സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്

ആഭ്യന്തര കലാപവും ഭീകര ആക്രമണവും വിദേശി ആക്രമണവും എല്ലാം സഹിക്കുന്ന സിറിയയിലെ കുട്ടികളുടെ അവസ്ഥ നമ്മേ വളരേറെ വേദനപ്പിക്കുന്നു. ആ വേദനയുടെ ഫലമായി നാം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെച്ച് ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമല്ല. Resource Curse എന്നാണതിനെ പറയുന്നത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളില്‍ നിന്ന് ചുളുവ് വിലക്ക് അവ അടിച്ചുകൊണ്ടുപോകാന്‍ ലോക സാമ്പത്തിക ശക്തികള്‍ ശ്രമിക്കും. അതിനുള്ള മാര്‍ഗ്ഗമാണ് ആ രാജ്യങ്ങളിലേ അരക്ഷിതാവസ്ഥ. ഇത് മദ്ധ്യ പൂര്‍വ്വേഷ്യയിലും, ആഫ്രിക്കയിലും, ഏഷ്യയിലും, ലാറ്റിനമേരിക്കയിലും എല്ലാം കാണാം. അത് വിഭവങ്ങളുടെ കാര്യം.

ഇനി ആ വിഭവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളോ? ലോകം മൊത്തമുള്ള കമ്പോളങ്ങളില്‍ അവര്‍ അവ വിറ്റഴിക്കുന്നു. നാം അത് വാങ്ങുന്നു. എങ്കില്‍ സിറിയയിലെ കുട്ടികളെ വേദനപ്പിക്കുന്നത് നമ്മള്‍ തന്നെയല്ലേ?

തീര്‍ച്ചയായും നമ്മള്‍ ഓരോരുത്തവര്‍ക്കും മദ്ധ്യ പൂര്‍വ്വേഷ്യയിലെ ആക്രമണങ്ങളില്‍ പങ്കുണ്ട്. നമുക്ക് അതിന് പ്രതിവിധിയില്ലേ? തീര്‍ച്ചയായുമുണ്ട്. നമുക്ക് ആ കുട്ടികളെ സഹായിക്കാനാകും.

  • എണ്ണയുടെ ഉപയോഗം കുറക്കുക.
  • യാത്രകള്‍ കഴിവതും ഒഴുവാക്കുക.
  • കാര്‍ വാങ്ങാതിരിക്കുക.
  • കാര്‍ സംസ്കാരത്തെ ബഹുമാനിക്കാതിരിക്കുക.
  • കാറില്ലാത്തവരെ അപമാനിക്കാതിരിക്കുക.
  • കുറഞ്ഞ പക്ഷം കാറിന്റെ AC എങ്കിലും ഓഫ് ചെയ്തിടുക.
  • ഊര്‍ജ്ജം, രാസവളങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവയുടെ ഉപഭോഗം കുറക്കുക.

നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ AC ഓണ്‍ ചെയ്ത് വെച്ച് കാത്തുകിടക്കുന്ന കാറുകാരെ നമ്മുടെ റോഡില്‍ ധാരാളം കാണുക. Idle cycle ല്‍ എണ്ണ എഞ്ജിന്‍ വളരെ കുറവ് ദക്ഷതയേ തരൂ. ദയവ് ചെയ്ത് മദ്ധ്യ പൂര്‍വ്വേഷ്യയിലെ കുരുതിക്ക് പങ്കാളികളാകാതിരിക്കൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )