വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ 39.6 കിലോ പ്ലാസ്റ്റിക്കായിരുന്നു ഉണ്ടായിരുന്നത്. വിഴുങ്ങിയ ഈ ചവറുകള്‍ കാരണമുണ്ടായ പട്ടിണിയും നിര്‍ജലീകരണവും കാരണമാണ് ഈ തിമിംഗലം ചത്തത്.

ഇന്‍ഡോനേഷ്യയില്‍ കഴിഞ്ഞ നവംബറിലും, തായ്‌ലാന്റില്‍ കഴിഞ്ഞ ജൂണിലും, സ്പെയിനില്‍ കഴിഞ്ഞ ഏപ്രിലിലും സമാനമായ സംഭവങ്ങളുണ്ടായി.

— സ്രോതസ്സ് huffingtonpost.in | 02/04/2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )