മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു

1980കളില്‍ ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളെ നിരോധിച്ചിരുന്നില്ലെങ്കില്‍ ആര്‍ക്ടിക്കിലെ ഓസാണ്‍ പാളിയിലെ തുള ഇപ്പോഴുള്ളതിന്റെ 40% കൂടുതല്‍ വലുതായിരുന്നു. 1987 ലെ മോണ്‍ട്രിയല്‍ കരാര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ ബ്രിട്ടണുള്‍പ്പടെ വടക്കെ യൂറോപ്പ് വരെ അത് മോശമായി ബാധിക്കുന്ന അവസ്ഥയായിരുന്നു അത് എന്ന് പുതിയ പഠനം കണ്ടെത്തി.

അന്തര്‍ദേശീയ സമ്മര്‍ദ്ദം കാരണം ഐക്യരാഷ്ട്ര സഭയുടെ ആ കരാര്‍ അംഗ രാജ്യങ്ങള്‍ ഒപ്പുവെക്കുകയും ഓസോണിനെ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉള്‍പ്പടെയുള്ള രാസവസ്തുക്കളെ നിരോധിക്കുകയും ചെയ്തു. ഫ്രിഡ്ജുകളിലും സ്പ്രേയ് പാത്രങ്ങളിലും ഉപയോഗിക്കുന്ന വാതകമായിരുന്നു അത്.

അള്‍ട്രാവയലറ്റ് രശ്മികളെ ഓസോണ്‍ ആഗിരണം ചെയ്യുന്നതിനാല്‍ ഭൌമോപരിതലത്തില്‍ അപകടകരമായ ആ രശ്മികളെത്തുന്നത് തടയുന്നു. ബ്രിട്ടണിലെ University of Leeds ലെ ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. ഒന്നും ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്ത് അവസ്ഥയാകും എന്ന് അവര്‍ അവിടെ മോഡലുകളുപയോഗിച്ച് പരിശോധിച്ചു.

നാസയുടെ AURA ഉപഗ്രഹം ഓസോണിനെക്കുറിച്ചും വായൂ ഗുണമേന്‍മയേയും കുറിച്ച് പഠിക്കാനായുള്ളതാണ്. അതിന്റെ പഠന പ്രകാരം ആര്‍ക്ടിക്കിലെ ദ്വാരം അടുത്ത മുപ്പത് വര്‍ഷത്തില്‍ 2.1 കോടി ചതു. കിലോമീറ്റര്‍ ചെറുതാകും. ഇപ്പോള്‍ അതിലെ വലിപ്പം 3.1 കോടി ചതു. കിലോമീറ്റര്‍ ആണ്. വലിയ ഒരു മാറ്റമാണത്.

— സ്രോതസ്സ് downtoearth.org.in

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s