സാമ്പത്തിക സ്ഥാപന ഉടമസ്ഥന് 50 ലക്ഷം രൂപ സിം തട്ടിപ്പില്‍ നഷ്ടമായി

ഒരു തട്ടിപ്പുകാരന്‍ ശരിക്കുള്ള SIM ന് പകരം വ്യാജമായത് വെക്കുകയും അതുപയോഗിച്ച് 28 വ്യത്യസ്ഥ അകൌണ്ടുകളിലേക്ക് പണം അടക്കുകയും ചെയ്തത് വഴിയുള്ള തട്ടിപ്പിലൂടെ ഒരു സാമ്പത്തിക കമ്പനി ഉടമക്ക് 50ലക്ഷം രൂപ നഷ്ടമായി. നവംബര്‍ 26-28 കാലത്താണ് ഈ സംഭവം നടന്നത്. Sadashiv Peth ല്‍ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് പരാതി കൊടുത്തിരിക്കുന്നത്.

Loni Kalbhor നിവാസിയായ കമ്പനി ഉടമ പോലീസില്‍ പരാതി കൊടുത്തു. കുറ്റവാളി വ്യാജ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ച് തന്റെ പേരിലെ സിം കാര്‍ഡ് നേടി എന്നും പിന്നീട് അതുപയോഗിച്ച് ബാങ്കുമായും ലിങ്ക് ചെയ്യുകയും e-banking സേവനം ഉപയോഗിച്ച് പണം എടുക്കുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു.

സൈബര്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്പെക്റ്ററായ Sagar Panmand പറയുന്നു, “ഇതൊരു SIM swap കേസാണ്. പരാതിക്കാരന്റെ അകൌണ്ടിന് e-banking സൌകര്യമുണ്ട്. കുറ്റവാളി ഈ SIM നമ്പര്‍ ആ അകൌണ്ടുമായി ബന്ധിപ്പിച്ചതോടെ അതിന്റെ സുരക്ഷിതത്വം ഇല്ലാതെയായി”. പരാതിക്കാരന്റെ ധനകാര്യ സ്ഥാപനം മറ്റ് ധാരാളം ധനകാര്യ സ്ഥാപനങ്ങളും കമ്പനികളും, ബാങ്കുകളും ആയി ബന്ധപ്പെട്ടിരിക്കുന്നതാണ്. വ്യക്തികള്‍ക്കും ചെറിയ കമ്പനികള്‍ക്കും അദ്ദേഹം വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഒരു സ്വകാര്യ ബാങ്കില്‍ പരാതിക്കാരന് അകൌണ്ടുണ്ട്. ഇര എല്ലാ നടപടികളും പിന്‍തുടരുകയും ബാങ്കുമായി know your customer (KYC) നടപടികള്‍ പൂര്‍ത്തിയാക്കിയതും ആയ ആളാണ് എന്ന് Panmand പറഞ്ഞു.

“ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ വരാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇരയുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുകയോ, വ്യാജ ആധാര്‍ കാര്‍ഡും മറ്റ് IDകളും കുറ്റാരോപിതന്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടുണ്ടാവും. പിന്നീട് ഈ രേഖകള്‍ ഉപയോഗിച്ച് അയാള്‍ ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ നിന്നും SIM കാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ടാവും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കുറ്റാരോപിതന്‍ പിന്നീട് ഫോണ്‍ നമ്പര്‍ അയാളുടെ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിച്ച് പണം വലിച്ചെടുത്തു,” അദ്ദേഹം പറഞ്ഞു. 28 സ്വകാര്യ ബാങ്കുകളിലേക്ക് ഈ പണം അയച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. “ഉടമസ്ഥന് ഒരു സന്ദേശവും അയാളുടെ ഫേണില്‍ കിട്ടിയില്ല. കാരണം കുറ്റാരോപിതന്‍ അതേ നമ്പരാണ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് timesofindia.indiatimes.com | Dec 8, 2019

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )