തുകൊണ്ടുണ്ടായി എന്നത് അറിയില്ല. അന്വേഷണം നടക്കുന്നുണ്ട്. ആണവ വികിരണ തോത് പരിധിയില്‍ താഴെയാണ്. പഴയ ആണവ മുങ്ങിക്കപ്പലുകളുടെ പൊളിക്കുന്നതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയുടെ പരിപാലനവും കേട്മാറ്റലുമാണ് Zvezdochka ചെയ്തുകൊണ്ടിരിക്കുന്നത്. നോര്‍വ്വേയുടെ ധനസഹായത്താലാണ് ഈ നിലയം പ്രവര്‍ത്തിക്കുന്നത്.

— സ്രോതസ്സ് barentsobserver.com

ഒരു അഭിപ്രായം ഇടൂ