വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

ആഗോളതപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാതൃകയോട് ചേരും വിധം ആര്‍ക്ടിക്കിന് മുകളിലുള്ള അന്തരീക്ഷത്തില്‍ ശീതകാലത്ത് താപനില വളരെ താഴുന്നത് കൂടുതല്‍ സാധാരണമാകുകയും കൂടുതല്‍ തീവൃമാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറഞ്ഞ താപനില അതിതീവൃമാകുന്നത്, മനുഷ്യര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട രാസവസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും അവര്‍ കണ്ടെത്തി. അത് ഓസോണിന്റെ നാശത്തിലേക്ക് നയിക്കുന്നു. ഓസോണ്‍ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉം ഹാലോജനുകളും 2010 ല്‍ ലോകംമൊത്തം നിരോധിച്ച് കുറച്ച് ദശാബ്ദങ്ങള്‍ക്കകം ഓസോണ്‍ നാശം അവസാനിപ്പിക്കും എന്ന പൊതുവായ ഊഹത്തെ ചോദ്യം ചെയ്യുകയാണ് ഈ പുതിയ കണ്ടെത്തലുകള്‍.

stratosphereലെ ക്ലോറിനില്‍ കൂടുതലും, ബ്രോമിന്റെ വലിയൊരളവും CFCകള്‍, halons, മറ്റ് ഓസോണ്‍ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ വിഘടിക്കുന്നതില്‍ നിന്ന് വരുന്നതാണ്. സാധാരണയായി ആര്‍ക്ടിക് polar vortex നകത്ത് ക്ലോറിന്‍ പ്രവര്‍ത്തനരഹിതമാണ്. എന്നാല്‍ രൂപം മാറാനും സൂര്യപ്രകാശവും ബ്രോമിനുവുമായി പ്രവര്‍ത്തിച്ച് ഓസോണ്‍ നശിപ്പിക്കാനുമുള്ള അനുയോജ്യമായ അവസ്ഥകള്‍ ക്ലോറിന് മേഖങ്ങള്‍ നല്‍കുന്നു.

1987 ലെ മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരം വ്യാവസായികാടിസ്ഥാനത്തിലെ CFCകളുടേയും ഹാലോജനുകളുടേയും ഉത്പാദനം വന്‍തോതില്‍ കുറച്ചിട്ടും 2010 ന് ശേഷം ആഗോള നിരോധനം ഉണ്ടായിട്ടും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈ സംയുക്തങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ സുലഭമാണ്. World Meteorological Organization പറയുന്നതനുസരിച്ച് മനുഷ്യന്‍ നിര്‍മ്മിച്ച അന്തരീക്ഷത്തിലെ ക്ലോറിനും ബ്രോമിനും ഈ നൂറ്റാണ്ടിന്റെ അവസാനമായാലും അവയുടെ ഏറ്റവും കൂടിയ നിലയില്‍ നിന്ന് 50% ന് താഴെയത്തില്ല.

— സ്രോതസ്സ് University of Maryland | Jun 23, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )