ഊര്‍ജ്ജ സുരക്ഷിതത്വത്തിനാണ് എന്നും സൌദിയേക്കാളും വെനസ്വലയേക്കാളും പ്രീയപ്പെട്ട രാജ്യം ക്യാനഡയാണെന്നും Keystone XL ടാര്‍ മണ്ണ് പൈപ്പ് ലൈന്റെ വക്താക്കള്‍ ഈ പദ്ധതിയെ പുകഴ്ത്താന്‍ വേണ്ടി പറയുന്ന കാര്യങ്ങളാണ്. പക്ഷേ ആ എണ്ണ കയറ്റിയയക്കുകയാണെങ്കില്‍ എങ്ങനെയാണ് അത് അമേരിക്കക്ക് ഊര്‍ജ്ജ സുരക്ഷിതത്വം നല്‍കുക?
ഈ പൈപ്പ് ലൈന്റെ പ്രധാന ലക്ഷ്യം അമേരിക്കക്ക് എണ്ണ നല്‍കുകയല്ല. അന്താരാഷ്ട്ര കമ്പോളത്തിലേക്ക് എണ്ണ കയറ്റിയയക്കുകയാണ് അവരുടെ ശരിക്കുള്ള ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു. 2012 ല്‍ Texas Gulf Coast എണ്ണ ശുദ്ധീകരണ ശാലകളില്‍ നിന്നുള്ള എണ്ണ ഉത്പന്നങ്ങളുടെ 60% വും കയറ്റിയയച്ചു എന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു. Keystone XL പൈപ്പ് ലൈന്‍ പണിഞ്ഞാല്‍ അതില്‍ നിന്നുള്ള ടാര്‍ മണ്ണ് bitumen ഉപയോഗിക്കുന്നത് ഈ എണ്ണ ശുദ്ധീകരണ ശാലകളായിരിക്കും.
U.S. എണ്ണ കമ്പോളത്തിലെ സ്ഥിതിഗതികള്‍ വെച്ച് നോക്കിയാല്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ കയറ്റുമതി കൂടാനാണ് സാദ്ധ്യത. അമേരിക്കയില്‍ ഉത്പാദനം വര്‍ദ്ധിക്കുന്നുവെങ്കിലും ഉപഭോഗം കുറയുകയാണ്. അതിനാല്‍ ലാഭം കൂട്ടാന്‍ വേണ്ടി വ്യവസായം കയറ്റുമതി നടത്തും.
Texas Gulf Coast തുറമുഖത്തെ കയറ്റുമതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കണക്കുകളും Texas Gulf Coast എണ്ണ ശുദ്ധീകരണ ശാലകളിലെ കണക്കുകളും വെച്ച് നോക്കിയാല്‍ ഉത്പാദിപ്പിക്കുന്ന ‘Finished Motor Gasoline’ ന്റെ 60% വും കയറ്റിയയക്കുന്നു. ഇത് കൂടാതെ ഈ എണ്ണ ശുദ്ധീകരണ ശാലകളുത്പാദപ്പിക്കുന്ന ഡീസലിന്റെ 42% വും കയറ്റിയയക്കുന്നു. 2011 നെ അപേക്ഷിച്ച് 11% അധികമാണിത്.
അവസാനമായി, petcoke ന്റെ 95% വും കയറ്റിയയക്കുന്നു. petcoke എന്നത് കട്ടിയുള്ള എണ്ണ ശുദ്ധീകരിക്കുമ്പോള്‍ കിട്ടുന്ന കല്‍ക്കരിയുടെ ഒരു വൃത്തികെട്ട പകരക്കാരനാണ്.
പുതിയ Keystone XL Draft Supplementary Environmental Impact Statement (DSEIS) ല്‍ സര്‍ക്കാര്‍ തന്നെ ഇതിനെ ശരിവെക്കുന്ന വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. Market Analysis വിഭാഗത്തില്‍ PADD 3 എന്ന് വിളിക്കുന്ന Gulf Coast എണ്ണ ശുദ്ധീകരണ പ്രദേശത്ത് നിന്നുള്ള കയറ്റുമതിയെക്കുറിച്ച് പറയുന്നു : “…PADD 3 യില്‍ നിന്നുള്ള ശുദ്ധീകരിച്ച് എണ്ണ ഉത്പന്നങ്ങളില്‍ പകുതിക്കടുത്ത് പ്രാദേശിക കമ്പോളത്തിലേക്കാണ് പോകുന്നത്.”
അതായത്, പകുതിയിലധികം കയറ്റുമതി ചെയ്യുന്നു എന്ന് State Department അംഗീകരിക്കുന്നു. അമേരിക്കയുടെ ഊര്‍ജ്ജ സുരക്ഷക്ക് Keystone XL പൈപ്പ് ലൈന്‍ ആവശ്യമാണെന്ന് പറയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് പുതിയ വിവരം.
Gulf Coast ല്‍ കയറ്റുമതി കൊഴുക്കുന്നു
എണ്ണ ഉത്പന്നങ്ങളുടെ കയറ്റുമതില്‍ Gulf Coast എണ്ണ ശുദ്ധീകരണ ശാലകളാണ് പ്രധാന കേന്ദ്രം. വിശാലമായ PADD 3 ശുദ്ധീകരണ പ്രദേശമായ Louisiana, Mississippi, Arkansas, Alabama and New Mexico, Texas എന്നിവിടങ്ങളില്‍ നിന്ന് 2012 ല്‍ പ്രതിദിനം 23 ലക്ഷം ബാരല്‍ എണ്ണ എന്ന തോതില്‍ കയറ്റിയയച്ചിരുന്നു. അമേരിക്കയിലെ മൊത്തം കയറ്റുമതി പ്രതിദിനം 32 ലക്ഷം ബാരലാണ്. അമേരിക്കയുടെ ശുദ്ധീകരണ ശേഷിയുടെ 50% വരുന്ന PADD 3 അമേരിക്കയുടെ എണ്ണ കയറ്റുമതിയുടെ 70% കൈയ്യാളുന്നു. 2012 ല്‍ അത് 74% ആയി.
Port Arthur, Houston, Lake Charles എന്നിവിടങ്ങളിലെ ശുദ്ധീകരണ ശാലകളിലേക്ക് Keystone XL പൈപ്പ് ലൈന് എളുപ്പത്തില്‍ എത്തിച്ചേരാനാവും. അവ PADD 3 കയറ്റുമതി വളര്‍ച്ചയുടെ കേന്ദ്രമാണ്.
KXL ശുദ്ധീകരണക്കാരുടെ വികസന പദ്ധതികള്‍
ഏറ്റവും വലിയ ശുദ്ധീകരണ ശാലയായ Valero ക്ക് വലിയ കയറ്റുമതി പദ്ധതികളുണ്ട്. U.S. കയറ്റുമതിയുടെ 25% അവരാണെന്ന് നിക്ഷേപകര്‍ക്കുള്ള പത്രക്കുറിപ്പില്‍ അവര്‍ പറയുന്നു. അതായത് അവര്‍ 2012 ല്‍ പ്രതിദിനം 800,000 ബാരല്‍ കയറ്റിയയച്ചു. U.S.ന്റെ ഉത്പാദനത്തിന്റെ 40% ആണിത്.
Royal Dutch Shell ഉം Saudi Aramco ഉം ചേര്‍ന്നുള്ള ഒരു സംരംഭമാണ് Motiva Port Arthur Refinery. അവര്‍ എറ്റവും വലിയ വികസനപരിപാടി ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളു. $1000 കോടി ഡോളറിന്റെ 5 വര്‍ഷത്തെ പ്രോജക്റ്റ് പ്രതിദിനം 325,000 ബാരല്‍ എന്നതില്‍ നിന്ന് 600,000 ബാരലിലേക്ക് ഉത്പാദനം വളര്‍ത്തി. ഘന എണ്ണ (heavy oil) ശുദ്ധീകരിക്കാനാണ് ഈ പുതിയ പരിഷ്കാരങ്ങള്‍.
മേയ് 2012 ല്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ Shell ന്റെ CEO ആയ Peter Voser പത്രപ്രവര്‍ത്തകരോട് “പൂര്‍ണ്ണമായും കയറ്റുമതിയാണ് ഉദ്ദേശിക്കുന്നത്” എന്ന് പറയുകയുണ്ടായി.
Bank of America-Merrill Lynch നടത്തിയ ഒരു പഠനം Investor Daily ല്‍ വന്നിരുന്നു. “Motiva നിലയത്തില്‍ നിന്നുള്ള ഉത്പാദനത്തിന്റെ സിംഹഭാഗവും കയറ്റുമതിക്കാണ്. പെട്രോളും ഡീസലും യുറോപ്പില്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ചിലവ് കുറച്ച് നമുക്ക് കയറ്റിയയക്കാന്‍ കഴിയും” എന്ന് അതില്‍ പറയുന്നു.
കയറ്റുമതി കാരണം Motiva Port Arthur ലെ വികസന പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ എണ്ണയുടെ വില കുറക്കില്ല എന്ന് Investor Daily റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.
ConocoPhillips ല്‍ നിന്നും വേര്‍പിട്ട Phillips66 കയറ്റുമതി നാലിരട്ടിയാക്കാന്‍ പദ്ധതിയിടുന്നു. 2015 ആകുമ്പോഴേക്കും പ്രതിദിനം 60,000 ബാരല്‍ എന്നതില്‍ നിന്നും 220,000 ബാരലാക്കാനാണ് അവരുടെ ലക്ഷ്യം. പ്രതിദിനം 240,000 ബാരല്‍ ശേഷിയുള്ള Lake Charles, LA ലെ അവുടെ ശുദ്ധീകരണ ശാലക്ക് KXL മായി ബന്ധിപ്പിക്കാം.
മാറുന്ന ലോകം
2007 ലാണ് Keystone XL പൈപ്പ് ലൈന്‍ പദ്ധതി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയുടെ എണ്ണ ഉപഭോഗം കുറയുന്നു എന്നതിന് ഇന്നുള്ളത്ര രേഖകള്‍ അന്ന് ഇല്ലായിരുന്നു. ഒബാമ അധികാരത്തിലെത്തിയതിന് ശേഷം വാഹനങ്ങളുടെ ഇന്ധക്ഷമതാ നിലവാരം ഉയര്‍ത്താനുള്ള വലിയ പരിപാടികള്‍ അമേരിക്കയുടെ എണ്ണ ഉപഭോഗം കുറച്ചു. ഇന്ന് അമേരിക്കയുടെ എണ്ണ ഉപഭോഗം 2005 ലേതിന് തുല്യമാണ്. ആരോഗ്യകരമായ നയങ്ങള്‍ പിന്‍തുടര്‍ന്നാല്‍ ഉപഭോഗം ഇനിയും കുറയും.
കൂടാതെ മറ്റ് സാങ്കേതിക വിദ്യകളും അമേരിക്കയുടെ എണ്ണ, വാതക ഉത്പാദനം ഉയര്‍ത്തും. അതായത് Keystone XL ആശയം വന്ന കാലത്തെക്കാള്‍ വളരെ വ്യത്യസ്ഥമായ പരിസ്ഥിതിയാണ് ഇന്ന് അമേരിക്കയില്‍ നിലനില്‍ക്കുന്നത്.
ടെക്സാസിലെ മിക്ക എണ്ണ ശുദ്ധീകരണ ശാലകളും ആദ്യത്തെ Keystone XL ആശയത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അന്ന് എണ്ണയുടെ ഉപഭോഗം കൂടുകയും ഉത്പാദനം കുറയുകയുമായിരുന്നു. ശതകോടിക്കണക്കിന് ഡോളറിന്റെ ഉപകരണങ്ങള്‍ ക്യാനഡയിലെ ടാര്‍ മണ്ണ് എണ്ണ എടുക്കാന്‍ വേണ്ടി ചിലവാക്കി. Keystone XL പൈപ്പ് ലൈന്‍ വഴി അവര്‍ക്ക് സുസ്ഥിരമായ എണ്ണ സ്രോതസ്സ് കിട്ടുമെന്നവര്‍ കരുതി. ഈ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവുകളും നല്‍കി.
എന്നാല്‍ പീന്നീടുള്ള വര്‍ഷങ്ങളില്‍ ലോകം മാറി. ഈ ശുദ്ധീകരണ ശാലകള്‍ വലിയ നിക്ഷേപത്തിന്റെയും കുറയുന്ന കമ്പോളത്തിനും ഇടക്കാണിപ്പോള്‍. അമേരിക്കന്‍ കമ്പോളത്തില്‍ എണ്ണ വിറ്റഴിക്കുകയല്ല പകരം യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്ന് ഉടന്‍ തന്നെ അവര്‍ തിരിച്ചറിഞ്ഞു.
ടാര്‍ മണ്ണിനെതിരായ പൊതുജന വികാരം ഉണ്ടാകുമെന്നതും അവര്‍ കാണാതെ പോയ കാര്യമാണ്. കാലാവസ്ഥാ മാറ്റത്തിന് തീവൃകൂട്ടുന്ന ടാര്‍ മണ്ണ് എണ്ണക്കെതിരെ അമേരിക്കയിലും ലോകത്തിന്റെ പലഭാഗത്തും എതിര്‍പ്പുകളുണ്ടായി.
Keystone XL പൈപ്പ് ലൈന്‍ എന്നത് അമേരിക്കക്ക് വേണ്ടിയുള്ള ഒരു പൈപ്പ് ലൈനല്ല പകരം അമേരിക്കയിലൂടെ പോകുന്ന ഒരു പൈപ്പ് ലൈനാണെന്ന് ഇപ്പോള്‍ ഏകദേശം തീര്‍ച്ചയായി. അമിത ലാഭത്തിനായി അന്താരാഷ്ട്ര കമ്പോളത്തിലേക്ക് പോകാനുള്ള ടാര്‍ മണ്ണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനായ ടാര്‍ മണ്ണ് എണ്ണ ഇതിലൂടെ പോകും.
– സ്രോതസ്സ് priceofoil.org
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കൂ.