മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും

Nuclear Liability നിയമം ഇന്‍ഡ്യയുടെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്വകാര്യ കമ്പനികളുടെ ആണവ നിലയങ്ങളില്‍ നിന്ന് ആണവ ചോര്‍ച്ചയോ അപകടമോ സംഭവിക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തിന് പരിധി നിശ്ഛയിക്കുകയാണ് ഈ നിയമം ചെയ്യുക. അത് സുപ്രീം കോടതിയുടെ വിധിക്കെതിരാണ്.

നിയമം ഭരണഘടനാ വിരുദ്ധമാണ്. ‘മലിനീകരണം നടത്തുന്നവര്‍ നഷ്ടപരിഹാരം ചെയ്യണം’ എന്ന തത്വത്തിന് വിരുദ്ധമാണിത്. ഭരണഘടനയുടെ Article 21 നേയും ഇത് ലംഘിക്കുന്നു. “Protection Of Life And Personal Liberty: No person shall be deprived of his life or personal liberty except according to procedure established by law” എന്നാണ് അത് പറയുന്നത്.

Nuclear Liability നിയമത്തെക്കുറിച്ച് Greenpeace India പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുമ്പത്തെ attorney general ആയ Soli Sorabjee ഈ സമരത്തെ അംഗീകരിക്കുകയും നിയമം ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നു. “സുപ്രീം കോടതിയുടെ വിധികളുടെ പശ്ഛാത്തലത്തിലും ഭരണഘടനയുടെ Article 21 പ്രകാരം അപകടങ്ങളുടെ ഇരകളെ സംരക്ഷിക്കേണ്ടതാണ്. അതുകൊണ്ട് ആണവദുരന്തങ്ങളുടെ ബാധ്യതക്ക് പരിധി നിശ്ഛയിക്കേണ്ട കാര്യമില്ല. അങ്ങനെയുള്ള ഏത് നീക്കവും സുപ്രീംകോടതിയും വിധികള്‍ക്കെതിരാണ്. ഇന്‍ഡ്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരാണ്. ഭരണഘടനയിലെ Article 21 പ്രകാരമുള്ള അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വിരുദ്ധവുമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

ദേശീയവും അന്തര്‍ ദേശീയവുമായ ധാരാളം പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് സോരാബ്ജി. Transparency International and Convenor of the Minority Rights Group ന്റെ ചെയര്‍മാനാണ് അദ്ദേഹം. 1997 ന് ശേഷം Special Rapporteur to the United Nations Human Rights Commission എന്ന സ്ഥാനവും അദ്ദേഹം വഹിക്കുന്നു. 1998 ന് ശേഷം United Nations Subcommission on Prevention of Discrimination and Protection of Minorities ന്റെ അംഗമാണ്. 2000 – 2006 കാലത്ത് Permanent Court of Arbitration at The Hague ല്‍ അംഗമായിരുന്നു. 2002 ല്‍ മനുഷ്യാവകാശം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന് പദ്മവിഭൂഷണ്‍ ലഭിച്ചു.

ഭോപ്പാല്‍ വാതക ദുരന്തത്തിന് 25 വര്‍ഷം ശേഷമാണ് ഇതൊക്കെ നടക്കുന്നത്. ആ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകള്‍ ഇന്നും നീതിക്ക് വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. കമ്പനി ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആണവനിലയത്തില്‍ അപകടം കൂടുതല്‍ ഗൌരവമുള്ളതാണ്. അപ്പോള്‍ ഇത്തരത്തിലെ ഒരു നിയമം പാസാക്കുന്നത് തെറ്റാണ്.

അമേരിക്കന്‍ നിലയങ്ങള്‍ ഇപ്പോള്‍ ആസൂത്രണ കാലത്താണ്. ഗുജറാത്തിലും ആന്ധ്രയിലും Westinghouse ഉം GE ഉം ആണവനിലയം പണിയുന്ന. നിര്‍മ്മാതാക്കളേയും രൂപകല്‍പ്പന ചെയ്യുന്നവരേയും സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴുവാക്കിയാല്‍ നിലയം പ്രവര്‍ത്തിപ്പിക്കന്ന Nuclear Corporation of India Limited ന്റെ തലയിലാവും മൊത്തം ബാധ്യതയും. അത് വളരെ വലിയ തുകയായിരിക്കും. ഭോപാല്‍ വാതക ദുരന്തത്തിന്റെ വില $300 കോടി ഡോളറില്‍ കൂടുതലാണെന്ന് ഓര്‍ക്കുക.

— സ്രോതസ്സ് weblog.greenpeace.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s