ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു

ഈ വര്‍ഷം ഓഗസ്റ്റിനും ഡിസംബറിനും ഇടക്ക് ശരാശരി വില (രാജ്യം മൊത്തത്തിലെ കമ്പോളങ്ങളില്‍) 253% ആണ് വര്‍ദ്ധിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്. അതേ സമയം ശരാശരി മൊത്ത വിപണനവില കിലോയ്ക്ക് Rs 100 രൂപ ആയിരുന്നു. ചില കമ്പോളങ്ങളില്‍ ഉള്ളിയുടെ വില കിലോയ്ക് Rs 200 രൂപ വരെ ഡിസംബറിന്റെ ആദ്യത്തെ ആഴ്ചയിലെത്തി. കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച് 2019 ജൂണില്‍ അവസാനിച്ച കാര്‍ഷിക വര്‍ഷത്തെ ഉള്ളി ഉത്പാദനം 2.328 കോടി ടണ്‍ ആയിരുന്നു. ഇത് അതിന് മുമ്പത്തെ വര്‍ഷത്തെ ഉത്പാദനത്തിന് തുല്യം ആണ്.

രാജ്യത്തെ ഉള്ളിവിലയുടെ പ്രശ്നത്തെക്കുറിച്ച് മനസിലാക്കാനായി Competition Commission of India രണ്ട് പ്രാവശ്യം ഉള്ളി കമ്പോളത്തെക്കുറിച്ച് പഠനം നടത്തി. 2012 ഉം 2015 ഉം. ആ രണ്ട് പഠനത്തിലും വ്യക്തമായ ഒരു പ്രധാന കാര്യം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ പ്രത്യേക കമ്പോളങ്ങളിലെ കച്ചവടക്കാര്‍ തമ്മിലുള്ള ഗൂഢാലോചന ഉയര്‍ന്ന ഉള്ളിവിലയിലേക്ക് നയിക്കുന്നു എന്നതാണ്. അത് കൂടാതെ marketing ചിലവുകള്‍, കമ്പോള infrastructure, കച്ചവടം കുറച്ച് വ്യാപാരികളിലേക്ക് ചുരുങ്ങുന്നത്, പുതിയ വ്യാപാരികള്‍ എത്തുന്നതിനെ നിയന്ത്രിക്കുന്നത്, കമ്പോള നടത്തിപ്പുകാരുടെ ഇടക്കിടക്കുള്ള സമരങ്ങള്‍ തുടങ്ങിയവയും ഉള്ളിയുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

എന്നിരുന്നാലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉള്ളിയുടെ ഇറക്കുമതി ഉദാരമാക്കുകയാണ് ചെയ്തത്. കര്‍ഷകരുടേയും യൂണിയന്‍കാരുടേയും ശക്തമായ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ് ഈ നയം.

കേന്ദ്രത്തില്‍ BJP അധികാരത്തില്‍ വന്നതിന് ശേ​ഷം ഉള്ളിയുടെ വിലയില്‍ വലിയ കുതിപ്പുണ്ടായി. 2014 മെയ് ജൂലൈ കാലത്ത് വില 62% വര്‍ദ്ധിച്ചു. അടുത്ത വര്‍ഷം 2015 ജൂണ്‍ സെപ്റ്റംബര്‍ വില 125% വര്‍ദ്ധിച്ച് കിലോയ്ക്ക് 60 രൂപയിലെത്തി. 2017 രണ്ട് പ്രാവശ്യം വില വര്‍ദ്ധിച്ചു. ജൂലൈ ഓഗസ്റ്റില്‍ 106% ഉം സെപ്റ്റംബര്‍ നവംബറില്‍ 60% വും.

2019 ഓഗസ്റ്റില്‍ ഉള്ളിയുടെ retail വില കിലോയ്ക്ക് 27 രൂപ ആയിരുന്നു. ആ വില ഡിസംബര്‍ ആയപ്പോഴേക്കും 253% വര്‍ദ്ധിച്ചു കിലോയ്ക്ക് ശരാശരി 100 രൂപക്കായിരുന്നു ഉള്ളി വിറ്റുകൊണ്ടിരുന്നത്.

— സ്രോതസ്സ് newsclick.in | 10 Dec 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )