2019 ല്‍ എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആസ്ട്രേലിയയില്‍ തുടരുന്ന കാട്ടുതീ അഭൂതപൂര്‍വ്വമായ നാശമാണുണ്ടാക്കിയിരിക്കുന്നത്. ആസ്ട്രേലിയയിലെ 1.2 കോടി ഏക്കര്‍ സ്ഥലത്തെയാണ് തീ പുതച്ചത്. 20 പേര്‍ മരിച്ചു. 1000 ല്‍ അധികം വീടുകള്‍ നിരപ്പായി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിച്ചു. ധാരാളം പേരെ കാണാനില്ല. നവംബറിന് ശേഷം ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഉള്‍പ്പെടുന്ന സംസ്ഥാനമായ New South Wales ല്‍ മൂന്നാം സ്ഥിതിയിലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തീ വഷളാകും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാലാവസ്ഥാ അവസ്ഥകള്‍ മോശമാകുന്നതോടെ തീ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കും എന്ന് New South Wales Rural Fire Service പ്രസ്ഥാവന നടത്തി.
The afternoon sky glows red from bushfires in the area around the town of Nowra in the Australian state of New South Wales on December 31, 2019 Saeed Khan / AFP via Getty Images
— സ്രോതസ്സ് grist.org | Jan 3, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.