കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും

LIANZA conference, Christchurch Convention Centre, 12 October 2009 ല്‍ നടത്തിയ മുഖ്യ പ്രഭാഷണം

BC:
Tena koutou, tena koutou, tena koutou katoa. ഇന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മന് ഒരു മുഖവുര നല്‍കാനുള്ള അനുഗ്രഹം എനിക്ക് കിട്ടിയിരിക്കുകയാണ്.
Victoria University of Wellington ലെ School of Information Management ആണ് അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണം സ്പോണ്‍സര്‍.

കഴിഞ്ഞ 25 വര്‍ഷങ്ങളായി സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം പ്രചരിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് റിച്ചാര്‍ഡ്. ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കാനായി 1983 ല്‍ അദ്ദേഹം ഗ്നൂ പ്രൊജക്റ്റ് തുടങ്ങി. [the GNU system], 1985 ല്‍ അദ്ദേഹം Free Software Foundation രൂപീകരിച്ചു. ഓരോ പ്രാവശ്യവും നിങ്ങള്‍ nz-libs ലേക്ക് സന്ദേശമയക്കുമ്പോള്‍ നിങ്ങള്‍ Mailman സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു, അത് ഗ്നൂ പ്രൊജക്റ്റിന്റെ ഭാഗമായതാണ്. അതുകൊണ്ട് നിങ്ങള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും റിച്ചാര്‍ഡിന്റെ ജോലി നമ്മുടെ എല്ലാം ജീവിതത്തെ സ്പര്‍ശിക്കുന്നു.

കൂടുതല്‍ ആളുകളും അറിയാതെ, ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി എന്ന് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. എന്നാലും അദ്ദേഹം പറയുന്നത് അത് അങ്ങനെയാവാന്‍ വഴിയില്ല, കാരണം അത് പരിശോധിക്കാനാവില്ല.
RMS:
അത് നമുക്ക് പറയാനാവില്ല.
BC:
ഞാന്‍ അത് പറഞ്ഞു, എന്നാലും ഞാനതിഷ്ടപ്പെടുന്നു. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം, അറിവിന്റെ സ്വതന്ത്രമായ ലഭ്യത തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങള്‍ Tim Berners-Lee ലോകത്തെ ആദ്യത്തെ വെബ് സെര്‍വ്വര്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിച്ചു. ഇന്ന് വിക്കിപ്പീഡിയ എന്ന് വിളിക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം നിര്‍മ്മിക്കുന്നതിന് Jimmy Wales നെ പ്രചോദിപ്പിച്ചു.

കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ കാലത്തെ പകര്‍പ്പവകാശവും സമൂഹവും വായനശാലകളില്‍ അവയുടെ സ്വാധീനവും എന്നതിനെക്കുറിച്ച് ഇന്ന് റിച്ചാര്‍ഡ് സംസാരിക്കും. റിച്ചാര്‍ഡ്.

RMS:
കുറച്ച് ആഴ്‍ചകളിലേക്ക് ഞാന്‍ ന്യൂസിലാന്റിലുണ്ട്. വടക്കേ ദ്വീപില്‍ കുടുതല്‍ സമയവും മഴയായിരുന്നു.

അവര്‍ എന്തുകൊണ്ടാണ് നീളന്‍ റബ്ബര്‍ ബൂട്ടിനെ “Wellingtons” എന്ന് വിളിക്കുന്നത് എന്ന് എനിക്കിപ്പോള്‍ അറിയാം. പിന്നീട് ponga തടികൊണ്ട് കസേരയും മേശയുമുണ്ടാക്കുന്ന ചിലരെ ഞാന്‍ കണ്ടു. അതിനെ അയാള്‍ fern-iture എന്നാണ് വിളിച്ചത്. പിന്നീട് ഞങ്ങള്‍ ferry വഴി ഇവിടെയെത്തി. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ ഞങ്ങളെ കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ വിഷമമൊന്നുമില്ല. Picton നെ അനുഭവിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിക്കുകയായിരുന്നു.

പ്രഭാഷണം നടത്താന്‍ എന്നെ ആളുകള്‍ വിളിക്കുന്നതിന്റെ കാരണം എന്റെ ജോലി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാലാണ്. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള പ്രഭാഷണമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയം മറ്റ് രംഗങ്ങളിലേക്ക് വികസിപ്പിക്കാമോ എന്ന ചോദ്യത്തിന് ഈ പ്രഭാഷണം ഉത്തരം നല്‍കും. എന്നാല്‍ അര്‍ത്ഥം മനസിലാകാന്‍ ഞാന്‍ ആദ്യം എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് ചുരുക്കത്തില്‍ പറയാം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതാണ്. വിലയെക്കുറിച്ചുള്ളതല്ല. അതുകൊണ്ട് “അഭിപ്രയ സ്വതന്ത്ര്യം”ത്തെക്കുറിച്ച് ചിന്തിക്കുക, “സൌജന്യ ഉണ്” അല്ല. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. നാല് തരത്തിലുള്ള പ്രത്യേക സ്വാതന്ത്ര്യങ്ങളാണ് ഉപയോക്താക്കള്‍ക്കുള്ളത്.

സ്വാതന്ത്ര്യം 0 പ്രോഗ്രാമിനെ താങ്കളാഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ്.
സ്വാതന്ത്ര്യം 1 പ്രോഗ്രാമിന്റെ സ്രോതസ് കോഡ് പഠിക്കാനുള്ള സ്വാതന്ത്ര്യമാണ്. അതുപോലെ നിങ്ങളാഗ്രഹിക്കുന്നത് പോലെ അതിനെ മാറ്റാനും സ്വാതന്ത്ര്യം തരുന്നു.
സ്വാതന്ത്ര്യം 2 താങ്കളുടെ അയല്‍ക്കാരെ സഹായിക്കാനുള്ളതാണ്. അതായത് താങ്കള്‍ ആഗ്രഹിക്കുമ്പോള്‍ പ്രോഗ്രാമിന്റെ അതേ പകര്‍പ്പുകള്‍ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
സ്വാതന്ത്ര്യം 3 നിങ്ങള്‍ക്ക് നിങ്ങളുടെ സമൂഹത്തിന് സംഭാവനകള്‍ നല്‍കാനുള്ളതാണ്. നിങ്ങളുടെ പരിഷ്കരിച്ച പതിപ്പ് നിങ്ങളാഗ്രഹിക്കുമ്പോള്‍ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് അത്.

ഈ നാല് സ്വാതന്ത്ര്യങ്ങള്‍ ഒരു പ്രോഗ്രാം നിങ്ങള്‍ക്ക് നല്‍കുന്നുവെങ്കില്‍ അത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. അതായത് അതിന്റെ വിതരണത്തിന്റേയും ഉപയോഗത്തിന്റേയും സാമൂഹ്യ വ്യവസ്ഥ ഒരു ധാര്‍മ്മികമായ വ്യവസ്ഥയാണ്. അത് ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെയും ഉപയോക്തൃ സമൂഹത്തിന്റെ സാമൂഹിക സാഹോദര്യത്തേയും ബഹുമാനിക്കുന്നു. എന്നാല്‍ ആ സ്വാതന്ത്ര്യങ്ങളിലൊന്നെങ്കിലും ഇല്ലാതാകുകയോ അപര്യാപ്തമാകുകയോ ചെയ്താല്‍ അത് കുത്തക സോഫ്റ്റ്‌വെയര്‍ ആകും, ഉപയോക്താക്കളെ കീഴടക്കുന്ന സോഫ്റ്റ്‌വെയര്‍. അത് അധാര്‍മ്മികമാണ്. അത് സമൂഹത്തിന് കൊടുക്കുന്ന ഒരു സംഭാവനയല്ല. അതൊരു അധികാര പിടിച്ച് പറിയാണ്. ഈ അധാര്‍മ്മിക പ്രയോഗം നിലനില്‍ക്കാന്‍ പാടില്ല; അത് അവസാനിപ്പിക്കുകയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. എല്ലാ സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമാകണം, അങ്ങനെയേ എല്ലാ ഉപയോക്താക്കള്‍ക്കും സ്വതന്ത്രമാകാന്‍ കഴിയൂ.

കുത്തക സോഫ്റ്റ്‌വെയറുകള്‍ ആളുകളെ ഭിന്നിപ്പിക്കുകയും നിസസാഹയരുമാക്കുന്നു: ഭിന്നിക്കപ്പെട്ടിരിക്കാന്‍ കാരണം പങ്കുവെക്കാന്‍ പറ്റാത്തതിനാലാണ്. നിസസാഹയരായിരിക്കാന്‍ കാരണം സ്രോതസ് കോഡ് ഇല്ലാത്തതിനാല്‍ മാറ്റങ്ങള്‍ വരുത്താന്‍ പറ്റാത്ത അവസ്ഥയും. എന്താണ് ശരിക്കം ചെയ്യുന്നത് എന്ന് പരിശോധിക്കാനായി അത് അവര്‍ക്ക് പഠിക്കാനാവില്ല. മിക്ക കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കും malicious features ഉണ്ടാകും. അത് ഉപയോക്താക്കളെ ചാരപ്പണി ചെയ്യുന്നവയും നിയന്ത്രിക്കുകന്നതും ചിലപ്പോള്‍ പിന്‍വാതില്‍ തുറന്ന് കൊടുത്ത് അവരെ ആക്രമിക്കുന്നതുമാണ്.

ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ഒരു പിന്‍വാതിലുണ്ട്. അതുവഴിയാണ് അവര്‍ നിര്‍ബന്ധിതമായി സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ സ്ഥാപിക്കുന്നത്. കമ്പ്യൂട്ടറിന്റെ ഉടമയെന്ന് പറയുന്ന വ്യക്തിയുടെ അനുവാദമില്ലാതെയാണ് അവര്‍ ഇത് ചെയ്യുന്നത്. അത് നിങ്ങളുടെ കമ്പ്യൂട്ടര്‍ ആണെന്ന് നിങ്ങള്‍ വിചാരിക്കും. അതില്‍ നിങ്ങള്‍ വിന്‍ഡോസ് ആണ് പ്രവര്‍ത്തിപ്പിക്കുക എന്ന തെറ്റ് ചെയ്യുകയാണെങ്കില്‍ മൈക്രോസോഫ്റ്റാകും നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ശരിക്കുള്ള ഉടമ. കമ്പ്യൂട്ടറുകളെ ജനാലയിലൂടെ പുറത്തേക്കെറിയണം. അതായത് കമ്പ്യൂട്ടറുകളില്‍ നിന്ന് വിന്‍ഡോസിനെ പുറത്തെറിയണം, അല്ലെങ്കില്‍ കമ്പ്യൂട്ടറിനെ തന്നെ ജനലിലൂടെ വെളിയിലെറിയണം.

എന്നാല്‍ ഏതൊരു കുത്തക സോഫ്റ്റ്‌വെയറും അതിന്റെ ഉപയോക്താക്കളുടെ മേല്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അന്യായമായ അധികാരം നല്‍കുന്നതാണ്. ചില developers ഈ അധികാരത്തെ കൂടുതല്‍ ദുരുപയോഗം ചെയ്യുന്നു. ചിലര്‍ അത് കുറച്ച് ദുരുപയോഗം ചെയ്യുന്നു. പക്ഷേ ആര്‍ക്കും ആ അധികാരം കിട്ടാന്‍ പാടില്ല. നിങ്ങളുടെ കമ്പ്യൂട്ടിങ്ങില്‍ നിങ്ങള്‍ക്കാവണം അധികാരം കിട്ടേണ്ടത്. ഒരു പ്രത്യേക കമ്പനിയോട് നിര്‍ബന്ധിതമായി ആശ്രിതനാകാന്‍ പാടില്ല. അതുകൊണ്ട് താങ്കള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വേണ്ടത്.

ഈ സ്വാതന്ത്ര്യങ്ങളും ആശയങ്ങളും മറ്റ് കാര്യങ്ങളിലും ബാധകമാണോ എന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള പ്രസംഗത്തിന്റെ അവസാനം ആളുകള്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട്. പ്രസിദ്ധപ്പെടുത്തിയ ഒരു സൃഷ്ടിയുടെ ഒരു പകര്‍പ്പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുമ്പ് പറഞ്ഞ നാല് സ്വാതന്ത്ര്യങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുക സ്വാഭാവികമാണ്. ആ ചോദ്യത്തെക്കുറിച്ചാണ് ഞാന്‍ ഇന്ന് സംസാരിക്കാന്‍ പോകുന്നത്.

സോഫ്റ്റ്‌വെയര്‍ അല്ലാത്ത എന്തിന്റെയെങ്കിലും പകര്‍പ്പ് നിങ്ങളുടെ കൈവശമുണ്ടെങ്കില്‍, മിക്കപ്പോഴും, ഈ സ്വാതന്ത്ര്യങ്ങളില്‍ നിന്ന് നിങ്ങളെ തടയുന്ന ഒരേയൊരു കാര്യം പകര്‍പ്പവകാശ നിയമം മാത്രമാണ്. സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ അങ്ങനെയല്ല. സോഫ്റ്റ്‌വെയറുകളെ സ്വതന്ത്രമല്ലാതാക്കുന്നതാക്കാനുള്ള പ്രധാന വഴി കരാറുകളും ഉപയോക്താക്കളില്‍ നിന്ന് സ്രോതസ് കോഡ് പിടിച്ച് വെക്കുന്നതും ആണ്. പകര്‍പ്പവകാശം വരുന്നത് രണ്ടാമതാണ്. back up രീതിയായി. മറ്റ് കാര്യങ്ങളില്‍ യന്ത്രകോഡും സ്രോതസ് കോഡും തമ്മില്‍ വലിയ വ്യത്യാസമില്ല.

ഉദാഹരണത്തിന് നമ്മള്‍ ഒരു കൃതിയെക്കുറിച്ച് നോക്കാം, നിങ്ങള്‍ക്ക് ആ കൃതി വായിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത ഒന്നും അതിലുണ്ടാവില്ല. അതുകൊണ്ട് അത് പൂര്‍ണ്ണമായും സോഫ്റ്റ്‌വെയറിന്റേ പോലുള്ള പ്രശ്നമല്ല അഭിമുഖീകരിക്കുന്നത്. ഇവിടെ കൂടുതലും പകര്‍പ്പവകാശ നിയമമാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയുന്നത്.

അതുകൊണ്ട് ചോദ്യത്തെ പുനഃപ്രസ്താവിക്കാം: “പ്രസിദ്ധീകരിച്ച സൃഷ്ടികളുടെ കാര്യത്തില്‍ എന്തൊക്കെ ചെയ്യാനാണ് പകര്‍പ്പവകാശ നിയമം നിങ്ങളെ അനുവദിക്കുന്നത്?”

പകര്‍പ്പെടുക്കുന്ന സാങ്കേതിക വിദ്യയോടുകൂടിയാണ് പകര്‍പ്പവകാശം വികസിച്ചത്. അതുകൊണ്ട് പകര്‍പ്പെടുക്കുന്ന സാങ്കേതികവിദ്യയുടെ ചരിത്രത്തെ പരിശോധിക്കുന്നത് ഉപയോഗപ്രദമായിരിക്കും. പുരാതന കാലത്താണ് പകര്‍പ്പെടുക്കുന്നത് വികസിപ്പിച്ചെടുത്തത്. എഴുതാനുള്ള ഒരു ഉപകരണം എഴുതാനുള്ള പ്രതലത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ഒരു പകര്‍പ്പ് വായിക്കുന്നു, മറ്റൊരു പകര്‍പ്പ് എഴുതുന്നു.

ഈ സാങ്കേതികവിദ്യ കാര്യക്ഷമമല്ലെന്ന് മാത്രമല്ല രസകരമായ സ്വഭാവമെന്തെന്ന് വെച്ചാല്‍ അതിന് വിപുലീകരണം സാമ്പത്തികലാഭകരവും അല്ലെന്നതാണ്. ഒരു പകര്‍പ്പുണ്ടാക്കുന്നതിന് വേണ്ട സമയത്തിന്റെ പത്തിരട്ടി സമയം വേണ്ടിവരും പത്ത് പകര്‍പ്പുണ്ടാക്കാന്‍. എഴുതാനുള്ള ഉപകരണമല്ലാതെ അതിന് മറ്റ് ഉപകരണങ്ങളൊന്നും ആവശ്യമില്ല. അതിന് പ്രത്യേക കഴിവൊന്നും ആവശ്യമില്ല. സാക്ഷരത മാത്രം മതി. ഏത് പുസ്തകത്തിന്റേയും പകര്‍പ്പുകളുണ്ടാക്കാന്‍ വികേന്ദ്രീകൃതമായി കഴിയുന്നു എന്നതാണ് ഇതിന്റെ ഫലം. എവിടെയാണോ പകര്‍പ്പ് ആവശ്യമുള്ളത്, ആരെങ്കിലും പകര്‍ത്താനാഗ്രഹിക്കുന്നുണ്ടെങ്കിലോ, അയാള്‍ക്കത് ചെയ്യാനാകും.

പുരാതന ലോകത്ത് പകര്‍പ്പവകാശം പോലുള്ള ഒന്നുമില്ലായിരുന്നു. നിങ്ങള്‍ക്ക് ഒരു പകര്‍പ്പുണ്ട്, നിങ്ങള്‍ക്ക് അതിന്റെ പകര്‍പ്പെടുക്കാനാഗ്രഹമുണ്ട്. അവിടെ ആരും നിങ്ങളോട് അങ്ങനെ ചെയ്യരുത് എന്ന് പറയുകയില്ല. ചിലപ്പോള്‍ സ്ഥലത്തെ രാജാവിന് ആ പുസ്തകമിഷ്ടപ്പെടാത്തതാണെങ്കില്‍ അത് പകര്‍പ്പെടുത്തതിന്റെ പേരില്‍ നിങ്ങളെ ശിക്ഷിക്കാം എന്നത് ഒഴിച്ച്. എന്നാല്‍ അത് പകര്‍പ്പവകാശമല്ല. എന്നാല്‍ അതിനോട് വളരെ അടുപ്പമുള്ള ഒന്നായ സെന്‍സര്‍ഷിപ്പ് ആണ്. ഇന്നുവരെയുള്ള കാലതത് പകര്‍പ്പവകാശം ആളുകളെ സെന്‍സര്‍ചെയ്യാന്‍ കൂടെക്കൂടെ ഉപയോഗിക്കുന്നുണ്ട്.

അത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്നു. എന്നാല്‍ പിന്നീട് പകര്‍പ്പെടുക്കുന്ന സാങ്കേതികവിദ്യയില്‍ വലിയ പുരോഗതിയുണ്ടായി. അതിനെ അച്ചടിയന്ത്രം എന്ന് വിളിക്കുന്നു. അച്ചടിയന്ത്രം പകര്‍പ്പെടുക്കുന്നതിനെ കൂടുതല്‍ കാര്യക്ഷമമാക്കി, എന്നാല്‍ ഏകരൂപേണ അല്ല. കാരണം വന്‍തോതില്‍ പകര്‍പ്പെടുക്കുന്നത് വളരെ കൂടുതല്‍ കാര്യക്ഷമമാണ്. എന്നാല്‍ ഒരു സമയത്ത് ഒരു പകര്‍പ്പ് എന്ന രീതിയില്‍ പകര്‍പ്പെടുക്കുന്നത് അച്ചടിയെന്ത്രത്തില്‍ ഗുണകരമല്ല. സത്യത്തില്‍ വെറുതെ കൈകൊണ്ട് പകര്‍ത്തി എഴുതുന്നതാവും നല്ലത്. ഒരു പകര്‍പ്പ് അച്ചടിക്കുന്നതിനേക്കാളും വേഗത്തില്‍ അത് ചെയ്യാനാകും.

വ്യാപിക്കലിന്റെ ഒരു സമ്പദ്‌വ്യവസ്ഥയാണ് അച്ചടിയന്ത്രം: ടൈപ്പ് സെറ്റ് ചെയ്യുന്നതിന് ഒരുപാട് സമയത്തെ ജോലി എടുക്കണം. പിന്നീട് നിങ്ങള്‍ക്ക് അതിവേഗത്തില്‍ പകര്‍പ്പെടുക്കാം. അച്ചടിയന്ത്രവും അച്ചുകളും വളരെ വിലകൂടിയതായതിനാല്‍ മിക്ക ആളുകള്‍ക്കും അത് സ്വന്തമാക്കാനാവില്ലായിരുന്നു. അവ ഉപയോഗിക്കാനുള്ള കഴിവ് സാക്ഷരരായ മിക്കവര്‍ക്കും അറിയുകയുമില്ല. എഴുതുന്നത് പോലെയുള്ള ഒരു കഴിവല്ല അച്ചടിയന്ത്രം ഉപയോഗിക്കുന്നത്. കേന്ദ്രീകൃതമായി പകര്‍പ്പുണ്ടാക്കുകയാണ് അതിന്റെ ഫലം: എത് പുസ്തകത്തിന്റേയും പകര്‍പ്പ് കുറച്ച് സ്ഥലത്ത് നിര്‍മ്മിക്കാനാകും. പിന്നീട് പകര്‍പ്പുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരുടെ അടുത്തേക്ക് അവയെ കടത്തുന്നു.

പകര്‍പ്പവകാശം തുടങ്ങിയത് അച്ചടിയന്ത്രത്തിന്റെ കാലം മുതല്‍ക്കാണ്. 1500കളില്‍ സെന്‍സര്‍ഷിപ്പിന്റെ ഒരു സംവിധാനം എന്ന നിലയിലാണ് പകര്‍പ്പവകാശം ഇംഗ്ലണ്ടില്‍ തുടങ്ങിയത്. പ്രൊട്ടസ്റ്റന്റുകാരെ സെന്‍സര്‍ ചെയ്യാനായി തുടങ്ങിയതാണത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിനെ മാറ്റിമറിച്ച് കത്തോലിക്കക്കാരേയും സെന്‍സര്‍ ചെയ്യാന്‍ ഉപയോഗിച്ചു. ഒരു പക്ഷേ ധാരാളം മറ്റുള്ളവരേയും അങ്ങനെ ചെയ്തിട്ടുണ്ട്. ഈ നിയമ പ്രകാരം ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് രാജാവില്‍ നിന്ന് നിങ്ങള്‍ അനുമതി വാങ്ങണം. പ്രസിദ്ധീകരിക്കാനുള്ള ശാശ്വതമായ കുത്തകാവകാശത്തിന്റെ രീതിയിലാണ് ഈ അനുമതി കൊടുത്തിരുന്നത്. 1680കളില്‍ ഇത് കാലാവധി കഴിയാന്‍ അനുവദിച്ചിരുന്നു എനിക്ക് തോന്നുന്നു. [വിക്കിപ്പീഡിയ പ്രകാരം അത് 1695 ല്‍ കാലാവധി കഴിഞ്ഞു] പ്രസാധകര്‍ക്ക് അത് തിരികെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് കിട്ടിയത് മറ്റൊന്നായിരുന്നു. ഒരു പ്രാവശ്യം എഴുത്തുകാര്‍ക്ക് പുതുക്കാമെങ്കിലും Statute of Anne അതിന്റെ എഴുത്തുകാര്‍ക്ക് 14 വര്‍ഷത്തേക്ക് മാത്രമായി ഒരു പകര്‍പ്പവകാശം കൊടുത്തു.

ഇത് പൂര്‍ണ്ണമായും വ്യത്യസ്ഥ ആശയമായിരുന്നു-പ്രസാധകര്‍ക്ക് ശാശ്വതമായ കുത്തകാവകാശം നല്‍കുന്നതിന് പകരമായി എഴുത്തുകാര്‍ക്ക് ഒരു താല്‍ക്കാലിക കുത്തകാവകാശം നല്‍കി. എഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് പകര്‍പ്പവകാശം എന്ന ആശയം വികസിപ്പിച്ചത്.

അമേരിക്കയുടെ ഭരണഘടന എഴുതിയപ്പോള്‍ എഴുത്തുകാര്‍ക്ക് പകര്‍പ്പവകാശം അവകാശപ്പെട്ടതായിരിക്കണമെന്ന് ചില ആളുകള്‍ ആഗ്രഹിച്ചു. എന്നാല്‍ അത് തള്ളിക്കളയപ്പെട്ടു. അതിന് പകരം അമേരിക്കന്‍ ഭരണഘടന പറയുന്നു, കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒരു പകര്‍പ്പവകാശനിയം സ്വീകരിക്കാം. അങ്ങനെയൊരു പകര്‍പ്പകാശ നിയമമുണ്ടെങ്കില്‍ അത് പുരോഗമനത്തെ പ്രോത്സാഹിപ്പിക്കുന്നതാകണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പകര്‍പ്പവകാശ ഉടമക്കോ അവരുമായി ബിസിനസ് നടത്തുന്ന മറ്റാര്‍ക്കുമോ ഗുണമുണ്ടാക്കുക എന്നതല്ല ലക്ഷ്യം. പൊതു ജനങ്ങള്‍ക്ക് വേണ്ടിയാണ് അത്. പരിമിതമായ കാലത്തേക്കാണ് പകര്‍പ്പവകാശം നിലനില്‍ക്കേണ്ടത്. അത് നാം മറക്കണമെന്ന് പ്രസാധകര്‍ സ്ഥിരമായി പ്രതീക്ഷിക്കുന്നു.

ഇവിടെ പകര്‍പ്പവകാശത്തെക്കുറിച്ച് ഒരു ആശയം നമുക്കുണ്ട്. പ്രസാധകരുടെ മേലുള്ള ഒരു നിയന്ത്രണമാണത്. എഴുത്തുകാരാണ് അത് നിയന്ത്രിക്കുന്നത്. മൊത്തം ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയിലാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഈ രീതിയിലാണ് അത് പ്രവര്‍ത്തിച്ചത്. കാരണം അത് വായനക്കാരെ നിയന്ത്രിച്ചില്ല.

അച്ചടിയുടെ ആദ്യ നൂറ്റാണ്ടില്‍, എനിക്ക് തോന്നുന്നത് അത് 1790കളാണെന്നാണ്, ധാരാളം വായനക്കാര്‍ കൈയ്യെഴുത്ത് പകര്‍പ്പുകളെടുത്തു. അച്ചടിച്ച പകര്‍പ്പിന്റെ ചിലവ് താങ്ങാനാകാത്തതുകൊണ്ടാണത്. പകര്‍പ്പവകാശ നിയമം ഒരു വ്യാവസായിക നിയന്ത്രണം എന്നതിനുപരി മറ്റെന്തെങ്കിലുമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ പകര്‍പ്പെടുക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നില്ല അത്. അത് പ്രസാധകരെ നിയന്ത്രിക്കാനുള്ളതായിരുന്നു. അതിനാല്‍ അത് എളുപ്പത്തില്‍ വിവാദങ്ങളില്ലാതെ നടപ്പാക്കാം. സമൂഹത്തിന് ഗുണകരവുമാണെന്ന് വാദിക്കാം.

അത് എളുപ്പത്തില്‍ നടപ്പാക്കാം. കാരണം അത് പ്രസാധകര്‍ക്ക് എതിരെ മാത്രമേ നടപ്പാക്കുന്നുള്ളു. ഒരു പുസ്തകത്തിന്റെ അംഗീകാരമില്ലാത്ത പ്രസാധകരെ കണ്ടെത്തുക എളുപ്പമാണ്. നിങ്ങള്‍ പുസ്തക കടയില്‍ പോയി പറയുന്നു “ഈ പകര്‍പ്പുകള്‍ എവിടെ നിന്ന് വന്നു?” എല്ലാവരുടേയും വീട്ടിലും കമ്പ്യൂട്ടറിലും അതിക്രമിച്ച് കയറി പരിശോധിക്കേണ്ട കാര്യം ഇതിലില്ല.

അതില്‍ വിവാദമൊന്നുമില്ലായിരുന്നു. വായനക്കാരെ നിയന്ത്രിക്കാത്തതിനാല്‍ അവര്‍ക്ക് പരാതിപറയാനായി ഒന്നുമില്ലായിരുന്നു. താത്വികമായി അവരെ പ്രസിദ്ധീകരണം നടത്തുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ട്. പ്രസാധകരല്ലാത്തതിനാലും, അച്ചടിയന്ത്രം ഇല്ലാത്തതിനാലും അവര്‍ക്കത് ചെയ്യാനാവില്ലായിരുന്നു. അവര്‍ക്ക് എന്ത് ചെയ്യാനാകും, അവരെ നിയന്ത്രിക്കുന്നില്ല.

പകര്‍പ്പവകാശ നിയമം പ്രകാരം തങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത ഒരു താത്വികമായ അവകാശം പൊതുജനങ്ങള്‍ കച്ചവടം ചെയ്തുപേക്ഷിക്കുന്നത്(traded away) ഒന്നാലോചിച്ചാല്‍ ഗുണകരമാണ്. ആ കൈമാറ്റത്തിന്റെ ഫലമായി അവര്‍ക്ക് കൂടുതല്‍ എഴുത്തുകള്‍ കിട്ടി എന്ന ഗുണമുണ്ടായി.

നിങ്ങള്‍ക്ക് ഉപയോഗമില്ലാത്ത ഒരു കാര്യം കച്ചവടം ചെയ്തുപേക്ഷിക്കുമ്പോള്‍ കൈമാറ്റത്തിലൂടെ നിങ്ങള്‍ക്ക് ഉപയോഗമുള്ള മറ്റൊന്ന് കിട്ടുന്നു. അത് ഗുണകരമായ വാണിജ്യമാണ്. നല്ല കാര്യമാണോ നിങ്ങള്‍ക്ക് കിട്ടിയത് എന്നത് വേറൊരു ചോദ്യമാണ്. എന്നാലും കുറഞ്ഞപക്ഷം അത് ഗുണകരമാണ്.

അച്ചടിയന്ത്രത്തിന്റെ യുഗത്തിലുണ്ടായിരുന്ന ഇത് നിലനിന്നിരുന്നെങ്കില്‍ ആ പകര്‍പ്പവകാശ നിയമത്തെക്കുറിച്ച് എനിക്ക് പരാതി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അച്ചടിയന്ത്രത്തിന്റെ യുഗം പതിയെ പതിയെ കമ്പ്യൂട്ടര്‍ ശൃംഖലകളുടെ യുഗത്തിലേക്ക് മാറി. പകര്‍പ്പെടുക്കുന്ന സാങ്കേതികവിദ്യയുടെ മുന്നേറ്റം കൂടുതല്‍ ദക്ഷതയുള്ളതായി. വീണ്ടും അത് ഏകരൂപേണ അല്ല.

ഇതാണ് നമുക്ക് അച്ചടിയന്ത്രത്തിന്റെ യുഗത്തില്‍ നമുക്കുണ്ടായിരുന്ന കാര്യങ്ങള്‍: വന്‍തോതിലെ ഉത്പാദനം വളരെ ദക്ഷതയുള്ളതാണ്. ഒരു സമയത്ത് ഒരു പ്രാവശ്യം എന്ന രീതിയിലെ പകര്‍പ്പെടുക്കല്‍ പുരാതന ലോകത്തിലെ പോലെ വേഗത കുറഞ്ഞതാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് നമ്മെ ഇവിടെ എത്തിച്ചത്: രണ്ട് കൂട്ടര്‍ക്കും ഗുണമുണ്ടായിട്ടുണ്ട്. എന്നാല്‍ പകര്‍പ്പെടുത്തവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണമുണ്ടായത്.

പുരാതന കാലത്തെ പോലെ നാം ഒരു സന്ദര്‍ഭത്തില്‍ എത്തിച്ചേരുന്നു. വന്‍തോതിലെ ഉത്പാദനപരമായി പകര്‍പ്പെടുക്കുന്നതിനേക്കാള്‍ ഒരു സമയത്ത് ഒരണ്ണം എന്ന രീതിയില്‍ കോപ്പിയെടുക്കുന്നത് വലിയ മോശമായ കാര്യമല്ല [i.e., ദുഷ്കരം ആണ്]. അതിന് ദക്ഷത കുറച്ച് കുറവാണ്. കുറച്ച് ഗുണം കുറവാണ്. എന്നാല്‍ അത് ചിലവ് കുറഞ്ഞതാണ്. കോടിക്കണക്കിന് ആളുകള്‍ അത് ചെയ്യുന്നുമുണ്ട്. എത്രയളുകള്‍ സിഡി എഴുതിപ്പിക്കുന്നു എന്ന് നോക്കൂ. ദരിദ്ര രാജ്യങ്ങളില്‍ പോലും. നിങ്ങള്‍ക്ക് സ്വന്തമായി ഒരു CD-writer ഉണ്ടാകണമെന്നില്ല. അതുകൊണ്ട് നിങ്ങള്‍ അതുള്ള ഒരു കടയില്‍ പോയി അത് ചെയ്യുന്നു.

അതായത് പകര്‍പ്പവകാശം സാങ്കേതികവിദ്യയുമായി മുമ്പത്തെ പോലെ ഒത്ത് പോകുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം. പകര്‍പ്പവകാശ നിയമത്തിലെ വാക്കുകള്‍ പോലും മാറിയിട്ടില്ലങ്കിലും അതിന് ഒരേ ഫലമല്ല. എഴുത്തുകാരാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രസാധകരുടെ മേലുള്ള, ഗുണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വ്യാവസായിക നിയന്ത്രണം എന്നതിന് പകരം ഇപ്പോള്‍ അത് പൊതുസമൂഹത്തിന് മേല്‍ എഴുത്തുകാരുടെ പേരില്‍ പ്രസാധകരുടെ അധീനതയിലുള്ള ഒരു നിയന്ത്രണമായി മാറി.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ അത് നിഷ്ടൂരവാഴ്ചയാണ്. അത് അസഹ്യമാണ്. അതിനെ നമുക്ക് ഇതേ രീതിയില്‍ തുടര്‍ന്ന് കൊണ്ടുപോകാനാവില്ല.
ഈ മാറ്റത്തിന്റെ ഫലമായി [പകര്‍പ്പവകാശം] എളുപ്പം നടപ്പാക്കാനാവാത്ത ഒന്നായും, വിവാദങ്ങളുള്ളതായും, ഗുണകരമല്ലാത്തതായും മാറി.

അത് എളുപ്പത്തിന്‍ നടപ്പാക്കാനൊക്കാതെയായി. കാരണം ഇപ്പോള്‍ ഓരോ വ്യക്തിയുടെ മേലും പ്രസാധകര്‍ക്ക് നടപ്പാക്കേണ്ടതായി വന്നു. അത് ചെയ്യുന്നതിന് ക്രൂരമായ നടപടികളും draconian ശിക്ഷകളും, സ്വകാര്യതയില്‍ ഇടപെടലും, നീതിയുടെ അടിസ്ഥാന ആശയങ്ങളെ ഇല്ലാതാക്കുകയും ചെയ്യേണ്ടതായി വന്നു. പങ്കുവെക്കലിനെതിരായ യുദ്ധത്തില്‍ അവര്‍ എത്രമാത്രം മുന്നോട്ട് പോകുമെന്നതിന് ഒരു പരിധിയും ഇല്ല

അത് വിവാദപരം ആകാം. “പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ധാരാളം രാഷ്ട്രീയ പാര്‍ട്ടികള്‍ ലോകത്ത് പല രാജ്യത്തുമുണ്ട്. അത് ഗുണകരമല്ല. കാരണം നാം ആശയപരമായി മാറ്റക്കച്ചവടം നടത്തി നഷ്ടപ്പെടുത്തുന്ന സ്വാതന്ത്ര്യങ്ങള്‍ (കാരണം നമുക്കത് പ്രയോഗിക്കാന്‍ കഴിയുന്നില്ല.) ഇപ്പോള്‍ നമുക്ക് പ്രയോഗത്തില്‍ കൊണ്ടുവരാം. അവ വളരേറെ ഉപയോഗപ്രദമാണ്. നാം അവ പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്ത് ചെയ്യും?

അത് പകര്‍പ്പവകാശത്തിന്റെ ശക്തി കുറക്കാന്‍ നോക്കും. അത് പറയുന്നു: പൌരന്‍മാരുടെ പേരില്‍ നാം നടത്തുന്ന വാണിജ്യം അസഹനീയമാണ്. അത് വഴി വിറ്റ് ഒഴുവാക്കുന്ന അവരുടെ സ്വാതന്ത്ര്യത്തിലെ ചിലത് അവര്‍ക്ക് തിരിച്ച് വേണം നമുക്കത് മാറ്റണം. സ്വാതന്ത്ര്യം എന്ന വളരെ പ്രധാനപ്പെട്ട കാര്യം നമുക്ക് വിറ്റൊഴുവാക്കാനാവില്ല.” ലോകം മൊത്തം ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളുടെ പ്രവണതയില്‍ നിന്ന് ജനാധിപത്യത്തിന്റെ രോഗം അളക്കാന്‍ നമുക്ക് ആകും. അവര്‍ ചെറുതാക്കിക്കൊണ്ടുവരേണ്ട പകര്‍പ്പവകാശ ശക്തിയെ വ്യാപിക്കുന്ന സ്വഭാവത്തില്‍ നിന്ന്.

സമയത്തിലെ മാനത്തിലാണ് ഒരു ഉദാഹരണം ഇരിക്കുന്നത്. പകര്‍പ്പവകാശത്തെ കൂടുതല്‍ കാലത്തേക്ക് നിലനില്‍ക്കുന്നതായി മാറ്റാനുള്ള സമ്മര്‍ദ്ദം നടക്കുന്നതായി ലോകം മൊത്തം നാം കാണുന്നുണ്ട്.

അമേരിക്കയില്‍ അതിന്റെ ഒരു തരംഗം തുടങ്ങിയത് 1998 ആണ്. ഭൂതകാലത്തേയും ഭാവിയിലേയും സൃഷ്ടികള്‍ക്കായി പകര്‍പ്പവകാശം 20 വര്‍ഷത്തേക്ക് നീട്ടിക്കൊടുക്കും. ഇപ്പോള്‍ മരിച്ചതോ വാര്‍ദ്ധക്യം ബാധിച്ചതോ ആയ 20കളിലേയും 30കളിലേയും എഴുത്തുകാരുടെ സൃഷ്ടികളുടെ മേല്‍ പകര്‍പ്പവകാശം വ്യാപിപ്പിക്കുന്നത് വഴി അക്കാലത്ത് കൂടുതല്‍ എഴുതിക്കാം എന്ന് അവരെ എങ്ങനെ വിശ്വസിപ്പിക്കും എന്ന് എനിക്ക് മനസിലാകുന്നില്ല. അവര്‍ക്കൊരു സമയ യന്ത്രം ഉണ്ടായിരുന്നെങ്കില്‍ അവരെ അറിയിക്കാമായിരുന്നു. അവര്‍ അത് ഉപയോഗിച്ചില്ല. 1998 തങ്ങളുടെ പകര്‍പ്പവകാശം ദീര്‍ഘിപ്പിക്കും എന്ന് അറിഞ്ഞ് 20കളിലെ കാലകളില്‍ ഓജസ്സിന്റെ ഒരു പൊട്ടിത്തെറി ഉണ്ടായി എന്ന് നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ പറയുന്നില്ല.

താത്വികമായി അത് ഭാവിയിലെ സൃഷ്ടികള്‍ക്ക് 20 വര്‍ഷം കൂടുതല്‍ പകര്‍പ്പവകാശം കിട്ടുമെന്നത് കൂടുതല്‍ സൃഷ്ടികളുണ്ടാക്കാനായി കൂടുതല്‍ അദ്ധ്വാനം ചെയ്യുന്നത് നല്ലതാണെന്ന് ആളുകളെ വിശ്വസിപ്പിക്കും. ഒരു ഏകനായ പകര്‍പ്പവകാശ ഉടമയുടെ സൃഷ്ടി ആണെങ്കില്‍ ഭാവിയില്‍ തുടങ്ങുന്ന 75 വര്‍ഷത്തിനോടൊപ്പം ഡിസ്കൌണ്ടായി 20 വര്‍ഷം അധികം കിട്ടുന്നത് വളരെ ചെറുതാകയാല്‍ അത് യുക്തിയുള്ള ആരേയും ഒരു മാറ്റമുണ്ടാകാതത്തക്ക സ്വാധീന ശക്തിയുള്ളതല്ല. അങ്ങനെയല്ല എന്ന് അവകാശപ്പെടുന്ന ഏതൊരു ബിസിനസും
75 വര്‍ഷത്തെ അവരുടെ പ്രതീക്ഷിക്കുന്ന ബാലന്‍സ്ഷീറ്റ് സമര്‍പ്പിക്കണം. അത് തീര്‍ച്ചയായും അവര്‍ക്ക് ചെയ്യാനാവില്ല. കാരണം അവരാരും അത്രയേറെ ദീര്‍ഘകാല വീക്ഷണമുള്ളവരല്ല.

അവര്‍ക്ക് കിട്ടിയ ആദായകരമായ കുത്തകാവകാശവും അത് തുടര്‍ന്ന് കൊണ്ടുപോകാനുള്ള ആഗ്രഹവും കാരണമാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഈ നിയമം വാങ്ങാന്‍ വിവിധ കമ്പനികളെ പ്രചോദിപ്പിക്കുന്ന താല്പര്യം. ഈ നിയമത്തിന്റെ യഥാര്‍ത്ഥ കാരണം അതാണ്. നിയമങ്ങള്‍ മിക്കപ്പോഴും ഉണ്ടാകുന്നത് അങ്ങനെയാണ്

ഉദാഹരണത്തിന്, മിക്കി മൌസ് പ്രത്യക്ഷപ്പെട്ട ആദ്യത്തെ സിനിമ പൊതുയിടത്തിലേക്ക് കുറച്ച് വര്‍ഷങ്ങള്‍ക്കകം പോകുമെന്ന് ഡിസ്നിക്ക് അറിയാമായിരുന്നു. അപ്പോള്‍ മറ്റ് സൃഷ്ടിക്കളുടെ ഭാഗമായി എല്ലാവര്‍ക്കും ആ സ്വതന്ത്രമായ കഥാപാത്രത്തെ വരക്കാന്‍ കഴിയുമായിരുന്നു. അങ്ങനെ സംഭവിക്കാന്‍ ഡിസ്നിക്ക് ആഗ്രഹമില്ലായിരുന്നു. പൊതുയിടത്ത് നിന്ന് ഡിസ്നി ധാരാളം കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു തുള്ളി പോലും ഒരിക്കലും തിരിച്ച് തരണമെന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ഡിസ്നിയാണ് ഈ നിയമത്തിന് വേണ്ടി പണം മുടക്കിയത്. അതിനെ നമ്മള്‍ വിളിക്കുന്നത് മിക്കി മൌസ് പകര്‍പ്പവകാശ നിയമം എന്നാണ്.

സിനിമ കമ്പനികള്‍ക്ക് ശാശ്വതമായ പകര്‍പ്പവകാശം വേണം. എന്നാല്‍ അമേരിക്കന്‍ ഭരണഘടന ഔദ്യോഗികമായി അത് അവര്‍ക്ക് കൊടുക്കുകയില്ല. അതേ ഫലം കിട്ടാനായി അവര്‍ അനൌദ്യോഗികമായ ഒരു വഴിയുമായി എത്തി. “തവണ പദ്ധതി പ്രകാരമുള്ള ശാശ്വതമായ പകര്‍പ്പവകാശം”. ഓരോ 20 വര്‍ഷവും അവര്‍ പകര്‍പ്പവകാശം 20 വര്‍ഷത്തേക്ക് നീട്ടിക്കൊടുക്കും. അതായത് ഒരു സമയത്ത് ഏത് സൃഷ്ടിക്കും അത് പൊതുമണ്ഡലത്തിലേക്ക് എത്തുമെന്ന് ഊഹിക്കാവുന്ന ഒരു തീയതി ഉണ്ടാകും. എന്നാല്‍ നാളെ എന്നത് പോലെ ആ തീയതി ഒരിക്കലും വരില്ല. നിങ്ങളവിടെ എത്തുന്ന സമയത്ത് അവര്‍ അത് മാറ്റിവെക്കും. അല്ലെങ്കില്‍ നാം അടുത്ത സമയത്ത് അത് നിര്‍ത്തിക്കണം.

അത് ഒരു മാനമാണ്. കാലയളവിന്റെ മാനം. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായത് അതിന്റെ വ്യാപ്തിയുടെ അളവാണ്: ഏത് സൃഷ്ടിയുടെ ഉപയോക്താക്കളെയാണ് പകര്‍പ്പവകാശം ഉള്‍ക്കൊള്ളുന്നത്?

അച്ചടിയന്ത്രത്തിന്റെ യുഗത്തില്‍ പകര്‍പ്പവകാശമുള്ള സൃഷ്ടികളെ എല്ലാം ആവരണം ചെയ്യുന്ന ഒന്നായി പകര്‍പ്പവകാശത്തെ കണക്കാക്കിയിരുന്നില്ല. കാരണം പകര്‍പ്പവകാശം ചില ഉപയോഗങ്ങളെ മാത്രമാണ് നിയന്ത്രിച്ചിരുന്നത്. അതിനാല്‍ നിയന്ത്രിക്കപ്പെടാത്ത വിശാലമായ ഒരു ഇടം ഉണ്ടായിരുന്നു. പുസ്തകത്തിന്റെ നിങ്ങളുടെ പകര്‍പ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നു.

കമ്പ്യൂട്ടറുകളെ നമുക്കെതിരെയാക്കാമെന്ന ആശയം ഇപ്പോള്‍ പ്രസാധകര്‍ക്ക് കിട്ടി. പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ സൃഷ്ടികളുടേയും മുകളില്‍ പൂര്‍ണ്ണമായ അധികാരം സ്ഥാപിക്കാനായി അത് ഉപയോഗിക്കാം എന്നായി. ഒരു കാഴ്ചക്ക് വീതം പണം എന്ന ഒരു പ്രപഞ്ചമാണ് അവര്‍ക്ക് വേണ്ടത്. DRM (Digital Restrictions Management) ഉപയോഗിച്ചാണ് അവര്‍ അത് ചെയ്യുന്നത്. സോഫ്റ്റ്‌വെയറുകളുടെ ഉദ്ദിഷ്ട സ്വഭാവം ഉപയോക്താക്കളെ പരിമിതപ്പെടുത്താന്‍ വേണ്ടിയുള്ള രൂപകല്‍പ്പനയായി. പലപ്പോഴും കമ്പ്യൂട്ടര്‍ തന്നെ ഉപയോക്താക്കളെ തടസപ്പെടുത്താനായി രൂപകല്‍പ്പന ചെയ്തതാവുന്നു.

DVDകളിലാണ് ആദ്യമായി പൊതുസമൂഹം അത് കണ്ടത്. DVDയിലുള്ള ഒരു സിനിമ സാധാരണ encrypted ആയിരിക്കും. ആ format രഹസ്യമായിരിക്കും. DVD ഗൂഢാലോചന ആ രഹസ്യം സൂക്ഷിച്ചു. കാരണം അവര്‍ പറഞ്ഞു, DVD players നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാകണം, ആ format രഹസ്യമായി സൂക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കണം, ആ നിയമങ്ങളനുസരിച്ച് ഉപയോക്താക്കളെ നിയന്ത്രിക്കുന്ന DVD players മാത്രമേ രൂപകല്‍പ്പന ചെയ്യൂ എന്ന് വാഗ്ദാനം നടത്തണം. ഉപയോക്താക്കള്‍ ഇത് ചെയ്യരുത്, അത് ചെയ്യരുത് എന്നൊക്കെ. അതെല്ലാം നമുക്കെതിരായ malicious കാര്യങ്ങളാണ്.

അത് കുറച്ച് കാലം പ്രവര്‍ത്തിച്ചു. എന്നാല്‍ അപ്പോള്‍ ചില ആളുകള്‍ ഈ രഹസ്യ ഫോര്‍മാറ്റ് കണ്ടെത്തി, DVDയിലുള്ള സിനിമ വായിച്ച് അത് പ്ലേ ചെയ്യാന്‍ കഴിവുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസിദ്ധപ്പെടുത്തി. അപ്പോള്‍ പ്രസാധകര്‍ പറഞ്ഞു, “നമുക്ക് അവരെ തടയാനാകാത്തതിനാല്‍ അതിനെ ഒരു കുറ്റകൃത്യമായി മാറ്റണം”. Digital Millennium Copyright Act ഓടെ 1998 ല്‍ അമേരിക്കയിലാണ് അവര്‍ അത് തുടങ്ങിയത്. അത്തരത്തിലുള്ള പണിയെടുക്കുന്ന സോഫ്റ്റ്‌വെയറുകളെ അതുവഴി അവര്‍ സെന്‍സര്‍ ചെയ്തു.

ഇതുകൊണ്ട് ആ പ്രത്യേക ഭാഗം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കോടതി വ്യവഹാരത്തിന്റെ ഇരയായി. അമേരിക്കയിലെ അതിന്റെ വിതരണം തടയപ്പെട്ടു. സോഫ്റ്റ്‌വെയറുകളുടെ സെന്‍സര്‍ഷിപ്പ് നടപ്പാക്കുന്ന രാജ്യമാണ് അമേരിക്ക.

എളുപ്പത്തില്‍ തന്നെ അത് കണ്ടെത്താനാകുമായിരുന്നതുകൊണ്ട് ആ പ്രോഗ്രാമിനെ അപ്രത്യക്ഷമാക്കിക്കാനായി തങ്ങള്‍ക്ക് കഴിയില്ലെന്ന് സിനിമ കമ്പനികള്‍ക്ക് നന്നായി ബോധമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ മറ്റൊരു encryption സംവിധാനം രൂപകല്‍പ്പന ചെയ്തു. അത് പൊളിക്കാന്‍ വിഷമമായിരിക്കും എന്നാണ് അവര്‍ പ്രതീക്ഷിച്ചത്. അതിനെ AACS എന്നു വിളിക്കുന്നു, അല്ലെങ്കില്‍ axe.

AACS ഗൂഢാലോചന എല്ലാ കളിക്കാര്‍ക്കും കൃത്യമായ നിയമങ്ങളുണ്ടാക്കി. ഉദാഹരണത്തിന് 2011 ല്‍ അനലോഗ് വീഡിയോ ഔട്പുട്ടുണ്ടാക്കുന്നത് നിരോധിച്ചിരുന്നു. അതുകൊണ്ട് എല്ലാ വീഡിയോ ഔട്പ്പുട്ടുകളും ഡിജിറ്റലാകേണ്ടി വന്നു. അവ സിഗ്നലുകള്‍ encrypted ആയാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത മോണിറ്ററിലേക്ക് എത്തിക്കുന്നത്. ഉപയോക്താക്കളില്‍ നിന്ന് രഹസ്യങ്ങള്‍ മറച്ച് വെക്കാനാണിത്. അത് malicious hardware ആണ്. “analog ദ്വാരം അടക്കുക” ആണ് ഇതിന്റെ ലക്ഷ്യം എന്ന് അവര്‍ പറയുന്നു. ഞാന്‍ നിങ്ങള്‍ക്ക് ചില അനലോഗ് ദ്വാരങ്ങള്‍ കാണിച്ച് തരാം. (സ്റ്റാള്‍മന്‍ അദ്ദേഹത്തിന്റെ കണ്ണാടി എടുത്തുമാറ്റുന്നു): ഇവിടെ ഒന്നുണ്ട്, ഇവിടെ മറ്റൊന്നുണ്ട്. അവ സ്ഥിരമായി പുറത്ത് ചാടിവരും.[1]

ഈ ഗൂഢാലോചനകളെക്കുറിച്ച് എങ്ങനെ ഞാന്‍ അറിയുന്നു? കാരണം എന്തെന്നാല്‍ അവ രഹസ്യങ്ങളല്ല-അവക്ക് വെബ് സൈറ്റുകളുണ്ട്. നിര്‍മ്മാതാക്കള്‍ ഒപ്പുവെക്കേണ്ട കരാറിനെക്കുറിച്ച് AACS അഭിമാനത്തോടെ വിവരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ആ ആവശ്യകതയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഈ ഉപജാപത്തില്‍ പങ്കെടുത്തിരിക്കുന്ന കമ്പനികളുടെ പേരും അവര്‍ അഭിമാനത്തോടെ കൊടുത്തിരിക്കുന്നു. അതില്‍ മൈക്രോസോഫ്റ്റ്, ഇന്റല്‍, സോണി, ഡിസ്നി, IBM ഒക്കെ ഉള്‍പ്പെടുന്നു.

സാങ്കേതികവിദ്യയുടെ പൊതു ലഭ്യതയെ തടയാനായുള്ള കമ്പനികളുടെ ഗൂഢാലോചന ഗൌരവകരമായ കുറ്റകൃത്യമായി കണക്കാക്കി കേസെടുക്കണം. fix prices ന് നടത്തുന്ന ഗൂഢാലോചന പോലെ. പക്ഷേ ഇത് കൂടുതല്‍ മോശമായതാണ്. അതുകൊണ്ട് ഇതിന്റെ ശിക്ഷാ കാലാവധി കൂടുതല്‍ ആക്കണം. എന്നാല്‍ ഈ നമ്മുടെ സര്‍ക്കാരുകള്‍ നമുക്കെതിരാണെന്നും അവരെ പിന്‍തുണക്കുന്നവരാണെന്നും എന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ട്. ഈ ഗൂഢാലോചനകളില്‍ കേസെടുക്കപ്പെടുമെന്ന് അവര്‍ക്ക് ഒരു പേടിയുമില്ല. അതുകൊണ്ടാണ് അവര്‍ അത് മറച്ച് വെക്കാന്‍ ക്ലേശിക്കുന്നില്ല.

കമ്പനികളുടെ ഗൂഢാലോചന വഴിയാണ് പൊതു DRM സ്ഥാപിതമായത്. ചിലപ്പോള്‍ ഒരു ഒറ്റ കമ്പനിക്ക് അത് ചെയ്യാനാകും. എന്നാല്‍ സാധാരണ അതിന് സാങ്കേതികവിദ്യാ കമ്പനികളും പ്രസാധകരും തമ്മിലുള്ള ഒരു ഗൂഢാലോചന ആവശ്യമുണ്ട്. അതുകൊണ്ട് അത് എല്ലായ്പോഴും ഒരു ഗൂഢാലോചനയാണ്.

AACS ആര്‍ക്കും ഒരിക്കലും തകര്‍ക്കാന്‍ പറ്റാതാണെന്ന് അവര്‍ കരുതി. എന്നാല്‍ മൂന്നര വര്‍ഷം മുമ്പ് ആരോ ആ format നെ decrypting ചെയ്യുന്ന ഒരു സ്വതന്ത്ര പ്രോഗ്രാം പുറത്തുവിട്ടു. എന്നിരുന്നാലും അത് മൊത്തത്തില്‍ ഉപയോഗമില്ലാത്തതായിരുന്നു. കാരണം അത് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ താക്കോല്‍ (key) അറിയണം.

പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷം നല്ല ഭംഗിയുള്ള രണ്ട് പട്ടിക്കുട്ടികളുടെ ഒരു ഫോട്ടോ ഞാന്‍ കണ്ടു. 32 hex അക്കങ്ങള്‍ അവക്ക് മേലുണ്ടായിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടു: “ഈ രണ്ട് കാര്യങ്ങള്‍ എന്തുകൊണ്ട് ഒന്നിച്ച് വെച്ചിരിക്കുന്നു? ആ സംഖ്യകള്‍ പ്രധാനപ്പെട്ട താക്കോലാണെങ്കില്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. സുന്ദരമായതിനാല്‍ ആളുകള്‍ ആ പട്ടിക്കുട്ടികളുടെ ചിത്രം കോപ്പിയെടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതി ആര്‍ക്കെങ്കിലും പട്ടിക്കുട്ടിയോടൊപ്പം വേണമെങ്കില്‍ ആ സംഖ്യകള്‍ വെക്കാം. ആ താക്കോല്‍ തുടച്ച് നീക്കുന്നതില്‍ നിന്ന് അത് സംരക്ഷിക്കും.”

അതാണ് ഈ മഴുവിനെ തകര്‍ക്കാനുള്ള താക്കോല്‍. ആളുകള്‍ അത് പോസ്റ്റ് ചെയ്തു, എഡിറ്റര്‍മാര്‍ അത് നശിപ്പിച്ചു. കാരണം പല രാജ്യങ്ങളിലേയും നിയമ പ്രകാരം ഈ വിവരങ്ങള്‍ സെന്‍സര്‍ചെയ്യാനായി നിര്‍ബന്ധിതമാക്കപ്പെട്ടതാണ്. അത് വീണ്ടും പോസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ വീണ്ടും അത് നശിപ്പിച്ചു. അവസാനം അവര്‍ക്ക് മതിയായി ഉപേക്ഷിച്ചു. രണ്ടാഴ്ചയില്‍ ആ നമ്പര്‍ 7 ലക്ഷത്തിലധികം വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടു.

DRM നോടുള്ള വെറുപ്പിന്റെ വലിയ പൊതു കുത്തൊഴുക്കാണ് അത്. എന്നാല്‍ ആ യുദ്ധം വിജയിച്ചില്ല. കാരണം പ്രസാധകര്‍ ആ key മാറ്റി. അത് മാത്രമല്ല: HD DVDല്‍, DRM നെ തകര്‍ക്കാന്‍ അത് മതിയായിരുന്നു. എന്നാല്‍ ബ്ലൂ-റേയില്‍ പറ്റില്ല. ബ്ലൂ റേയില്‍ കൂടുതലായി ഒരു നില DRM കൂടിയുണ്ട്. ഇതുവരെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിനും അത് തകര്‍ക്കാനായിട്ടില്ല. ബ്ലൂറേ ഡിസ്കിനെ നമ്മുടെ സ്വന്തം സ്വാതന്ത്ര്യവുമായി ഒത്തുപോകുന്ന ഒന്നായി നിങ്ങള്‍ക്ക് കണക്കാക്കാനാകില്ല എന്ന് അതില്‍ നിന്ന് നമുക്ക് മനസിലാകും. ഒരിക്കലും സ്വീകരിക്കാനാകാത്ത ശത്രു ആണ്, കുറഞ്ഞ പക്ഷം ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തില്‍.

നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന ഒരു ഉല്‍പ്പന്നത്തേയും സ്വീകരിക്കരുത്. DVD പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയറില്ലെങ്കില്‍ encrypted അല്ലാത്ത DVD കളൊഴിച്ച് നിങ്ങള്‍ DVD കള്‍ വാങ്ങുകയോ വാടകക്കെടുക്കുകയോ സമ്മാനമായി സ്വീകരിക്കുകയോ ചെയ്യരുത്. encrypted അല്ലാത്ത DVD കള്‍ വളരെ കുറവേയുള്ളു. എന്റെ കൈയ്യില്‍ കുറച്ചെണ്ണമുണ്ട്. encrypted DVDകളൊന്നും എന്റെ കൈയ്യിലില്ല. ഞാന്‍ അവ സ്വീകരിക്കില്ല.

വീഡിയോയിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. എന്നാല്‍ സംഗീതത്തിലും DRM നെ നമുക്ക് കാണാം

ഉദാഹരണത്തിന് 10 വര്‍ഷം മുമ്പ് കണ്ടാല്‍ CD പോലുള്ള ഒന്ന് വന്നുതുടങ്ങിയത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ അവ CD പോലെ അല്ല എഴുതപ്പെടുന്നത്. അവ പ്രമാണം (standard) പിന്‍തുടരുന്നില്ല. ഞങ്ങളവയെ ‘corrupt disks’ എന്നാണ് വിളിച്ചത്. ഒരു ഓഡിയോ പ്ലയറില്‍ അത് പ്രവര്‍ത്തിക്കും. പക്ഷേ അത് കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് അതിന്റെ ആശയം. ഈ വിവിധ രീതികള്‍ക്ക് വ്യത്യസ്ഥ പ്രശ്നങ്ങളുണ്ട്.

അവസാനം സോണി ഒരു ബുദ്ധിപൂര്‍വ്വമായ ആശയവുമായി വന്നു. അവര്‍ ഡിസ്കില്‍ ഒരു പ്രോഗ്രാം എഴുതി. ആ ഡിസ്ക് കമ്പ്യൂട്ടറിലിട്ടാല്‍ ഡിസ്ക് ആ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യും. ഒരു വൈറസ് പോലെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ആ പ്രോഗ്രാം. ‘root kit’ എന്നാണ് അതിനെ വിളിക്കുന്നത്. അതായത് അതില്‍ സുരക്ഷയെ തകര്‍ക്കാനുള്ള കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. അങ്ങനെ അതിന് സിസ്റ്റത്തിന്റെ വളരെ ആഴത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും വിവിധ ഭാഗങ്ങളില്‍ മാറ്റങ്ങളുണ്ടാക്കാനും കഴിയുന്നു.

ഉദാഹരണത്തിന് ഈ സോഫ്റ്റ്‌വെയറുണ്ടോ എന്ന് പരിശോധിക്കാനുള്ള command നെ അത് മാറ്റംവരുത്തുന്നു. അങ്ങനെ അത് സ്വയം മറഞ്ഞിരിക്കുന്നു. ഈ ഫയലുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അവ കാണാനായുള്ള കമാന്‍ഡിന് മാറ്റം വരുത്തുന്നതിനാല്‍ അവയെ നശിപ്പിക്കാന്‍ കഴിയില്ല. ഇന്ന് ഇതെല്ലാം ഗൌരവകരമായ കുറ്റകൃത്യങ്ങളാണ്. എന്നാല്‍ അത് മാത്രമല്ല സോണി ചെയ്തത്. GNU General Public License ല്‍ പ്രസിദ്ധപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കോഡും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

GNU GPL എന്നത് ഒരു പകര്‍പ്പുപേക്ഷ ലൈസന്‍സ് ആണ്. അതായത് അത് പറയുന്നത് “ശരിയാണ്. ഈ കോഡ് മറ്റ് കാര്യങ്ങളില്‍ വെക്കുന്നതിന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ കയറ്റിയ മൊത്തം പ്രോഗ്രാമും അതേ ലൈസന്‍സോടെ സ്വതന്ത്ര സോഫ്റ്റ്‌വെയറായി പുറത്തിറക്കണം. സ്രോതസ് കോഡ് തീര്‍ച്ചയായും ഉപയോക്താക്കള്‍ക്ക് കൊടുക്കണം. അവരോട് അവരുടെ അവകാശത്തെക്കുറിച്ച് പറയാനായി സോഫ്റ്റ്‌വെയര്‍ കൊടുക്കുന്നതിനോടൊപ്പം അവര്‍ക്ക് ഈ ലൈസന്‍സിന്റെ ഒരു പകര്‍പ്പ് കൊടുക്കണം.”

സോണി അത് അംഗീകരിച്ചില്ല. അത് വാണിജ്യപരമായ പകര്‍പ്പവകാശ ലംഘനമാണ്. അത് ഒരു വലിയ കുറ്റകൃത്യം ആണ്. അവ രണ്ടും വലിയ കുറ്റകൃത്യങ്ങളാണ്. എന്നാല്‍ സോണിക്കെതിരെ കേസെടുത്തില്ല. കാരണം സര്‍ക്കാരിനറിയാം സര്‍ക്കാരിന്റെ ലക്ഷ്യം എന്തെന്ന്. നിയമം എന്നത് ഈ കമ്പനികള്‍ക്ക് നമ്മുടെ മേല്‍ അധികാരം നിലനിര്‍ത്തുകയാണെന്നും എങ്ങനെ വന്നാലും നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയല്ലെന്നും അവര്‍ക്കറിയാം.

ആളുകള്‍ക്ക് ദേഷ്യമായി. അവര്‍ സോണിക്കെതിരെ കേസ് കൊടുത്തു. എന്നിരുന്നാലും അവര്‍ ഒരു തെറ്റ് വരുത്തി. ഈ പദ്ധതിയുടെ ദുഷ്ടത്തരത്തെയല്ല അവര്‍ കുറ്റപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സോണി ഉപയോഗിച്ച മറ്റ് രീതികളിലെ രണ്ടാം തരം തിന്മകളെക്കുറിച്ചായിരുന്നു അത്. അതുകൊണ്ട് സോണി കേസ് ഒത്തുതീര്‍പ്പാക്കി. ഭാവിയില്‍, നമ്മുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല എന്ന ഉറപ്പും നല്‍കി.

യഥാര്‍ത്ഥത്തില്‍, ആ പ്രത്യേക അഴുമതി ഡിസ്ക് പദ്ധതി അത്ര ചീത്തയായിരുന്നില്ല. കാരണം നിങ്ങള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് നിങ്ങളെ ബാധിക്കുകതന്നെയില്ല. നിങ്ങള്‍ വിന്‍ഡോസ് ഉപയോഗിക്കുകയാണെങ്കില്‍, കീബോര്‍ഡില്‍ ഒരു കീ കാണാം, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ ഓരോ സമയത്തും അത് അമര്‍ത്തിയാല്‍ ഡിസ്ക് ആ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യില്ല. എന്നാല്‍ അത് എല്ലായിപ്പോഴും ഓര്‍ക്കുന്നത് വിഷമമാണ്. ഒരു ദിവസം അത് നിങ്ങളില്‍ നിന്ന് വഴുതി പോകും. നാം ഇടപെടേണ്ട കാര്യങ്ങളുടെ സ്വഭാവത്തെ കാണിക്കുന്നതാണ് ഈ സംഭവം.

ഭാഗ്യവശാല്‍ സംഗീത DRM പിന്‍വാങ്ങല്‍. പ്രധാനപ്പെട്ട റിക്കോഡ് കമ്പനികള്‍ DRM ഇല്ലാതെ വില്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ പുസ്തകങ്ങള്‍ക്ക് മേല്‍ DRM അടിച്ചേല്‍പ്പിക്കുന്നതിനെ സമ്മാനമായ പ്രതിഫലം ആയി നമ്മള്‍ കാണുന്നു.

പുസ്തക വായനക്കാരില്‍ നിന്നും പരമ്പരാഗതമായ സ്വാതന്ത്ര്യം പ്രസാധകര്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്നു. ഒരു പൊതു വായനശാലയില്‍ നിന്ന് പുസ്തകം കടം വാങ്ങുക, ഒരു സുഹൃത്തിന് കടമായി കൊടുക്കുക, ഉപയോഗിച്ച പുസ്തകങ്ങളുടെ ഒരു കടയില്‍ അത് വില്‍ക്കുക, കാശ് കൊടുത്ത് അജ്ഞാതനായി അത് വാങ്ങിക്കുക, (ഞാന്‍ ആ രീതിയിലേ പുസ്തകം വാങ്ങാറുള്ളു. വല്യമ്മാവന്‍ നാം ചെയ്യുന്നതെല്ലാം അറിയണം എന്ന പ്രലോഭനം നാം എതിര്‍ക്കണം)

നാം ആഗ്രഹിക്കുന്നടത്തോളം കാലം പുസ്തകം സൂക്ഷിച്ച് വെക്കുന്നത്, നാം ആഗ്രഹിക്കുന്ന അത്രയും പ്രാവശ്യം വായിക്കുന്നത്, അവര്‍ ഇല്ലാതാക്കാന്‍ പദ്ധതിയിടുന്നു.

DRM ഉപയോഗിച്ചാണ് അവര്‍ അത് ചെയ്യുന്നത്. ധാരാളം ആളുകള്‍ പുസ്തകം വായിക്കുന്നു എന്നത് അവര്‍ക്കറിയാം. ഈ സ്വാതന്ത്ര്യങ്ങള്‍ നീക്കം ചെയ്താല്‍ അവര്‍ കോപാകുലരാകും. ഈ സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരു നിയമം പാസാക്കാനാകുമെനന് അവര്‍ വിശ്വസിക്കുന്നില്ല. വലിയ പ്രതിഷേധം ഉണ്ടാകും. ജനാധിപത്യം രോഗാവസ്ഥയിലാണ്. വല്ലപ്പോഴും ആണ് ജനങ്ങള്‍ എന്തെങ്കിലും ആവശ്യം ഉന്നയിക്കുന്നത്. അതുകൊണ്ട് അവര്‍ ഒരു രണ്ട്-ഘട്ട പദ്ധതി കൊണ്ടുവന്നു.

ആദ്യം ഇപുസ്തകങ്ങളില്‍ നിന്ന് സ്വതന്ത്ര്യത്തെ എടുത്തുമാറ്റുക. രണ്ടാമതായി പേപ്പര്‍ പുസ്തകത്തില്‍ നിന്ന് ഇപുസ്തകത്തിലേക്ക് മാറാനായി ആളുകളെ വിശ്വസിപ്പിക്കുക. ആദ്യത്തെ ഘട്ടത്തില്‍ അവര്‍ വിജയിച്ചു.

അമേരിക്കയില്‍ അവര്‍ Digital Millennium Copyright Act വെച്ച് അത് ചെയ്തു. ന്യൂ സിലാന്റില്‍ കഴിഞ്ഞ വര്‍ഷം അത് പകര്‍പ്പവകാശ നിയമത്തിലായിരുന്നു. DRM നെ തകര്‍ക്കാന്‍ പറ്റുന്ന സോഫ്റ്റ്‌വെയറിന്റെ സെന്‍സര്‍ഷിപ്പ് നിയമത്തിന്റെ ഭാഗമാണ്. അത് അന്യായമായ ഒരു ഏര്‍പ്പാടാണ്. അത് റദ്ദാക്കണം.

രണ്ടാം ഘട്ടം എന്നത് അച്ചടിച്ച പുസ്തകങ്ങളില്‍ നിന്ന് ഇപുസ്തകങ്ങളിലേക്ക് മാറാനായി ആളുകളെ വിശ്വസിപ്പിക്കുക. അത് അത്ര ഭംഗിയായി നടന്നില്ല.

എന്റെ ജീവചരിത്രം കൊണ്ട് തുടങ്ങിയല്‍ അവരുടെ ഇബുക്കുകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടും എന്ന ഒരു ആശയം 2001ല്‍ ഒരു പ്രസാധകന് തോന്നി. അവര്‍ ഒരു എഴുത്തുകാരനെ കണ്ടെത്തി. പിന്നീട് ഞാന്‍ സഹകരിക്കുമോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, “encryption ഇല്ലാതെ, DRM ഇല്ലാതെ ആണ് ഇബുക്ക് പ്രസിദ്ധപ്പെടുത്തുന്നത് എങ്കില്‍ മാത്രം സഹകരിക്കാം”. പ്രസാധകര്‍ക്ക് അതുമായി ഒത്തുപോകാനായില്ല. ഞാന്‍ അതില്‍ ഉറച്ച് നിന്ന് ഇല്ല എന്ന് പറഞ്ഞു. അവസാനം ഞങ്ങള്‍ മറ്റൊരു പ്രസാധകനെ കണ്ടെത്തി. നാല് സ്വാതന്ത്ര്യങ്ങളുമുള്ള ഒരു സ്വതന്ത്ര ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ഒരാള്‍. അങ്ങനെ ആ പുസ്തകം പ്രസിദ്ധീകരിക്കപ്പട്ടു. കടലാസിലും അത് ധാരാളം വിറ്റഴിക്കപ്പെട്ടു.

എന്നാല്‍ ഏത് രീതിയിലും ഇബുക്കുകള്‍ ഈ ദശാബ്ദത്തിന്റെ തുടക്കത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. അത് വായിക്കാന്‍ ആളുകള്‍ക്ക് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. “അവര്‍ വീണ്ടും ശ്രമിക്കും” എന്ന് ഞാന്‍ പറഞ്ഞു. ഇലക്ട്രോണിക് ലിങ്കുകളെ (അതോ ഇലക്ട്രോണിക് പേപ്പര്‍ എന്നോ, എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല) കുറിച്ചുള്ള ധാരാളം വാര്‍ത്താ ലേഖനങ്ങള്‍ നമ്മള്‍ കണ്ടു. നാം അതിനെക്കുറിച്ച് ചിന്തിക്കണണെന്ന് ധാരാളം പ്രസാധകര്‍ ആഗ്രഹിക്കുന്നതിലാകാം അത് അങ്ങനെ എന്ന് എനിക്ക് തോന്നുന്നു. ഇപുസ്തകങ്ങളുടെ അടുത്ത തലമുറയോട് നാം ആര്‍ത്തിയുള്ളവരാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

ഇപ്പോള്‍ അവര്‍ നമുക്ക് മേലെയാണ്. Sony Shreader പോലുള്ള സാധനങ്ങള്‍ (അതിന്റെ ഔദ്യോഗിക പേര് Sony Reader എന്നാണ്. എന്നാല്‍ ‘sh’ ല്‍ വെച്ചാല്‍ നിങ്ങളുടെ പുസ്തകത്തില്‍ അത് എന്ത് ചെയ്യുന്നു എന്ന് അത് വിശദീകരിക്കും) Amazon Swindle നിര്‍മ്മിച്ചിരിക്കുന്നത് നിങ്ങളറിയാതെ പരമ്പരാഗതമായ നിങ്ങളുടെ സ്വാതന്ത്ര്യത്തെ swindle (കബളിപ്പിക്കുക) ചെയ്യാനാണ്. തീര്‍ച്ചായും അവര്‍ അതിനെ Kindle എന്നാണ് വിളിക്കുന്നതെങ്കിലും നിങ്ങളുടെ പുസ്തകത്തോട് അതാണ് അത് ചെയ്യാന്‍ പോകുന്നത്.

Kindle വളരേധികം ക്ഷുദ്രകരമായ ഉല്‍പ്പന്നമാണ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പോലെ തന്നെ ക്ഷുദ്രകരമാണ്. അവക്ക് രണ്ടിനും ചാരപ്പണി സ്വഭാവങ്ങളുണ്ട്. അവക്ക് രണ്ടിനും Digital Restrictions Management ഉണ്ട്. അവക്ക് രണ്ടിനും പിന്‍വാതിലുകളുണ്ട്.

Kindle ന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് ഒരു പുസ്തകം വാങ്ങാനുള്ള ഏക വഴി അത് ആമസോണില്‍ നിന്ന് വാങ്ങുക മാത്രമാണ്. നിങ്ങള്‍ സ്വയം വ്യക്തിത്വം വെളിവാക്കണണെന്ന് ആമസോണ്‍ താല്‍പ്പര്യപ്പെടുന്നു. നിങ്ങള്‍ വാങ്ങിയ എല്ലാത്തിനേയും കുറിച്ച് അവര്‍ക്ക് അറിയാം.

പിന്നെ വരുന്നത് Digital Restrictions Management ആണ്. അതുകൊണ്ട് നിങ്ങള്‍ക്ക് പുസ്തകം കടം കൊടുക്കാനോ ഉപയോഗിച്ച പുസ്തകങ്ങളുടെ കടയില്‍ വില്‍ക്കാനോ കഴിയില്ല. വായനശാലകള്‍ക്ക് അത് കടം കൊടുക്കാനുമാവില്ല.

പിന്നെ അവിടെ പിന്‍വാതിലുണ്ട്. മൂന്ന് മാസം മുമ്പാണ് ഞങ്ങളത് കണ്ടെത്തിയത്. കാരണം ആമസോണ്‍ അത് അപ്പോള്‍ ഉപയോഗിച്ചു. ആമസോണ്‍ എല്ലാ കിന്‍ഡിലുകളിലേക്കും ഒരു പ്രത്യേക പുസ്തകം ഇല്ലാതാക്കാനായി ഒരു കമാന്‍ഡ് കൊടുത്തു. ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984 ആയിരുന്നു അത്. നശിപ്പിക്കാന്‍ ഇതിലും വ്യാജോക്തിപരമായ വേറൊരു പുസ്തകവും അവര്‍ക്ക് കിട്ടില്ല. വിദൂരത്ത് നിന്ന് ആമസോണിന് പുസ്തകം നശിപ്പിക്കാനുകുമെന്നതില്‍ നിന്നാണ് അവര്‍ക്ക് പിന്‍വാതിലുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കിയത്.

മറ്റെന്ത് അതിന് ചെയ്യാനാകൂം, ആര്‍ക്കറിയാം? മൈക്രോ സോഫ്റ്റിന്റെ വിന്‍ഡോസ് പോലെ ആയിരിക്കാം അത്. ആമസോണിന് ചിലപ്പോള്‍ വിദൂരത്ത് നിന്ന് സോഫ്റ്റ്‌വെയര്‍ പുതുക്കാനായേക്കാം. അതായത് ക്ഷുദ്രകരമായ എന്തൊക്കെ കാര്യങ്ങള്‍ ഇന്ന് അതിലില്ലെങ്കിലും ഭാവിയില്‍ അവര്‍ക്കത് എത്തിക്കാനാകും.

ഇത് അസഹ്യമാണ്—ഇതിലേതെങ്കിലും ഒരു നിയന്ത്രണം പോലും അസഹ്യമാണ്. ഒരിക്കലും ആരും ആര്‍ക്കും പുസ്തകങ്ങള്‍ കടം കൊടുക്കാത്ത ഒരു ലോകം നിര്‍മ്മിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

നിങ്ങള്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു എന്ന് കരുതുക. അവിടെ ഷെല്‍ഫില്‍ ഒരു പുസ്തകവും ഇല്ല. നിങ്ങളുടെ സുഹൃത്ത് വായിക്കില്ല എന്നല്ല, പക്ഷെ അയാളുടെ പുസ്തകം ഒരു ഉപകരണത്തിനകത്താണ്. തീര്‍ച്ചയായും അയാള്‍ക്ക് പുസ്തകം നിങ്ങള്‍ക്ക് കടം തരാനാവില്ല. ആ പുസ്തകങ്ങളിലൊന്ന് നിങ്ങള്‍ക്ക് കടം കൊടുക്കുന്നതിന് അയാള്‍ക്കുള്ള ഒരേയൊരു വഴി അയാളുടെ മൊത്തം ലൈബ്രറി കടം കൊടുക്കുകയാണ്. ആരോടെങ്കിലും അങ്ങനെ ചെയ്യണണെന്ന് പറയുന്നത് വ്യക്തമായും പരിഹാസ്യമായ ഒന്നാണ്. പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളുടെ സൌഹൃദം അങ്ങനെ പോകുന്നു.

ഈ ഉപകരണങ്ങള്‍ എന്താണെന്ന് നിങ്ങള്‍ ജനങ്ങളെ അറിയിക്കണം. മറ്റ് വായനക്കാര്‍ നിങ്ങളുടെ സുഹൃത്തുക്കളാകില്ല. കാരണം നിങ്ങള്‍ ഒരു ദുഷ്ടനെ പോലെയാണ് അവരോട് പെരുമാറുന്നത്. തടയാനായി ഈ ആശയം പ്രചരിപ്പിക്കുക. ഈ ഉപകരണം നിങ്ങളുടെ ശത്രുവാണ്. വായിക്കുന്ന എല്ലാവരുടേയും ശത്രു ആണത്. ആളുകള്‍ തിരിച്ചറിയുന്നില്ല. താല്‍ക്കാലികമായ ചിന്തയുള്ള ആളുകള്‍ക്ക് അത് കാണാനാകുന്നില്ല. താല്‍ക്കാലികമായ പ്രായോഗിക സൌകര്യത്തിന് അപ്പുറം ഈ ഉപകരണങ്ങളുടെ അകപ്പെടുത്തലുകളില്‍ അവരെ സഹായിക്കുക എന്നത് നമ്മുടെ ജോലിയാണ്

നമ്മുടെ സ്വാതന്ത്ര്യത്തെ അത് ഇല്ലാതാക്കുന്നില്ലെങ്കില്‍ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വിതരണം ചെയ്യുന്നതിനെ ഞാന്‍ ഒരിക്കലും എതിര്‍ക്കുന്നില്ല. കണിശമായി പറഞ്ഞാല്‍ ഒരു ഇബുക്ക് റീഡര്‍ സ്വന്തമാക്കണമെന്നുണ്ടെങ്കില്‍:

അത് നിങ്ങളെ ആക്രമിക്കാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാവരുത്,
അത് സ്വതന്ത്ര സോഫ്റ്റ്‌വെയറാല്‍ പ്രവര്‍ത്തിക്കുന്നതാകണം, കുത്തക സോഫ്റ്റ്‌വെയറാകാന്‍ പാടില്ല,
അവക്ക് DRM ഉണ്ടാകാന്‍ പാടില്ല,
ഒരു പുസ്തകം കിട്ടാനായി ആളുകള്‍ക്ക് സ്വന്തം വ്യക്തിത്വം തെളിയിക്കേണ്ട ആവശ്യമുണ്ടാകരുത്,
അതിന് പിന്‍വാതില്‍ ഉണ്ടാകാന്‍ പാടില്ല, [പിന്നെ]
നിങ്ങളുടെ ഉപകരണത്തിലെ ഫയലുകള്‍ കൊണ്ട് നിങ്ങള്‍ ചെയ്യാവുന്ന കാര്യങ്ങളെ അത് പരിമിതപ്പെടുത്തരുത്.

അത് സാദ്ധ്യമാണ്. എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കാനാണ് വലിയ കമ്പനികള്‍ ശരിക്കും ഇബുക്കുകള്‍ക്കായി നിര്‍ബന്ധിക്കുന്നത്. നാം അത് സഹിച്ച് നില്‍ക്കേണ്ട കാര്യമില്ല. പകര്‍പ്പവകാശം കൂടുതല്‍ കര്‍ക്കശവും നിര്‍ദയവും വഷളായതും ആക്കിക്കൊണ്ട് മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ കൂടുതല്‍ നിയന്ത്രണപരവും ആക്കിക്കൊണ്ട് നമ്മുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കാനായുള്ള കൂട്ടുകച്ചവടത്തില്‍ വലിയ ബിസിനസുകളുമായി ചേര്‍ന്ന് സര്‍ക്കാരുകള്‍ ചെയ്യുന്നത് ഇതാണ്.

എന്നാല്‍ അവര്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്? പകര്‍പ്പവകാശത്തിന് ശക്തി കുറക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഇതാണ് എനിക്ക് പറയാനുള്ള സവിശേഷ നിര്‍ദ്ദേശങ്ങള്‍.

ആദ്യമായി സമയത്തിന്റെ ഒരു മാനം അവിടെയുണ്ട്. ഒരു സൃഷ്ടി പ്രസിദ്ധപ്പെടുത്തിയ തീയതിക്ക് ശേഷം പകര്‍പ്പവകാശം 10 വര്‍ഷത്തേക്ക് നിലനില്‍ക്കണം എന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു.

എന്തുകൊണ്ടാണ് പ്രസിദ്ധീകരിച്ച ദിനം മുതല്‍? കാരണം അതിന് മുമ്പ് നമുക്ക് പകര്‍പ്പുകളില്ല. നമുക്കില്ലാത്ത നമ്മുടെ പകര്‍പ്പിന്റെ പകര്‍പ്പെടുക്കാന്‍ നമ്മേ അനുവദിക്കുന്നു എന്നത് നമുക്ക് ബാധകമല്ല. പ്രസിദ്ധീകരണം തയ്യാറാക്കാന്‍ നാം എഴുത്തുകാര്‍ക്ക് ആവശ്യമായ സമയം കൊടുക്കണം എന്ന് ഞാന്‍ കരുതുന്നു. പിന്നീട് വേണം സമയം തുടങ്ങാന്‍.

പക്ഷെ എന്തുകൊണ്ട് പത്ത് വര്‍ഷങ്ങള്‍? ഈ രാജ്യത്തെ കാര്യം എനിക്കറിയില്ല, പക്ഷേ അമേരിക്കയില്‍ പ്രസിദ്ധീകരണ ചക്രം ചെറുതായി ചെറുതായി വരികയാണ്. ഇക്കാലത്ത് മിക്കവാറും എല്ലാ പുസ്തകങ്ങളും രണ്ട് വര്‍ഷത്തിനകം കെട്ടിക്കിടക്കാന്‍ തുടങ്ങും. മൂന്നാം വര്‍ഷം തൊട്ട് അച്ചടിയും നിര്‍ത്തും. അതുകൊണ്ട് 10 വര്‍ഷം എന്നത് സാധാരണ പ്രസിദ്ധീകരണ ചക്രത്തിന്റെ മൂന്നിരട്ടിയില്‍ കൂടുതലാണ്. അത് ധാരാളമാണ്.

എന്നാല്‍ എല്ലാവരും അത് സമ്മതിക്കുന്നില്ല. ഒരിക്കല്‍ കഥയെഴുത്തുകാരുടെ ഒരു പാനല്‍ ചര്‍ച്ചയില്‍ ഞാന്‍ ഇത് അവതരിപ്പിച്ചു. എന്റെ അടുത്തിരുന്ന അവാര്‍ഡ് കിട്ടിയ മനോരാജ്യ എഴുത്തുകാരന്‍ പറഞ്ഞു, “പത്തുവര്‍ഷമോ? ഒരിക്കലുമില്ല. 5 വര്‍ഷത്തില്‍ കൂടിയ ഒന്നും സഹിക്കാനാകില്ല.” അദ്ദേഹത്തിന് നിയമപരമായ ഒരു തര്‍ക്കം അദ്ദേഹത്തിന്റെ പ്രസാധകനുമായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ അച്ചടിക്കുന്നത് കഴിഞ്ഞു. എന്നാല്‍ പ്രസാധകര്‍ അത് സമ്മതിച്ച് തരില്ല. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പ്രസാധകര്‍ പകര്‍പ്പവകാശം ഉപയോഗിച്ച് അദ്ദേഹം പകര്‍പ്പ് വിതരണം ചെയ്യുന്നതിനെ തടഞ്ഞു. ആളുകള്‍ക്ക് വായിക്കാന്‍ അവസരമുണ്ടാക്കാനായി അങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രമുണ്ടായിരുന്നു.

ഇതാണ് കലാകാര്‍ ആഗ്രഹിക്കുന്നത്. സ്വന്തം സൃഷ്ടികള്‍ വിതരണം ചെയ്യുകയും അവ വായിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുക എന്നത് അവര്‍ ആഗ്രഹിക്കുന്നു. വളരെ കുറച്ച് പേര്‍ മാത്രമേ ധാരാളം പണമുണ്ടാക്കുന്നുള്ളു. J.K. Rowling നെ പോലെ ആ ചെറിയ അംശം ധാര്‍മ്മികമായി അഴിമതിക്കാരാകുന്ന അപകടം അഭിമുഖീകരിക്കുന്നു.

ക്യാനഡയില്‍ പുസ്തകകടയില്‍ നിന്ന് വായിക്കാനല്ലാതെ പുസ്തകം വാങ്ങിയ ആളുകള്‍ക്കെതിരെ J.K. Rowling ന് അനുകൂലമായി ഒരു അനുശാസനം കിട്ടിയിരുന്നു. അതുകൊണ്ട് ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അവ വായിക്കരുതെന്ന് ഞാന്‍ പറയുന്നില്ല. അത് ഞാന്‍ എഴുത്താളിനും പ്രസാധകര്‍ക്കും ആയി വിട്ടുകൊടുക്കുന്നു. നിങ്ങളവ വാങ്ങരുതെന്ന് ഞാന്‍ പറയുന്നു.

വളരെ കുറച്ച് എഴുത്തുകാര്‍ മാത്രമേ പണം ഉണ്ടാക്കുന്നുള്ളു. അവരെ ഇത്തരത്തില്‍ അഴിമതിക്കാരാക്കാം. മിക്കവരും അതിന് അടുത്തുപോലും എത്തുന്നില്ല. അത് തന്നെ കിട്ടണമെന്ന് തുടര്‍ന്നും ആഗ്രഹിക്കുന്നു: തങ്ങളുടെ സൃഷ്ടികള്‍ അംഗീകരിക്കപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

സ്വന്തം പുസ്തകം വിതരണം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ പകര്‍പ്പവകാശം അദ്ദേഹത്തെ തടയുന്നു. 5 വര്‍ഷത്തിലധികമായ പകര്‍പ്പവകാശം തനിക്ക് ഒരു ഗുണവും ചെയ്തില്ല എന്ന് അദ്ദേഹം തിരിച്ചറിയുന്നു.

കഴിഞ്ഞ 5 വര്‍ഷത്തേക്ക് ആണ് ആളുകള്‍ക്ക് പകര്‍പ്പവകാശമുണ്ടാകുന്നതെങ്കില്‍ ഞാന്‍ അതിന് എതിരല്ല. ഞാന്‍ നിര്‍ദ്ദേശിക്കുന്ന പത്ത് പ്രശ്നത്തിന് കൊടുക്കുന്ന ആദ്യത്തെ കുത്താണ്. അത് പത്ത് വര്‍ഷമായി കുറക്കുക. പിന്നെ കുറച്ച് നാളത്തേക്ക് take stock. അതിന് ശേഷം നമുക്ക് ക്രമീകരിക്കാം. 10 വര്‍ഷം എന്നതാണ് കൃത്യമായ സംഖ്യ എന്ന് ഞാന്‍ പറയുന്നില്ല. എനിക്കറിയില്ല.

ഇതിന്റെ വ്യാപ്തി എന്ത്? ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് പകര്‍പ്പവകാശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്? മൂന്ന് വ്യത്യസ്ഥ തരത്തിലുള്ള സൃഷ്ടികളെ ഞാന്‍ വേര്‍തിരിച്ച് കാണുന്നു.

ഒന്നാമതായി നിങ്ങളുടെ ജീവിതത്തിലെ പ്രായോഗിക ജോലികള്‍ ചെയ്യാനുള്ള തൊഴില്‍പരമായ സൃഷ്ടികളുണ്ട്. അതില്‍ സോഫ്റ്റ്‌വെയര്‍, പാചകക്കുറിപ്പ്, വിദ്യാഭ്യാസ സൃഷ്ടികള്‍, റഫറന്‍സ് സൃഷ്ടികള്‍, ടെക്സ്റ്റ് ഫോണ്ടുകള്‍ തുടങ്ങി നിങ്ങള്‍ക്ക് ആലോചിക്കാവുന്ന ധാരാളം കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഈ സൃഷ്ടികള്‍ സ്വതന്ത്രമാകണം.

നിങ്ങളുടെ ജീവിതത്തില്‍ ഒരു തൊഴില്‍ ചെയ്യാനായി ഒരു സൃഷ്ടിയെ ഉപയോഗിക്കുന്നവെങ്കില്‍ അതിനെ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത്തെ നിയന്ത്രിക്കാനാകില്ല. ഒരു സൃഷ്ടി നിങ്ങള്‍ക്ക് അനുയോജ്യമായ രൂപത്തില്‍ മാറ്റിക്കഴിഞ്ഞാല്‍ അതിന്റെ നിങ്ങളുടെ പതിപ്പ് പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടാകണം. കാരണം നിങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന മറ്റുള്ളവരും ഉണ്ടാകാം.

സോഫ്റ്റ്‌വെയറുകള്‍ക്ക് മാത്രമല്ല എല്ലാ functional സൃഷ്ടികള്‍ക്കും അതേ നാല് സ്വാതന്ത്ര്യം ഉപയോക്താക്കള്‍ക്ക് കിട്ടണമെന്ന സംഗ്രഹത്തിലേക്ക് ഇത് വേഗം നയിക്കുന്നു. പ്രത്യേകിച്ച് പറഞ്ഞാല്‍ പാചകക്കുറിപ്പുകള്‍ സ്വതന്ത്രമാണെന്നത് പോലെ പാചകക്കാര്‍ എല്ലായിപ്പോഴും പങ്കുവെക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ട് എന്ന കാര്യം പാചകക്കുറിപ്പിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. “പാചകക്കുറിപ്പ് കടല്‍ക്കൊള്ള” എന്ന് സര്‍ക്കാര്‍ മുദ്രകുത്താന്‍ ശ്രമിച്ചാല്‍ ആളുകളെങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ.

“കടല്‍കൊള്ളക്കാരന്‍” എന്ന വാക്ക് ശുദ്ധമായ പ്രചാരവേലയാണ്. സംഗീത കടല്‍കൊള്ളയെക്കുറിച്ച് എന്റെ അഭിപ്രായമെന്തെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയും “എന്റെ അറിവില്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമണം നടത്തുമ്പോള്‍ അവര്‍ അത് ഉപകരണങ്ങള്‍ മോശമായി വായിച്ചല്ല, പകരം ആയുധങ്ങളുപയോഗിച്ചാണ് ചെയ്യുന്നത്. അതുകൊണ്ട് സംഗീതം “കടല്‍ക്കൊള്ള”യല്ല. കാരണം കടല്‍ക്കൊള്ള കപ്പല്‍ ആക്രമിക്കുന്നതാണ്. പങ്കുവെക്കുന്നത് sharing is as far as you get from being the moral equivalent of attacking ships. കപ്പലുകള്‍ ആക്രമിക്കുന്നത് ചീത്തക്കാര്യമാണ്. മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് നല്ല കാര്യമാണ്. കേള്‍ക്കുമ്പോഴൊക്കെ “കടല്‍കൊള്ള” എന്ന പ്രചാരവേല വാക്ക് നാം ശക്തമായി തള്ളിക്കളയണം.

20 വര്‍ഷം മുമ്പ് ആളുകള്‍ അതിനെ എതിര്‍ത്തേനേ: “നാം നമ്മുടെ സ്വാതന്ത്ര്യം ഉപേക്ഷിച്ചില്ലെങ്കില്‍ ഈ സൃഷ്ടികളുടെ പ്രസാധകര്‍ക്ക് നമ്മേ നിയന്ത്രിക്കുന്നത് അനുവദിക്കാതിരിക്കാമായിരുന്നു. സൃഷ്ടികള്‍ ഉണ്ടാകില്ലായിരുന്നു. അതൊരു ഭീകര ദുരന്തമായേനേ.” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തെ നോക്കിയാല്‍, കറങ്ങിനടക്കുന്ന ആ എല്ലാ പാചകക്കുറിപ്പുകളും, വിക്കിപീഡിയ പോലുള്ള റഫറന്‍സ് സൃഷ്ടികളും കാണിക്കുന്നത് ആ ഭയം തെറ്റായ കാര്യമാണെന്നാണ്. സ്വതന്ത്ര പാഠപുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്ന് നിങ്ങള്‍ കാണാന്‍ തുടങ്ങി.

അങ്ങനെയല്ലങ്കില്‍ തൊഴിലാളികള്‍ക്ക് പണികിട്ടില്ലെന്ന് കരുതി നിരാശരാകേണ്ടതോ നമ്മുടെ സ്വാതന്ത്ര്യത്തെ ഉപേക്ഷിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അവരെ പ്രോത്സാഹിപ്പിക്കാന്‍ അനേകം വഴികള്‍ ഉണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും സ്ഥിരമായതും ആയ ധാരാളം വഴികളുണ്ട്. ഈ വിഭാഗത്തില്‍ അവയെല്ലാം സ്വതന്ത്രമാകണം.

എന്നാല്‍ ചില ആളുകള്‍ ചിന്തിക്കുന്നത് സൃഷ്ടിയാകുന്ന രണ്ടാമത്തെ വിഭാഗത്തെക്കുറിച്ച് എന്ത് പറയുന്നു. ഓര്‍മ്മക്കുറിപ്പുകള്‍, അഭിപ്രായ ലേഖനങ്ങള്‍, ശാസ്ത്ര പ്രബന്ധങ്ങള്‍, മറ്റ് വിവധ കാര്യങ്ങള്‍ പോലുള്ളത്?[2] മറ്റൊരാളുടെ ചിന്തയെക്കുറിച്ചുള്ള അയാളുടെ പ്രസ്ഥാവനയെ തിരുത്തി ഒരു പതിപ്പുണ്ടാക്കി പ്രസിദ്ധീകരിക്കുന്നത് അയാളെ തെറ്റായി പ്രതിനിധാനം ചെയ്യുകയാണ്. അത് പ്രത്യേകിച്ചും സമൂഹത്തിന് നല്‍കുന്ന ഒരു സംഭാവനയല്ല.

അതുകൊണ്ട് ചെറുതാക്കിയ ഒരു പകര്‍പ്പവകാശ വ്യവസ്ഥ ഉണ്ടാകുന്നത് പ്രവര്‍ത്തനക്ഷമവും സ്വീകാര്യവും ആയ ഒന്നാണ്. അവിടെ എല്ലാ വാണിജ്യ ഉപയോഗവും പകര്‍പ്പവകാശത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാ മാറ്റം വരുത്തലും പകര്‍പ്പവകാശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാണിജ്യപരമല്ലാത്ത തനത് പകര്‍പ്പുകളുടെ വിതരണത്തിന് എല്ലാവര്‍ക്കും അനുവാദമുണ്ട്.

(2015 ലെ നോട്ട്: ശാസ്ത്ര പ്രബന്ധങ്ങള്‍ CC Attribution license (CC-BY) പ്രകാരം ലഭ്യമാകുന്ന ജേണലുകളിലും arXiv.org ഉം ഒക്കെ പ്രസിദ്ധപ്പെടുത്തുന്ന രീതി വ്യാപകമാണ്. തിരുത്തിയ പതിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ല എന്ന തോന്നാം. പണ്ഡിത്യപരമായ പ്രസിദ്ധീകരണത്തിന് ഞാന്‍ നിര്‍ദ്ദേശിക്കുന്ന ലൈസന്‍സ് അതാണ്.)

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എല്ലാ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികള്‍ക്കും ഏറ്റവും കുറഞ്ഞ സ്വാതന്ത്ര്യമാണ് നാം സ്ഥാപിക്കേണ്ടത്. കാരണം ആ സ്വാതന്ത്ര്യത്തിന്റെ തടയല്‍ ആണ് പങ്കുവെക്കുന്നതിനെതിരായ യുദ്ധത്തെ സൃഷ്ടിക്കുന്നത്. പങ്കുവെക്കുക എന്നത് മോഷണമാണെന്ന ഒരു വിഷലിപ്തമായ പ്രചാരവേലയെ ആണ് സൃഷ്ടിച്ചത്. അതായത് പങ്കുവെക്കുക എന്നത് കപ്പല്‍ ആക്രമിക്കുന്ന കടല്‍ കൊള്ളക്കാരുടെ പ്രവര്‍ത്തിപോലെയാണെന്ന പ്രചരണം. വിവരക്കേട്, എന്നാല്‍ ഈ വിവരക്കേടിനെ പിന്‍തുണച്ച് വലിയ പണം ഉണ്ടായിരുന്നതിനാല്‍ നമ്മുടെ സര്‍ക്കാരുകളെ അത് അഴിമതിക്കാരാക്കി. പങ്കുവെക്കുന്നതിനെതിരായ നടത്തുന്ന യുദ്ധത്തെ നമുക്ക് അവസാനിപ്പിക്കണം. പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള സൃഷ്ടികളുടെ തനത് പകര്‍പ്പ് പങ്കുവെക്കുന്നതിനെ നമുക്ക് നിയമപരമാക്കണം

നമുക്കെല്ലാം വേണ്ടിവരുന്ന രണ്ടാമത്തെ വിഭാഗം സൃഷ്ടികള്‍ സ്വതന്ത്രമാക്കേണ്ട കാര്യമില്ല. അതുകൊണ്ട് വാണിജ്യ ഉപയോഗത്തിനും അതിന്റെ പരിഷ്കരണത്തിനും ചെറുതാക്കിയ പകര്‍പ്പവകാശം ഉപയോഗിക്കാം എന്ന് എനിക്ക് തോന്നുന്നു. അത് ഏകദേശം ഇപ്പോഴത്തെ സംവിധാനം (സാധാരണ പര്യാപ്തമല്ല) പോലെ എഴുത്തുകാര്‍ക്ക് ഒരു വരുമാന ഒഴുക്ക് നല്‍കും. ഇപ്പോഴത്തെ സംവിധാനം സൂപ്പര്‍സ്റ്റാറുകള്‍ക്ക് അല്ലാതുള്ളവരെ സംബന്ധിച്ചടത്തോളം മിക്കവാറും മൊത്തത്തില്‍ അപര്യാപ്തമാണെന്ന കാര്യം നിങ്ങള്‍ ഓര്‍ത്തിരിക്കണം

കലാ സൃഷ്ടി, വിനോദ സൃഷി എന്നിവയുടെ കാര്യമോ? മാറ്റം വരുത്തുന്നതിനെക്കുറിച്ച് എന്ത് ചിന്തിക്കണമെന്ന് തീരുമാനിക്കാന്‍ ഇതില്‍ എനിക്ക് കുറച്ച് സമയമെടുത്തു.

ഒരു വശത്ത് ഒരു കലാ സൃഷ്ടിക്ക് കലാപരമായ പൂര്‍ണ്ണത്വം ഉണ്ടാകാം. അതിനെ തിരുത്തുന്നത് അത് നശിപ്പിച്ചേക്കും. ഈ രീതിയില്‍ വെട്ടി നശിപ്പിക്കുന്നതിനെ തീര്‍ച്ചയായും പകര്‍പ്പവകാശം തടയുകയില്ല. ഹോളീവുഡ്ഡ് അത് എല്ലാക്കാലവും ചെയ്യുന്നതാണ്. മറിച്ച് ഒരു സൃഷ്ടിക്ക് മാറ്റം വരുത്തുന്നത് കലക്ക് വേണ്ടിയുള്ള ഒരു സംഭാവനയായും കാണാം. സുന്ദരവും സമ്പന്നവും ആയവയിലേക്ക് നയിച്ച നാടോടി പ്രക്രിയ സാദ്ധ്യമാക്കിയത് അതാണ്.

നാം പേരുകേട്ട എഴുത്തുകാരെ മാത്രം നോക്കിയാലും, ഷേക്സ്പിയറിന്റെ കാര്യം പരിഗണിക്കുക. അദ്ദേഹം കുറച്ച് ദശാബ്ദങ്ങള്‍ പഴക്കമുള്ള മറ്റ് കഥകളില്‍ നിന്ന് കടം കൊണ്ടിട്ടുണ്ട്. വ്യത്യസ്ഥമായ രീതിയിലാണ് അത് ചെയ്തത്. അങ്ങനെ വളരെ പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികള്‍ നടത്തി. ഇന്നത്തെ പകര്‍പ്പവകാശ നിയമം അന്നുണ്ടായിരുന്നെങ്കില്‍ അതിനെ തടഞ്ഞേനേ, ആ നാടകങ്ങള്‍ ഒരിക്കലും എഴുതപ്പെടുകയുമില്ലായിരുന്നു.

ഒരു സൃഷ്ടി കലക്ക് വേണ്ടിയുള്ള ഒരു സംഭാവനയാകാം എന്ന് കാലക്രമത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അത് മിക്കവാറും നിര്‍വ്വാഹമില്ലാത്ത അത്യാവശ്യമായിരുന്നില്ല. ഒരു പകര്‍പ്പവകാശം തീരാന്‍ വേണ്ടി നിങ്ങള്‍ക്ക് പത്ത് വര്‍ഷം കാത്തിരിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അത്രയും കാത്തിരിക്കാം. 75 വര്‍ഷവും 95 വര്‍ഷവും ഒക്കെ കാത്തിരിക്കേണ്ടിവരുന്ന ഇപ്പോഴത്തെ പകര്‍പ്പവകാശ നിയമം പോലെയല്ല. ചില അവസരത്തില്‍ മെക്സിക്കോയില്‍ നിങ്ങള്‍ക്ക് 200 വര്‍ഷം വരെ കാത്തിരിക്കണം. കാരണം മെക്സിക്കോയിലെ പകര്‍പ്പവകാശം അവസാനിക്കുന്നത് സൃഷ്ടാവ് മരിച്ച് കഴിഞ്ഞ് നൂറ് വര്‍ഷത്തിന് ശേഷമാണ്. ഇത് ഭ്രാന്താണ്. എന്നാല്‍ പകര്‍പ്പവകാശം നില്‍ക്കണമെന്ന് ഞന്‍ നിര്‍ദ്ദേശിച്ച പത്ത് വര്‍ഷം എന്നത് ആളുകള്‍ക്ക് കാത്തിരിക്കാനാകുന്ന ഒരു സമയമാണ്.

അതുകൊണ്ട് വാണിജ്യപരമായ ഉപയോഗത്തേയും മാറ്റംവരുത്തലിനേയും ഉള്‍ക്കൊള്ളുന്ന ഭാഗികമായി ചെറുതാക്കിയ പകര്‍പ്പവകാശം ഞാന്‍ നിര്‍ദ്ദേശിക്കുന്നു. വാണിജ്യപരമല്ലാതെ ശരിപ്പകര്‍പ്പുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പത്ത് വര്‍ഷത്തിന് ശേഷം അത് പൊതുയിടത്തില്‍ എത്തും. തങ്ങളുടെ പരിഷ്കരിച്ച് പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് വഴി കലകള്‍ക്ക് വേണ്ടി ആളുകള്‍ക്ക് സംഭാവനകള്‍ നല്‍കാനാകും.

മറ്റൊരു കാര്യം: ഒരു കൂട്ടം സൃഷ്ടികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ ഒരു ചെറിയ ഭാഗം എടുത്ത് അതിനെ മാറ്റം വരുത്തി പുതിയ ഒന്നാക്കുകയാണെങ്കില്‍ അത് നിയമപരമാണ്. കാരണം പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം എന്നത് കലയെ പ്രചരിപ്പിക്കാനാണ്. അല്ലാതെ കലയെ തടയാനല്ല. പകര്‍പ്പവകാശത്തെ ചെറു കഷണങ്ങളെ പോലെ ഉപയോഗിക്കുന്നത് പൊട്ടത്തരമാണ്. അത് സ്വയം പരാജയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ വിജയിച്ച സൃഷ്ടികളുടെ പ്രസാധകരുടെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഏക വളച്ചൊടിക്കലാണത്. അതിന്റെ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് അത്.

അതാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. അതായത് ഇന്റര്‍നെറ്റില്‍ പകര്‍പ്പുകള്‍ പങ്കുവെക്കുന്നത് നിയമപരമാകണം. പങ്കുവെക്കുന്നത് നല്ലതാണ്. പങ്കുവെക്കുന്നത് സമൂഹത്തില്‍ ബന്ധങ്ങളുണ്ടാക്കുന്നു. പങ്കുവെക്കുന്നതിനെ ആക്രമിക്കുക എന്നാല്‍ സമൂഹത്തെ ആക്രമിക്കുക എന്നാണ്.

പങ്കുവെക്കുന്നത് നിര്‍ത്താനായി പങ്കുവെക്കുന്ന ആളുകളെ ആക്രമിക്കാനുള്ള പുതിയ വഴികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് അത് തിന്മയാണെന്ന് നാം തിരിച്ചറിയണം. നിര്‍ദ്ദേശിക്കപ്പെട്ട വഴികള്‍ മാറ്റമില്ലാത്ത നീതി എന്നതിന്റെ അടിസ്ഥാന ആശങ്ങളെ പോലും മുറിപ്പെടുത്തുന്നത് കൊണ്ട് മാത്രമല്ല (എന്നാല്‍ അത് യാദൃശ്ചികമായ ഒന്നല്ല). അതിന് കാരണം അതിന്റെ ലക്ഷ്യം തിന്മ ആയതാണ്. പങ്കുവെക്കുന്നത് നല്ലതാണ്. സര്‍ക്കാരുകള്‍ അതിനെ പ്രോത്സാഹിപ്പിക്കണം.

എന്നാല്‍ പകര്‍പ്പവകാശത്തിന് എന്തൊക്കെയായാലും ഉപകാരപ്രദമായ ഒരു ലക്ഷ്യം ഉണ്ട്. ആ ലക്ഷ്യം നടപ്പാക്കാനുള്ള പകര്‍പ്പവകാശത്തിന് ഇന്ന് ഒരു പ്രശ്നമുണ്ട്. കാരണം ഇന്ന് അത് നാം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായി ചേര്‍ന്ന് പോകുന്നില്ല. വായനക്കാര്‍, ശ്രോതാക്കള്‍, തുടങ്ങിയെല്ലാവരുടേയും മര്‍മ്മപ്രധാനമായ സ്വാതന്ത്ര്യത്തില്‍ ഇടപെട്ടു. എന്നാല്‍ കലയെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഇപ്പോഴും അഭിലഷണീയമാണ്. ഭാഗികമായി ചെറുതാക്കപ്പെട്ട പകര്‍പ്പവകാശ സംവിധാനത്തില്‍, അത് പകര്‍പ്പവകാശ സംവിധാനമായി തന്നെ തുടരുന്നുണ്ട്, ഞാന്‍ രണ്ട് മറ്റ് രീതികള്‍ നിര്‍ദ്ദേശിക്കുന്നു.

ഒന്നില്‍ സൃഷ്ടികള്‍ക്ക് നികുതി ഈടാക്കി നികുതിപ്പണം കലാകാരന്‍മാര്‍ക്ക് വിതരണം ചെയ്യുന്നു. അത് ഒരു പ്രത്യേക നികുതി ആകാം. ചിലപ്പോള്‍ ഇന്റര്‍നെറ്റ് ബന്ധത്തിന് മേലെ ചാര്‍ത്തുന്നത്. അല്ലെങ്കില്‍ അത് പൊതു വരുമാനത്തിന്റെ ഭാഗമാക്കാം. കാരണം കാര്യക്ഷമമായ രീതിതില്‍ വിതരണം ചെയ്യുകയാണെങ്കില്‍ അത് മൊത്തത്തില്‍ അത്ര വലിയ തുകയൊന്നും ആകില്ല. കല പ്രോത്സാഹിപ്പിക്കുന്നതിന് കാര്യക്ഷമതയോടെ അത് വിതരണം ചെയ്യുന്നത് പ്രചാരത്തിന്റെ നേര്‍രേഖ തോതിന്റെ അടിസ്ഥാനത്തിലാകരുത്. അത് പ്രചാരത്തിന്റെ അടിസ്ഥാനത്തിലാകണം. കാരണം ഏത് കലാകാരനെ പിന്‍തുണക്കണം, ആരെ അവഗണിക്കണം എന്ന് തീരുമാനിക്കാനുള്ള വിവേകം ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. എന്നാല്‍ പ്രചാരത്തെ അടിസ്ഥാനമാക്കുന്നു എന്നതില്‍ നിന്ന് രേഖീയമായ അനുപാതത്തില്‍ ആവില്ല അത്.

വിവിധ കലാകാരന്‍മാരുടെ (കാരികളുടെ) പ്രചാരത്തെ അളക്കുക. അത് polling(samples) ലൂടെ നിങ്ങള്‍ക്ക് കണ്ടെത്താം. അതില്‍ ആര്‍ക്കും പങ്കെടുക്കാം. പിന്നീട് അതിന്റെ cube root എടുക്കുക. cube root ഇങ്ങനെയിരിക്കും: അത് അടിസ്ഥാനപരമായി (പണമടക്കല്‍) കുറച്ചുകഴിഞ്ഞ് ചെറുതാക്കി കൊണ്ടുവരുക എന്നര്‍ത്ഥം.

ഒരു സൂപ്പര്‍ സ്റ്റാര്‍ A വിജയിച്ച മറ്റൊരു കലാകാരനായ Bയെക്കാള്‍ ആയിരം മടങ്ങ് പ്രശസ്തനാണെങ്കില്‍ ഈ രീതിയില്‍ Aക്ക് Bയെക്കാള്‍ പത്ത് മടങ്ങ് പണമേ കിട്ടൂ. ആയിരം മടങ്ങല്ല.

രേഖീയമാണെങ്കില്‍ Aക്ക് Bയെക്കാള്‍ ആയിരം മടങ്ങ് കിട്ടുമായിരുന്നു. അതായത് Bക്ക് ജീവിക്കാന്‍ വേണ്ട അവശ്യം തുക കിട്ടണമെങ്കില്‍ A അതി ഭീമമായി പണക്കാരനാകേണ്ടി വരും. അത് നികുതിപ്പണം പാഴാക്കുന്ന ഉപയോഗമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല.

അത് taper off ചെയ്താല്‍ സാധാരണ വിജയിച്ച കലാകാരേക്കാള്‍ ഓരോ സൂപ്പര്‍സ്റ്റാറിനും വളരേധികം പണം കിട്ടും. എന്നാല്‍ എല്ലാ സൂപ്പര്‍സ്റ്റാറുകളുടെ എണ്ണം മൊത്തം പണത്തിന്റെ വളരെ ചെറിയ ഒരു ഭാഗമേ ആകുന്നുള്ളു. പണത്തില്‍ കൂടുതലും പോകുക കാര്യമായി വിജയിക്കാത്ത കാര്യമായി പ്രചാരമില്ലാത്ത വളരേധികമുള്ള കലാകാരന്‍മാരിലേക്കാണ്. അങ്ങനെ ഇപ്പോഴത്തെ വ്യവസ്ഥയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പണത്തെ ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നു.

നിലനില്‍ക്കുന്ന സംവിധാനം പിന്നോട്ടടിക്കുന്നതാണ്. അത് ഓരോ റിക്കോഡിനും സൂപ്പര്‍സ്റ്റാറുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ വളരേധികം പ്രതിഫലം കൊടുക്കുന്നതാണ്. പണം വളരെ മോശമായാണ് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ നാം വളരെ കുറവേ ചിലവാക്കുന്നുള്ളു എന്നതാണ് ഫലം. നികുതിയെക്കുറിച്ച് വിദ്വേഷമുള്ള ഈ ആളുകളില്‍ ചിലരെ mollify ചെയ്യാന്‍ ഇതുമതി എന്ന് എനിക്ക് തോന്നുന്നു. ഞാന്‍ അങ്ങനെയല്ല. കാരണം ഞാന്‍ ക്ഷേമ രാഷ്ട്രത്തിലാണ് വിശ്വസിക്കുന്നത്.

എനിക്ക് വേറൊരു നിര്‍ദ്ദേശമുണ്ട്. അത് സന്നദ്ധ പണമടക്കലാണ്. എല്ലാ മള്‍ടിമീഡിയ പ്ലയറിലും അമര്‍ത്തുമ്പോള്‍ ഒരു ഡോളര്‍, നിങ്ങളിപ്പോഴോ മുമ്പോ പ്ലേ ചെയ്ത സൃഷ്ടിയുടെ ഒരു കാലാകാരന് അയച്ചുകൊടുക്കുന്ന ഒരു ബട്ടണ്‍ ഉണ്ടെന്ന് കരുതുക. ആ കലാകാരന്‍മാര്‍ക്ക് ഈ പണം anonymously അയച്ചുകൊടുക്കുന്നു. ധാരാളം ആളുകള്‍ ആ ബട്ടണ്‍ ഇടക്കിടെ അമര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു.

ഉദാഹരണത്തിന്, എല്ലാ ദിവസവും ഒരു പ്രാവശ്യം അത് അമര്‍ത്താന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. ഒരുപാട് പണമൊന്നും നമുക്ക് നഷ്ടപ്പെടുകയില്ല. അത് നമുക്ക് വലിയ തുക അല്ലെന്ന് എനിക്കുറപ്പുണ്ട്. അത് അമര്‍ത്തുന്നത് താങ്ങാനാകാത്ത ദരിദ്രരായ ആളുകള്‍ തീര്‍ച്ചയായും ഉണ്ട്. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയാത്തത് സാരമില്ല. കലാകാരന്‍മാരെ പിന്‍തുണക്കാനായി പാവപ്പെട്ടവരില്‍ നിന്ന് നാം പണം പിഴിഞ്ഞെടുക്കാന്‍ പാടില്ല. ആ ജോലി ചെയ്യാനുള്ള ദരിദ്രരല്ലാത്ത അവശ്യം ആളുകള്‍ ഉണ്ട്. അത് മതി. എനിക്കുറപ്പുണ്ട്
ഒരു പ്രത്യേക കലയെ ശരിക്കും ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ടെന്നും അവര്‍ ആ കലാകാരന്‍മാരെ പിന്‍തുണക്കുമെന്നും നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്.

ഒരു ആശയം എനിക്ക് കിട്ടി. ഇവരെ നിങ്ങള്‍ പിന്‍തുണച്ചു എന്നൊരു സര്‍ട്ടിഫിക്കറ്റും player ന് നല്‍കാനാകും. നിങ്ങള്‍ അത് എത്ര പ്രാവശ്യം ചെയ്തു എന്നതും അതിന് എണ്ണാനാകും.. “ഞാന്‍ ഈ കലാകാരന് ഇത്രമാത്രം നല്‍കി” എന്ന ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാനാകും. അത് ചെയ്യാനായി നമുക്ക് ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ വഴികളാണ് ഇതെല്ലാം.

ഉദാഹരണത്തിന്, നമുക്ക് സൌഹൃദവും ദയയുള്ളതുമായ പ്രചാരവേല പരിപാടികള്‍ ആകാം: “താങ്കള്‍ ആ കലാകാരന് ഇന്ന് സംഭാവന നല്‍കിയോ? എന്തുകൊണ്ടില്ല? ഒരു ഡോളര്‍ മാത്രമാണ്—അത് നിങ്ങള്‍ക്ക് നഷ്ടമാകുകയില്ല. നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്കിഷ്ടപ്പെടുന്നില്ലേ? ബട്ടണ്‍ അമര്‍ത്തൂ!” അത് ആളുകളെ സന്തുഷ്ടരാക്കും. അവര്‍ ആലോചിക്കും, “ശരിയാണ് ഞാനിപ്പോള്‍ കണ്ടത് എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ഒരു ഡോളര്‍ അയച്ചുകൊടുക്കും.”

ഒരു പരിധി വരെ ഇത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. Jane Siberry എന്ന് വിളിക്കുന്ന ക്യാനഡയിലെ ഒരു പാട്ടുകാരി ഉണ്ട്. അവര്‍ അവരുടെ സംഗീതം അവരുടെ വെബ് സൈറ്റില്‍ കൊടുത്തു. ആളുകളോട് അത് ഡൌണ്‍ലോഡ് ചെയ്യാനും പകരം അവര്‍ ആഗ്രഹിക്കുന്ന ഏത് തുകയും പ്രതിഫലം ആയി അയക്കാനും ആവശ്യപ്പെട്ടു. അതുവഴി അവര്‍ക്ക് പകര്‍പ്പിനോരോന്നിനും ശരാശരി ഒരു ഡോളര്‍ വീതം കിട്ടി എന്ന് അവര്‍ പറഞ്ഞു. അത് കൌതുകകരമായ കാര്യമാണ്. കാരണം ഓരോ പകര്‍പ്പിനും വലിയ റിക്കോഡ് കമ്പനികള്‍ ഒരു ഡോളറില്‍ താഴെയാണ് ഈടാക്കുന്നത്. പണം അടക്കണോ, എത്ര അടക്കണോ എന്ന് ആളുകളെ അനുവദിക്കുന്നതുകൊണ്ട് അവര്‍ക്ക് ഓരോ ഡൌണ്‍ലോഡ് ചെയ്യുന്ന സന്ദര്‍ശകരില്‍ നിന്നും കൂടുതല്‍ കിട്ടി. എന്നാല്‍ ഇത് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നോ എന്നതില്‍ ഇതിന് ഫലം ഉണ്ടോ എന്ന് കണക്കാക്കപ്പെടുന്നില്ല. അങ്ങനെ മൊത്തം എണ്ണം വര്‍ദ്ധിപ്പിച്ചതിനാലുണ്ടാകുന്ന ശരാശരിയോടാണോ താരതമ്യം ചെയ്യുന്നത് എന്നത് അറിയില്ല.

അതുകൊണ്ട് അത് പ്രവര്‍ത്തിക്കും. എന്നാല്‍ അത് ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ കഷ്ടപ്പാടുള്ളതാണ്. അത് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു ക്രഡിറ്റ് കാര്‍ഡ് വേണം. അതായത് നിങ്ങള്‍ക്ക് അത് anonymously ചെയ്യാന്‍ കഴിയില്ല. എവിടെ പോയി പണം അടക്കും എന്ന് നിങ്ങള്‍ക്ക് തെരയേണ്ടതായി വരും. ചെറിയ തുക അടക്കാനുള്ള പണമടക്കല്‍ സംവിധാനം വളരെ ക്ഷമതയുള്ളതല്ല. അതുകൊണ്ട് കലാകാര്‍ക്ക് പകുതിയേ കിട്ടുന്നുള്ളു. ഇതിന് വേണ്ടി നാം നല്ലൊരു സംവിധാനം നിര്‍മ്മിച്ചാല്‍ അത് വളരേറെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും.

അതുകൊണ്ട് ഇവയാണ് എന്റെ രണ്ട് നിര്‍ദ്ദേശങ്ങള്‍.

mecenatglobal.org ല്‍ നിങ്ങള്‍ക്ക് ചില പദ്ധതികള്‍ കാണാം. അത് രണ്ട് വീക്ഷണങ്ങളേയും ഒന്നിപ്പിക്കുന്നു. Francis Muguet ആണ് അത് കണ്ടുപിടിച്ചത്. ഇപ്പോഴത്തെ നിയമ വ്യവസ്ഥയുമായി ഒത്തുപോകാവുന്ന എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു അത് രൂപകല്‍പ്പന ചെയ്തത്.

നിര്‍ദ്ദേശങ്ങളുടെ കാര്യത്തില്‍ “അവകാശ ഉടകള്‍ക്കുള്ള പ്രതിഫലത്തെ”ക്കുറിച്ച് കരുതിയിരിക്കുക. കാരണം എപ്പോള്‍ അവര്‍ “പ്രതിഫലം കൊടുക്കുക” എന്ന് പറയുമ്പോള്‍, നിങ്ങള്‍ ഒരു സൃഷ്ടിയെ ആസ്വദിച്ചാല്‍ നിങ്ങള്‍ മറ്റൊരാളോട് ഒരു പ്രത്യേക കടം വാങ്ങിയെന്നും നിങ്ങള്‍ പ്രതിഫലം മറ്റേയാള്‍ക്ക് കൊടുക്കണം എന്നും ഭാവിക്കാനായി ശ്രമിക്കുകയാണ് അവര്‍. “അവകാശങ്ങളുടെ ഉടമകള്‍” എന്ന് അവര്‍ പറയുമ്പോള്‍ അത് കലാകാരെ സഹായിക്കുകയാണെന്ന് നിങ്ങളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് പോകുന്നത് പ്രസാധകരിലേക്കാണ്. ആ പ്രസാധകര്‍ ഈ കലാകാരെ അടിസ്ഥാനപരമായി ചൂഷണം ചെയ്യുകയാണ്. (നിങ്ങള്‍ കേട്ടിട്ടുള്ള ചിലത് ഒഴിച്ച്. അവര്‍ വളരെ പ്രചാരമുള്ളതിനാല്‍ അവക്ക് സ്വാധീനശക്തി ഉണ്ട്.)

നമുക്ക് ആരോടും കടം ഇല്ല, നമുക്ക് ആര്‍ക്കും “പ്രതിഫലം കൊടുക്കാനും” ഇല്ല. [എന്നാല്‍] കാലാകാരെ പിന്‍തുണക്കുന്നത് ശരിക്കും ഉപയോഗപ്രദമായ കാര്യമാണ്. പകര്‍പ്പവകാശം ശരിക്കും അക്കാലത്തെ സാങ്കേതികവിദ്യക്ക് അനുയോജ്യമായിരുന്ന കാലത്ത് അതായിരുന്നു പകര്‍പ്പവകാശത്തിന്റെ പ്രചോദനം. ഇന്ന് പകര്‍പ്പവകാശം അക്കാര്യം ചെയ്യുന്നതിലെ മോശം വഴിയാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന തരത്തില്‍ മറ്റ് വഴികളിലൂടെ അത് ഇപ്പോഴും നല്ല കാര്യമാണ്.

New Zealand Copyright Act ന്റെ തിന്മയുള്ള രണ്ട് ഭാഗങ്ങള്‍ മാറ്റണമെന്ന് അവരോട് ആവശ്യപ്പെടുക. അവര്‍ three strikes punishment മാറ്റേണ്ട കാര്യമില്ല. കാരണം പങ്കുവെക്കുന്നത് നല്ലതാണ്. DRM പൊളിക്കാനായി അവര്‍ സോഫ്റ്റ്‌വെയറിന്റെ സെന്‍സര്‍ഷിപ്പ് ഒഴുവാക്കണം. ACTA യെ സൂക്ഷിക്കുക. ഈ എല്ലാ രാജ്യങ്ങളേയും അവരുടെ പൌരന്‍മാരെ ആക്രമിക്കാന്‍ വേണ്ടിയുള്ള ഒരു കരാറിന് വേണ്ടി അവര്‍ വിവിധ രാജ്യങ്ങളുമായി വിലപേശുകയാണ്. എങ്ങനെയെന്ന് നമുക്ക് അറിയില്ല. കാരണം അവര്‍ നമ്മോട് ഒന്നും പറയില്ല.

— സ്രോതസ്സ് gnu.org | Richard Stallman

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )