പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു?

ആണവോര്‍ജ്ജ രംഗത്ത് പുറത്തുനിന്ന് കടംവാങ്ങാനായി Atomic Energy Act ല്‍ amendment കൊണ്ടുവരുരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇന്‍ഡ്യയിലെ പ്രമുഖ കമ്പനികള്‍ ഭാരത സര്‍ക്കാരിനോട് വിദേശവും സ്വദേശവുമായ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

1962 ലെ Atomic Energy Act ന് മാറ്റം വരുത്തണമെന്നാണ് അവരുടെ ആവശ്യം. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന് Reserve Bank of India ന്റെ ഉറപ്പും Custom Tariff Act ന് മാറ്റവും വേണം. ചില ഉപകരണങ്ങളെ negative list ല്‍ നിന്ന് നീക്കണം.

ഇന്‍ഡ്യന്‍ ആണവരംഗത്തില്‍ ഈ കമ്പനികള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ഇപ്പോഴത്തെ 4,120 Mw ല്‍ നിന്ന് 2032 ഓടെ 63,000 Mw ഉത്പാദിപ്പിക്കാനാണ് പദ്ധതികള്‍. 38 പുതിയ നിലയങ്ങള്‍ പണിയും. ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി ഏറ്റവും കൂടുതല്‍ നിലയങ്ങള്‍ പണിയാന്‍ പോകുന്ന രാജ്യമാണ് ഇന്‍ഡ്യ.

സര്‍ക്കാര്‍ കമ്പനിയായ Nuclear Power Corporation അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്ന് ഗുജറാത്തിലും ആന്ധ്രയിലും രണ്ട് നിലയങ്ങള്‍ പണിയാന്‍ തീരുമാനമായി. റഷ്യ കൂടംകുളത്തിന് വേണ്ടി റിയാക്റ്റര്‍ നല്‍കി. രാജസ്ഥാനും മഹാരാഷ്ട്രക്കും വേണ്ടി അറീവ സഹായിക്കും. ഇന്‍ഡ്യന്‍ കമ്പനികളായ Tata Power, Reliance Power, GMR, Lanco തുടങ്ങിയവരും ഇത്തരം സംരംഭങ്ങളില്‍ ഒത്തുചേരുന്നുണ്ട്. Atomic Energy Act ല്‍ മാറ്റം വരുത്താതെ ഇവര്‍ക്കാര്‍ക്കും സ്വന്തമായി നിലയം പണിയാനാവില്ല.

അപകടത്തിന്റേയും ബാധ്യതയുടേയും ലോണും ലോണ്‍ ഗ്യാരന്റിയിലും വ്യക്തത വേണമെന്ന് വിദേശ കമ്പനികള്‍ ആഗ്രഹിക്കുന്നു. civil nuclear liability bill ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു പ്രത്യേക ആണവ നയവും നിയന്ത്രണ സംവിധാനവും വേണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നു.

US India Business Council (USIBC) സംഘടിപ്പിച്ച പരിപാടിയില്‍ ഒരു autonomous body ഉണ്ടാകുന്നത് നല്ലതെന്ന് കമ്പനികള്‍ പറഞ്ഞു.

— സ്രോതസ്സ് business-standard.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )