വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ

വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്ത. വേദനക്ക് ഒരു പരിഹാരം കണ്ടെത്തിയാല്‍ ദീര്‍ഘകാലമായി വേദനസഹിക്കുന്ന രോഗികള്‍ക്ക് സന്തോഷമാകും, വേദനയുടെ പ്രക്രിയ നടത്തുന്ന തലച്ചോറിലെ ശൃംഖലയില്‍ മാറ്റം വരുത്തല്‍ അതാണ് University of Colorado Boulder നയിച്ച ഗവേഷണത്തിന്റെ ലക്ഷ്യം. JAMA Psychiatry യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. നാല് ആഴ്ച നീണ്ടുനിന്ന Pain Reprocessing Therapy (PRT) എന്ന മനശാസ്ത്രപരമായ ചികില്‍സയില്‍ പങ്കെടുത്ത ദീര്‍ഘകാലമായി പുറംവേദന സഹിക്കുന്ന രോഗികളിലെ മൂന്നില്‍ രണ്ട് പേരുടേയും വേദന ഇല്ലാതാകുകയോ, വളരെ കുറഞ്ഞ സ്ഥിതിയിലേക്കെത്തുകയോ ചെയ്തു. മിക്കവര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞിട്ടും സുഖം നിലനിര്‍ത്താനും ആയി. ദീര്‍ഘകാലത്തെ വേദനക്ക് മനശാസ്ത്രപരമായ ചികില്‍സ വഴി സ്ഥിരമായ ശമനം കണ്ടെത്താനാകും എന്നതിന്റെ ശക്തമായ തെളിവാണിത്. അമേരിക്കയിലെ അഞ്ചിലൊന്ന് പേര്‍ ദീര്‍ഘകാലവേദന സഹിക്കുന്നവരാണ്. ദീര്‍ഘകാലത്തെ പുറംവേദന സഹിക്കുന്നവരിലെ 85% പേരിലും അവരുടെ വേദനക്ക് കോശനാശം പോലുള്ള ശാരീരിക സ്രോതസ് കണ്ടെത്താനായിട്ടില്ല.

— സ്രോതസ്സ് University of Colorado at Boulder | Sep 29, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )