60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്

പ്രാചീന കാലത്തെ മഹത്തായ സാമ്രാജ്യങ്ങളിലൊന്നായ ഇപ്പോഴത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന നവ-അസീറിയന്‍ നല്ല മഴയുണ്ടായിരുന്ന കാലത്താണ് അഭിവൃദ്ധിപ്രാപിച്ചത്. എന്നാല്‍ അത് 60-വര്‍ഷത്തെ വരള്‍ച്ചയോടുകൂടി തകര്‍ന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന നഗരമായ Nineveh തകര്‍ന്നത് 612 BC യില്‍ ആണ്. കാലാവസ്ഥാ മാറ്റത്താല്‍ ദുര്‍ബലമായ അവിടെ പിന്നീട് ആരും താമസിച്ചില്ല. രാഷ്ട്രീയ അസ്ഥിരത, ബാബിലോണിന്റെ ശക്തി, Medes ലേയും പേര്‍ഷ്യയിലേയും കടന്നുകയറ്റക്കാര്‍ തുടങ്ങിയ കാരണങ്ങളാണ് ഇതിഹാസങ്ങളില്‍ കുറ്റപ്പെടുത്തുന്നത്. ചരിത്രത്തിലെ കാലാവസ്ഥാ മാറ്റ സിദ്ധാന്തം പുതിയ ഒന്നാണ്. എന്നാല്‍ ഇതിനകം തന്നെ അത് 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ വെങ്കല യുഗ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങള്‍ നല്‍കാനായി ഉപയോഗിച്ചു. ഈജിപ്റ്റിലെ Ptolemaic സാമ്രാജ്യം, Genghis Khan ന്റെ നാടോടി കൂട്ടത്തിന്റെ വളര്‍ച്ച, അമേരിക്കയിലെ മായന്‍ സംസ്കാരത്തിന്റെ തകര്‍ച്ച തുടങ്ങിയവക്കെല്ലാം കാലാവസ്ഥാമാറ്റവുമായി ബന്ധമുണ്ട്.

— സ്രോതസ്സ് climatenewsnetwork.net | Nov 25, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ