Wyoming, Colorado, Nebraska എന്നിവിടങ്ങളിലെ വ്യേമസേനയുടെ ആണവ മിസൈല്‍ താവളങ്ങളിലെ 14 അംഗങ്ങള്‍ക്ക് എതിരെ കൊകെയിന് ഉള്‍പ്പടെയുള്ള നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന്റെ പേരില്‍ അന്വേഷണം നടക്കുകയാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണവ മിസൈല്‍ സേനക്ക് ഏറ്റ പുതിയ അടിയാണ് ഈ അന്വേഷണം. പരിശീലനം, വ്യക്തി സ്വഭാവം തുടങ്ങിയ കാര്യങ്ങളെ പോരായ്മകളെക്കുറിച്ച് Associated Press ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവര്‍ അടുത്തകാലത്ത് കര്‍ക്കശമായ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തുകയും performance മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യേമസേന പറയുന്നതിനിടക്കാണ് ഇത് കണ്ടെത്തിയത്. ഈ 14 പേരേയും ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും ഔദ്യോഗിക അന്വേഷണം വ്യേമസേന തുടങ്ങുകയും ചെയ്തു.
— സ്രോതസ്സ് bigstory.ap.org | 2016
ലോകത്തിന്റെ ഭാവി എന്നത് ഈ മരുന്നടിയുടെ അടിസ്ഥാനത്തിലാണെന്ന ബോധം എല്ലാവര്ക്കും വേണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.