വാര്‍ത്തകള്‍

ചൈന പറയുന്നു അവരുടെ ഭൂഗര്‍ഭ ജലത്തില്‍ പകുതിയും മലിനമാണെന്ന്

ചൈനയുടെ ഭൂഗര്‍ഭ ജലത്തിന്റെ 60% മലിനമാണെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പരിസ്ഥിതിയുടെ ദുരന്താവസ്ഥയെ വ്യക്തമാക്കുന്നതാണ് ഈ വിവരം. അവരുടെ land and resources മന്ത്രാലയം 203 നഗരങ്ങളില്‍ സ്ഥാപിച്ച 4,778 പരീക്ഷണ സ്ഥലങ്ങള്‍ 44% എണ്ണവും “താരതമ്യേനെ മോശം” എന്നാണ് ഭൂഗര്‍ഭ ജലത്തിന്റെ ഗുണമേന്‍മയെക്കുറിച്ച് രേഖപ്പെടുത്തിയത്. അടുത്ത 15.7% “വളരെ മോശം” എന്ന അവസ്ഥയിലാണ്. 647 സ്ഥലത്ത് ജലത്തിന്റെ ഗുണമേന്‍മ മെച്ചപ്പെട്ടു, 754 മോശമായി എന്നും മന്ത്രാലയം പറഞ്ഞു.

വലതുപക്ഷ Death Squads ല്‍ നിന്ന് സൃഷ്ടിക്കപ്പെട്ട സംഘങ്ങള്‍ കൊളംബിയന്‍ നഗരത്തില്‍ ജനങ്ങളെ കൊന്നൊടുക്കുന്നു

Buenaventura എന്ന കൊളംബിയിയിലെ നഗരത്തില്‍ വലതുപക്ഷ Death Squads ല്‍ നിന്ന് സൃഷ്ടിക്കപ്പെട്ട സംഘങ്ങള്‍ കൊല നടത്തുന്നുവെന്ന് Human Rights Watch റിപ്പോര്‍ട്ട് ചെയ്തു. ഇരകളെ കൊന്ന് കടലില്‍ തള്ളുന്നു. നൂറ്കണക്കിനാളുകളെയാണ് തട്ടിക്കൊണ്ടുപോകുയോ കാണാതാകുകയോ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 19,000 ആളുകള്‍ Buenaventura ല്‍ നിന്ന് പാലായനം ചെയ്തു. ദേശീയമായി അഭയാര്‍ത്ഥികളായ ആളുകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് കൊളംബിയ.

കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് Du Pont മുതലാളി ജയിലില്‍ പോകില്ല

രാസവ്യവസായ സാമ്രാജ്യമായ Du Pont ന്റെ കുടുംബത്തിലെ സമ്പന്നനായ ഒരു അവകാശി മൂന്ന് വയസായ സ്വന്തം കുഞ്ഞിനെ ബലാല്‍ക്കാരം ചെയ്തത കുറ്റത്തിന് ജയിലില്‍ പോകില്ല. അഴിക്കുപിന്നിലാകുന്നത് “not fare well”അല്ലാത്തതുകൊണ്ട് Robert Richards IV നെ ജയിലില്‍ അയക്കുന്നില്ല എന്ന് ഡലവെയര്‍ സുപ്രീം കോടതി ജഡ്ജി Jan Jurden പറഞ്ഞു. കുട്ടികളെ ബലാല്‍ക്കാരം ചെയ്യുന്നവര്‍ക്ക് നല്‍കാത്ത ഒരു പരിഗണനയാണിത്. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് കാറോടിച്ച് നാല് പേരെ കൊന്ന സമ്പന്നനായ ടെക്സാസിലെ കൌമാരക്കനെ “affluenza” കാരണമാണെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടിരുന്നു.

ഒരു അഭിപ്രായം ഇടൂ