നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം

ഫേസ്‌ബുക്കിന്റെ സര്‍വ്വവ്യാപിയായ “Like” ബട്ടണുകളുടെ നിയമപരമായ അപകടസാദ്ധ്യത വെബ് സൈറ്റ് ഉടമകള്‍ നേരടണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി പറഞ്ഞു. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നതിന്റെ ഉത്തരവാദിത്തം സൈറ്റുകളുടെ ഉടമകള്‍ വഹിക്കണമെന്നും Court of Justice of the European Union വിധിച്ചു. ഉപയോക്താവ് ക്ലിക്ക് ചെയ്താലും ഇല്ലെങ്കിലും ലൈക്ക് ബട്ടണ്‍ വെച്ചിരിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശനം നടത്തുന്ന ഉപയോക്താവിന്റെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നുണ്ട്.

ഈ വിധി ഫേസ്‌ബുക്കിനേയോ സമാനമായ ബട്ടണുകളും മറ്റും വെച്ചിരിക്കുന്ന മറ്റ് കമ്പനികളേയോ ഈ സംവിധാനം കൊടുക്കുന്നതില്‍ നിന്ന് തടയുന്നില്ല. എന്നാല്‍ സൈറ്റുകള്‍ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നതിന് മുമ്പ് ഉപയോക്താക്കളില്‍ നിന്ന് സമ്മതം വാങ്ങിയിരിക്കണം. അല്ലെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുന്നതിന്റെ ഒരു “legitimate interest” വ്യക്തമാക്കണം. ഉപയോക്താവിന് വേണ്ട എന്ന് തീരുമാനിക്കാനാകുന്നതിന് മുമ്പ് തന്നെ ഇപ്പോള്‍ വെബ് താള് പ്രകടമാകുമ്പോള്‍ ആണ് ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കപ്പെടുന്നത്. ഭാവിയില്‍ ലൈക്ക് ബട്ടണുകള്‍ കൈകാര്യം ചെയ്യുന്ന രീതി സൈറ്റുകള്‍ മാറ്റേണ്ടി വരും.

— സ്രോതസ്സ് theverge.com | Adi Robertson | Jul 29, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )