പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്‍

തൊലിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പച്ചകുത്തിയത് കണ്ടതിനാല്‍ Matthew Gordon (21), നേയും അയാളുടെ കൂട്ടുകാരി Emily Kassianou (20) നേയും ഒരു ഹോട്ടലില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ വളഞ്ഞു. മെല്‍ബണ്‍കാരായ ഇവരേയും ഇവരുടെ നാട്ടുകാരനായ കൂട്ടുകാരന്‍ അഭിഷേകിനേയും അശോക് നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എതിര്‍പ്പ് പ്രകടിപ്പിച്ച ഈ ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ‘ഹിന്ദു മൂല്യങ്ങള്‍ പഠിപ്പിച്ചു’.

“പോലീസ് മാത്യൂവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മാപ്പ് അപേക്ഷ എഴുതി വാങ്ങിപ്പിച്ചു. അത് ചെയ്യുന്നത് വരെ മൂന്ന് മണിക്കൂര്‍ അവിടെ കാത്തിരിക്കേണ്ടതായി വന്നു,” എന്ന് Ms. Kassianou പറഞ്ഞു.

“പോലീസുകാര്‍ ഹിന്ദുമതത്തെക്കുറിച്ച് എനിക്ക് ഉപദേശം തന്നു. ദൈവത്തിന്റെ പച്ചകുത്തിയ ചിത്രം മറക്കാത്തതിന് മാപ്പ് എഴുതിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. നിയമ വശങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഭീഷണിയും എന്റെ കൂട്ടുകാരിയുടെ കരച്ചിലും കാരണം എനിക്ക് ആ മാപ്പ് എഴുതിക്കൊടുക്കേണ്ടി വന്നു,” Mr. Gordon പറയുന്നു.

ഇതിനിടെ ഇത് “നിസാര” കാര്യമാണെന്ന് Deputy Commissioner of Police (Central) ആയ Sandeep Patil അഭിപ്രായപ്പെട്ടു. “രണ്ടുകൂട്ടരും compromise ല്‍ എത്തിയതിനാല്‍ ഇതില്‍ ഗൌരവകരമായ ഒന്നുമില്ല” എന്നാണ് Deputy Commissionerടെ പക്ഷം.

— സ്രോതസ്സ് thehindu.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )