പള്ളിക്ക് തീവെക്കല്‍ ഒരു പരമ്പരയായി മാറിയ ഈ സമയത്ത് തെക്കന്‍ കരോലിനയിലെ കറുത്തവരുടെ പള്ളിയാണ് പുതിയതായി തീവെക്കപ്പെട്ടത്. ചാള്‍സ്ടണ്‍(Charleston) കൂട്ടക്കൊലക്ക് ശേഷം തീവെക്കപ്പെട്ട ഏഴാമത്തെ കറുത്തവരുടെ പള്ളിയാണ് Greeleyville യിലെ Mount Zion African Methodist Church. കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) എന്ന ഭീകര സംഘടന 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് Mount Zion African Methodist പള്ളി തീവെച്ച് നശിപ്പിച്ചതാണ്.
(ബാള്‍ട്ടിമോറില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍, CVS കത്തിച്ചപ്പോഴോ, Ferguson ല്‍ QuikTrip കത്തിച്ചപ്പോഴോ ഒക്കെ എല്ലാ ചാനലുകളും അവിടെ തമ്പടിക്കുകയും മുഴുവന്‍ സമയം ലൈവായി സംഭവങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കറുത്തവരുടെ 7 പള്ളിക്കള്‍ അടിപ്പിച്ചടിപ്പിച്ച് കത്തിപ്പോള്‍ ചാനലുകള്‍ പൂര്‍ണ്ണ നിശബ്ദതയിലും.)