Col. (Retd) Mathew Thomas
UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്.
1. കുറവുള്ളത്
ലക്ഷ്യങ്ങള്‍
a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ പരിപാടികളിലെ ചോര്‍ച്ച ഒഴുവാക്കണം.
ഇതിലെന്തെങ്കിലും ഇപ്പോള്‍ ശരിയാണോ എന്ന് നോക്കൂ.
parliamentary standing committee on finance – നല്ലവണ്ണം ആസൂത്രണം ചെയ്യാത്ത, ലക്ഷ്യമില്ലാത്ത, ദേശീയ സുരക്ഷക്ക് ഭീഷണിയായതാണ് എന്ന് പറഞ്ഞു. കമ്മറ്റിയുടെ ചെയര്‍മാന്‍ ജസ്വന്ത് സിന്‍ഹ. 31 അംഗങ്ങള്‍, 16 പേര്‍ UPAയില്‍ നിന്ന്. ഐക്യകണ്ഠേന തീരുമാനം. എതിര്‍ത്ത് ഒരു വോട്ട് മാത്രം, റഷീദ് ഹാല്‍വുയുടെ. ബാക്കിയെല്ലാവരും UIDAI പദ്ധതിയെക്കുറിച്ചുള്ള standing committee യുടെ കണ്ടെത്തലുകളെ ശരിവെച്ചു.
എന്താണ് id? identity?
പേര്, ഫോട്ടോ, അഡ്രസ്, ജനന തീയതി, ലിംഗം എന്നിവ id കാര്‍ഡില്‍ ഉണ്ട്.
എങ്ങനെ ഒരു id കിട്ടും? എന്തുകൊണ്ട് ദരിദ്രര്‍ക്ക് id ഇല്ല? ആരാണ് അവര്‍ക്ക് id കൊടുക്കുന്നത്? ദരിദ്രര്‍ക്ക് id കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ എന്തുകൊണ്ട് അത് കൊടുക്കുന്നില്ല? എന്തുകൊണ്ടാണ് uid ദരിദ്രര്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ടത്?
ദരിദ്രര്‍ക്ക് id ഇല്ല എന്ന് പറയുന്നവര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇതൊക്കെയാണ്. ഈ id എന്തിന് വേണം? ദരിദ്രര്‍ക്ക് എന്തുകൊണ്ട് id ഇല്ല?
2. വഞ്ചനാപരമായി പ്രോത്സാഹിപ്പിക്കപ്പെട്ടത്. ദരിദ്രരെ സഹായിക്കുന്ന എന്ന പേരിലാണ് ഇതിനെ പ്രോത്സാഹിപ്പിച്ചത്. പിന്നെ എന്തിനാണ് എന്നെ അതിലേക്ക് കൊണ്ടുവരുന്നത്? ദരിദ്രരെ ചേര്‍ത്താല്‍ പോരെ?
lpgയിലും റേഷനിലും ആയിരക്കണക്കിന് കോടി രൂപ ലാഭിച്ചു എന്നാണ് അവര്‍ പറയുന്നത്. എങ്ങനെ? അത് അവര്‍ പറയില്ല.
ഒരു മാസം ഒന്നോ ഒന്നരയോ സിലിണ്ടര്‍ വേണം.
സിലിണ്ടര്‍ നല്‍കി 21 ദിവസത്തിന് മുമ്പ് വീണ്ടും ബുക്ക് ചെയ്യാനാവില്ല എന്ന് എണ്ണക്കമ്പനികള്‍ 10 വര്‍ഷം മുമ്പ് പറഞ്ഞു.
എല്ലാവര്‍ക്കും ഒരു ഉപഭോക്തൃ നമ്പരുണ്ട്. ആരാണ് പ്രതിമാസം 7-9 സിലണ്ടറുകള്‍ ഉപയോഗിക്കുന്നത് എന്ന് നിങ്ങള്‍ അറിയണം. അതിന് നിങ്ങള്‍ എന്തിന് ബയോമെട്രിക്സോ കേന്ദ്രീകൃത ഡാറ്റാബേസോ കൊണ്ടുവരുന്നു.
സിലണ്ടറിന്റെ എണ്ണം കുറക്കുന്നത് തന്നെ 700-800 കോടി രൂപ ലാഭിച്ചു. പിന്നെ എന്തിന് ഈ crap.
വിതരണം നടത്തുമ്പോള്‍ നിങ്ങള്‍ വീട്ടിലുണ്ടാവണം. വിരലടയാളം കൊടുക്കാനായി. കുടുംബത്തിലെ എല്ലാവരുടേയും വിലരടയാളം ഡാറ്റാബേസില്‍ കയറ്റണം. ഇവര്‍ എത്രമാത്രം പരിഹാസ്യമായ നിലയിലേക്ക് വരെ പോകുന്നു.
നാസിക്കില്‍ ടാങ്കറില്‍ നിന്ന് മണ്ണെണ്ണ എടുക്കുന്ന സമയത്ത് ഒരാള്‍ തീ പിടിച്ച് മരിച്ചു. ആരാണ് അത് ചെയ്യുന്നത്? രാഷ്ട്രീയ ബന്ധമുള്ള ആളുകളാണ് അത്. മോഷണം നടക്കുന്നത് വലിയ അളവിലാണ്.
പുതിയ 50 ലക്ഷം കള്ള റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി.” ശരി. എവിടെയാണ് ഈ കള്ള റേഷന്‍ കാര്‍ഡുകള്‍, ആരാണ് അത് നിര്‍മ്മിച്ചത്? എന്ത് നടപടിയെടുത്തു? അത് കള്ള റേഷന്‍ കാര്‍ഡാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു?
ഒരു ഉത്തരവും ഇല്ല. കള്ള റേഷന്‍കാര്‍ഡുകളുണ്ട്. എന്നാല്‍ അവ identityയുടെ കാരണം കൊണ്ടുണ്ടാവുന്നതല്ല, അവ ineligibility യുടെ കാരണത്താലുണ്ടാവുന്നതാണ്.
uid അത് തടയും എന്ന് പറയുന്നത് തട്ടിപ്പാണ്. വിവരക്കേടാണ്.
സന്നദ്ധത, അതേ വരിയില്‍ അയാള്‍ പറയുന്നത് അത് ubiquitous എന്നാണ്. ubiquitous എന്നാല്‍ എല്ലായിപ്പോഴും കാണപ്പെടുന്നത്. സര്‍വ്വവ്യാപിയായ. omnipotent. ദൈവത്തെ പോലെ. ദരിദ്രര്‍ക്ക് വേണ്ടി കൊണ്ടുവന്ന ഒരു പരിപാടി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാതെ എങ്ങനെയാണ് സര്‍വ്വവ്യാപിയാകുന്നത്.
enrollmentചെയ്യുന്ന ആള്‍ തിരിച്ചറിയല്‍ കാര്‍ഡും വിലാസത്തിന്റെ തെളിവും ചോദിക്കും. തിരിച്ചറിയല്‍ ഇല്ലാത്ത ആളുകള്‍ക്കുള്ളതാണ് ഇത്. എങ്കില്‍ നിങ്ങള്‍ എന്തിന് മറ്റ് തെളിവുകള്‍ ചോദിക്കുന്നു? അതെങ്ങനെ നല്‍കാനാകും?
enrollment കേന്ദ്രങ്ങള്‍ അവിശ്വസനീയമായതാണ്. ഒരു നിയന്ത്രണവുമില്ല. കരാറ് ജോലിക്കാര്‍, കരാറുകാര്‍, തുടങ്ങിയ കാര്യങ്ങള്‍. ആര്‍ക്കും uid കിട്ടും.
uid യുടെ ബ്രാന്റ് പേരിനായി നടത്തിയ മല്‍സരം. ഒരു ക്ഷേമ പരിപാടിക്ക് എന്തിന് ഒരു ബ്രാന്റ് പേര് വേണം? അത് വാണിജ്യ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടത്. ക്ഷേമ പരിപാടിക്കല്ല.
നന്ദന്‍ നീലകാനിയുടെ ട്രസ്റ്റിന്റെ പേരാണ് ആധാര്‍.
ഒരു സര്‍ക്കാര്‍ ഓഫീസ് പറയുന്നത് ഇത് സന്നദ്ധമായതാണെന്ന്, മറ്റൊന്ന് അത് നിര്‍ബന്ധമാണെന്ന് പറയുന്നു. എന്തുകൊണ്ട്? വഞ്ചിനയോടുകൂടി പ്രചരിപ്പിക്കുന്ന പരിപാടിയാണ്.
നികുതി ദായകരുടെ പണം കൊണ്ടാണ് ഡാറ്റാബേസ് നിര്‍മ്മിച്ചത്. അതിനെയാണ് വാണിജ്യപരമായി ചൂഷണം ചെയ്യുന്നത്.
രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട സ്വകാര്യ വിദേശ കമ്പനികള്‍ പങ്കെടുക്കുന്നു. ഒരണ്ണം L1ID Solutions ആണ്. രണ്ട് അമേരിക്കന്‍ കമ്പനികള്‍ ലയിച്ചതാണ് അത്. identix and visag? അമേരിക്കയിലെ ജോര്‍ജിയയില്‍ ഡ്രൈവിങ് ലൈസന്‍സ് കൊടുക്കാനുള്ള കരാര്‍ എടുത്തത് visag ആണ്. അവര്‍ ആ കരാര്‍ പൂര്‍ത്തിയാക്കിയില്ല. കരാര്‍ റദ്ദാക്കപ്പെട്ടു. അവര്‍ക്കെതിരെ SEC യുടെ അന്വേഷണം നടക്കുകയാണ്..പിന്നീട് CIA അവരെ ഏറ്റെടുത്തു. പിന്നെ അതിനെ Identix മായി ലയിപ്പിച്ച് L1ID Solutions സ്ഥാപിച്ചു. അതിന് ശേഷം അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ ധാരാളം പദ്ധതികള്‍ കിട്ടി. പിന്നീട് അവര്‍ ഫ്രഞ്ച് കമ്പനിയായ safan നുമായി ലയിച്ചു. അവര്‍ അമേരിക്കയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
UIDAI യുടെ കരാര്‍ കൊടുത്തത് safan മായി കൂട്ടുകെട്ടുണ്ടാക്കിയ സത്യം-മഹിന്ദ്രക്കാണ്. L1ID Solutions നെ ഇപ്പോള്‍ വിളിക്കുന്നത് mobo trust എന്നാണ്.
സത്യം-മഹിന്ദ്ര … ഉം mobo trust safan ന്റെ subsidiery ആണ്. safan ആണ് ബയോമെട്രിക് തുടങ്ങിയ ഉപകരണങ്ങളെല്ലാം നല്‍കുന്നത്. ഇവരുടെ കരാര്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് വായിക്കാന്‍ വേണ്ടി തുറന്നുകൊടുത്തിട്ടില്ല.
പാകിസ്ഥാനും ഇതേ സേവനങ്ങള്‍ അവര്‍ നല്‍കുന്നു. പാകിസ്ഥാന്റെ തിരിച്ചറിയല്‍ പദ്ധതി.
empanel enrollment ഏജന്‍സികള്‍.
രജിസ്റ്റാര്‍മാര്‍ ആയി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, sbi, lic, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. രജിസ്റ്റാര്‍മാര്‍ ആണ് enrollment ഏജന്‍സികളെ തെരഞ്ഞെടുക്കുന്നത്. ആദ്യം അത് 209 ആയിരുന്നു. ആ പട്ടിക വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ മൂന്നെണ്ണത്തിന് ഒരു വിലാസമായിരുന്നു. ഒന്നിനെ 1000 കള്ള idകളുമായി പിടക്കപ്പെട്ടു.
ഈ ഏജന്‍സികള്‍ മറ്റ് കമ്പനികളേയും തങ്ങളുടെ ശാഖയായി ചേര്‍ന്നു. നിയമം പ്രകാരം അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. ഒരു സര്‍ക്കാര്‍ സംവിധാനമോ UIDAI ഓ ഇത് കണ്ടെത്തിയില്ല. ശാഖകള്‍ 3.5 ലക്ഷം രൂപക്ക് ചെറു കരാറുകള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു. അവസാനം അങ്ങനെ എത്തിയ കരാറുകാര്‍ക്ക് കരാറ് കിട്ടാനായി 5-7 ലക്ഷം രൂപ വരെ കൊടുക്കേണ്ടി വന്നു. അയാള്‍ അതിനെതിരെ പരാതി കൊടുത്തു. അങ്ങനെയാണ് UIDAI ഈ നിയമ ലംഘനത്തെക്കുറിച്ച് അറിയുന്നത് തന്നെ.
മൈസൂര്‍. ഓട്ടോ ഡ്രൈവര്‍ കള്ള ഐഡി കൊടുക്കുന്നു. ഒരു ടിവി ചാനലിന്റെ രഹസ്യ ക്യാമറ പ്രവര്‍ത്തനത്തില്‍ അത് കണ്ടെത്തി. 4 മാസത്തിന് ശേഷം അവര്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പക്ഷേ ഏജന്‍സിക്കെതിരെ കേസ് ഒന്നുമില്ല. മുമ്പ് കള്ള റേഷന്‍കാര്‍ഡ് കൊടുത്തിരുന്ന കമ്പനിയായിരുന്നു ഇതെന്ന് മന്ത്രി പറഞ്ഞു. റേഷന്‍കാര്‍ഡിന് വേണ്ടി ഇവര്‍ ആളുകളെ പട്ടികയില്‍ ചേര്‍ത്തു. എന്നാല്‍ ആ ഡാറ്റാബേസ് അവര്‍ സര്‍ക്കാരിന് കൊടുത്തില്ല. 35 കോടിയുടേയോ മറ്റോ ഒരു cag കേസ് അവര്‍ക്കെതിരെയുണ്ട്. UIDAI ceo യുടെ ട്രസ്റ്റിന്റെ ബോര്‍ഡ് അംഗമാണ് ഈ കമ്പനിയുടെ ceo. അവരും ആധാര്‍ പട്ടികയില്‍ ചേര്‍ക്കല്‍ ഏജന്‍സിയാണ്. ഇപ്പോള്‍ ജയിലിലുള്ള ഭീകരവാദിയായ അലി എന്നയാള്‍ക്ക് ഐഡി കൊടുത്തത് ഈ കമ്പനിയാണ്. നന്ദന്‍ നിലകാനിയുടെ ഐഡിയും ഈ കമ്പനിയാണ് കൊടുത്തത്. അത്രക്ക് പരിഹാസ്യമായ തലത്തിലേക്ക് ഇത് പോകുന്നു.
നിയമവിരുദ്ധമായ നടപ്പാക്കല്‍
2010 ലെ national authentication authority of india നിയമം
eligibility discreation ആണ് ക്ഷേമ പരിപാടികളിലെ ചോര്‍ച്ച. കള്ളപ്പേര് കാരണമാണ്. MPമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അര്‍ഹതയില്ലാത്തവര്‍ക്കും ക്ഷേമ പരിപാടികളില്‍ അംഗത്വം കൊടുക്കാനാകും.
നിയമം ഈ പ്രൊജക്റ്റിനെ തള്ളിക്കളഞ്ഞു. എന്നിട്ടും അവര്‍ പ്രൊജക്റ്റുമായി മുന്നോട്ട് പോയി.
അറ്റോര്‍ണി ജനറല്‍ ഒരു പ്രസ്ഥാവന നല്‍കി. ഭരണഘടനയുടെ article 73 പറയുന്നു, executive ന്റെ അധികാരം legislature ന്റേതുമായി co extensive ആണ്. എന്നാല്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ച് രാഷ്ട്രത്തിന് നിയമമുണ്ടാക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്പോള്‍ കേന്ദ്ര executive ന് മുന്നോട്ട് പോകാനും നടപ്പാക്കാനുമുള്ള അധികാരമുണ്ടായിരിക്കില്ല എന്ന് അത് വ്യക്തമായി പറയുന്നു.
അറ്റോര്‍ണി ജനറല്‍ അത് പറഞ്ഞില്ല. എന്തായാലും പാര്‍ളമെന്റിന്റെ standing committee അറ്റോര്‍ണി ജനറലിനോട് വിസമ്മതിച്ചു. എന്നാല്‍ നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും അവര്‍ ആ പദ്ധതി തുടരുകയും നടപ്പാക്കുകയും ചെയ്തു.
committes recomentation യുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണ് അത്. സ്വന്തം നിയമ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും തള്ളിക്കളഞ്ഞു. പക്ഷേ പദ്ധതി തുടര്‍ന്നു. നമ്മളോരോത്തവരും നിശബ്ദരായിരുന്നു. ആ അവസ്ഥയില്‍ നിശബ്ദരായിയിരിക്കുന്നതില്‍ നമ്മള്‍ സന്തോഷം കണ്ടെത്തി. [31:00]
വിവരംകെട്ട രീതിയില്‍ നടപ്പാക്കി.
ഇപ്പോള്‍ അവര്‍ക്ക് kyc norms വേണം. എന്തുകൊണ്ട്? അവര്‍ക്ക് പണം അയക്കല്‍ നടത്തണം.
uid നമ്പര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കണം.
പ്രസിദ്ധമായ ഒരു മാനേജ്‌മെന്റ് വാക്യമുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ പരിശോധിക്കുക. നിങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ പഠിപ്പിക്കുക. നിങ്ങള്‍ക്ക് പഠിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കണ്‍സള്‍ട്ടന്റാകുക.
ചെക്ക്, ഇന്റര്‍നെറ്റ്, ഫോണ്‍, കാര്‍ഡ് തുടങ്ങി പല മാര്‍ഗ്ഗങ്ങളിലൂടെ പണം നിങ്ങള്‍ക്ക് അയക്കാന്‍ ആകും. എങ്കില്‍ പണമയക്കാന്‍ എന്തിന് uid വേണം?
ഈ ഇടപാടില്‍ രണ്ട് ആള്‍ക്കാരുണ്ട്. ബാങ്കുകളും നിങ്ങളും. നിങ്ങള്‍ക്ക് ബാങ്കില്‍ പോയി അവരോട് ചോദിക്കാനും, എന്താണ് ഈ തുക ഇങ്ങനെ വന്നത് എന്നൊക്കെ.
നിങ്ങള്‍ ഇതില്‍ നിങ്ങളുടെ uid ബന്ധിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഇടപാടില്‍ ഒരു മൂന്നാമനേയും ഇടക്ക് കയറ്റുകയാണ്. അതായത്, ഡാറ്റാബേസ് നിയന്ത്രിക്കുന്ന ആളിനെ. നമുക്കറിയില്ല ആരാണ് ആ മനുഷ്യനെന്ന്. ആരോട് പരാതി പറയണമെന്നും അറിയില്ല. നിങ്ങളുടെ ബാങ്ക് അകൌണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍, ബാങ്കുകാര് പറയും ഞങ്ങള്‍ക്കൊന്നുമറിയില്ലെന്ന്. ആരോ ഏതോ വിരലടയാളം പതിപ്പിച്ച് നിങ്ങളുടെ പണം എടുത്തുകൊണ്ടുപോയി.
അവര്‍ അവസാനം കൊണ്ടുവന്ന കരട് നിയമത്തില്‍ ബാധ്യതയേ ഉണ്ടായിരുന്നില്ല. പരാതി സ്വീകരിക്കണമോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കും. നിര്‍ദ്ദയമായ കരട്.
നിങ്ങള്‍ മരിച്ചെന്ന് അവര്‍ക്ക് പ്രഖ്യാപിക്കാം. നിലനില്‍ക്കുന്നില്ല. 3 വര്‍ഷത്തേക്ക് നിങ്ങള്‍ നിങ്ങളുടെ uid നമ്പര്‍ ഉപയോഗിച്ചില്ലെങ്കില്‍ അവര്‍ക്ക് നിങ്ങളെ നിലനില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിക്കാം.
3 വര്‍ഷം കൊണ്ട് അവര്‍ക്ക് നിങ്ങളെ നിലനില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിക്കാമെങ്കില്‍, അവര്‍ക്കത് 3 ദിവസത്തിലും സാധ്യമാണ്.
നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം നിങ്ങള്‍ക്ക് നഷ്ടമാകുന്നു. അത് ഡാറ്റാബേസ് നിയന്ത്രിക്കുന്ന ആളിലേക്ക് പോകുന്നു. ആരാണ് ഈ ആള്‍? ഈ മൂന്നാമന്‍ ആരാണ്? നിങ്ങള്‍ അത് നിങ്ങളോട് തന്നെ ചോദിക്കുക.
നിര്‍മ്മാണ ജോലി ചെയ്യുന്ന ദരിദ്രര്‍. പ്ലാസ്റ്റിക് ഷീറ്റിന് താഴെ ജീവിക്കുന്നു. UIDAI പറയുന്നു അവര്‍ ദരിദ്രര്‍ക്ക് ID കൊടുക്കുകയാണെന്ന്. ഈ ജോലിക്കാര്‍ക്ക് വിരലടയാളം ഉണ്ടാവില്ല. അവ തേഞ്ഞ് പോയിരിക്കാം. അവര്‍ക്ക് ഒരു വീടാണോ അതോ identity ആണോ വേണ്ടത്?
നിയമപ്രകാരം നിര്‍മ്മാണ കമ്പനി അവര്‍ക്ക് വീടും വിദ്യാഭ്യാസവുമൊക്കെ കൊടുക്കേണ്ടതാണ്.
ആയിരക്കണക്കിന് കോടികള്‍ ചിലവാക്കി അവര്‍ക്ക് identity കൊടുക്കണോ?
മാലിന്യ സംസ്കരണ തൊഴിലാളികളുടെ അവസ്ഥ ഭയാനകമാണ്. അവര്‍ കുടിയേറ്റ തൊഴിലാളികളാണ്. അവര്‍ നഗ്നമായ കൈകളോടെയാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് എങ്ങനെ ആ ട്രക്കുകളില്‍ യാത്രചെയ്യാനാകും. നിങ്ങള്‍ അവര്‍ക്ക് identity കൊടുക്കുന്നു.
നയപരമായ തീരുമാനങ്ങള്‍ കോടതിക്ക് ചോദ്യം ചെയ്യാനാവില്ല എന്ന് 2010 ല്‍ ജഡ്ജി കപാഡിയ വിധിച്ചു.
80000 കോടി രൂപയുടെ ആഹാരമാണ് പ്രതിവര്‍ഷം ചവറാക്കപ്പെടുന്നത്. ഭക്ഷ്യാവകാശ നിയമ പ്രകാരം എന്തുകൊണ്ട് ഈ ആഹാരം വിതരണം ചെയ്തുകൂടാ എന്ന് കോടിതി ചോദിച്ചു. അത് വിതരണം ചെയ്യാനാവില്ല, കാരണം അത് നയപരമായ തീരുമാനമാണ് എന്ന് പ്രധാനമന്ത്രി മറുപടി കൊടുത്തു. ഭക്ഷ്യ സംഭരണത്തെ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചു. ഭക്ഷണമോ identityയോ കൊടുക്കു.
സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത് പതിനായിരം ടണ്‍ ആഹാരം ചീത്തയായി പോയി എന്നാണ്. ആരാണ് അത് തീരുമാനിക്കുന്നത്? അത് പതിനായിരമാണോ, മൂവായിരമാണോ, അയ്യായിരമാണോ? ആര്‍ക്കും അറിയില്ല. അവിടെയാണ് ചോര്‍ച്ച നടക്കുന്നത്.
ശേഖരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ 5000 ടണ്‍ മറ്റെവിടേക്കെങ്കിലും മാറ്റിവിടുന്നു. സംഭരണ അകൌണ്ടില്‍ നിന്ന് നിങ്ങള്‍ ആ 5000 ടണ്‍ നീക്കം ചെയ്യുന്നു. ലളിതം.
അത് നിങ്ങളുടെ വിരലടയാളമോ id ഓ അത് ഉറപ്പിക്കില്ല.
ഇത് മനസിലാക്കുന്നതിന് നിങ്ങള്‍ക്ക് റോക്കറ്റ് സയന്‍സ് അറിയേണ്ട കാര്യമില്ല. ഇങ്ങനെയാണ് കരിഞ്ചന്ത പ്രവര്‍ത്തിക്കുന്നത്.
നാം കള്ളന്‍മാര്‍ക്ക് നമ്മേ നിയന്ത്രിക്കാനുള്ള ഉപകരണങ്ങള്‍ കൊടുക്കുകയാണ് നാം ചെയ്യുന്നത്. ഭീകരമായ കാര്യം.
നുഴഞ്ഞുകയറുന്ന സേവനസൌകര്യങ്ങള്‍
ഒരു ചിലവാണ്. ഓരോ ബാങ്കിനും സ്കാനര്‍, UIDAI ഡാറ്റാബേസുമായി ഇന്റര്‍നെറ്റ് ബന്ധം നിലനിര്‍ത്തണം … ഇതെല്ലാം ചിലവുള്ള കാര്യമാണ്.
റേഷന്‍ സംവിധാനത്തിലെ 30 കോടിയാളുകള്‍. അവര്‍ ഇല്ലാതെയായി.
ബാങ്കുകള്‍, ttr, എല്ലാവര്‍ക്കും സ്കാനറുണ്ട്. ആര്‍ക്കും അറിയില്ല മൊത്തം ചെലവ്.
നിങ്ങള്‍ ശബ്ദിക്കണം, പ്രവര്‍ത്തിക്കണം. അത് നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും രാജ്യത്തിനും അപകടകരമാണ്.
അതിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ.
ഈ വിഢിത്തം അവസാനിപ്പിക്കാനായി സംഘം ചേരുക.
മുഖ്യധാരാ മാധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ഒരു ചെറിയ പ്രശ്നം പോലും റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അങ്ങനെ ഇനിചെയ്യരുത് എന്ന് ആരോ വന്ന് അവരെ നിര്‍ബന്ധിക്കുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ശക്തമായ സമ്മര്‍ദ്ദവും ഉണ്ട്. വിദേശ കമ്പനികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടല്ലോ.
അഴിമതി ഇല്ലാതാക്കാനും ദരിദ്രര്‍ക്ക് ക്ഷേമപരിപാടികളുടെ ഗുണം ലഭ്യമാക്കാനുമാണ് UID കൊണ്ടുവന്നത്. അഴിമതിക്കാരായ ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഉപകരണം കൊടുക്കുന്ന പരിപാടിയാണ് ആ പരിഹാരം കൊണ്ട് നാം നേടിയത്.
എന്തുകൊണ്ട് നിങ്ങള്‍ക്കൊരു ദേശീയ id കാര്‍ഡ് വേണം?
മൊത്തം നീതിന്യായപരിപാലനത്തിന് എതിരാണ് ബയോമെട്രിക്.
1 ഒക്റ്റോബര്‍ 2010 ന് Economist. അത് തുടങ്ങുന്നത് gangster news spy thrillers ന് നന്ദി പറഞ്ഞുകൊണ്ടാണ്. അതുകൊണ്ട് ബയോമെട്രിക് ഒരു ഫാന്‍സി ഉപകരണമാണെന്ന് ആളുകള്‍ കരുതാന്‍ കരണമായി.
ബലപ്പെടുത്തുന്ന തെളിവുകള്‍.
ഇവിടെ ഒരു കൊലപാതകം നടക്കുകയാണെങ്കില്‍, എന്റെ വിരലടയാളങ്ങല്‍ ഇവിടെയെല്ലാം ഉണ്ട്.
ഞാന്‍ ഇവിടെയുണ്ടായിരുന്നില്ല എന്ന ഒരു alibi എനിക്ക് ഇല്ലെങ്കില്‍, എനിക്ക് ഇരയെ കൊല്ലണണെന്ന് പ്രേരണ ഉണ്ടെങ്കില്‍ എന്റെ വിരലടയാളം ഇതുരണ്ടുമായി ബലപ്പെടുത്തുന്നു.
ഇനി എന്റെ വിരലടയാളം ഒരു ഡാറ്റാബേസില്‍ ഉണ്ടാകുകുയും അത് എടുത്ത് ആയുധത്തില്‍ പതിപ്പിക്കുകയും ചെയ്താല്‍ അത് നിയമശാസ്ത്രത്തിന് മേലുള്ള ആക്രമണമാകും. ആര്‍ക്കും വിരലടയാളം പകര്‍ത്താം എന്ന് ജൂഡ് കാണിച്ച് തരും.
മഡ്രിഡ് ബോംബ് ആക്രമണ കേസ് അത്തരത്തിലൊന്നാണ്. കാലിഫോര്‍ണിയയില്‍ നിന്ന് ഒരാളെ അതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ നിന്ന് മനസിലായത് ആ മനുഷ്യന്‍ തന്റെ ജീവിതത്തിലൊരിക്കലും കാലിഫോര്‍ണിയ വിട്ട് പോയിട്ടില്ല എന്നാണ്. മാസങ്ങള്‍ക്ക് ശേഷം ശരിക്കുള്ള കുറ്റവാളിയെ മഡ്രിഡില്‍ അറസ്റ്റ് ചെയ്തു.
ബയോമെട്രിക്സിനെക്കുറിച്ച് ധാരാളം ശാസ്ത്ര ലേഖനങ്ങള്‍ ഉണ്ട്. ഡാറ്റാബേസ് വലുതാകുന്നതോടെ, ശേഖരിക്കുന്ന രീതികള്‍ വലുതാകുന്നതോടെ തെറ്റുകളുടെ സാദ്ധ്യത ക്രമാതീതമായി വലുതാകും.
UIDAI പറയുന്നത് അവരുടെ ബയോമെട്രിക് തെറ്റുകള്‍ 15% ആണെന്നാണ്. ഇന്‍ഡ്യന്‍ ജനസംഖ്യയുടെ 15% എത്രയാണ്? നിങ്ങള്‍ നിങ്ങളുടെ വിരലടയാളം യന്ത്രത്തില്‍ വെച്ചപ്പോള്‍ അത് പറയുന്നു നിങ്ങള്‍ നിങ്ങളല്ലെന്ന്. നിങ്ങള്‍ ഇനി എന്ത് ചെയ്യും? ഒന്നും ചെയ്യാനില്ല. നിയന്ത്രണം നിങ്ങളില്‍ നിന്ന് മനുഷ്യനല്ലാത്ത് ഒരു സംവിധാനത്തിലേക്ക് പോകുന്നു. അത് അപകടകരമാണ്.
ഒരു കോടതിയിലെ ബലപ്പെടുത്തുന്ന തെളിവ് ആണ് ഏറ്റവും നല്ലത്.
എന്തുകൊണ്ട് ഇത് എല്ലാ താമസക്കാര്‍ക്കും കൊടുക്കുന്നു?
ആദ്യം ഇത് എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടിയായിരുന്നു. അങ്ങനെ അവര്‍ക്ക് നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താം എന്ന് പറഞ്ഞു. പിന്നീട് അത് അവര്‍ മാറ്റി എല്ലാ താമസക്കാര്‍ക്കും എന്നാക്കി. കാരണം നിങ്ങള്‍ പൌരനാണോ അല്ലയോ എന്ന് നിങ്ങളുടെ ബയോമെട്രിക് പറയില്ല. വേറെ ചിലതാണ് നിങ്ങളെ പൌരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.
നിങ്ങള്‍ക്ക് ഒരു ദേശീയ ഐഡി തരുന്ന ആ നിമിഷം അവര്‍ നിങ്ങളുടെ യജമാനന്‍മാരാകുന്നു.
ജൂണ്‍ 2009 ന് UK National ID പദ്ധതി റദ്ദാക്കി.
തെരേസ മെയ് ആഭ്യന്തരവകുപ്പ് സെക്രട്ടറി പറഞ്ഞു: “സര്‍ക്കാരിന്റെ ഏറ്റവും മോശം, അതിക്രമിച്ച് കയറുന്ന ഉപദ്രവിക്കല്‍, വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണം. ജനങ്ങളുടെ സേവകരെന്ന നിലയില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യാനാണ് ഞങ്ങളോട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അല്ലാതെ അവരുടെ യജമാനന്‍മാരായല്ല!”
നിങ്ങള്‍ക്ക് ഒരു ദേശീയ ഐഡി തരുന്ന ആ നിമിഷം അവര്‍ നിങ്ങളുടെ യജമാനന്‍മാരാകുന്നു. അവര്‍ ആരാണ്? അവരില്‍ 25% പേരും ശിക്ഷിക്കപ്പെട്ട കുറ്റവാളികളാണ്.
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ഒരു വരിയിൽ 6 വിമർശന പരാമർശങ്ങൾ.
1) ആശയപരമായി കുറവുകളുള്ളതും.
2) ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട.
3) അപകടകരമായ ഘടനയോട് കൂടിയ.
4) നിയമ വിരുദ്ധമായും.
5) സുതാര്യതയില്ലാതെയും നിര്‍മ്മിച്ച.
6) അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്.
ഒന്നു ചോദിക്കട്ടെ ആധാർ റിനോട് നിങ്ങൾക്കിത്ര വൈരാഗ്യം എന്താണ് ???
ആധാറിന് അപാകതകൾ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാൾതന്നെയാണ് ഞാൻ. പക്ക്ഷേ സുതാര്യവും സുരക്ഷിതവുമായ ഒരു ഏകീകൃത ദേശീയ വ്യക്ത്തി തിരിച്ചറിയൽ സംവിധാനം വേണമെന്നു ഉറച്ചു വിശ്വസിക്കുന്നു.
ഞാൻ വായിച്ച വിമർശനലേഖനങ്ങളിൽ ഏറ്റവും അടിസ്ഥാന രഹിതവും , ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് നിങ്ങൾ മുകളിൽ എഴുതിവച്ചിരിക്കുന്നത് മൊത്തം. ഒരു തരം മോഹനൻ വൈദ്യർ ലൈനിൽ എഴുതി വച്ചിരിക്കുന്നത് പോലെയാണ് എനിക്ക് മനസിലാവുന്നത്.
ആധാറിനു ഒരു ബ്രാൻഡിംഗ് നടത്തിയതിനെ പോലും ഇത്ര നിഗൂടമായ് നിങ്ങൾ കാണുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല ???
മറ്റു വിദേശരാജ്യങ്ങളുടെ സർക്കാർ വെബ് സ്റ്റെറ്റുകൾ സന്ദർശിച്ചാൽ മനസിലാവും , എത്ര മാനഹാരവും ഉപയോക്തൃ സൗഹാർദപരമായും ആണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന്.
സ്വകാര്യത…സ്വകാര്യത…സ്വകാര്യത… നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നതുപോലത്തെ ഒരു സ്വകാര്യതയും ഇന്ന് ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർക്കും ഇല്ല. നിങ്ങൾ ഫേസ്ബുക്കിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ തന്നെ ധാരാളമാണ് നിങ്ങളുടെ പേരിൽ ഒരാൾക്ക് ആൾമാറാട്ടം നടത്താൻ , അങ്ങിനെ നടന്നിട്ടുമുണ്ട് ….. അവിടെയാണ് ആധാറിന്റെ വിവര ശേഖരണ സുരക്ഷിതത്വം മാത്രം ഓർത്ത് ആകുലപ്പെടുന്നത്. പോട്ടെ ഒരു വാഹനം വാങ്ങുമ്പോൾ ഒരുസ്വകാര്യ കമ്പനിക്ക് നിങ്ങളെ സംബന്ധിച്ച് എന്തെല്ലാം തിരിച്ചറിയൽ രേഖകൾ നൽകുന്നു , ഒരു സ്വകാര്യബാങ്കിൽ നിങ്ങൾ നിക്ഷേപം നടത്തുമ്പോൾ നിങ്ങളെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങൾ നിങ്ങൾ നൽകുന്നു ബാലാബാങ്കുകളും ഇന്ന് ലോക്കറുകൾക്ക് ബിയോമെട്രിക് സംവിധാനങ്ങൾ ഏർപെടുത്തിയിരിക്കുന്നു. ഇവക്കൊക്കെ എത്രത്തോളം സുരക്ഷിതത്വം ഉണ്ടെന്നു നിങ്ങൾ കരുതുന്നു.
ബാങ്ക് അക്കൗണ്ടുകൾ ആധാറിനു മുൻപും ഹാക്കുചെയ്യപ്പെട്ടിട്ടുണ്ട് ….!!! നിങ്ങൾ പറയുന്ന സാധ്യതകൾ മറ്റു പല രാജ്യസുരക്ഷ രേഖകൾക്കും പലരീതിയിലും, പലതരത്തിലും ബാധകമാണ് ഈ പറയുന്ന ആതേ വിദേശകമ്പനികൾക്ക് ഇന്ത്യയുടെ തന്ത്രപ്രധാന രേഖകൾ ഭരണ , നയതന്ത്ര , പ്രതിരോധ വകുപ്പുകളുടെ കമ്പ്യൂട്ടറിൽ നിന്നു നിഷ്‌പ്രയാസം എടുക്കാവുന്നതേയുള്ളൂ (നിങ്ങൾ പറയുന്നത് വെച്ചുനോക്കുമ്പോൾ )
ഇന്നും ISRO അമേരിക്കയുടെ പകുതിച്ചിലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു. എന്തേയ് CIA യുടെ സങ്കടനകൾക്ക് ആ വിവരങ്ങൾ ഒന്നും വേണ്ടേ ???
////// 3 വര്‍ഷം കൊണ്ട് അവര്‍ക്ക് നിങ്ങളെ നിലനില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിക്കാമെങ്കില്‍, അവര്‍ക്കത് 3 ദിവസത്തിലും സാധ്യമാണ്./////
//// അത് ഡാറ്റാബേസ് നിയന്ത്രിക്കുന്ന ആളിലേക്ക് പോകുന്നു. //////
ഇത് എങ്ങിനെയാണ് സാധ്യമാവുക ചുമ്മാതെ എഴുതിവെക്കാതെ , കൃത്ത്യമായിട്ട് വിശദീകരിക്ക്.
ഇപ്പോപോലും പഞ്ചായത്തീന്നു കിട്ടുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ് അടക്കമുള്ളവക്ക് കോടതിയിൽ പോലും വിലയുണ്ടെന്നിരിക്കെ.
ദയവുചെയ്ത് ജങ്ങളെ ഭീതിപ്പെടുത്തി തെറ്റുധരിപ്പിക്കാതിരിക്കു , ഇനിയും സുതാര്യവും സത്യസന്ധവും മായ ഒരു സംവിധാനം വന്നാൽ പോലും എല്ലാവരും അതിനെ ഈ രീതിയിലാകും വിലയിരുത്തുക !!!
താങ്കള്‍ എത്രമാത്രം അവരുട PR വര്‍ക്കില്‍ അടിമയായിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഈ അഭിപ്രായം. വ്യക്തികളോട് തോന്നുന്ന വികാരമാണ് വൈരാഗ്യം. ആധാര്‍ ഒരു വ്യക്തിയല്ല. അതുപോലെ ഞങ്ങള്‍ നിങ്ങള്‍ എന്നൊന്ന് ഇതിലില്ല. അതൊക്കെ സംഘികളുടെ പ്രചാരവേലയാണ്. ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പദ്ധതി. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് പൌരന്റെ കടമായാണ്.
ഏതെങ്കിലും കമ്പനി നമുക്ക് നമ്പര്‍ അടിച്ച് തന്നാല്‍ മാത്രമേ നാം ദേശീയ വ്യക്തിയാകൂ എന്ന് കരുതുന്നത് വിഢിത്തമാണ്. കാരണം, ഭൌതികമായി തന്നെ 400 നാട്ട് രാജ്യങ്ങളായി വിഭജിച്ച് നിന്ന കാലത്ത് പോലും ഏതെങ്കിലും കമ്പനി അടിച്ച് പണം കൊടുത്ത് നാം വാങ്ങുന്ന ഇത്തരം ഒരു നമ്പര്‍ ഇല്ലാതെ, ബ്രിട്ടീഷുകാരുടേയും മതമൌലികവാദികളുടേയും അടിത്തമര്‍ത്തലിനെ അതിജീവിച്ച് നമ്മുടെ പൂര്‍വ്വികര്‍ നേടിയെടുത്ത ഒന്നാണ് നമ്മുടെ ദേശീയത. അന്ന് വേണ്ടീയിരുന്നില്ലാത്ത ഒരു ഐഡി ഇനിയും ആവശ്യമില്ല.
നന്ദന്‍നീലകാനിയുടെ ട്രസ്റ്റിന്റേ പേര് തന്നെ ഈ പദ്ധതിക്ക് വരുന്നതില്‍ ഒരു നിഗൂഢതയും കാണുന്നില്ലെങ്കില്‍ എന്ത് പറയാനാണ്.
വെബ് സൈറ്റിന്റെ മനോഹാരതയുടെ താരതമ്യ പഠനമല്ല പദ്ധതിയെക്കുറിച്ചുള്ള വിമര്‍ശനം.
സ്വകാര്യത പ്രധാന പ്രശ്നമല്ല. നിങ്ങളാണ് അത് മാത്രമാണ് പ്രശ്നം എന്ന് വരുത്തിത്തീര്‍ക്കുന്നത്. ഒഴുവാക്കലാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.
ഫേസ്‌ബുക്ക് അകൌണ്ടില്ലെങ്കില്‍ ആര്‍ക്കെങ്കിലും റേഷന്‍ കിട്ടാതെ വരുമോ? പരീക്ഷ എഴുതാന്‍ പറ്റാതെ വരുമോ? ഫേസ്‌ബുക്ക് തെമ്മാടിത്തരം കാണിച്ചാല്‍ കേന്ദ്രസര്‍ക്കാരും തെമ്മാടിത്തരം കാണിക്കുമോ? ഫേസ്‌ബുക്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം എന്താണ്?
ഹാക്കിങ് സാധാരണമാണെങ്കില്‍ ഒരാളുടെ എല്ലാം ഒന്നിപ്പിക്കുന്ന ആധാര്‍ നമ്പര്‍ ഹാക്ക് ചെയപ്പെട്ടാല്‍ അയാളുടെ കാര്യം പോക്കാവില്ലേ? വിരലടയാളം പാസ്‌വേഡ് പോലെ മാറ്റാന്‍ പറ്റില്ലല്ലോ? ഇനി മൊത്തം ആധാര്‍ സംവിധാനവും ഹാക്കുചെയ്യുകയോ സെര്‍വ്വറോ നെറ്റ്വര്‍ക്കോ തകരാറിലാകുകയോ ചെയ്താല്‍ രാജ്യം നിശ്ചലമാകില്ലേ? എല്ലാ മുട്ടകളും ഒരു കൂടയില്‍ സൂക്ഷിക്കരുത് എന്നൊരു പ്രയോഗം ഓര്‍ക്കുക.
ISROയുടെ കാര്യം നമ്പിനാരായണന്‍ പറഞ്ഞതറിയില്ലേ?
അത് ഡാറ്റാബേസ് നിയന്ത്രിക്കുന്ന ആളിലേക്ക് പോകുന്നു ഇത് എങ്ങിനെയാണ് സാധ്യമാവുക എന്ന ചോദ്യത്തിന് ഉത്തര്‍ പ്രദേശിലെ ആധാര്‍ റേഷന്‍ തട്ടിപ്പ് മാത്രം പരിശോധിച്ചാല്‍ മതിയാകും.
ജനം ഇത് വന്നത് മുതല്‍ ഒറ്റക്കൊറ്റക്ക് ഭയപ്പാടിലാണ്. എന്റെ ആവശ്യം അതിനില്ല.
സമാധാനമായി ഇരുന്ന് ആധാര്‍ വിഭാഗത്തിലെ 200 ല്‍ അധികം വാര്‍ത്തകള്‍ വായിച്ചാല്‍ ഇതിന്റെ പ്രശ്നം എന്തെന്ന് മനസിലാകും.