അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്

പുതിയ പഠനമനുസരിച്ച് അമേരിക്കയില്‍ വില്‍ക്കുന്നമൂന്നിലൊന്ന് കടല്‍ ആഹാരങ്ങളുടെ സാമ്പിളുകളുടേയും ലേബലുകള്‍ തെറ്റാണ്. ചിലസ്ഥലങ്ങളിലെ പകുതി സാമ്പിളുകളിലും ലേബലില്‍ കൊടുത്തിരിക്കുന്ന മല്‍സ്യത്തിന് പകരം വേറെ മല്‍സ്യമായിരുന്നു പാക്കറ്റിനകത്തുണ്ടായിരുന്നത് എന്ന് Oceana എന്ന സംഘം പറയുന്നു. 1,200 കടല്‍ ആഹാര സാമ്പിളുകളാണ് അവര്‍ പരിശോധിച്ചത്. ചില മല്‍സ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന് red snapper ന്റെ 120 സാമ്പിളുകളില്‍ വെറും 7 എണ്ണം മാത്രമായിരുന്നു തെറ്റായത്. മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കാരണം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമായ ചില മല്‍സ്യങ്ങള്‍ സുരക്ഷിതമായ തരം മല്‍സ്യങ്ങളായി ലേബല്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് വിറ്റഴിക്കുന്നതായും സംഘം കണ്ടെത്തി. റിപ്പോര്‍ട്ട് എഴുതിയ Kimberly Warner പറയുന്നു, “ആരോഗ്യകരമായ ചില സ്പീഷീസുകളുടെ പേരില്‍ മറ്റുള്ളവയെ കണ്ടതാണ് ഏറ്റവും പ്രശ്നകരമായ കാര്യം. ഉദാഹരണത്തിന് സൂഷി ആഹാരത്തിന് വേണ്ടിയുല്ള വെള്ള ചൂരക്ക് പകരം escolar കാണപ്പെട്ടു. വെള്ള ചൂരകളുടെ 84 ശതമാനവും escolar ആയിരുന്നു. കുറച്ച് ഔണ്‍സുകളില്‍ കൂടുതല്‍ അത് കഴിച്ചാല്‍ നിങ്ങള്‍ക്ക് വലിയ ദഹന പ്രശ്നങ്ങളുണ്ടാകും.”


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s