അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു

പുതിയ Poor People’s Campaign ന്റെ ഭാഗമായി അമേരിക്ക മുഴുവന്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിര്‍മ്മിക്കാനും നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കുറഞ്ഞ ശമ്പളമുള്ള ജോലിക്കാരും, മത പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരങ്ങളും, പ്രകടനങ്ങളും നടത്തി. കൊടുംകാറ്റ് Maria പോലുള്ള ദുരന്തങ്ങള്‍ ദരിദ്രരെ അനുപാതമില്ലാതെ ബാധിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ സമരത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ 28 പേരെ അറസ്റ്റ് ചെയ്തു. കന്‍സാസിലെ Topeka ല്‍ Medicaid വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തവരില്‍ 16 പേരെ അറസ്റ്റ് ചെയ്തു. കെന്‍ടക്കിയില്‍ 400 സമരക്കാരെ സഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. തിങ്കളാഴ്ച നടന്ന സമരങ്ങളെല്ലാം നാല് ആഴ്ചകളാല്‍ തുടരുന്ന പുതിയ Poor People’s Campaign ന്റെ ഭാഗമായ സമാധാനപരമായ നേരിട്ടുള്ള ഇടപെടലുകളായിരുന്നു.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s