ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

KN Ganesh

റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

article 25.
മത സ്വാതന്ത്ര്യം അനുവദിക്കുന്നു
1991 ന് ശേഷമാണ് നൈഷ്ടിക ബ്രഹ്മചാരിയെന്ന വാദം.
സ്ത്രീകള്‍ പോകാതിരുന്നത് അപകടസാദ്ധ്യത കാരണമാണ്. പുരുഷന്‍മാര്‍ പോലും കുറവ് എണ്ണത്തിലേ പോയിരുന്നുള്ളു. പിന്നീട് റോഡുകളും കാറും ഒക്കെ വന്നതിന് ശേഷമാണ് എണ്ണം കൂടിയത്.
ഗണപതി നൈഷ്ടിക ബ്രഹ്മചാരിയാണ്. വിവേചനമില്ല.
വിശ്വാസം autonomous എന്ന് അംഗീകരിക്കാനാവില്ല. വിശ്വാസി സമൂഹം എന്നൊരു സമൂഹം അടിസ്ഥാനപരമായി religious community യുടെ മറ്റൊരു പ്രയോഗം മാത്രമാണ്.
ഇസ്ലാമിക സമൂഹം, കത്തോലിക്കരെന്ന് പറയുമ്പോള്‍ തെറ്റിധാരണയില്ല. അതുപോലെ ഹൈന്ദവ സമൂഹം എന്ന ഒന്നിനെ വിശ്വാസി സമൂഹം എന്ന വാക്കിലൂടെ നിര്‍മ്മിച്ചെടുക്കുകയാണിവിടെ.
ഭരണഘടനയില്‍ നിന്ന് വ്യത്യസ്ഥമായ സമൂഹമാണ് വിശ്വാസി സമൂഹം എന്ന് പറഞ്ഞാല്‍ പിന്നെ ഭരണഘടനക്ക് ഒരു പ്രസക്തിയില്ലാതാകും. അതോടുകൂടി ജനാധിപത്യം എന്നത് കൂടി തകരും. ജനങ്ങള്‍ എന്നൊരു വിഭാഗം ഇല്ലാതാകും.
പൊതു സമൂഹത്തിന്റെ അടിത്തറയെ തന്നെ നിഷേധിക്കുകയാണ്.
അടിസ്ഥാന ജനാധിപത്യത്തിന്റെ ലംഘനമാണ്.
വിശ്വാസി വേറെന്തോ കൂട്ടമാണ് അവരുടെ എന്തോ ആന്തരിക പ്രശ്നമാണെന്ന് പറയുന്നത് അസംബന്ധമാണ്.

കേവലം വിശ്വാസം എന്ന് പറയുകയാണെങ്കില്‍ എല്ലാ കാലത്തും മനുഷ്യര്‍ വിശ്വാസികളായിരുന്നു. ഭരണഘടയും അങ്ങനെയായിരുന്നു. എല്ലാ കാലത്തും ഇന്‍ഡ്യക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭരണമുണ്ടായിരുന്നു. ഭരണഘടനയും ഉണ്ടായിരുന്നു. ഒന്നിനെ മാത്രം ചരിത്രമാണെന്നും മറ്റേത് ഇപ്പോള്‍ വന്നതെന്നും പറയുന്നത് തെറ്റ്. രണ്ടും ചരിത്ര പ്രക്രിയയുടെ ഫലമായുണ്ടായതാണ്.
വിശ്വാസം – ദൈവം, പ്രകൃതിശക്കി, ഭൂതപ്രേത, സ്വര്‍ഗ്ഗനരക, ശകുന, ഏതിനെക്കുറിച്ചാണ് വിശ്വാസി എന്ന് പറയുന്നത്. ഏത് വിശ്വാസിയെന്ന് പറയണം. അയ്യപ്പ വിശ്വാസി സമൂഹം എന്ന് പറയണം. അങ്ങനെയൊന്നുണ്ടോ? പല ദൈവങ്ങളെ തൊഴുന്ന ഒരാള്‍ മാലയിട്ടു എന്നതിന്റെ പേരില്‍ മാത്രം എന്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസി സമൂഹം ഉണ്ടാകുന്നത്. വിശ്വാസി സംഹിതയുണ്ടാകുന്നത്. ഒന്നുമില്ല.
അയ്യപ്പിന് മാത്രമുള്ള വൃതവുമില്ല. വ്യക്തി എടുക്കുന്ന വൃതമാണ്. നിങ്ങള്‍ തീര്‍ത്ഥാടകനാണ്. തീര്‍ത്ഥാടനം നടത്തുന്നു എന്നതാണ് വിശ്വാസം.
മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഒരു കൃത്യമായ ചട്ടക്കൂടാണ്.
ഇവിടെ എന്താണ്. 41 ദിവസത്തെ വൃതം മാത്രം. വേറൊന്നും ചെയ്യണമെന്ന് ആവശ്യപ്പെട്ടുമില്ല. അതുകൊണ്ട് അത് വിശ്വാസി സമൂഹമല്ല. തീര്‍ത്ഥാടക സമൂഹമാണ്. അല്ലാതെ അയ്യപ്പ മതം ഇല്ല. അതുകൊണ്ട് ചരിത്രാതീത കാലം മുതലും നിലവിലില്ല.

അയ്യപ്പന്‍ ആരാണ്.
500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല. ശാസ്താവിന് കൂടുതല്‍ പഴക്കമുണ്ട്. ഭൂതഗണത്തില്‍ പെട്ടത്, ഹരഹരപുത്രന്‍. ധര്‍മ്മശാസ്താവ്.
സാധാരണ ഹൈന്ദവ ദൈവഗണത്തില്‍ പെടുന്ന ഒരാളല്ല. യക്ഷന്‍മാര്‍, കിന്നരന്‍മാര് …പെട്ടതാകാം.
പുതുക്കോട്ടയിലെ അയ്യനാര്‍ കുതിരപ്പുറത്തിരിക്കുന്ന ആളായി പ്രതിമ കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കോട്ടയം പൊയില്‍ അമ്പലത്തില്‍ അത് കാണാം. അയ്യനാരോടൊപ്പം കറുപ്പ് സ്വാമി എന്നൊരാള്‍. ഇവര്‍ രണ്ടുപേരും ഒരു പുലിയും കൂടി കേരളത്തിലേക്ക് വരുന്നു. മധുരയില്‍ കടക്കരുത് എന്ന് അവിടുത്തെ രാജാവ് പറയുന്നു. അയിത്തമാകാം. പുലിയെ അകത്ത് വിടുന്നു. പുലി എതിര്‍ക്കുന്ന ബ്രാഹ്മണരെ ഓടിക്കുന്നു. പിന്നീട് അയ്യനാര്‍ അകത്ത് വരുന്നു. അവിടെ നിന്നാണ് അയ്യനാര്‍ ആര്യന്‍കാവ് വഴി അച്ചന്‍കോവില്‍ വഴി കറുപ്പ് സ്വാമി അവിടെവെച്ച് മരിക്കുന്നു. കറുപ്പ് സ്വാമിയെ അവിടെ പ്രതിഷ്ടിക്കുന്നു. ശബരിമലയിലും കറുപ്പ് സ്വാമി പ്രതിഷ്ടയുണ്ട്.
അയ്യപ്പന്‍ രോഗശാന്തി നല്‍കുന്നവനാണ്. പുലി വാഹനമാണ്.

വേട്ടക്കൊരു മകന്‍ – വേടരുടെ ദൈവമാണ്.
ബ്രാഹ്മണ ബന്ധമില്ല.
തിരുവിതാംകൂര്‍ ദേവസ്വം ഏറ്റെടുത്ത ശേഷം ഒരു തന്ത്രിയെ കിട്ടാനായി വളരെ പാടുപെട്ടു.
ഒരുപാട് കാലം പൂജാരി ഇല്ലായിരുന്നു. യോഗക്ഷേ സഭയുടെ പ്രവര്‍ത്തനും പെരുമ്പാവൂരുള്ള ഇടത് അനുഭാവിയും ആയിരുന്ന pkp നമ്പൂതിരി എന്നയാള്‍ വയറ്റ്പിഴപ്പിന് വേണ്ടി അവിടെ ശാന്തിക്കാരന്റെ പണി ഏറ്റെടുക്കുന്നത്.
നമ്പൂതിരിമാരാരും അവിടെ പോകില്ല. ഒന്ന മലയുടെ മുകളില്‍ കയറണം. വേടനും മറ്റവനും ഒക്കെ പോകുന്ന അമ്പലമാണ്.
അപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്രാതീത വിശ്വാസം എന്ന് പറയുന്നത്.
ബ്രാഹ്മണരുടെയല്ലാത്ത നൂറ് കണക്കിന് ഇത്തരം അമ്പലങ്ങള്‍ ഇന്‍ഡ്യയില്‍ വളര്‍ന്ന് വന്നിട്ടുണ്ട്.

ബൌദ്ധ സംഘങ്ങള്‍ കേരളത്തിലൊരിടത്തും ഉണ്ടായിരുന്നതായതിന്റെ തെളിവില്ല.
പ്രതിഷ്ടയുടെ രൂപം അപലോഹിതേശ്വരന്റെ രൂപമാണ്. ടിബറ്റില്‍ കാണാം. തെന്‍മല ഭാഗത്തെ അഗസ്ത്യ കൂടത്തില്‍ ഒരു ബുദ്ധവിഹാരം ഉണ്ട്. അതിന്റെ കൂട്ടത്തില്‍ അപലോഹിതേശ്വരന്റെ പ്രതിമയുണ്ട്.
7 ആം നൂറ്റാണ്ടില്‍ ഹുയാങ്സാങ്ങ് തെക്കെ ഇന്‍ഡ്യയില്‍ വരുമ്പോള്‍ തകര്‍ന്ന ബുദ്ധമത കേന്ദ്രത്തെക്കുറിച്ച് പറയുന്നുണ്ട്.
സാധാരണ ബുദ്ധമത കേന്ദ്രത്തിന്റെ രൂപം ശബരിമലക്കില്ല.
പ്രതിഷ്ടയെ ബുദ്ധമത സ്വാധീനമുണ്ടായതാവാം.
ബുദ്ധമതം മദ്യത്തെ നിഷേധിക്കുന്നു. ഭിക്ഷുക്കള്‍ക്ക് മാത്രമാണ് അത്. ഇത് തീര്‍ത്ഥാടകരാണ്.
ബോധസത്വന്‍മാര് സാധാരണ മനുഷ്യരാണ്. അവര്‍ അവസാനം ഭിക്ഷുക്കളായി മാറുമ്പോള്‍ മാത്രമേ നൈഷ്ടിക ബ്രാഹ്മചാരികളാകൂ.
അപലോഹിതേശ്വരന്‍ മഹായാന ബോധിസത്വനാണ്. അദ്ദേഹത്തിന് താര എന്ന താന്ത്രിക് ബുദ്ധമതത്തില്‍ പെട്ട മറ്റൊരു ഡിറ്റിയുമായി ബന്ധമുണ്ട്.

സ്ത്രീ സംഘടനകള്‍ പ്രതികരിച്ചില്ല. ഒരു നിശബ്ദതയാണ്. എന്തുകൊണ്ട് ഇത്രയധികം സ്ത്രീകള്‍ പുറത്തിറങ്ങി. അതത് കുടുംബങ്ങളിലെ പുരുഷന്‍മാരാണ്.
ശരാശരി സ്ത്രീ. അമ്പലങ്ങള്‍ സാധാരണ സ്ത്രീകളുടെ പൊതുസ്ഥലമാണ്. ആ ഒരു തലം എങ്ങനെയുണ്ടായി. ആണധികാരം കാരണം സ്ത്രീകള്‍ക്ക് പോകാന്‍ കഴിയുന്ന സ്ഥലം അത് മാത്രമായി. അപ്പോള്‍ അമ്പലത്തെക്കുറിച്ചുള്ള പ്രശ്നം, കോടതി വിധികൊണ്ടുവന്ന് ഇടപെടുന്നു. അവരുടെ അധികാരം സ്ഥാപിക്കുന്നു എന്ന കാര്യം മനസിലാക്കുന്നില്ല.,

കേരള നവോദ്ധാനം ലിംഗഭേദത്തെ എതിര്‍ത്തില്ല. വ്യക്തിപരമായ സ്ത്രീപുരുഷ ബന്ധങ്ങളുടെ അടിസ്ഥാനത്തിലല്ല ലിംഗനീതി നിര്‍വ്വചിച്ചിരുന്നത്. ജന്മി സ്വഭാവമുള്ള, ജാതി സ്വഭാവമുള്ള കുടുംബ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അതില്‍ സ്ത്രീയുടെ പങ്കിന്റെ അടിസ്ഥാനത്തിലാണ്. ചര്‍ച്ചകളെല്ലാം പുറത്തുള്ള നമ്പൂതിരിയെ കല്യാണം കഴിക്കണോ അകത്തുള്ള നായരെ കല്യാണം കഴിക്കണോ, 70 വയസുള്ള നമ്പൂതിരിയെ കല്യാണം കഴിക്കണോ 20 വയസുള്ള ചെക്കനെ കെട്ടണോ. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ത്രീധര്‍മ്മത്തിന്റെ പ്രശ്നം ഉന്നയിച്ചെങ്കിലും പരിഹരിച്ചില്ല. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറി.
ആണധികാര കുടുംബവ്യവസ്ഥയാണ് അടിസ്ഥാനം ഇവിടെയ
article 497 ചര്‍ച്ച ചെയ്യപ്പെട്ടില്ല.

സാധാരണ ബ്രാഹ്മണര്‍ക്ക് ക്ഷേത്രങ്ങളില്ല. തന്ത്രിമാര്‍ ആണ്. അധികാരമില്ല. പക്ഷേ നടത്തിപ്പിനെക്കുറിച്ച് അധികാരമുണ്ട്.

ശബരിമല, മറ്റ് ആരാധനാലയവുമായുള്ള മല്‍സരം.
പരമ്പര, വൃതം, കര്‍ക്കശമായ പുരുഷാധിപത്വം ഒക്കെ ഉപയോഗിച്ച് മേന്മയുണ്ടാക്കി.
പളനി, … മറ്റെങ്ങുമില്ല. അവിടെല്ലാം ഭക്ത സമൂഹമാണ്. ഇത് മിലിറ്റന്റ് ഹിന്ദുവായാണ്. അല്ലെങ്കില്‍ അങ്ങനെ മാറ്റുന്നതാണ്.
അദ്ധ്യാപകിയോടു പോലും മാറിനില്‍ക്കാന്‍ പറയുന്ന അവസ്ഥ വന്നിട്ടുണ്ട്.
കെട്ട് നിറ ഒരു ആഘാഷം അതില്‍ സ്ത്രീകള്‍ പോകും. അതിന് ശേഷം പോകില്ല.
സ്ത്രീകള്‍ പുരുഷന്‍മാരായിട്ടുള്ള യോധാക്കളെ യാത്രയാക്കുന്ന പോലെയാണ് കെട്ട് നിറ നടക്കുന്നത്.
നവ ഹിന്ദുയിസത്തിന്റെ വളര്‍ച്ച നടക്കുന്നില്ലേ?

നിങ്ങള്‍ കുറച്ച് ലെഫ്റ്റ് ലിബറലുകള്‍ മാത്രമാണ്. ബാക്കി മുഴുവന്‍ ജനതയും ഞങ്ങളുടെ കൂടെയാണ് – രാഹുല്‍ ഈശ്വര്‍. അത് വിശ്വാസി സമൂഹത്തിന് മുഴുവനുമുള്ള ഒരു അപേക്ഷയാണ്. എല്ലാ മതക്കാരും വരും. അവരെയെല്ലാം കൂട്ടിച്ചേര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. മതേതര ജനാധിപത്യം ഇന്ന് ഇടത് പക്ഷമാണ്. പലതും ലിബറലാണ്. ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്നത് ഇടത്പക്ഷത്തിന്റെ വര്‍ഗ്ഗപ്രശ്നമൊന്നുമല്ല. ജനാധിപത്യ പ്രശ്നമാണ്. മറ്റുള്ളവര്‍ക്ക് അങ്ങനെ നിലപാടെടുക്കാനാവുന്നില്ല,

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )