ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി

ലാറ്റിനമേരിക്കയിലെ ആദ്യത്തെ സൌരതാപനിലയം ചിലിയിലെ Atacama മരുഭൂമിയിലെ Cerro Dominador ല്‍ ഉദ്ഘാടനം ചെയ്തു. 700 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ നിലയത്തിന് 10,600 കണ്ണാടികളുണ്ട്. അവ 250 മീറ്റര്‍ പൊക്കമുള്ള ഗോപുരത്തിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കും. ചൂടിലെ ഉരുകിയ ഉപ്പ് ആഗിരണം ചെയ്യുകയും അതുപയോഗിച്ച് നീരാവി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് 110 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനോടടുത്തുള്ള സൌരോര്‍ജ്ജഫലക നിലയത്തില്‍ നിന്ന് 210 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉപ്പിന് താപോര്‍ജ്ജത്തെ 17.5 മണിക്കൂര്‍ വരെ സംഭരിച്ച് നിര്‍ത്താനാകും എന്നതാണ് ഈ നിലയത്തിന്റെ ഒരു പ്രത്യേകത. അതായത് നേരിട്ട് സൂര്യപ്രകാശം കിട്ടാത്തപ്പോഴും, ദിവസം 24 മണിക്കൂറും, നിലയം പ്രവര്‍ത്തിക്കും.

— സ്രോതസ്സ് telesurenglish.net | 9 Jun 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ